ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് $20 കോടി ഡോളര്‍ നിക്ഷേപം University of California പിന്‍വലിച്ചു

കല്‍ക്കരിയുടേയും ടാര്‍മണ്ണിന്റേയും $20 കോടി ഡോളര്‍ വരുന്ന ഓഹരികള്‍ തങ്ങള്‍ പിന്‍വലിച്ചു എന്ന് University of California പ്രഖ്യാപിച്ചു. പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള വ്യാകുലതകളാലും ഫോസില്‍ ഇന്ധനങ്ങളുടെ അപകട സാദ്ധ്യതകളാലുമാണ് ഇത്തരം ഒരു നടപടിയെടുത്തത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ രണ്ട് വ്യവസായത്തിന്റെ ഓഹരി വില കഴിഞ്ഞ മാസങ്ങളില്‍ കുറയുന്നതായി നാം കണ്ടല്ലോ.

യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു

സിറിയ, അഫ്ഗാനിസ്ഥന്‍, പാകിസ്ഥാന്‍, ഇറാഖ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ട് യൂറോപ്പിലെത്തിച്ചേരാന്‍ ശ്രമിച്ച നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും മോശം കുടിയേറ്റ പ്രശ്നമാണിത്. ലിബിയയുടെ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 200 ഓളം ആളുകള്‍ മരിച്ചു. ഇതുപോലെ 50 പേരെ കയറ്റിയ വേറൊരു ബോട്ടും അപകടത്തില്‍ പെടുകയുണ്ടായി. ഒരു കപ്പലില്‍ വിഷവായൂ ശ്വസിച്ച് മരിച്ച 50 പേരെ കണ്ടെത്തി എന്ന് സ്വീഡനിലെ അധികൃതര്‍ അറിയിച്ചു. … Continue reading യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു

വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ

പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചു കൊണ്ട് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ Time മാസികയില്‍ ഒരു ലേഖനമെഴുതി. കുറച്ചാളുകള്‍ക്ക് അത് സന്തോഷം നല്‍കിയ നിമിഷമായിരുന്നു. എന്നാല്‍ ഒബാമ സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വരികള്‍ക്കിടയിലൂടെ മനസിലാക്കിയ മറ്റുള്ളവര്‍ അതൊരു പേടിപ്പിക്കുന്ന സംഭവവും. ഒത്തുചേരലിന്റെ നില വേറൊരു ഉദാഹരണത്തില്‍ നിന്ന് അറിയാം. 2015 ജനുവരിയില്‍ രാജ്യത്തിന്റെ ആദ്യത്തെ National IPR (ബൌദ്ധിക സ്വത്തവകാശം) പുറത്തിറക്കിയപ്പോള്‍ അമേരിക്ക തങ്ങളുടെ അഭിപ്രായം ഇന്‍ഡ്യാ സര്‍ക്കാരിനെ അറിയിച്ചു. [സ്റ്റാള്‍മന്‍ പറയുന്നത് … Continue reading വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ

കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു

കാലാവസ്ഥാ മാറ്റത്തിന് കാരണക്കാരായ കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന നയത്തിന്റെ ഭാഗമായി London School of Hygiene and Tropical Medicine കല്‍ക്കരി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച £1.6 കോടി പൌണ്ടിന്റെ endowment വിറ്റഴിച്ചു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ആരോഗ്യ ഗവേഷണ സ്ഥാപനമാണ് ഇവര്‍. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ നിക്ഷേപകരായ Gates Foundation നോടും Wellcome Trust നോടും ഫോസില്‍ ഇന്ധന നിക്ഷേപങ്ങള്‍ ഉപേക്ഷിക്കണം എന്ന ഒരു campaign മാര്‍ച്ചില്‍ Guardian തുടങ്ങിയതാണ്. Wellcome Trust ന് … Continue reading കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു