മാസം: മാര്‍ച്ച് 2016
കടത്തില്‍ നിന്ന് ലാഭം കൊയ്യുന്ന “Vulture Funds” ന് പണം അടക്കാമെന്ന് അര്‍ജന്റീന സമ്മതിച്ചു
രാജ്യത്തിന്റെ 14 വര്‍ഷത്തെ കടത്തില്‍ നിന്ന് ലാഭം ആവശ്യപ്പെട്ട അമേരിക്കയിലെ hedge funds ആയി അര്‍ജന്റീന കരാറിലെത്തി. സാമ്പത്തിക തകര്‍ച്ചക്ക് ശേഷം അര്‍ജന്റീനയുടെ കടം bargain prices ന് വാങ്ങിയ hedge funds അര്‍ജന്റീനയോട് അത് മുഴുവന്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ സ്ഥാപനങ്ങളില്‍ കടം തിരിച്ചടക്കാനാവില്ല എന്ന് മുമ്പത്തെ പ്രസിഡന്റ് Cristina Fernández de Kirchner പറയുകയും ഈ കമ്പനികളെ "vulture funds" വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വലത് പക്ഷ പ്രസിഡന്റ് Mauricio Macri നാല് … Continue reading കടത്തില്‍ നിന്ന് ലാഭം കൊയ്യുന്ന “Vulture Funds” ന് പണം അടക്കാമെന്ന് അര്‍ജന്റീന സമ്മതിച്ചു
യുദ്ധം അസാദ്ധ്യമായ ലാഭം നേടാനുള്ള ബിസിനസാണ്
കിങ് കൌണ്ടി മെട്രോ വൈദ്യുത ബസ്സുകള്‍ ഉപയോഗിക്കുന്നു
വാഷിങ്ടണിലെ Bellevue ല്‍ King County Metro Transit അടുത്തകാലത്ത് ആദ്യത്തെ Proterra വൈദ്യുത ബസ്സു് സര്‍വ്വീസ് തുടങ്ങി. ബാറ്ററി കൊണ്ടോടുന്ന ഈ ബസ്സുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണ സര്‍വ്വീസ് നടത്തിവരികയായിരുന്നു. 38 സീറ്റുകളാണ് ബസ്സിനുള്ളത്. കോമ്പസിറ്റ് ബോഡിയുപയോഗിക്കുന്നു. 37 കിലോമീറ്ററാണ് മൈലേഡ്. അതിവേഗ ചാര്‍ജ്ജിങ് വഴി 10 മിനിട്ടുകൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാം. ഇടക്കുള്ള ബസ് സ്റ്റോപ്പുകള്‍ ചാര്‍ജ്ജിങ് സംവിധാനമുണ്ട്. — സ്രോതസ്സ് greencarcongress.com, proterra.com
റിക്കോഡുകളിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2015 – അടുത്ത വര്‍ഷം വരുന്നത് വരെ
2015 ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു. എല്‍ നിനോ പ്രതിഭാസമുള്ളതിനാല്‍ 2016 ഇതിലും ചൂടുകൂടുതലായിരിക്കും എന്ന് World Meteorological Organization പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നത് ശരാശരി താപനില 6 ഡിഗ്രീ സെന്റീഗ്രൈഡ് വരെ വര്‍ദ്ധിക്കാന്‍ കാരണമാകും. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം വേണ്ട നടപടികള്‍ എടുത്താല്‍ താപനില വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്താന്‍ ഇപ്പോഴും കഴിയുമെന്ന് WMO ന്റെ ഡയറക്റ്ററായ Michel Jarraud പറഞ്ഞു. കാലാവസ്ഥാ മാറ്റം ഇല്ലാതാക്കാനായി "silver bullet" ഒന്നുമില്ല. പാരീസില്‍ ശക്തമായ … Continue reading റിക്കോഡുകളിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2015 – അടുത്ത വര്‍ഷം വരുന്നത് വരെ
ആഗോള മുതലാളിത്തം നിര്‍മ്മിക്കുന്നത്
ഗ്വാട്ടിമാലയില്‍ മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു
ഗ്വാട്ടിമാലയില്‍ നിന്ന് ചരിത്ര പ്രധാനമായ വിധി. 1980കളില്‍ അമേരിക്കയുടെ പിന്‍തുണയോട് നടന്ന വൃത്തികെട്ട യുദ്ധകാലത്ത് 11 മായന്‍ സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു. മുമ്പത്തെ ഒരു ലഫ്റ്റനന്റ് കേണലും ഒരു പാരാമിലിറ്ററി ഉദ്യോഗസ്ഥനേയും 360 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. ദശാബ്ദങ്ങളായി മായന്‍ സ്ത്രീകള്‍ നടത്തിവരുന്ന ശ്രമത്തിന്റെ ഫലമായാണ് ഈ വിചാരണ.
സിനിമ: ഒരു രാജ്യത്തിന്റെ മരണം
ഡ്രോണ്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത മുമ്പത്തെ CIA Analyst ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു
ന്യൂയോര്‍ക്കില്‍ Hancock Air National Guard Base ന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ട് നടന്ന പ്രതിഷേധ സമരത്തില്‍ മുമ്പത്തെ CIA Analyst ആയിരുന്ന റേ മക്ഗവണ്‍ (Ray McGovern) ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു. ആ സൈനിക കേന്ദ്രത്തില്‍ നിന്നാണ് വിദൂരങ്ങളിലെ ആളില്ലാ യുദ്ധവിമാനങ്ങള്‍(Drone) റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്നത്. അന്തരിച്ച സമാധാന പ്രവര്‍ത്തകനായ Jerry Berrigan ന്റെ വലിയ cutouts പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഉപരോധം
നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍
"എന്റെ അഭിപ്രായത്തില്‍ ഹിലറി ക്ലിന്റണ്‍ എല്ലാം ശരിയായ രീതിയിലാണ് ചെയ്തത്," എന്ന് Stephanie Cutter അടുത്ത സമയത്ത് നടന്ന ഒരു "Meet the Press" ചാനല്‍ പരിപാടിയില്‍ പറഞ്ഞു. അതില്‍ അവരെ ഡമോക്ലാറ്റുകാരുടെ campaign വിദഗ്ദ്ധ എന്നാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ അവര്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച Precision Strategies എന്ന സ്ഥാപനത്തെക്കുറിച്ച് വ്യക്തമാക്കിയില്ല. ക്ലിന്റണിന്റെ പ്രചരണ പരിപാടിയുടെ "digital consulting" ചെയ്യുന്നത് ആ കമ്പനിയാണ്. ലീ ഫാങ് സംസാരിക്കുന്നു: ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ധാരാളം പണ്ഡിതരുടെ ഞങ്ങള്‍ പരിശോധിച്ചു. … Continue reading നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍


