വലിയ ഡാമുകള്‍ എന്തുകൊണ്ട് നല്ലതല്ല?

ഡാമുകള്‍ ഹരിത ഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നു. National Institute for Space Research നടത്തിയ പഠനപ്രകാരം ഇന്‍ഡ്യയിലെ 4,500 ഡാമുകള്‍ പ്രതി വര്‍ഷം 85 കോടി ടണ്ണിന് തുല്യമായ മീഥേന്‍ പുറത്തുവിടുന്നു. വെള്ളത്തിനടിയിലാവുന്ന ജൈവ വസ്തുക്കള്‍ ജീര്‍ണ്ണിക്കുന്നതാണ് CO2 ഉം മീഥേനും പുറത്ത് വരാന്‍ കാരണമാകുന്നത്. എന്നാല്‍ CO2 നേക്കാള്‍ മീഥേന്‍ 23 മടങ്ങ് ഹരിതഗൃഹപ്രഭാവം പ്രകടിപ്പിക്കുന്ന വാതകമാണ്. അണക്കെട്ടുകള്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നു. അവ കാരണം ലോകം മൊത്തം 8 കോടി ആളുകള്‍ അഭയാര്‍ത്ഥികളായി. അണക്കെട്ട് നിര്‍മ്മിക്കുന്ന reservoir … Continue reading വലിയ ഡാമുകള്‍ എന്തുകൊണ്ട് നല്ലതല്ല?

വാര്‍ത്തകള്‍

ഗള്‍ഫ് തീരത്തെ പൈപ്പ് ലൈന്‍ ചോര്‍ച്ച Chevron പരിഹരിച്ചു Louisiana യിലെ പൈപ്പ് ലൈന്‍ പൊട്ടി മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എണ്ണ ഒഴുകുന്നത് പരിഹരിച്ചുവെന്ന എണ്ണ ഭീമന്‍ Chevron പറയുന്നു. 4,000 ക്രൂഡോയില്‍ പൊട്ടിയൊലിച്ചെന്നാണ് കണക്ക്. $360 കോടി ഡോളറിന്റെ Myitsone അണക്കെട്ട് നിര്‍ത്തലാക്കി ബര്‍മ്മയിലെ സന്നദ്ധപ്രവര്‍ത്തര്‍ക്കും, ആദിവാസികള്‍ക്കും, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അപൂര്‍വ്വ വിജയം. Irrawaddy നദിയില്‍ പണിയാനുദ്ദേശിച്ചിരുന്ന വമ്പന്‍ ചൈനീസ് അണക്കെട്ട് നിര്‍ത്തലാക്കിയെന്ന പ്രസിഡന്റ് Thein Sein പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. അണക്കെട്ട് ജനങ്ങളുടെ താല്‍പ്പര്യത്തിനെതിരായതിനാലാണ് പദ്ധതി പിന്‍വലിക്കുന്നത് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കുട്ടികളുള്ള 37% അമേരിക്കന്‍ കുടുംബങ്ങള്‍ പട്ടിണിയില്‍ Northeastern University നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. U.S. Census Bureau പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് 4.62 കോടിയാളുകളാണ് പട്ടിണിയില്‍. അതായത് ആറില്‍ ഒരു അമേരിക്കക്കാരന്‍ പട്ടിണിയിലാണ്. കഴിഞ്ഞ 50 വര്‍ഷത്തില്‍ പട്ടിണി ഏറ്റവും കൂടിയ സമയമാണ് ഇത്. "മുതിര്‍ന്നവര്‍ മാത്രമുള്ള കുടുംബത്തേക്കാള്‍ ആറ് മടങ്ങ് പട്ടിണിയാണ് കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ അനുഭവിക്കുന്നത്. ഇത് വലിയ മാറ്റമാണ്." എന്ന് Northeastern ലെ പ്രൊഫസര്‍ Andrew Sum പറഞ്ഞു ബ്രസീലിലെ കോടതി Belo … Continue reading വാര്‍ത്തകള്‍

തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ്

ശതകോടിക്കണക്കിന് ടണ്‍ ജലം ഗതിമാറ്റി വടക്കോട്ടൊഴുക്കാനുള്ള വമ്പന്‍ പ്രോജക്റ്റ് ചൈന വൈകിപ്പിക്കുന്നു. ഈ പദ്ധതി നേരത്തെ കണക്കാക്കിയതിനേക്കാള്‍ വലിയ പരിസ്ഥിതി ദുരന്തമായി മാറുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. "South-to-North" ജല diversion പ്രോജക്റ്റിന്റെ മൂന്ന് ഘട്ടങ്ങളെ നാലുവര്‍ഷമായ വൈകല്‍ ബാധിക്കും. ചൈനയുടെ മദ്ധ്യ, തെക്കന്‍ പ്രദേശത്തുനിന്നും ജലം വടക്കുള്ള വരണ്ട പ്രദേശത്തേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുള്ള മൂന്ന് മനുഷ്യ നിര്‍മ്മിത കനാലുകള്‍ വഴി എത്തിക്കുകയാണ് പരിപാടി. $6200 കോടി ഡോളറാണ് പദ്ധതിയുടെ ചിലവ്. ലോകത്തിലെ ഏറ്റവും വലിയ … Continue reading തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ്

ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്

ഇന്‍ഡ്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞന്റെ 38 ദിവസത്തെ നിരാഹാര സമരത്തിന്റെ ഫലമായി വലിയ ഒരു ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പണിയുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. അതോടെ Indian Institute of Technology കാണ്‍പൂരിലെ dean ആയിരുന്ന പ്രൊഫസര്‍ എ.ഡി.അഗര്‍വാള്‍ സമരം നിര്‍ത്തി. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാതെ എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്താന്‍ തയ്യാറായി. ഇന്‍ഡ്യ, പാകിസ്ഥാന്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ പണിയുന്ന നൂറുകണക്കിന് അണക്കെട്ടുകളില്‍ ഒന്നാണ് 600MW … Continue reading ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്

കോസി നദിയിലെ വെള്ളപ്പൊക്കം

കോസി നദി ബീഹാറിലാണെന്ന് ഇന്ന് ഇന്‍ഡ്യയിലുള്ളവര്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ അതിനെ ബീഹാറിന്റെ ദുഖം എന്നാണ് വിളിക്കുന്നത്. 2007 ലെ വെള്ളപ്പൊക്കം ബാധിച്ചത് 48 ലക്ഷം ആളുകളെയാണ്. 2008 ല്‍ ലക്ഷം ആളുകളും. ഭീകരിയാണോ ഈ നദി? ഇത് പ്രകൃതി ദുരന്തങ്ങള്‍ മാത്രമോ അതോ ഇത് മനുഷ്യ നിര്‍മ്മിതമോ? കൊസി നദി ഒഴുകാന്‍ തുടങ്ങിയിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങളായി. ഇതൊരു ഭൂമി നിര്‍മ്മിക്കുന്ന നദിയാണ്. ഹിമാലയത്തില്‍ നിന്ന് ചെളി ഒഴുക്കിക്കൊണ്ടുവന്ന് നദി അതിന്റെ കരകളില്‍ നിക്ഷേപിക്കുന്നു. വടക്കേ ബീഹാറിലെ ജനങ്ങള്‍ … Continue reading കോസി നദിയിലെ വെള്ളപ്പൊക്കം