CIA 2008 മുതല്‍ iPhones ഹാക്കുചെയ്യുന്നു എന്ന് വിക്കീലീക്സ്

രഹസ്യാന്വേഷണ ഏജന്‍സിയായ CIA ആപ്പിളിന്റെ ഉപകരങ്ങള്‍ 2008 ഹാക്കുചെയ്യുന്നു എന്നതിന്റെ വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുവിട്ടു. 2007 ജൂണില്‍ വില്‍പ്പന തുടങ്ങിയ കാലം മുതല്‍ iPhoneകളെ CIA ബാധിച്ചിരുന്നു എന്ന് 'Dark Matter' എന്ന് വിളിക്കുന്ന പുതിയതായി പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നു. ചില സമയത്ത് പാഴ്സലായി പോകുന്ന ഉപകരണങ്ങള്‍ തുറന്ന് അതില്‍ ചാരപ്പണിക്കുള്ള സംവിധാനങ്ങള്‍ വെച്ച്, ഉപഭോക്താക്കള്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. — സ്രോതസ്സ് commondreams.org അമേരിക്കന്‍ കമ്പനി നിര്‍മ്മിത ഉപകരണങ്ങള്‍ കഴിവതും വാങ്ങിക്കാതിരിക്കുകയാണ് നല്ലത്.

ആപ്പിളും, മൈക്രോസോഫ്റ്റും, ഗൂഗിളും അടുത്ത 90 ദിവസങ്ങള്‍ക്കകം CIA കുരുക്കുകള്‍ ശരിയാക്കണം

സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ക്ക് അവരുടെ സംവിധാനങ്ങളിലെ കുഴപ്പങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാമെന്ന് വിക്കീലീക്സ് അറിയിച്ചു. 90 ദിവസങ്ങള്‍ക്കകം ആ പ്രശ്നങ്ങള്‍ പരിഹരിക്കണം. വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അസാഞ്ജ് Apple, Microsoft, Google പോലുള്ള കമ്പനികളെ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ബന്ധപ്പെട്ടപ്പോള്‍ കമ്പനികള്‍ പ്രതികരിച്ചില്ല എന്ന് അസാഞ്ജ് പറയുന്നു. — സ്രോതസ്സ് theinquirer.net

CIAയുടെ ചാരപ്പണി ഉപകരണങ്ങള്‍ പുറത്തായി

7 മാര്‍ച്ച് 2017 ന് വിക്കീലീക്സ് U.S. Central Intelligence Agency യെക്കുറിച്ചുള്ള ചോര്‍ച്ചകളുടെ പുതിയ സീരീസ് തുടങ്ങി. "Vault 7" എന്ന കോഡ് നാമമുള്ള ആ സഞ്ചയം ഏജന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യ രേഖകളാണ്. അടുത്ത കാലത്ത് CIAക്ക് malware, viruses, trojans, weaponized "zero day" exploits, malware remote control systems, അതിന്റെ രേഖകള്‍ തുടങ്ങി അവരുടെ ക്രാക്കിങ് ആയുധങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഉപയോഗിക്കുന്ന ആളുകള്‍ക്ക് CIAയുടെ അത്ര തന്നെ ക്രാക്കിങ് ശക്തി … Continue reading CIAയുടെ ചാരപ്പണി ഉപകരണങ്ങള്‍ പുറത്തായി

ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലിനെ കൊന്നത് CIA ആണോ?

CIA യും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘത്തിന്റേയും പിന്‍തുണയുള്ള തെക്കെ ആഫ്രിക്കയിലെ ഒരു paramilitary സംഘം ആണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലായിരുന്ന Dag Hammarskjöld നെ കൊന്നത് എന്ന് ആരോപണം അന്വേഷിക്കാന്‍ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ ബാന്‍ കി-മൂണ്‍ ഉത്തരവിട്ടു. ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്നു Dag Hammarskjöld. 1961 ല്‍ നടന്ന വിമാന അപകടത്തില്‍ ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. തെക്കെ ആഫ്രിക്കയിലെ സര്‍ക്കാര്‍ അടുത്തകാലത്ത് ഇതിനെക്കുറിച്ച് ആരോപണം നടത്തിയിരുന്നു. CIA ഈ കൊലപാതകത്തിന്റെ … Continue reading ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലിനെ കൊന്നത് CIA ആണോ?

“ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു

വര്‍ഷങ്ങളായുള്ള അമേരിക്കയുടെ യുദ്ധം ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദി സംഘങ്ങളുടെ ശക്തിയും വ്യപ്തിയും കുറച്ചിട്ടില്ലെന്ന് Central Intelligence Agency യുടെ ഡയറക്റ്ററായ ജോണ്‍ ബ്രനന്‍(John Brennan) പറഞ്ഞു. അല്‍ഖൈദക്കുണ്ടായിരുന്ന പടയാളികളേക്കാള്‍ കൂടുതല്‍ പടയാളികള്‍ ഈ സംഘത്തിനുണ്ടെന്നും അയാള്‍ പറഞ്ഞു. "ദൌര്‍ഭാഗ്യവശാല്‍ ISIL ന് എതിരായ യുദ്ധരംഗത്തും അവരുടെ സാമ്പത്തിക രംഗത്തും ഉണ്ടായ നമ്മുടെ എല്ലാ പുരോഗതിയും ആ ഭീകരവാദി സംഘത്തിന്റെ കഴിവോ ലോകത്തെവിടെയും അവര്‍ക്ക് എത്താനുള്ള കഴിവിലോ കുറവുണ്ടായിട്ടില്ല. ഈ സംഘത്തിന്റെ ആള്‍സംഖ്യയും ഭീകരതാ ശേഷിയും വളരേറെ … Continue reading “ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു

ആത്മീയ നേതാവിനെ Rendition നടത്തിയതിന്റെ പേരില്‍ CIA ഉദ്യോഗസ്ഥ നാടുകടത്തല്‍ നേരിടുന്നു

തന്നെ ഇറ്റലിയിലേക്ക് extradition ചെയ്യാന്‍ പോകുന്നു എന്ന് ഈജിപ്റ്റുകാരനായ ആത്മീയ നേതാവിനെ CIA യുടെ "extraordinary rendition" പ്രകാരം തട്ടിക്കൊണ്ട് പോയിതില്‍ പങ്കാളിയായതിന്റെ പേരില്‍ കുറ്റക്കാരിയയാ മുമ്പത്തെ CIA ഉദ്യോഗസ്ഥ പറയുന്നു. അബു ഒമാറിനെ തട്ടിക്കൊണ്ട് പോയതിന് ഇറ്റലിയിലെ കോടതി Sabrina De Sousa ക്ക് നാല് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2003ല്‍ മിലാനിലെ തെരുവില്‍ നിന്ന് ഒമാറിനെ ഈജിപ്റ്റിലേക്ക് തട്ടിക്കൊണ്ടു പോകുകയും അവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ഇറ്റലിയില്‍ De Sousa ജയില്‍ പോകുന്നുവെങ്കില്‍ rendition … Continue reading ആത്മീയ നേതാവിനെ Rendition നടത്തിയതിന്റെ പേരില്‍ CIA ഉദ്യോഗസ്ഥ നാടുകടത്തല്‍ നേരിടുന്നു

വെര്‍ജീനിയയിലെ സ്കൂള്‍ ബസ്സില്‍ അറിയാതെയാണ് പൊട്ടിത്തെറിക്കുന്ന വസ്തു വെച്ചത് എന്ന് CIA

ഒരു പ്രാദേശിക ഹൈസ്കൂളിലെ K-9 പരിശീലനത്തിന് ശേഷം അറിയാതെ(accidentally left) പൊട്ടിത്തെറിക്കുന്ന വസ്തു സ്കൂള്‍ ബസ്സില്‍ വെച്ചെന്ന് CIA സമ്മതിച്ചു. പൊട്ടിത്തെറിക്കുന്ന വസ്തു കണ്ടെത്തിന് മുമ്പ് ആ ബസ് കുട്ടികളെ കൊണ്ടുപോകാന്‍ രണ്ട് ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നു. — സ്രോതസ്സ് democracynow.org

CIA rendition ശിക്ഷ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇറ്റലിയിലെ പ്രസിഡന്റ് മാപ്പ് നല്‍കി

ഈജിപ്റ്റ്കാരനായ മുസ്ലീം പുരോഹിതനെ അമേരിക്കയുടെ "extraordinary rendition" പദ്ധതി പ്രകാരം തട്ടിക്കൊണ്ടുപോയെ കേസില്‍ ശിക്ഷ നേരിടുന്ന മിലാനിലെ CIA സ്റ്റേഷന്‍ തലവനായ Robert Seldon Lady ന് ഭാഗികമായി ഇറ്റലി മാപ്പ് നല്‍കി. ഈ കേസില്‍ കുറ്റക്കാരനായ മറ്റൊരു അമേരിക്കന്‍ പൌരനായ Betnie Medero നും ഇറ്റലിയിലെ പ്രസിഡന്റ് Sergio Mattarell മാപ്പ് നല്‍കി. 2003 ല്‍ ഈജിപ്റ്റില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന് Hassan Mustafa Osama Nasr യെ മിലാനിലെ തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിന് Ladyഉം … Continue reading CIA rendition ശിക്ഷ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇറ്റലിയിലെ പ്രസിഡന്റ് മാപ്പ് നല്‍കി

പീഡനമേറ്റ ഇര മാഹെര്‍ അറാര്‍ നിരപരാധിയാണെന്ന് CIA ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു

ക്യാനഡയുടെ പൌരനായ മാഹെര്‍ അറാര്‍ (Maher Arar) ന്റെ അറസ്റ്റും rendition ഉം പീഡനവും സംബന്ധിച്ച് CIAയുടെ ഉള്ളിന്‍ നടന്ന ചര്‍ച്ചകളുടെ പുതിയ വിവരങ്ങള്‍ CIA whistleblower ആയ ജോണ്‍ കിരിയാകൂ (John Kiriakou) വ്യക്തമാക്കി. അറാര്‍ നിരപരാധിയായതിനാല്‍ അയാളുടെ അറസ്റ്റിനെതിരെ ധാരാളം സഹപ്രവര്‍ത്തകര്‍ താക്കീതു നല്‍കി എന്ന് അദ്ദേഹം The Canadian Press വാര്‍ത്താ ഏജന്സിയോട് പറഞ്ഞു. എന്നാല്‍ അറാറിന് അല്‍ഖൈദയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താത്ത ഒരു വനിതാ ഉദ്യോഗസ്ഥ അറസ്റ്റിനായി മുന്നോട്ട് പോയി. … Continue reading പീഡനമേറ്റ ഇര മാഹെര്‍ അറാര്‍ നിരപരാധിയാണെന്ന് CIA ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു

വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍