William Black Massachusetts First to Sue Equifax Over Massive Hack An outrageous system in which other people can take our private information
ടാഗ്: സ്വകാര്യത
ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം
accelerometers ഫോണിന്റെ ചലനത്തെ അളക്കാനുള്ള ചെറു സെന്‍സറുകളാണ്. step-counting പോലുള്ള ആപ്പുകള്‍ അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിന്റെ ആ accelerometers ല്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ക്ക് ആളുകളുടെ വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും. ഫോണ്‍വിളികള്‍, മെസേജുകള്‍ തുടങ്ങിയവയുടെ ലോഗുകള്‍ വെച്ച് വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും എന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നല്ലോ. accelerometer ഡാറ്റ അതിനെ കൂടുതല്‍ കൃത്യമാക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. എത്ര വേഗത്തില്‍ നടക്കുന്നു, എത്ര ദൂരം നടക്കുന്നു, രാത്രിയില്‍ എപ്പോള്‍ ഫോണ്‍ എടുക്കുന്നു തുടങ്ങിയവക്ക് … Continue reading ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം
അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്
നമ്മുടെ കമ്പ്യൂട്ടറുകളിലെ നമ്മെക്കുറിച്ചുള്ള ഡാറ്റ നാം തന്നെ നിയന്ത്രിക്കുന്ന യുഗത്തില്‍ നിന്ന്നമ്മുടെ അവകാശങ്ങള്‍ അര്‍ത്ഥമില്ലാത്തതാകുന്ന പരിതസ്ഥിതിയില്‍, നമുക്ക് നിരീക്ഷിക്കാനാകാത്ത് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കകത്ത്, നമുക്ക് ലഭ്യമല്ലാത്ത ഡാറ്റ സംഭരിച്ച്, നമുക്ക് നിയന്ത്രിക്കാനാകാത്ത മാപിനികള്‍ (sensors) ഉള്ള ഉപകരണങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പെട്ടന്ന് തന്നെ സാധാരണമായത് നമ്മളില്‍ നിന്ന് അകത്തപ്പെട്ടു. നമ്മുടെ ഉപകരണങ്ങളോട് ഇടപെടുന്നത് എന്നതില്‍ നിന്നും നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു അറിവും ഇല്ലാത്ത നമ്മള്‍ ഡാറ്റ സൃഷ്ടിക്കുന്ന ഉപകരണങ്ങളുമായി ഇടപെടുന്നതായി മാറി. ഇപ്പോള്‍ തന്നെ നടക്കുന്ന ചൂഷണത്തിന്റേയും … Continue reading അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്
ഡാറ്റ പങ്കുവെക്കുന്നതിന്റെ പേരിലെ കുറ്റത്തിന് ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ കേസ്
UChicago Medicine ലെ രോഗികളുടെ സ്വകാര്യത അവകാശം ലംഘിച്ചതായി ആരോപിച്ച് കൊണ്ട് University of Chicago Medical Center ലെ മുമ്പത്തെ ഒരു രോഗി ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ ഒരു കേസ് കൊടുത്തിരിക്കുന്നു. 2009 - 2016 കാലത്ത് UChicago ഗൂഗിളുമായി പങ്കുചേര്‍ന്ന് രോഗികളുടെ ഡാറ്റ പങ്കുവെച്ചത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ഫെഡറല്‍ നിയമം ലംഘിക്കുകയാണ് ചെയ്തത്. വളരേധികം ലാഭകരമായ ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനായി രോഗികളുടെ വിവരങ്ങള്‍ ഗൂഗിളിന് ഉപയോഗിക്കാന്‍ കഴിഞ്ഞു എന്ന് … Continue reading ഡാറ്റ പങ്കുവെക്കുന്നതിന്റെ പേരിലെ കുറ്റത്തിന് ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ കേസ്
സര്‍ക്കാര്‍ മുഖതിരിച്ചറിയല്‍ നടത്തുന്നതിനെ ഓക്‌ലാന്റ് നഗര സഭ നിരോധിച്ചു
നഗര ഏജന്‍സികള്‍ facial recognition സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ തടയുന്ന ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം Oakland city council വോട്ടെടുപ്പോടെ പാസാക്കി. അതോടെ ഓക്‌ലാന്റ് ഇതുപോലുള്ള നിയമം പാസാക്കിയ അമേരിക്കയിലെ മൂന്നാമത്തെ നഗരമായി മാറി. സമീപ നഗരങ്ങളായ San Francisco, Somerville(Massachusetts) എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഏകകണ്ഠേനെ പാസാക്കിയ ഈ ഓര്‍ഡിനന്‍സ് പ്രകാരം മുന്‍സിപ്പല്‍ ഏജന്‍സികളും നഗര പോലീസും ഈ വിവാദ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പാടില്ല. — സ്രോതസ്സ് theverge.com | Jul 17, 2019
ഡാറ്റ സ്വകാര്യത ലളിതമായി
നിങ്ങള്‍ക്ക് ലളിതമായി ഡാറ്റ സ്വകാര്യത എന്തെന്ന് അറിയണമോ? 1. നിങ്ങള്‍ നല്‍കിയാല്‍ അവര്‍ സംഭരിക്കും. 2. അവര്‍ സംഭരിച്ചാല്‍ അവര്‍ പങ്കുവെക്കും. 3. അവര്‍ പങ്കുവെച്ചാല്‍ അവര്‍ ഒരുമിച്ചു കൂട്ടും 4. അവര്‍ ഒരുമിച്ചു കൂട്ടിയാല്‍ അവര്‍ profile ചെയ്യും. 5. അവര്‍ profile ചെയ്യും., അവര്‍ രഹസ്യാന്വേഷണം നടത്തും. 6. അവര്‍ രഹസ്യാന്വേഷണം നടത്തിയാല്‍ അവര്‍ക്കാകും അധികാരം. 7. അവര്‍ക്ക് അധികാരമുണ്ടാകുകയും, നിങ്ങള്‍ക്കില്ലാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ പിന്നെ ഒരു അവകാശങ്ങളും ഉണ്ടാകില്ല. 8. നിങ്ങള്‍ക്ക് അവകാശങ്ങളില്ലെങ്കില്‍ … Continue reading ഡാറ്റ സ്വകാര്യത ലളിതമായി
ഗൂഗിള്‍ ജിമെയിലും ഉപയോഗിച്ച് നിങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ ചരിത്രം ശേഖരിക്കുന്നുണ്ട്
ഗൂഗിളിന് പുറത്തുനിന്ന് പോലും നിങ്ങള്‍ വാങ്ങലുകളുടെ വിവരങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കും. Gmail ലില്‍ നിന്നാണ് ഈ വിവരങ്ങള്‍ അവര്‍ ശേഖരിക്കുന്നത്. ഈ സ്വകാര്യ വിവരങ്ങള്‍ നശിപ്പിക്കാന്‍ വിഷമമാണ്. ഈ സേവനത്തെ നിര്‍ത്തലാക്കാനുള്ള സ്വിച്ച് സ്വകാര്യത സെറ്റിങ്ങ്സിനകത്ത് മറച്ച് വെച്ചിരിക്കുകയാണ്. നിങ്ങള്‍ക്ക് പരസ്യങ്ങള്‍ വില്‍ക്കാനായി ഈ വിവരങ്ങള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നില്ല എന്ന് അവര്‍ പറയുന്നു. “Purchases” എന്നൊരു താളില്‍ നിങ്ങള്‍ വാങ്ങിയ എല്ലാറ്റിന്റേയും വിവരങ്ങളുണ്ട്. ഈ വാങ്ങലുകള്‍ ഗൂഗിളില്‍ നിന്ന് മാത്രം വാങ്ങിയതാവണമെന്നില്ല. എന്നാല്‍ ഡിജിറ്റല്‍ രസീതുകള്‍ ജിമെയില്‍ … Continue reading ഗൂഗിള്‍ ജിമെയിലും ഉപയോഗിച്ച് നിങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ ചരിത്രം ശേഖരിക്കുന്നുണ്ട്
മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു
പോലീസും മുന്‍സിപ്പാലിറ്റി അധഗകൃതരും കൂടുതല്‍ അതിക്രമിച്ച് കയറയുന്നു എന്ന വ്യാകുലതകള്‍ കാരണം ചില രഹസ്യാന്വേഷണ സാങ്കേതികവിദ്യകളെ സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു. അങ്ങനെ ചെയ്യുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമാണിത്. അമേരിക്കന്‍ സാങ്കേതികവിദ്യയുടേയും കണ്ടുപിടുത്തങ്ങളുടേയും കേന്ദ്രമായ സിലിക്കണ്‍ വാലിക്ക് അടുത്ത സ്ഥലമായിട്ടും ഇതിനെതിരായ പ്രാദേശിക പ്രതിഷേധം വളരെ കുറവാണ്. കാലിഫോര്‍ണിയയിലെ ആറ് മുന്‍സിപ്പാലിറ്റികള്‍ അടുത്തകാലത്ത് രഹസ്യാന്വേഷണ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. മുഖ-തിരിച്ചറിയല്‍ "കറുത്തവര്‍ക്ക് ഒരു ഭീഷണിയാണ്. ഞങ്ങളുടെ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ പക്ഷാഭേദപരമായ രഹസ്യാന്വേഷണത്തെ ശക്തമാക്കും" എന്ന് … Continue reading മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു
സ്വകാര്യത, നിയന്ത്രണം, ഡാര്‍ക്ക് നെറ്റ്
Alex Winter The Empire Files 054
ആമസോണിന്റെ ജോലിക്കാര്‍ നിങ്ങളുടെ അലെക്സ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട്
ലോകത്തെ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുത്ത് “ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനായി” മാനുഷികമായി വരമൊഴിയുണ്ടാക്കുന്നു എന്ന് ആമസോണ്‍ സമ്മതിച്ചു. അവരുടെ Echo സ്പീക്കറുകള്‍ക്ക് ശക്തിപകരുന്ന Alexa ഡിജിറ്റല്‍ സഹായിയെ മെച്ചപ്പെടുത്തുകയാണ് പ്രാധമിക ലക്ഷ്യം എന്ന് Bloomberg റിപ്പോര്‍ട്ട് ചെയ്തു. Echo ഉടമസ്ഥരുടെ വീട്ടിലേയും ഓഫീസിലേയും സംഭാഷണം റിക്കോഡ് ചെയ്ത് അതില്‍ നിന്ന് വരമൊഴി നിര്‍മ്മിക്കുകയും അതിനെ annotate ചെയ്യുകയും പിന്നീട് സോഫ്റ്റ്‌വെയറിലേക്ക് സന്നിവേശിപ്പിക്കുകയുമാണ് ഈ സംഘം ചെയ്യുന്നത്. മനുഷ്യന്റെ സംഭാഷണത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ Alexa ക്ക് മനസിലാക്കാന്‍ സഹായിക്കുകയാണ് … Continue reading ആമസോണിന്റെ ജോലിക്കാര്‍ നിങ്ങളുടെ അലെക്സ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട്