അന്റാര്‍ക്ടിക്കയിലെ Ross Island Wind Farm പൂര്‍ണ്ണ ശക്തിയോടെ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. 1 MW ശേഷിയുള്ള നിലയത്തിന് $74 ലക്ഷം ഡോളര്‍ ചിലവായി. ന്യൂസിലാന്റിന്റെ Scott Base നും അമേരിക്കയുടെ McMurdo Station ഉം ഇനിമുതല്‍ 120,000 gallons ഡീസല്‍ ലാഭിക്കാം. പ്രതിവര്‍ഷം 1,370 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം ഇതിനാല്‍ തടയാനാവും. ന്യൂസിലാന്റിന്റെ സര്‍ക്കാര്‍ വൈദ്യുതി കമ്പനിയായ Meridian Energy ആണ് ഈ പ്രോജക്റ്റ് ചെയ്തത്. 333-kW ന്റെ മൂന്ന് Enercon E33 … Continue reading ലോകത്തിന്റെ തെക്കെ അറ്റത്തുള്ള കാറ്റാടിപ്പാടം
വിഭാഗം: പുനരുത്പാദിതം
Alpha Energy അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ carport നിര്‍മ്മിച്ചു
ഗ്രിഡ്ഡുമായി ബന്ധപ്പെടുത്തിയ 1MW ന്റെ സൌരോര്‍ജ്ജ നിലയം Bordentown, NJ യില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. 13,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നിലയത്തിന് 170W വീതം ശേഷിയുള്ള 5,880 പാനലുകളുണ്ട്. മൊത്തം പാനല്‍ ഘടനയും 11 വ്യത്യസ്ഥ inverters മായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഒരു പാനല്‍ നീക്കം ചെയ്താലും വൈദ്യുതോല്‍പ്പാദനത്തിന് ഭംഗം സംഭവിക്കില്ല. അതായത് ഒരു പാനലിന് കുഴപ്പം സംഭവിച്ചാലും ബാക്കിയുള്ളവ ഊര്‍ജ്ജം നല്‍കിക്കൊണ്ടിരിക്കും. പ്രതിവര്‍ഷം 1,056,000 യൂണിറ്റ് വൈദ്യുതി ഈ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. 114 അമേരിക്കന്‍ … Continue reading Alpha Energy അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ carport നിര്‍മ്മിച്ചു
കാറ്റാടിക്ക് വേഗതകൂട്ടൂ, വവ്വാലിനെ രക്ഷിക്കൂ
വവ്വാലുകള്‍ക്ക് മറ്റ് പക്ഷികളേക്കാള്‍ അപകടകരമാണ് കാറ്റാടികള്‍. വവ്വാലുകള്‍ ചാകുന്നത് കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനുള്ള ഒരു വഴി Frontiers in Ecology and the Environment ല്‍ വന്ന ഒരു പഠനം വഴികാട്ടുന്നു. കാറ്റാടികളുടെ വേഗതയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി നടത്തിയ പരീക്ഷണത്തില്‍ ഗവേഷകര്‍ വവ്വാലുകള്‍ ചാകുന്നത് 93% കുറക്കാനായി. അതുവഴി ഊര്‍ജ്ജോത്പാദനത്തില്‍ 1% മാത്രമേ കുറവുണ്ടായുള്ളു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 12 കിലോമീറ്റര്‍ മുതല്‍ 14 കിലോമീറ്റര്‍ വരെ എത്തുമ്പോഴാണ് അമേരിക്കയിലെ കാറ്റാടികള്‍ തിരിയാനും ഊര്‍ജ്ജം ഉത്പാദിപ്പിക്കാനും … Continue reading കാറ്റാടിക്ക് വേഗതകൂട്ടൂ, വവ്വാലിനെ രക്ഷിക്കൂ
സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
രണ്ട് സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്ന് SANYO Electric Co., Ltd. പ്രഖ്യാപിച്ചു. 100 “eneloop bike” എന്ന വൈദ്യുത സൈക്കിളുകള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം ഇത് നല്‍കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തമാണ് ഈ സംവിധാനം. സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നത് കൂടാതെ രാത്രിയില്‍ വിളക്ക് കത്തിക്കാനും ഇതില്‍ നിന്നുള്ള സൌരോര്‍ജ്ജം ഉപയോഗിക്കുന്നു. മേല്‍കൂരയില്‍ 46 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്ക് 7.56 കിലോവാട്ട് ശേഷിയുണ്ട്. SANYO യുടെ ഊര്‍ജ്ജ പുനചംക്രമണ … Continue reading സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
MicroCSP സൌരോര്‍ജ്ജ നിലയം
ലോകത്തെ ആദ്യത്തെ MicroCSP സൌരോര്‍ജ്ജ നിലയം ഹവായിലെ Natural Energy Laboratory ല്‍Sopogy Inc ഉദ്ഘാടനം ചെയ്തു. 2MW ന്റെ താപോര്‍ജ്ജ പ്രോജക്റ്റ് Kona മരുഭൂമിയിലെ 3.8 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നു. ഇതില്‍ Sopogy യുടെ 1000 MicroCSP സൌരോര്‍ജ്ജ പാനലുകള്‍ ഉപയോഗിക്കുന്നു. കണ്ണാടികളും സൂര്യനെ പിന്‍തുടരുന്ന സിസ്റ്റവുമുണ്ട്. അത് നിലയത്തിന്റെ ദക്ഷത കൂട്ടും. മേഘം നിറഞ്ഞ കാലാവസ്ഥയിലും വൈകുന്നേരവും ഊര്‍ജ്ജമുത്പാദിപ്പിക്കാന്‍ ഉതകുന്ന തരം പ്രത്യേക താപോര്‍ജ്ജ സംഭരണിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. — സ്രോതസ്സ് ecofriend.org
ഇരുവശവും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍
Sanyo യുടെ പുതിയ തരം സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് ഇരു വശത്തു നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാനല്‍ DuROCK Alfacing International Inc. അവരുടെ Tio-Coat പ്രതിഫലന മേല്‍ക്കൂരക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു. Sanyo HIT (Heterojunction with Intrinsic Thin-layer) ഇരട്ട പാളി പാനല്‍ സാധാരണ പാനലുകളെക്കാള്‍ 30% അധികം വൈദ്യുതി ഉത്പാദിപ്പിക്കും. ഈ പാനലുകള്‍ carports, canopies, തുടങ്ങിയ coverings ല്‍ എളുപ്പം ഘടിപ്പിക്കാനാകും. സൌരോര്‍ജ്ജത്തിന്റെ 89% വും പ്രതിഫലിപ്പിക്കുന്ന വെളുത്ത പ്രതിഫലന ആവരണമുള്ള മേല്‍ക്കൂരകളില്‍ … Continue reading ഇരുവശവും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍
ടെക്സാസ് പുതിയ പവനോര്‍ജ്ജ റിക്കോഡ് നേടി
അമേരിക്കയിലെ പവനോര്‍ജ്ജ നേതാവായ ടെക്സാസ് കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തില്‍ പുതിയ റിക്കോഡ് നേടി. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വൈദ്യുതിയുത്പാദനത്തിന്റെ 19% വും വരുന്നത് കാറ്റാടികളില്‍ നിന്നാണ്. 6,272 മെഗാവാട്ട് peak. ഒരാഴ്ച്ചക്ക് മുമ്പ് അവരുടെ തന്നെ റിക്കോഡിനെ ഭേദിച്ചാണ് ഈ പുതിയ റിക്കോഡ് രേഖപ്പെടുത്തിയത്. ഇതില്‍ കാറ്റ് കൂടുതല്‍ കിട്ടുന്ന Panhandle ലെ കാറ്റാടികളില്‍ നിന്നുള്ള വൈദ്യുതി കണക്കാക്കിയിട്ടില്ല. കാരണം അവ മറ്റൊരു ഗ്രിഡ്ഡിലാണ് ബന്ധിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശരാശരി പവനോര്‍ജ്ജോല്‍പ്പാദനം ഈ ശൃംഖത്തെക്കാള്‍ (spikes) കുറവാണ്. കഴിഞ്ഞ വര്‍ഷം … Continue reading ടെക്സാസ് പുതിയ പവനോര്‍ജ്ജ റിക്കോഡ് നേടി
പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം
ഭാവിയിലെ ഊര്‍ജ്ജം എവിടെ നിന്ന് വരും എന്ന് നിങ്ങള്‍ ഏതെങ്കിലും എണ്ണ ഉദ്യോഗസ്ഥനോട് ചോദിച്ച് നോക്കൂ, അയാള്‍ പറയും “the mix”: നമുക്ക് എണ്ണ വേണം, പ്രകൃതിവാതകം വേണം, പുനരുത്പാദിതോര്‍ജ്ജം വേണം, പിന്നെ ചിലപ്പോള്‍ ആണവോര്‍ജ്ജവും. കാലാവസ്ഥാ മാറ്റത്തിന്റേയും peak oil ന്റേയും കാലമായിട്ടും എണ്ണ വ്യവസായം ഇപ്പോഴും ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസ്സ് ആണെന്ന് വാദിക്കും. അവരുടെ ആധിപത്യം തുടരാന്‍ വേണ്ടി അവര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. പ്രത്യേകിച്ചും കാലാവസ്ഥാ മാറ്റ ചര്‍ച്ചയില്‍. അവിടെ എണ്ണ പണം … Continue reading പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം
സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ പാടം റെഡി
ദീര്‍ഘ കാലമായി കാത്തിരുന്ന Florida Gulf Coast University യുടെ സൌരോര്‍ജ്ജ പാടം പ്രവര്‍ത്തന സജ്ജമായി. 2-മെഗാവാട്ടിന്റെ നിലയം കാമ്പസിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കും. അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്ന സൌരോര്‍ജ്ജ നിലയങ്ങളില്‍ ഏറ്റവും വലുത് ഇതാണ്. 200,000 ചതുരശ്ര അടി സ്ഥലത്തേക്കുള്ള വൈദ്യുതി ഇത് നല്‍കുന്നു. പാനലുകള്‍ സ്ഥാപിച്ച 20-ഏക്കര്‍ സ്ഥലത്തെ ചെടികളേയും മൃഗങ്ങളേയും പുതിയ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. $1.4 കോടി ഡോളറിന്റെ ഈ പ്രോജക്റ്റ് ബഡ്ജറ്റിനകത്ത് നിന്ന് തന്നെ പണി പൂര്‍ത്തിയാക്കി. 10,080 പാനലുകള്‍ക്ക് … Continue reading സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ പാടം റെഡി
തയ്‌വാനില്‍ ഏഷ്യയിലെ ഏറ്റവും വലിയ HCPV നിലയം പ്രവര്‍ത്തിച്ച് തുടങ്ങി
ഏഷ്യയിലെ ഏറ്റവും വലിയ High-Concentration Photovoltaic (HCPV) തെക്കന്‍ തയ്‌വാനില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ഇത് പ്രതി വര്‍ഷം 700 ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം തടയുന്നു. Kaohsiung County ലെ Lujhu Township ല്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് Institute of Nuclear Energy Research ആണ് ഈ നിലയം സ്ഥാപിച്ചത്. ലോകത്തിലെ രണ്ടാമത്തെ ഇത്തരത്തിലെ നിലയമാണിത്. ഒന്നാമത്തേത് സ്പെയിനില്‍ പ്രവര്‍ത്തിക്കുന്നു. 141 സോളാര്‍ പാനലുകളുപയോഗിക്കുന്ന നിലയത്തിന് 100 മെഗാവാട്ട് വരെ വാര്‍ഷിക ശേഷിയുണ്ട്. solar tracker ഉപയോഗിച്ചാണ് … Continue reading തയ്‌വാനില്‍ ഏഷ്യയിലെ ഏറ്റവും വലിയ HCPV നിലയം പ്രവര്‍ത്തിച്ച് തുടങ്ങി