കൊറോണ വൈറസിനേയും COVID-19 നേയും കുറിച്ചുള്ള ചില ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഒരു “bug in an anti-spam system” കാരണം ഉണ്ടായതാണെന്ന് ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റായ Guy Rosen പറഞ്ഞു. പ്രശ്നം കണ്ടെത്തിയതിന് ശേഷം കമ്പനി ഇത് പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. Verge ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം Rosen പറഞ്ഞു, ഫേസ്‌ബുക്ക് ഈ പ്രശ്നം പരിഹരിക്കുകയും അത് ബാധിച്ച പോസ്റ്റുകളെ പഴയ സ്ഥതിയിലെത്തിക്കുകയും ചെയ്തു. — സ്രോതസ്സ് theverge.com … Continue reading കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി
ടാഗ്: സാമൂഹ്യ വിരുദ്ധ മാധ്യമം
രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്
കിടക്കയില്ലാത്തതിനാല്‍ Yorkshireയിലെ തിരക്കേറിയ ഒരു ആശുപത്രിയിലെ തറയില്‍ കിടക്കുന്ന 4-വയസ് പ്രായമുള്ള ഒരു രോഗിയായ കുട്ടിയുടെ ചിത്രം ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ഒരു jolt ആയി മാറിയിരുന്നല്ലോ. ഞായറാഴ്ച കുട്ടിയുടെ അമ്മ അവര്‍ക്ക് നേരെ നടന്ന മര്യാദലംഘനത്തിന്റെ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഒരു ലേഖനം Yorkshire Evening Post എന്ന ഒരു പ്രാദേശിക പത്രം പ്രസിദ്ധപ്പെടുത്തി. അത്തരം ഒരു സംഭവം നടന്നു എന്ന് ഉറപ്പ് പറഞ്ഞ Leeds General Infirmary എന്ന ആശുപത്രി ഔദ്യോഗികമായ മാപ്പപേക്ഷയും ഇറക്കിയിരുന്നു. പിന്നീട് തിങ്കളാഴ്ച, … Continue reading രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്
സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു
നമ്മുടെ സാമൂഹ്യമാധ്യ സംഘങ്ങള്‍ നമ്മുടെ ആഹാര ശീലങ്ങളെ വ്യങ്ഗ്യമായി സ്വാധീനിക്കുന്നു. സാമൂഹ്യമാധ്യമ സംഘത്തിലെ ചവര്‍ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ മറ്റുള്ളവരേയും വളരേധികം ചവര്‍ ആഹാരം കഴിക്കുന്നതിന് 'അനുമതി' കൊടുക്കുന്നതാണ് ('അമിതമായി തിന്നാനുള്ള ലൈസന്‍സ്'). എന്നാല്‍ സുഹൃത്തുക്കള്‍ ആരോഗ്യകരമായ ആഹാരം കഴിക്കുന്നവരാണെങ്കില്‍ തങ്ങളുടെ സ്വന്തം ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. നമ്മുടെ സാമൂഹ്യമാധ്യമ കൂട്ടാളികള്‍ നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ നമ്മേ സ്വാധീനിക്കുന്നു ഈ പഠനത്തില്‍ നിന്ന് കാണാം. ചില ആഹാരങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും. സ്വന്തം ആഹാര തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ … Continue reading സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു
ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി
ഉപയോക്താക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി ലോകത്തെ പ്രബലമായ സാമൂഹ്യ മാധ്യമമായതിന് ശേഷം ഫോണും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളുമായി ഉപയോക്താക്കളുടെ വിവരങ്ങളുടെ വിശാലമായ ലഭ്യത ഉറപ്പാക്കുന്ന കരാറില്‍ ഫേസ്‌ബുക്ക് എത്തിച്ചേര്‍ന്നു. smartphones ല്‍ ഫേസ്‌ബുക്ക് ആപ്പ് വ്യാപകമായി ലഭ്യമായതിന് മുമ്പ് കഴിഞ്ഞ ദശാബ്ദത്തില്‍ Apple, Amazon, BlackBerry, Microsoft, Samsung തുടങ്ങി 60 ഉപകരണ നിര്‍മ്മാതാക്കളുമായി തങ്ങള്‍ഡാറ്റ പങ്കുവെക്കല്‍ കരാറുണ്ടാക്കി എന്ന് ഫേസ്‌ബുക്ക് പ്രസ്ഥാവനയില്‍ പറഞ്ഞു. ഈ കരാറുകളാല്‍ … Continue reading ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷം നിര്‍മ്മിച്ചത്
രാഷ്ട്രീയക്കാര്‍ നടത്തിയ കള്ളപ്രചരണങ്ങള്‍ ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷമുണ്ടാക്കിയത്. സാമൂഹ്യ അവകാശ നേതാവിനെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമത്തെ ന്യായീകരിച്ച ഫേസ്‌ബുക്ക് സ്ഥാപകന്‍ സുക്കര്‍ബക്കിനെ തന്റെ അച്ഛന്‍ ശരിക്കും എന്തിന് വേണ്ടി നിലകൊണ്ടിരുന്നു എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മകളായ Bernice King ഓര്‍മ്മിപ്പിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ഒരു പ്രഭാഷണത്തില്‍ സുക്കര്‍ബക്ക് “അഭിപ്രായ സ്വാതന്ത്ര്യത്തിന്” വേണ്ടി രണ്ട് പ്രാവശ്യം പൌരാവകാശ യുഗത്തേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും സൂചിപ്പിച്ചിരുന്നു. അതിനെതിരെ Bernice King ശക്തമായ രീതിയില്‍ പ്രതികരിച്ചു. … Continue reading മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷം നിര്‍മ്മിച്ചത്
ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും
ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ ഫേസ്‌ബുക്ക് കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ ഗ്രേഡ് കൂടുതല്‍ താഴുന്നതായി ഗവേഷണം കാണിക്കുന്നു. എന്നാല്‍ ഉയര്‍ന്ന മാര്‍ക്കുകളുള്ള കുട്ടികള്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന സമയം അവരുടെ മാര്‍ക്കിനെ ബാധിക്കുന്നില്ലെന്നും അവര്‍ കണ്ടെത്തി. ദിവസം ശരാശരി രണ്ട് മണിക്കൂര്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ചിലര്‍ ദിവസം 8 മണിക്കൂര്‍ വരെ സാമൂഹ്യ മാധ്യമ സൈറ്റില്‍ സമയം ചിലവഴിക്കുന്നവരാണ്. Computers & Education എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും
അഭിപ്രായ സ്വാതന്ത്ര്യം
— സ്രോതസ്സ് truthdig.com | Mr. Fish | Aug 20, 2019
സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?
Jaron Lanier 2 reasons. one is your own good. second is society's good.
ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു
സാങ്കേതിക കമ്പനിക്ക് നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ two-factor authentication ന് വേണ്ടി കൊടുത്തിട്ടുണ്ടാവും. പിന്നീട് നിങ്ങള്‍ തിരിച്ചറിയും അവര്‍ ആ സുരക്ഷാ വിവരങ്ങള്‍ ലക്ഷ്യം വെച്ച പരസ്യത്തിന് ഉപയോഗിച്ചെന്ന്. ട്വിറ്ററും അത് ചെയ്തു. two-factor authentication പോലുള്ള “safety and security purposes” ന് വേണ്ടി ഉപയോക്താക്കള്‍ കൊടുക്കുന്ന ഇമെയിലും ഫോണ്‍ നമ്പരും അവര്‍ Tailored Audiences എന്നും Partner Audiences എന്നും പേരുള്ള അവരുടെ പരസ്യ പിന്‍തുടരല്‍ സംവിധാനത്തിന് വേണ്ടി ഉപയോഗിച്ചു. ഇത് “അറിയാതെ,” … Continue reading ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു
ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു
നിങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് സ്മാര്‍ട്ട് ഫോണില്‍ നിന്നാണെങ്കില്‍ വലിപ്പം പ്രശ്നമാണ്. ചെറിയ സ്ക്രീനില്‍ നിങ്ങള്‍ വീഡിയോ കാണുമ്പോള്‍ ഹൃദയ സ്പന്ദന വ്യത്യാസം കുറയുന്നു, വിയര്‍പ്പിന്റെ മാറ്റങ്ങള്‍ ഇല്ലാതാകുന്നു. ഇവ രണ്ടും ഉള്ളടക്കത്തോടുള്ള കുറഞ്ഞ ശ്രദ്ധയുടേയും engagement ന്റേയും സൂചകങ്ങളാണ്. University of Michigan ഉം Texas A&M University യും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഏത് സമയത്തും ഏത് സ്ഥലത്തും, വളരെ വലിയ എണ്ണം പൌരന്‍മാരുടെ വാര്‍ത്ത ഉപഭോഗത്തിന് മൊബൈല്‍ സാങ്കേതിക വിദ്യ സൌകര്യം നല്‍കുന്നുവെങ്കിലും … Continue reading ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു