അമേരിക്കയുടെ പ്രസിഡന്റ് മാപ്പിന് $20 ലക്ഷം ഡോളറാകും

ന്യൂയോർക്ക് നഗരത്തിന്റെ മുമ്പത്തെ മേയറും. ഡൊണാൾഡ് ട്രമ്പിന്റെ വക്കീലും ആയ Rudy Giuliani ക്ക് എതിരെ വലിയ വിമർശനമാണുണ്ടാകുന്നത്. അയാൾക്കെതിരെ “നിയമവിരുദ്ധമായ അധികാര ദുർവിനിയോഗം, വ്യാപകമായ ലൈംഗിക ആക്രമണവും ഉപദ്രവിക്കലും, ശമ്പള മോഷണം, മറ്റ് മോശം സ്വഭാവം” എന്നിവ ആരോപിച്ചുകൊണ്ട് $1 കോടി ഡോളറിന്റെ കേസാണ് മുമ്പത്തെ ഒരു associate കൊടുത്തിരിക്കുന്നത്. Noelle Dunphy ആണ് കേസ് കൊടുത്തിരിക്കുന്നത്. 2019 ൽ അവരെ off the books ആയി $1 കോടി ഡോളർ വാർഷിക ശമ്പളം വാഗ്ദാനം … Continue reading അമേരിക്കയുടെ പ്രസിഡന്റ് മാപ്പിന് $20 ലക്ഷം ഡോളറാകും

ലോക ജനസംഖ്യ 800 കോടിയിലെത്തി

ഐക്യരാഷ്ട്ര സഭയുടെ മാതൃകകൾ അനുസരിച്ച് ലോക ജനസംഖ്യ 800 കോടിയിലെത്തി. 700 കോടിയിൽ നിന്ന് 12 വർഷം കൊണ്ടാണ് ഈ സ്ഥിതിയിൽ എത്തിയത്. ഒരു നൂറ്റാണ്ട് മുമ്പ് ലോകത്തെ ജനസംഖ്യ 200 കോടി മാത്രമായിരുന്നു. ഈ വർഷം ജൂലൈയിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പുതുക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2100ൽ മുമ്പ് കണക്കാക്കിയിരുന്ന 1100 കോടിയിൽ നിന്ന് 1040 കോടിയിലേക്ക് കുറഞ്ഞേക്കും എന്നും കരുതുന്നു. — സ്രോതസ്സ് nature.com | Nov 15 2022.

സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ

ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം നെതന്യാഹു തുടരുന്നതിന്റെ ഇടക്ക്, മൂന്ന് മാസം മുമ്പ് തുടങ്ങിയ ഇസ്രായേലക്രമണത്തിന് ശേഷം നിർബന്ധിതമായ സൈനിക സേവനം നിരസിച്ച ആദ്യത്തെ ഇസ്രായേലുകാരൻ. 18 വയസുള്ള Tal Mitnick ഇസ്രായേലിലെ conscientious objector ആണ്. താൻ സൈനിക സേവനം നിരസിക്കുന്നു എന്ന് കഴിഞ്ഞ മാസം അദ്ദേഹം പ്രഖ്യാപിച്ചു. “പ്രതികാരത്തിന്റെ യുദ്ധത്തിൽ പങ്കെടുക്കാൻ ഞാൻ വിസമ്മതിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ 30 ദിവസത്തേക്ക് സൈനിക തടവറയിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org | Jan 19, … Continue reading സൈനിക സേവനം നിരസിച്ചതിനാൽ ജയിലിൽ പോകുന്ന ആദ്യ ഇസ്രായേലുകാരൻ

CIA ധനസഹായം നൽകുന്ന സോഫ്റ്റ് വെയർ സ്ഥാപനമായ പാലിന്ററുമായി പങ്കുചേരുന്നു

5 വർഷത്തേക്ക് $4.5 കോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതി CIA ധനസഹായം നൽകുന്ന കാലിഫോർണിയയിലെ സോഫ്റ്റ് വെയർ സ്ഥാപനമായ Palantir Technologies മായി ചേർന്ന് World Food Program (WFP) പ്രഖ്യാപിച്ചു. ഈ പദ്ധതിയെ ഞെട്ടിക്കുന്നതും പേടിപ്പിക്കുന്നതും ഉത്തരവാദിത്തമില്ലാത്തതും ദോഷമുണ്ടാൻ സാദ്ധ്യതയുള്ളതുമായി വിശേഷിപ്പിച്ചു ഡാറ്റ സ്വകാര്യതയുടേയും മനുഷ്യാവകാശത്തിന്റേയും വക്താക്കൾ. "ഡാറ്റ വളരെ sensitive ആണ്. ഡാറ്റ ശേഖരിക്കുന്നതും, കടത്തുന്നതും, പ്രക്രിയ ചെയ്യുന്നതും പരിമിതപ്പെടുത്താൻ വേണ്ടി അതിന് ശരിയായ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് അടിസ്ഥാനപരമായതാണ്. WFP സഹായം സ്വീകരിക്കുന്നവർ … Continue reading CIA ധനസഹായം നൽകുന്ന സോഫ്റ്റ് വെയർ സ്ഥാപനമായ പാലിന്ററുമായി പങ്കുചേരുന്നു

ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്

ധര്‍മ്മേന്ദ്ര റാമിനെ ഉഷാ ദേവി അവസാനമായി കാണുമ്പോൾ അയാൾ തന്‍റെ സ്വതേ ശുഷ്‌ക്കിച്ച രൂപത്തിന്‍റെ കുറേക്കൂടി ചുരുങ്ങിപ്പോയൊരു അവശിഷ്ടം മാത്രമായിരുന്നു. “ഒരു കരച്ചിൽ പുറത്തുവന്നു, ദീര്‍ഘമായൊന്ന് ശ്വാസം വിട്ടു, പിന്നെ എല്ലാം കഴിഞ്ഞു. അദ്ദേഹത്തിന് അവസാനമായി ഒരു കപ്പ് ചായ കൊടുക്കാൻ‌പോലും എനിക്ക് കഴിഞ്ഞില്ല”, അവര്‍ പറയുന്നു. അങ്ങനെയാണ് ഉഷയുടെ 28‌-കാരനായ ഭര്‍ത്താവിന്‍റെ ജീവിതം അവസാനിച്ചത്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാതെ പട്ടിണിയും രോഗവും ബാധിച്ചാണ് അയാൾ മരിക്കുന്നത്. ധര്‍മ്മേന്ദ്ര റാമിന്‍റെ കയ്യിൽ റേഷൻ കടയിൽ തന്‍റെ … Continue reading ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്

കാറിൽ ജീവിക്കുന്ന പകരക്കാരനായ അദ്ധ്യാപകൻ ജന്മദിന ആശ്ചര്യം

തന്റെ ജീവിതത്തിന് വ്യത്യാസമുണ്ടാക്കിയ പ്രീയപ്പെട്ട പകരക്കാരനായ അദ്ധ്യാപകൻ കാറിലാണ് ജിവിക്കുന്നതെന്ന് കണ്ട പൂർവ്വ വിദ്യാർത്ഥിക്ക് അദ്ദേഹത്തിന് വേണ്ടി മുന്നോട്ട് വരണമെന്നും സഹായം ചെയ്യണമെന്നും പ്രചോദനമുണ്ടായി. ഒരു സംഭാവന വെബ് സൈറ്റിൽ പരസ്യം കൊടുത്ത് Steven Nava പൂർവ്വ വിദ്യാർത്ഥി $27,000 ഡോളർ സമാഹരിച്ച് അദ്ധ്യാപകന് നൽകി. ആ ചെക്ക് Fontana, California യിലെ Jose Villarruel എന്ന ആ അദ്ധ്യാപകൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികൾ അദ്ദേഹത്തെ Mr. V എന്നായിരുന്നു വിളിച്ചിരുന്നത്. മാർച്ച് 11 ന് അദ്ദേഹത്തിന് … Continue reading കാറിൽ ജീവിക്കുന്ന പകരക്കാരനായ അദ്ധ്യാപകൻ ജന്മദിന ആശ്ചര്യം