ബയോസോളാര്‍ നിര്‍മ്മിക്കുന്ന BioBacksheet™

പരുത്തിയില്‍ നിന്നും ആവണക്കെണ്ണയില്‍(castor beans) നിന്നും നിര്‍മ്മിക്കുന്ന വസ്തു ഉപയോഗിച്ച് BioBacksheet™ എന്ന ഉത്പന്നം ഉണ്ടാക്കുന്നതായി BioSolar, Inc എന്ന കമ്പനി പറഞ്ഞു. സോളാര്‍ സെല്ലുകളുടെ അടിയിലുള്ള പാളി നിര്‍മ്മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സാധാരണ ഈ "backsheets" നിര്‍മ്മിക്കാന്‍ പെട്രോളിയം അടിസ്ഥാനമായ ഒരു വസ്തുവാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് Dupont Tedlar™. പെട്രോളിയത്തിന് ക്ഷാമമുണ്ടായിരുന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ആവണക്കെണ്ണയില്‍ നിന്നും Nylon-11 extract ചെയ്യാനുള്ള വഴി കണ്ടെത്തിയിരുന്നു. ഇന്‍ഡ്യയാണ് ആവണക്കിന്റെ വലിയ ഉത്പാദകര്‍. roller blades … Continue reading ബയോസോളാര്‍ നിര്‍മ്മിക്കുന്ന BioBacksheet™

335 മെഗാവാട്ട് കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന E.ON

ടെക്സാസിലെ Roscoe ല്‍ E.ON Climate & Renewables കാറ്റാടി പാടത്തിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ ഈ കാറ്റാടി പാടത്തിന് 335.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. നാല് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടമാകും. മൊത്തം ശേഷി 781.5 മെഗാവാട്ടായ ഈ പാടത്തില്‍ ആകെ 627 കാറ്റാടികളാണ് ഉണ്ടാവുക. ഇത് 250,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. “ഞങ്ങള്‍ ലോകം മുഴുവനും കൂടി 1,800 മെഗാവാട്ട് കാറ്റില്‍ നിന്നും … Continue reading 335 മെഗാവാട്ട് കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന E.ON

ചിലവുകുറഞ്ഞ സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യ

പാത്രത്തിന്റെ ആകൃതിയിലുള്ള സാന്ദ്രീകരണി സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യയുടെ ചിലവുകുറക്കാന്‍ SkyFuel ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാരബോളിക് പാത്രം പോലുള്ള മിക്ക സാന്ദ്രീകരണികളും ഗ്ലാസുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ SkyFuel ന്റെ SkyTroughs സാന്ദ്രീകരണി നിര്‍മ്മിച്ചിരിക്കുന്നത്, അവരുടെ സ്വന്തം ReflecTech പദാര്‍ത്ഥം കൊണ്ടാണ്. National Renewable Energy Laboratory (NREL) യുടെ കൂടെ ചേര്‍ന്നാണ് SkyFuel ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഇത്തരം സൗരോര്‍ജ്ജ നിലയത്തിന് 25% വരെ വിലകുറയും. അവര്‍ക്ക് സ്വന്തമായി നിലയങ്ങള്‍ സ്ഥാപിക്കാന്‍ പരിപാടി ഇല്ല. പകരം ഊര്‍ജ്ജ നിലയ നിര്‍മ്മാതാക്കളുടേയും … Continue reading ചിലവുകുറഞ്ഞ സൗര താപോര്‍ജ്ജ സാങ്കേതിക വിദ്യ

ഇളംകാറ്റ് കാറ്റാടി

Southwest Windpower പുതിയ ചെറു കാറ്റാടി നിര്‍മ്മിച്ചു. Air-X ന്റെ പിന്‍ഗാമിയായ ഇതിന്റെ പേര് Air Breeze എന്നാണ്. ഗ്രിഡില്‍ ബന്ധിപ്പിക്കാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വീട്ടുപകരണങ്ങളായ വാക്വം ക്ലീനറുകള്‍ കൂടാതെ ബോട്ട്, RV, കാബിനുകള്‍ എന്നിവക്കും ഉപയോഗിക്കാം. ഇത് ശബ്ദം കുറഞ്ഞതും ദക്ഷത കൂടിയതുമാണ്. കുറഞ്ഞ കാറ്റിലും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 28mph കാറ്റിന്റെ വേയതയുള്ളപ്പോള്‍ ഇത് 200 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കാറ്റിന്റെ വേഗത 6mph ഉള്ളപ്പോഴും ഇത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കരയിലേയും ജലത്തിലേയും ആവശ്യത്തിന് … Continue reading ഇളംകാറ്റ് കാറ്റാടി

ടൈഡല്‍ ടര്‍ബൈന്‍ പാടം

സമുദ്രജല പ്രവാഹത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് Scottish Power പ്രഖ്യാപിച്ചു. Lànstrøm device എന്ന പേരിലുള്ള അത്യാധുനികമായ ടൈഡല്‍ ടര്‍ബൈന്‍ ഉപയോഗിക്കാനാണ് അവരുടെ ഉദ്ദേശം. ഓരോ ടര്‍ബൈനും 30 മീറ്റര്‍ നീളം ഉണ്ട്. ബ്ലേഡിന് 20 മീറ്ററും. സമുദ്ര നിരപ്പില്‍ നിന്നും 100 മീറ്റര്‍ താഴ്ച്ചയിലാണ് ഇത് പ്രവര്‍ത്തിക്കുക. tidal power നെ ഒരു സ്ഥിര ഊര്‍ജ്ജ സ്രോതസ്സായി കരുതാം. സൗരോര്‍ജ്ജം പോലെയോ കാറ്റാടി പോലെയോ പ്രവര്‍ത്തിക്കാത്ത സമയം ഇതിനില്ല. അംഗീകാരം … Continue reading ടൈഡല്‍ ടര്‍ബൈന്‍ പാടം

ലാസ് വെഗാസിലെ നെല്ലിസ് എയര്‍ഫോര്‍സ് ബേസ്

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ സൗരോര്‍ജ്ജനിലയം നെല്ലിസ് എയര്‍ഫോര്‍സ് ബേസ് (Nellis Air Force Base) ല്‍ സ്ഥാപിച്ചു. 140 ഏക്കര്‍ വരുന്ന ഈ നിലയം 14 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. (13,200 വീടുകള്‍ക്ക് വേണ്ട വൈദ്യുതി) . SunPower Corporation നിര്‍മ്മിച്ച വലിയ സോളാര്‍ പാനലുകള്‍ കണ്ണെത്താദൂരം വരെ പരന്ന് കിടക്കുന്നു. ഓരോ 30 സെക്കന്റിലും ചലിച്ച് അവ യാന്ത്രികമായി സൂര്യനെ പിന്‍തുടരും. ഈ സ്ഥലം പണ്ടത്തെ മാലിന്യം തള്ളുന്ന പറമ്പായിരുന്നു. ബേസിന്റെ … Continue reading ലാസ് വെഗാസിലെ നെല്ലിസ് എയര്‍ഫോര്‍സ് ബേസ്

ബ്രിട്ടീഷ് പുനരുത്പാദിതോര്‍ജ്ജ ഉപായം അപര്യാപ്തം

ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുനരുത്പാദിതോര്‍ജ്ജ ഉപായം ഫലശൂന്യമായതും ചിലവേറിയതുമാണെന്ന് International Energy Agency പറഞ്ഞു. വ്യവസായവത്കൃത രാ‍ജ്യങ്ങളായ അമേരിക്ക, ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളുള്‍പ്പടെ 35 രാജ്യങ്ങളിലാണ് ആവര്‍ പഠനം നടത്തിയത്. ഇതില്‍ ബ്രിട്ടണ്‍ ഏറ്റവും താഴ്ന്ന നിലവാരത്തുലുള്ളവരുടെ കൂട്ടത്തിലാണ്. "2005 ലെ കണക്കനുസരിച്ച് ബ്രിട്ടണിലെ ഹരിത ഊര്‍ജ്ജം 20 വര്‍ഷത്തേക്ക് യൂണിറ്റിന് 6 രൂപയും ഉപയോഗത്തിന്റെ 3% വുമാണ്. ജര്‍മ്മനിയില്‍ ഇത് 4.5 രൂപയും 12% വുമാണ്," Deploying Renewables: Principles for Effective Policies ന്റെ … Continue reading ബ്രിട്ടീഷ് പുനരുത്പാദിതോര്‍ജ്ജ ഉപായം അപര്യാപ്തം

ഒരു വാട്ടിന് ഒരു ഡോളര്‍

ഒരു വാട്ടിന് ഒരു ഡോളര്‍ എന്നത് സൗരോര്‍ജ്ജ വ്യവസായത്തിന്റെ ഒരു ലക്ഷ്യമായിരുന്നു. First Solar പറയുന്നത് അവര്‍ സോളാര്‍ പാനലുകളുടെ ഉത്പാദനചിലവ് ഒരു വാട്ടിന് 98 സെന്റ് എന്ന നിലയിലേക്ക് കുറച്ചു എന്നാണ്. സാമ്പത്തിക രംഗം തകര്‍ച്ചയിലായ ഇക്കാലത്ത് പാനലുകളുടെ വില കുറയുന്നത് നല്ല കാര്യമാണ്. കൂടുതല്‍ ആളുകള്‍ക്ക് അവ വാങ്ങാന്‍ കഴിയും. 2004 മുതല്‍ വ്യവസായികമായി First Solar പാനലുകള്‍ നിര്‍മ്മിക്കുന്നു. അന്നുമുതല്‍ ഇന്ന് വരെ കമ്പനിയുടെ ഉത്പാദനശേഷി 2,500 % ആണ് വര്‍ദ്ധിച്ചത്. 2008 … Continue reading ഒരു വാട്ടിന് ഒരു ഡോളര്‍

ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം

ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന SunPower Corporation ഉം ടയോട്ട(Toyota) യും ചേര്‍ന്ന് സ്ഥാപിച്ച വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം 2008 സെപ്റ്റംബര്‍ 24 ന് പ്രവര്‍ത്തനം ആരംഭിച്ചു. ടയോട്ടയുടെ Ontario യിലെ North America Parts Center California (NAPCC) ല്‍ ആണ് 2.3 മെഗാവാട്ട് ശേഷിയുള്ള SunPower സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. 760,000 ചതുരശ്ര അടി വലിപ്പമുള്ള NAPCC ക്ക് വേണ്ട വൈദ്യുതിയുടെ 60% ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് … Continue reading ഏറ്റവും വലിയ ഒറ്റ മേല്‍കൂര സൗരോര്‍ജ്ജ നിലയം

പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം

പോര്‍ട്ടുഗലിന്റെ വടക്കേ തീരത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ലോകത്തിലെ ആദ്യത്തെ തിരമാല വൈദ്യുത നിലയമായ Pelamis Wave Power പ്രവര്‍ത്തനം ആരംഭിച്ചു. 2.25 മെഗാവാട്ട് ശക്തിയുള്ള മൂന്ന് wave-energy converters ല്‍ ആദ്യത്തേതാണ് സ്കോട്‌ലാന്റിലെ Pelamis എഡിന്‍ബര്‍ഗില്‍ (Edinburgh) സ്ഥാപിച്ചത്. ഇത് 1,500 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. ഈ സംരംഭം വിജയിക്കുകയാണെങ്കില്‍ 25 converters കൂടി സ്ഥാപിക്കാനാണ് പദ്ധതി. അതുവഴി 15,000 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കാനാവും. Ocean Power Delivery എന്നായിരുന്നു മുമ്പ് Pelamis അറിയപ്പെട്ടിരുന്നത്. … Continue reading പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം