ശാസ്ത്രത്തിന്റെ തെരഞ്ഞുപിടിച്ചുള്ള ഉപയോഗം വര്‍ഗ്ഗീയതക്ക് തുല്യമാണ് കപട ശാസ്ത്രത്തിനെതിരെ യുദ്ധത്തിന് തയ്യാറാകാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ John Beddington സഹ ശാസ്ത്രജ്ഞന്‍മാരോട് ആഹ്വാനം ചെയ്തു. മതവും രാഷ്ട്രീയ ഗ്രൂപ്പുകളും ശാസ്ത്രത്തെ തെറ്റായി ഉപയോഗിക്കുന്നുണ്ട്. 300 ശാസ്ത്രജ്ഞര്‍ പങ്കെടുത്ത വാര്‍ഷിക സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ തെരഞ്ഞുപിടിച്ചുള്ള ഉപയോഗം വര്‍ഗ്ഗീയതക്ക് തുല്യമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. more പണത്തിന് പകരം കുട്ടികള്‍ പരിപാടി നടത്തിയ പെന്‍സില്‍വേനിയ ജഡ്ജിയെ ശിക്ഷിച്ചു ലാഭത്തിന് വേണ്ടി നടത്തുന്ന ജയിലുകളിലേക്ക് … Continue reading വാര്‍ത്തകള്‍
ടാഗ്: ശാസ്ത്രം
ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?
നമുക്കറിയാത്ത കാര്യങ്ങളേക്കുറിച്ച് പേടിയുണ്ടാവുക സ്വാഭാവികം. ഭൂമിയുടെ അരിലേക്ക് പോയാല്‍ അവിടെ നിന്ന് വഴുതി വീഴുമെന്ന് ഒരിക്കല്‍ നാം ഭയപ്പെട്ടു. പക്ഷേ നമ്മുടെ ശാസ്ത്രീയമായ അറിവ് വര്‍ദ്ധിച്ചതോടെ അത്തരം പേടികള്‍ നമുക്കില്ലാതായി. പക്ഷേ ചിലര്‍ ആ ശാസ്ത്രത്തേയും അടിസ്ഥാനമില്ലാതെ പേടിക്കുന്നു. കണികാ പരീക്ഷണം ലോകത്തിന് നാശമുണ്ടാക്കും എന്നൊക്കെ ആളുകള്‍ ഭയപ്പെട്ടു. എന്നാല്‍ അത്തരം ഭയത്തിനൊന്നും കാര്യമായ അടിസ്ഥാനമില്ല. ജനങ്ങള്‍ക്ക് ഭീതിയുളവാക്കുന്ന വേറൊരു കാര്യമുണ്ട്. അതിനേ ഇപ്പോള്‍ ആളുകള്‍ മുകളില്‍ പറഞ്ഞ തരം ഗവേഷണവുമായി കൂട്ടിക്കുഴച്ച് തെറ്റിധാരണ ഉണ്ടാക്കുകയാണ്. പരീക്ഷണവും … Continue reading ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?
കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ഹാക്കിങ്ങ്
University of East Anglia ലെ webmail server ല്‍ നിന്ന് ധാരാളം ഈ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത നിങ്ങളില്‍ ചിലര്‍ക്കറിയാമായിരിക്കും.(Anthony Watts ഉണ്ടാക്കിയ confusion ന് അതിതമായി ഇതിന് Hadley Centre ഉം ആയി ഒരു ബന്ധവുമില്ല. അത് വേറോരു സ്ഥാപനമാണ്). കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞ് കേറി സ്വകാര്യ(private) വിവരങ്ങള്‍ മോഷ്ടിക്കുന്നത് കുറ്റകൃത്ത്യമാണെന്ന് എല്ലാവര്‍ക്കം അറിയാം. എങ്ങനെ ലഭിച്ചതായാലും സ്വകാര്യ സംഭാഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് നൈതികമല്ല. അതുകൊണ്ട് ഞങ്ങള്‍ ആ ഈ-മെയിലുകള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച … Continue reading കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ഹാക്കിങ്ങ്
റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍
http://chithrakarans.blogspot.com/2009/10/blog-post_26.html ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം "ശാസ്തജ്ഞ തൊഴിലാളികള്‍" എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. കൂടുതല്‍ പേരും സാങ്കേതിക വിദഗ്ധര്‍ മാത്രം. കലാം ഉള്‍പ്പടെ. എന്നാലും പത്രങ്ങള്‍ അവരെ ശാസ്ത്രജ്ഞരെന്നാണ് വിളിക്കുക. 14 വയസുകാരി കള്ളിയേയും ശാസ്ത്രജ്ഞ എന്ന് വിളിക്കാമെങ്കില്‍ ഇതുമാകാം. അവരാരും തന്നെ ശാസ്ത്രാഭിമുഖ്യമുള്ളതുകൊണ്ട് ശാസ്തജ്ഞന്‍മാരായതല്ല. സമൂഹത്തില്‍ ഉന്നത സ്ഥാനം കിട്ടുന്ന ഒരു തൊഴിലെന്നതുകൊണ്ട് മാത്രമാണ് അവര്‍ ഇത് തെരഞ്ഞെടുത്തത്. അവരുടെ ദുര്‍ബലവും ഇടുങ്ങിയതുമായ മനസുകള്‍ക്ക് സമൂഹത്തിലെ ഉയര്‍ന്ന aspiration നിലനിര്‍ത്തി നിലനില്‍ക്കണമെങ്കില്‍ ദൈവവും, ജ്യോതിഷവുമൊക്കെ … Continue reading റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍
പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും
ഇത്ര വൈവിദ്ധ്യമുള്ള ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനുള്ള ഉത്തരമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ആ സിദ്ധാന്തത്തിന് സാമൂഹികമായോ മാനുഷികമായോ ആയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയമങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ചിലര്‍ നമ്മുടെ സാമൂഹികവും സാങ്കേതികവുമായ ചരിത്രങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതിന്റെ ഉദാഹരണത്തിന് പരിണാമം എന്ന വാക്ക് മാറ്റങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. സാമൂഹ്യ പരിണാമം, സാംസ്കാരിക പരിണാമം, കാറിന്റെ പരിണാമം, സിനിമയുടെ പരിണാമം തുടങ്ങി പലതും. ഇവിടെ പരിണാമം എന്നതിനെ ബോധപൂര്‍വ്വം മനുഷ്യന്‍ നടത്തുന്ന … Continue reading പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും
കള്ളവും പച്ചക്കള്ളവും ശാസ്ത്രവും
Eos ല്‍ അടുത്തകാലത്ത് വന്ന ഒരു ലേഖനത്തില്‍ (Doran and Zimmermann, ‘Examining the Scientific consensus on Climate Change‘, Volume 90, Number 3, 2009) സര്‍വ്വേയില്‍ പങ്കെടുത്ത 97% വിദഗ്ദ്ധരും മനുഷ്യന്റെ പ്രവര്‍ത്തിയാണ് ആഗോള ശരാശരി(mean) താപനില ഉയര്‍ത്തുന്നതെന്ന് പറഞ്ഞപ്പോള്‍ 58% ശതമാനം പൊതുജനം മാത്രമാണ് അങ്ങനെ കരുതുന്നതെന്ന് കണ്ടെത്തി. ഈ രണ്ട് സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം വിഷമമുണ്ടാക്കുന്നതാണ്. പൊതുജനത്തിന്റെ ശാസ്ത്ര സാക്ഷരത വളരെ താഴെയാണെന്നുള്ളതാണ് ഇതിന്റെ ഉത്തരം. Sherry Seethaler ന്റെ … Continue reading കള്ളവും പച്ചക്കള്ളവും ശാസ്ത്രവും
നിഷേധി സംസാരം. എന്തുകൊണ്ട് ശാസ്ത്രജ്ഞര്‍ പൊതു ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു
2007 ല്‍ “ആഗോളതപനം ഒരു പ്രശ്നമല്ല” എന്ന കുപ്രസിദ്ധമായ ഒരു കാലാവസ്ഥാ സംവാദം NPR പ്രക്ഷേപണം ചെയ്തു. വാക്‌സാമര്‍ത്ഥ്യത്തിന്റെ കലയായ വാചാടോപത്തില്‍ (rhetoric) ശാസ്ത്രജ്ഞര്‍ മോശമാണ്. സംവാദങ്ങള്‍ വിജയിക്കാന്‍ വേണ്ടി ഗ്രീക്കുകാരും റോമാക്കാരും കണ്ടെത്തി വികസിപ്പിച്ച ഒന്നാണ് വാചാടോപം. അന്നത്തേ പോലെതന്നെ ഇന്നും വാചാടോപത്തിന്റെ കൗശലവും തന്ത്രവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവരാണ് സംവാദങ്ങളില്‍ ജയിക്കുക. വാചാടോപത്തിന്റെ ഗുരുവായ ഗോര്‍ജിയസു(Gorgias)മായുള്ള സംഭാഷണത്തില്‍ പ്ലേറ്റോ വാചാടോപത്തിന്റെ ശക്തിയെക്കുറിച്ച് പറയുന്നു: ഒരു വാചാടോപക്കാരനും ഒരു ഡോക്റ്ററും നിങ്ങള്‍ പറയുന്ന ഒരു നിയമനിര്‍മ്മാണസഭക്ക് … Continue reading നിഷേധി സംസാരം. എന്തുകൊണ്ട് ശാസ്ത്രജ്ഞര്‍ പൊതു ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു
എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല
മനുഷ്യന് കിട്ടിയിട്ടുള്ള എല്ലാ ഗുണങ്ങളിലും ഏറ്റവും വിലപിടുപ്പുള്ള ഗുണമാണ് പ്രസംഗം. അത് നേടിയ ഒരുവന്‍ മഹാ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തരാണ്…. ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു.… [T]he student of rhetoric may indulge the hope that Nature will finally yield to observation and perseverance, the key to the hearts of men. 23 വയസുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് … Continue reading എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല
ചിലവേറിയ ശാസ്ത്ര പഠനങ്ങള്‍ കുറക്കുക
ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമായ കാലാവസ്ഥാ മാറ്റത്തിന് പ്രതിവിധികാണാന്‍ ഭൂമിയിലെ ഏറ്റവും മിടുക്കരായ മനുഷ്യര്‍ ശ്രമിക്കണമെന്ന് Sir David King പറഞ്ഞു. innovative thinkers ല്‍ ഒരു ഗിയര്‍ മാറ്റം വേണമെന്ന് BA Science Festival ഉദ്ഘാടനം ചെയ്തുകൊണ്ട് പണ്ടത്തെ പ്രധാന ശാസ്ത്രജ്ഞനായ അദ്ദേഹം പറഞ്ഞു. ശൂന്യാകാശ പരിപാടി, കണികാ ഭൗതികം തുടങ്ങിയ മേഖലയിലേക്ക് കുറവ് പണവും സമയവും ചിലവഴിച്ചാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പകരം ജനസംഖ്യാ വര്‍ദ്ധനവും ആഫ്രിക്കയിലെ ദാരിദ്ര്യവുമാകാണം പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. "നാം … Continue reading ചിലവേറിയ ശാസ്ത്ര പഠനങ്ങള്‍ കുറക്കുക
ഡണ്‍ലപ്പ് ജ്യോതിര്‍ നിരീക്ഷണശാല അടച്ചുപൂട്ടുന്നു
Tom Bolton ജ്യോതിശാസ്ത്രത്തിന്റേയും(astronomy ) ഖഗോളോര്‍ജ്ജതന്ത്രത്തിന്റേയും (astrophysics) പ്രൊഫസര്‍ ആണ്. 1971 ല്‍ ക്യാനഡ അവരുടെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥാപിച്ചതു മുതല്‍ അദ്ദേഹം വാനനിരീക്ഷണം നടത്തുന്നു. തമോദ്വാരങ്ങളുടെ അസ്തിത്വത്തിന്റെ ആദ്യ തെളിവുകള്‍ അദ്ദേഹമാണ് നല്‍കിയത്. ജൂലൈ 2 -ാം തീയതി അദ്ദേഹത്തിന് University of Toronto യുടെ ഒരു കത്ത് കിട്ടി. 10 ദിവസത്തിനുള്ളില്‍ സ്ഥലമൊഴിഞ്ഞ് പോകണമെന്ന് അതില്‍ പറയുന്നു. നവംബറില്‍ ജ്യോതിര്‍ നിരീക്ഷണശാല(observatory) അടച്ചുപൂട്ടി കൂടുതല്‍ വില നല്‍കുന്ന ആളിന് ലേലം ചെയ്യാനും അതുവഴി … Continue reading ഡണ്‍ലപ്പ് ജ്യോതിര്‍ നിരീക്ഷണശാല അടച്ചുപൂട്ടുന്നു