ബാംഗ്ലൂരിലെ കോറമംഗലക്കടുത്തുള്ള സുദാമാ സ്കൂട്ടര്‍സില്‍ നിന്ന് 2006 ല്‍ ആണ് ഞാന്‍ ആദ്യമായി വൈദ്യുത സ്കൂട്ടര്‍ വാങ്ങിയത്. Eko Vehicle ന്റെ Eko Cosmic ആയിരുന്നു അത്. അന്ന് ഇന്‍ഡ്യയില്‍ Eko Vehicle മാത്രമേ വൈദ്യുത സ്കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നുള്ളു. ഒരു ചാര്‍ജ്ജിങ്ങില്‍ 50 കിലോമീറ്റര്‍ മൈലേജ് തരുന്ന അതിന് കൂടിയ വേഗത 45kmph ആണ്. ഒരു യൂണിറ്റ് കറന്റാണ് അതിന് ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടത്. 500 വാട്ടിന്റെ മോട്ടര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ലൈസന്‍സ് … Continue reading ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു
വിഭാഗം: വൈദ്യുത വാഹനം
വൈദ്യുത വാഹനങ്ങള്‍ക്ക് 20% സബ്സിഡി
വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുനരുത്പാദിതോര്‍ജ്ജ മന്ത്രാലയം ( MNRE) അവക്ക് 20% സബ്സിഡി നല്‍കാന്‍ തീരുമാനിച്ചു. പുതിയ സ്കീം അനുസരിച്ച് നിര്‍മ്മാതാക്കള്‍ക്ക് വാഹനത്തിന്റെ ex-factory വിലയുടെ 20% ലഭിക്കും. വേഗത കുറഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്ക് Rs 4,000 രൂപ വരെയും വേഗത കൂടിയ ഇരു ചക്ര വാഹനങ്ങള്‍ക്ക് Rs 5,000 രൂപ വരെയും കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുമായിരിക്കും സബ്സിഡി. Mahindra Reva Electric Company നിര്‍മ്മിക്കുന്ന ബാംഗ്ലൂരിലെ റിവ കാറിന് ഇപ്പോള്‍ … Continue reading വൈദ്യുത വാഹനങ്ങള്‍ക്ക് 20% സബ്സിഡി
സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
രണ്ട് സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്ന് SANYO Electric Co., Ltd. പ്രഖ്യാപിച്ചു. 100 “eneloop bike” എന്ന വൈദ്യുത സൈക്കിളുകള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം ഇത് നല്‍കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തമാണ് ഈ സംവിധാനം. സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നത് കൂടാതെ രാത്രിയില്‍ വിളക്ക് കത്തിക്കാനും ഇതില്‍ നിന്നുള്ള സൌരോര്‍ജ്ജം ഉപയോഗിക്കുന്നു. മേല്‍കൂരയില്‍ 46 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്ക് 7.56 കിലോവാട്ട് ശേഷിയുണ്ട്. SANYO യുടെ ഊര്‍ജ്ജ പുനചംക്രമണ … Continue reading സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
മിതവേഗതയുടെ ഊര്‍ജ്ജ ലാഭം, ഒരു ടെസ്‌ലാ ഉദാഹരണം
World Solar Challenge പോലെ ആസ്ട്രേലിയില്‍ നടത്തുന്ന ഒരു മത്സരമാണ് Global Green Challenge. വാഹനങ്ങളുടെ ഇന്ധനക്ഷമതയാണ് അവിടെ പരീക്ഷിക്കപ്പെടുന്നത്. ഗതാഗതത്തില്‍ എന്താണ് ഇപ്പോള്‍ സാദ്ധ്യമായതെന്നും ഹരിത ഗതാഗതത്തിന് വേണ്ടി എന്തോക്കെ നടക്കുന്നുവെന്ന് നമുക്കവിടെ കാണാം. അവിടെ അവസാനത്തെ റിക്കോഡ് വന്നത് 2008 മോഡല്‍ ടെസ്‌ലാ റോഡ്‌സ്റ്റര്‍ എന്ന വൈദ്യുത കാറില്‍ നിന്നാണ്. Simon Hackett ഉം സഹ-ഡ്രൈവറായ Emilis Prelgauskas ഉം കൂടി അവരുടെ റോഡ്‌സ്റ്റര്‍ ഒറ്റ ചാര്‍ജ്ജിങ്ങില്‍ 501 കിലോമീറ്റര്‍ ഓടിച്ചു. ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള … Continue reading മിതവേഗതയുടെ ഊര്‍ജ്ജ ലാഭം, ഒരു ടെസ്‌ലാ ഉദാഹരണം
ലണ്ടന്‍ ബസ് ഓപ്പറേറ്റര്‍ സ്മിത്ത് വൈദ്യുത വാനുകള്‍ നിരത്തിലിറക്കുന്നു
ഒരു മാസത്തെ പരീക്ഷണത്തിന് ശേഷം Go-Ahead London ബസ് കമ്പനി ആദ്യ ബാച്ച് Smith electric Edison വാനുകള്‍ നിരത്തിലിറക്കുന്നു. റോഡ് വശത്തെ പരിപാലനത്തിനും Go-Ahead London ന്റെ വിവിധ ആസ്ഥാനങ്ങളിലേക്ക് spare parts വിതരണം ചെയ്യാനുമാണ് ഈ വാനുകള്‍ ഉപയോഗിക്കുക. ഇപ്പോള്‍തന്നെ Go-Ahead London ആറ് ഹൈബ്രിഡ് ഡീസല്‍-ഇലക്ട്രിക് ബസ്സുകള്‍ ഓടിക്കുന്നുണ്ട്. ഇവരാണ് ലണ്ടനില്‍ ആദ്യമായി വൈദ്യുത വാഹനങ്ങള്‍ ഉപയോഗിച്ച കമ്പനി. Ford Transit വാനിന്റെ പൂര്‍ണ്ണമായും വൈദ്യുതി കൊണ്ടോടുന്ന വകഭേദമാണ് Smith Edison. അതിന്റെ … Continue reading ലണ്ടന്‍ ബസ് ഓപ്പറേറ്റര്‍ സ്മിത്ത് വൈദ്യുത വാനുകള്‍ നിരത്തിലിറക്കുന്നു
ശീതള പാനീയ വിതരണത്തിന് സ്മിത്ത് വൈദ്യുത ട്രക്ക്
ലണ്ടനിലെ മുഖ്യ ശീതളപാനീയ ഡീലറായ AG Barr അവരുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാനായി ശ്രമം തുടങ്ങി. വൈദ്യുത ട്രക്കുകളുപയോഗിച്ചാണ് ഇനി അവര്‍ ശീതളപാനീയ വിതരണം നടത്തുക. 10 ടണ്ണിന്റെ Smith Newton ട്രക്കുകള്‍ അവരെ അതിന് സഹായിക്കും. ബ്രിട്ടണില്‍ നിര്‍മ്മിക്കുന്ന Smith Electric Vehicles ന്റെ Newton വണ്ടികള്‍ ലോകത്തിലെ ഏറ്റവും വലിയ റോഡില്‍ ഓടുന്ന വൈദ്യുത ട്രക്കാണ്. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന അതിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഒരു ചാര്‍ജ്ജിങ്ങില്‍ … Continue reading ശീതള പാനീയ വിതരണത്തിന് സ്മിത്ത് വൈദ്യുത ട്രക്ക്
അള്‍ട്രാ കപ്പാസിറ്റര്‍ ബസ്
വര്‍ഷങ്ങളായി നഗരത്തിലെ ഗതാഗത ഏജന്‍സികള്‍ അവരുടെ ബസുകളുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാന്‍ ജൈവ ഇന്ധനങ്ങള്‍, ഹൈഡ്രജന്‍, ബാറ്ററി, ഹൈബ്രിഡ്-വൈദ്യുത-ഡീസല്‍, തുടങ്ങി പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് വരികയാണല്ലോ. ഇപ്പോള്‍ ചൈനയിലെ ഒരു കമ്പനിയും അവരുടെ അമേരിക്കയിലെ കൂട്ടാളിയും ചേര്‍ന്ന് അള്‍ട്രാകപ്പാസിറ്റര്‍(ultracapacitor) ഉപയോഗിക്കുന്ന ഏറ്റവും ഹരിതവും ഏറ്റവും സാമ്പത്തിക ലാഭകരവുമായ നഗരത്തിലെ ബസ്സുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. എന്നാല്‍ ഒരു കുഴപ്പമുണ്ട്: ഏറ്റവും മെച്ചപ്പെട്ട അള്‍ട്രാകപ്പാസിറ്റര്‍ പോലും ലിഥിയം-അയോണ്‍ ബാറ്ററിയുടെ 5% മാത്രമേ സംഭരിക്കുകയുള്ളു. അതായത് ഒരു ചാര്‍ജ്ജിങ്ങില്‍ മൈലേജ് കുറച്ച് കിലോമീറ്റര്‍ … Continue reading അള്‍ട്രാ കപ്പാസിറ്റര്‍ ബസ്
ബ്രസീലില്‍ Iveco വൈദ്യുത ട്രക്കുകളിറക്കി
വൈദ്യുത propulsion സാങ്കേതിക വിദ്യയിലെ തുടക്കക്കാരായ Iveco Introduces 1986 ല്‍ ആണ് ആദ്യത്തെ പൂര്‍ണ്ണമായ വൈദ്യുത drive നിര്‍മ്മിച്ചത്. അവര്‍ ഇപ്പോള്‍ ബ്രസീലില്‍ വൈദ്യുത ട്രക്കുകളിറക്കി. ലാറ്റിനമേരിക്കയിലെ ആദ്യത്തെ മലിനീകരണമില്ലാത്ത ലഘു വാണിജ്യ വാഹനമാണ് ഇത്. Iveco യും Itaipu Binacional ഉം കൂടിയുള്ള സംയുക്ത സംരംഭമായാണ് ഈ പ്രൊജക്റ്റ് ജനിച്ചത്. ബ്രസീലിന്റേയും പരാഗ്വയുടേയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത നിലയത്തിന്റെ നടത്തിപ്പുകാരാണ് Itaipu Binacional. double cab Daily 55C അടിസ്ഥാമായ … Continue reading ബ്രസീലില്‍ Iveco വൈദ്യുത ട്രക്കുകളിറക്കി
വൈദ്യുത വാഹനബാറ്ററി പുനചംക്രമണം ചെയ്യുന്നത്
വൈദ്യുത വാഹനബാറ്ററി പുനചംക്രമണം ചെയ്യാനുള്ള ഒരു പദ്ധതി Nissan Motor Co. ഉം Sumitomo Corp. ഉം ചേര്‍ന്ന് തുടങ്ങുന്നു. ഇത് Nissan ന് അവരുടെ വാഹനങ്ങളുടെ വിലകുറക്കുന്നതിന് സഹായിക്കുമെന്ന് കരുതുന്നു. ജപ്പാനിലെ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇത് ഗുണകരമാണെന്ന് Nissan Chief Operating Officer ആയ Toshiyuki Shiga പറഞ്ഞു. ഈ ബാറ്ററികള്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും സോളാര്‍ പാനലുകളില്‍ നിന്നുള്ള ഊര്‍ജ്ജം ശേഖരിക്കാനും ഉപയോഗിക്കാം. Nissan ഉപയോഗിക്കുന്ന lithium-ion ബാറ്ററികള്‍ക്ക് 70% - 80% residual capacity … Continue reading വൈദ്യുത വാഹനബാറ്ററി പുനചംക്രമണം ചെയ്യുന്നത്
വമ്പന്‍ വൈദ്യുത വണ്ടി
വലിയ ആര്‍ഭാട കാറിനോട് എനിക്ക് വലിയ താല്‍പ്പര്യമില്ല. പൊതുഗതാഗതമാണ് നല്ലതും, സുസ്ഥിരവും, കൂടുതല്‍ തൊഴിലവസരം നല്‍കുന്നതും.. എന്നാല്‍ വൈദ്യുത വണ്ടികളെക്കുറിച്ച് ഒരു തെറ്റിധാരണയുണ്ട്. അവക്ക് ശക്തി കുറവാണെന്നാണ് ആളുകള്‍ കരുതുന്നത്. 1900 കളിലെ കാറുകള്‍ പോലാണ് ഇപ്പോഴും എന്നാവും അവരുടെ തോന്നല്‍. എന്നാല്‍ കാലം മാറി. അതുകൊണ്ട് ഒരു കാറിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. അത് ടെസ്‌ലാ റോഡ്സ്റ്റര്‍(Tesla Roadster) ആണ്. നിങ്ങള്‍ ഈ കാര്‍ വാങ്ങിയാല്‍ ആ പണം ചിലവ് കുറഞ്ഞ കാറിന്റെ നിര്‍മ്മാണ ഗവേഷണത്തെ സഹായിക്കുകയാണെന്നാണ് … Continue reading വമ്പന്‍ വൈദ്യുത വണ്ടി