Olkiluoto റിയാക്റ്ററിന് ശരിയായ രൂപകല്‍പ്പനയില്ല

2005 മുതല്‍ നിര്‍മ്മാണം നടന്നുവരുന്ന ആണവനിലയമാണ് മൂന്നാം തലമുറ അത്യന്താധുനിക OL3 European Pressurised Reactor (EPR). ഫിന്‍നാന്റിലെ Olkiluoto യിലാണ് ഇത് നിര്‍മ്മിക്കുന്നത്. പല പ്രാവശ്യം മാറ്റിവെച്ച് 2013 ല്‍ പണി പൂര്‍ത്തിയാകുമെന്ന് കരുതുന്നു. 2009 ല്‍ ഇതിനെക്കുറിച്ചുള്ള ഒരു രഹസ്യ രേഖ Finnish YLE television news പുറത്തുകൊണ്ടുവന്നു. ഫിന്‍ലാന്റ് സര്‍ക്കാരിന്റെ ആണവനിലയ പരിശോധന സംഘമായ STUK ന് ഇതുവരെയും പുതിയ റിയാക്റ്ററിന്റെ ഡിസൈന്‍ പരിശോധനക്കായി ലഭിച്ചിട്ടില്ല എന്നതാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ആണവ സുരക്ഷയേക്കുറിച്ചുള്ള … Continue reading Olkiluoto റിയാക്റ്ററിന് ശരിയായ രൂപകല്‍പ്പനയില്ല

ഒരു ആണവ നിലയത്തിന്റെ വില

ഊര്‍ജ്ജത്തിനായി നഷ്ടമാകുന്ന സമയം Olkiluoto ല്‍ പണിനടക്കുന്ന EPR ആണവ നിലയം 2009 മെയ് 1 ന് പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ മറ്റ് ആണവ നിലയങ്ങളെ പോലെ ഇതും പണി പൂര്‍ത്തിയാകാതെ വിഷമിക്കുന്നു. ഈ താമസം ഉണ്ടാക്കുന്ന നഷ്ടമാണ് മുകളിലത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്. - from Greenpeace

അറീവയുടെ ലാഭം കുറയുന്നു

ഫിന്‍ലാന്റിലെ OL3 EPR നിര്‍മ്മാണം കമ്പനിയുടെ ലാഭത്തെ തന്നെ ബാധിക്കുന്ന തരത്തില്‍ വലിയ പരാജയമായി മാറിയിരിക്കുകയാണ്. ഫ്രഞ്ച് ആണവ കമ്പനിയായ അറീവ പ്രസിദ്ധപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20% കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ 74.3 കോടി യൂറോയില്‍ നിന്ന് 58.9 കോടി യൂറോ ആയാണ് ലാഭം കുറഞ്ഞത്. ഈ ഒറ്റ റിയാക്റ്ററിന്റെ വില തുടക്കത്തില്‍ 300 കോടി യൂറോ ആയിരുന്നു. ഇപ്പോള്‍ അത് 170 കോടി യൂറോയുടെ നഷ്ടമാണ് കമ്പനിക്കുണ്ടാക്കുന്നത്. EPR … Continue reading അറീവയുടെ ലാഭം കുറയുന്നു

പുതിയ EPR റിയാക്റ്ററുകള്‍ 7 മടങ്ങ് അപകടകാരികള്‍

ഫ്രഞ്ച് സര്‍ക്കാര്‍ രണ്ടാമത്തെ EPR റിയാക്റ്റര്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയോടുകൂടി ഈ പുതിയ നിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സാധാരണ നിലയങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന വാര്‍ത്തയും പുറത്തുവന്നു. വിഷമിപ്പിക്കുന്ന ഈ വാര്‍ത്ത Environmental Impact Assessment എന്ന റിപ്പോര്‍ട്ടിന്റെ പേജ് 137 ല്‍ ആണ് അടക്കംചെയ്തിരിക്കുന്നത്. ഫിന്‍ന്റില്‍ പണിയുന്ന ലോകത്തെ ആദ്യത്തെ EPR നിലയത്തിന്റെ മാലിന്യങ്ങള്‍ സംസ്കരിക്കേണ്ട ചുമതലയുള്ള Posiva എന്ന കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. National Co-operative for the Disposal of … Continue reading പുതിയ EPR റിയാക്റ്ററുകള്‍ 7 മടങ്ങ് അപകടകാരികള്‍

OL3 ഇപ്പോഴും സുരക്ഷിതത്വ പ്രശ്നങ്ങളില്‍

23 Jan 2008: കഴിഞ്ഞവര്‍ഷം ഉരുക്ക് ചട്ടക്കൂടിന്റെ വെല്‍ഡിങ്ങിന് മാനദണ്ഡങ്ങളില്ലായിരുന്നു. വെല്‍ഡിങ് ചെയ്യുന്ന കോര്‍ട്രാക്റ്റര്‍ക്ക് പണി പരിശോധിക്കാന്‍ കഴിവുള്ള മേലുദ്യോഗസ്ഥര്‍ ഇല്ല. വെല്‍ഡിങിന്റെ ഗുണമേന്‍മ ടെസ്റ്റ് ചെയ്തില്ല. ഭാരം താങ്ങുന്ന പ്രധാനപ്പെട്ട വെല്‍ഡ് ചെയ്ത ഭാഗങ്ങങ്ങള്‍ നല്ലതുപോലെയല്ല ചെയ്തത്. അവസാനം, ആറ് മാസങ്ങള്‍ക്ക് ശേഷം ഫിന്‍ലാന്റിലെ ആണവ watchdog, OL3 യുടെ ഉടമസ്ഥരായ TVO ഇവര്‍ പ്രതികരിക്കുന്നു. അവസാനം ആറ് മാസങ്ങള്‍ക്ക് ശേഷം ‘നിര്‍മ്മാണ സ്ഥലത്ത് സുരക്ഷിതത്വത്തിന്റെ സംസ്കാരത്തില്‍ പുരോഗതിയുണ്ടാക്കാന്‍ പദ്ധതിയിടും’. അവസാനം ആറ് മാസങ്ങള്‍ക്ക് ശേഷം … Continue reading OL3 ഇപ്പോഴും സുരക്ഷിതത്വ പ്രശ്നങ്ങളില്‍

ഫിന്‍ലാന്റിലെ അണുറിയാക്റ്റര്‍ വില

ഫിന്‍ലാന്റിലെ പണി നടന്നുകൊണ്ടിരിക്കുന്ന Olkiluoto 3 ആണവനിലയം വൈകുന്നതും ചിലവ് കൂടുന്നതിലുമൊക്കെയുള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പ്കല്‍പ്പിക്കാന്‍ TVO യോട് നിലയ നിര്‍മ്മാതാക്കളായ Areva ആവശ്യപ്പെട്ടു. 2009 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങേണ്ട 1,600 MW റിയാക്റ്ററിന്റെ പ്രവര്‍ത്തനം 2012 ലേക്ക് മാറ്റിയിരിക്കുകയാണ്. ചിലവ് കൂടുന്നതിനും പദ്ധതി വൈകുന്നതിനുമെതിരെ TVO ഊര്‍ജ്ജ വിതരണ കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കി. ഫിന്‍ലാന്റിലെ Fortum and Pohjolan Voima ആണ് TVO ന്റെ ഉടമസ്ഥര്‍. - from reuters. 31 Dec 2008

അണവോര്‍ജ്ജ വ്യവസായത്തിന്റെ ഡിഎന്‍ഏയില്‍ ഈ പ്രശ്നങ്ങളെല്ലാം അടങ്ങിയിരിക്കുന്നു

റിയാക്റ്ററിന്റെ steel lining ന്റെ വെല്‍ഡിങ്ങ് ഗുണനിലവാരം കുറഞ്ഞതാണെന്ന് സെപ്റ്റംബറില്‍ കണ്ടെത്തി. അതോടെ അണുനിലയത്തിന്റെ പണി നിര്‍ത്തിവെക്കാന്‍ ഫിന്‍ലാന്റിലെ ആണവ പരിശോധകര്‍ ആയ STUK ഉത്തരവിട്ടു. ആഴ്ച്ചകള്‍ക്ക് ശേഷം STUK വീണ്ടും പരിശോധന നടത്തിയപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്തവിധം വെല്‍ഡിങ്ങ് പണി തകൃതിയായി നടക്കുന്നതായി കണ്ടു. വെല്‍ഡിങ്ങിന്റെ ഉത്തരവാദിത്തമുള്ള Polish machine yard സുരക്ഷാ പരിഗണനകളെ മറികടന്ന് രണ്ട് വര്‍ഷത്തിലധികമായി പണിനടത്തുന്നതായി തിരിച്ചറിഞ്ഞു. ഫിന്‍ലാന്റിലെ അധികാരികളും റിയാക്റ്റര്‍ നിര്‍മ്മാതാക്കളായ Areva യും സുരക്ഷാ മുന്‍കരുതലുകളൊക്കെ തെറ്റിക്കുകയാണ്. റിയാക്റ്ററിന്റെ പ്രധാന … Continue reading അണവോര്‍ജ്ജ വ്യവസായത്തിന്റെ ഡിഎന്‍ഏയില്‍ ഈ പ്രശ്നങ്ങളെല്ലാം അടങ്ങിയിരിക്കുന്നു

ഫില്‍ലാന്റിലെ ഉരുകുന്ന ആണവനിലയ നിര്‍മ്മാണം

Helsingin Sanomat റിപ്പോര്‍ട്ട് ചെയ്യുന്നു: ഫിന്‍ലന്റിലെ അഞ്ചാമത്തെ ആണവ നിലയമായ Olkiluoto യുടെ നിര്‍മ്മാണം വൈകുന്നതിനാല്‍ ഫിന്നിഷ് (Finnish) ആണവ കമ്പനി ആയ Teollisuuden Voima (TVO) 240 കോടി യൂറോയുടെ നഷ്ടപരിഹാരം അറീവയോടും (Areva) സീമന്‍സിനോടും (Siemens) ആവശ്യപ്പെടുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് അറീവയും സീമന്‍സും പറഞ്ഞത് പണി പൂര്‍ത്തിയാകാന്‍ 38 മാസം കൂടുതല്‍ വേണമെന്നും അത് 2012 ല്‍ പൂര്‍ത്തിയാകുംന്നുമാണ്. TVO യുമായുള്ള കരാറനുസരിച്ച് പണി 2009 ല്‍ പൂര്‍ത്തിയാകേണ്ടതാണ്. Olkiluoto ലെ മൂന്നാമത്തെ … Continue reading ഫില്‍ലാന്റിലെ ഉരുകുന്ന ആണവനിലയ നിര്‍മ്മാണം

Olkiluoto-3 യുടെ ചിലവ് വീണ്ടും വന്‍തോതില്‍ വര്‍ദ്ധിക്കുന്നു

Olkiluoto-3 യുടെ ചിലവ് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു ഫിന്‍ലാന്റില്‍ ഫ്രാന്‍സിലേ Areva നിര്‍മ്മിക്കുന്ന ആണവനിലത്തിന്റെ ചിലവ് വീണ്ടും കൂടുന്നു. ഇപ്പോള്‍ അത് 300 കോടി യൂറോയില്‍ നിന്ന് 450 കോടി യൂറോ (666 കോടി അമേരിക്കന്‍ ഡോളര്‍) ആയി. Les Echos പത്രം വ്യാഴാഴ്ച്ച് പ്രസിദ്ധപ്പെടുത്തിയതാണിത്. ഈ വെള്ളിയാഴ്ച്ച first half results പുറത്തുകൊണ്ടുവരുന്ന Areva ഇതിന് ഒരു അഭിപ്രായ പ്രകടനത്തിന് തയ്യാറായില്ല. (Marcel Michelson റിപ്പോര്‍ട്ട് ചെയ്യുന്നു.) - from http://www.reuters.com ചെര്‍‌ണോബില്‍ ദുരന്തത്തിന് ശേഷം പടിഞ്ഞാറന്‍ … Continue reading Olkiluoto-3 യുടെ ചിലവ് വീണ്ടും വന്‍തോതില്‍ വര്‍ദ്ധിക്കുന്നു