താരാപൂര്‍ – ജൈതാപൂര്‍ യാത്ര

ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അപകടകരമായ EPR റിയാക്റ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജൈതാപൂര്‍ ആണവനിലയത്തിനെതിരെ Madban നിലേയും സമീപ ഗ്രാമങ്ങളിലേയും ജനങ്ങളുടെ ധീരമായ സമരത്തിന് അനുഭാവം പ്രകടപ്പിച്ചുകൊണ്ട് ഒരു ജാഥ 23 - 25 ഏപ്രില്‍ 2011 ന് താരാപൂര്‍ മുതല്‍ ജൈതാപൂര്‍ വരെ നടക്കുന്നു. ജപ്പാനിലെ ആണവ ദുരന്തത്തോടു കൂടി ആണവദുരന്തത്തിന്റെ വ്യാപ്തി വീണ്ടും ലോക ജനതയുടെ മുമ്പില്‍ എത്തിയിരിക്കുയാണ്. എങ്കിലും അധികാരികള്‍ ജനവിരുദ്ധമായ ഈ സാങ്കേതിക വിദ്യ അടിച്ചേല്‍പ്പിക്കുന്ന ഈ അവസരത്തില്‍ സമരം വളരെ … Continue reading താരാപൂര്‍ – ജൈതാപൂര്‍ യാത്ര

വലിയ ദാഹം

വസ്‌തുത: ആണവനിലയങ്ങളേക്കാള്‍ ദാഹമുള്ള മറ്റൊന്നുമില്ല. റിയാക്റ്റര്‍ കോറിന്റെ ആഴങ്ങളില്‍ അവ വെള്ളം ഉപയോഗിക്കുന്നു, അവര്‍ക്ക് നദികള്‍ വേണം ദാഹമകറ്റാന്‍. അമേരിക്കയിലെ സാധാരണ ആണവനിലം ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 11 കോടി ലിറ്റര്‍ ജലം ഉപയോഗിക്കും. ന്യൂയോര്‍ക്ക് നഗരം മൊത്തത്തില്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നത് 17 കോടി ലിറ്റര്‍ ജലമാണ്. അതായത് 50 ലക്ഷം ആള്‍ക്കാരുടെ ഒരു നഗരം ഉപയോഗിക്കുന്ന ജലത്തിന്റെ അത്ര തന്നെ വേണം ഒരു ആണവ നിലയത്തിന് ദാഹം മാറ്റുവാന്‍. അമേരിക്കയില്‍ 104 ആണവനിലയങ്ങളാണുള്ളത്. ലോകത്തെ … Continue reading വലിയ ദാഹം

ഇപ്പോള്‍ അത് ചെര്‍ണോബില്‍ നിലയിലായി എന്ന് അധികാരികള്‍ സമ്മതിക്കുന്നു

അപകടത്തിന്റെ നില 1986 ലെ ചെര്‍ണോബില്‍ അപകടത്തിന്റെ അതേ നിലയിലായി എന്ന് ജപ്പാന്‍ ആണവ അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. 5 ആം നിലയില്‍ നിന്ന് 7 ആം നിലയിലേക്കാണ് ഇപ്പോള്‍ അപകട നില ഉയര്‍ത്തിയിരിക്കുന്നത്. വളരെ അപകടകരമായ നിലയാണ് ഇത് എന്ന് International Atomic Energy Agency പറയുന്നു. ഇപ്പോഴും ഫുകുഷിമ നിലയത്തില്‍ നല്ല മാറ്റമൊന്നും കാണുന്നില്ല. ദൂരവ്യാപകമായ പ്രതിഫലനങ്ങളുള്ള വലിയ അപകടം എന്ന നിലയാണ് പുതിയ റാങ്കിങ്ങ് വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെത്തിയ ആണവ വികിരണങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ മൊത്തത്തിലുള്ള … Continue reading ഇപ്പോള്‍ അത് ചെര്‍ണോബില്‍ നിലയിലായി എന്ന് അധികാരികള്‍ സമ്മതിക്കുന്നു

മണിക്കൂറില്‍ 7 ടണ്‍ ആണവ മലിന ജലം സമുദ്രത്തിലേക്കൊഴികുന്നു

മരപ്പൊടിയും(sawdust), കീറിയ പത്ര കടലാസും, ഒരു absorbent powder ഉം ഒക്കെ കൊണ്ട് Fukushima Daiichi ആണവനിലയത്തിലെ ഓട്ട അടക്കാന്‍ തൊഴിലാളികള്‍ പരാജയപ്പെട്ടതോടുകൂടി റേഡിയേഷന്‍ ഭീതി വീണ്ടും വലുതാകുകയാണ്. നിലയത്തിലെ ഒരു വിള്ളലില്‍ കൂടി റേഡിയോആക്റ്റീവ് അയോഡിന്‍ വന്‍ തോതിലടങ്ങിയ മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുകുന്നതായി ശനിയാഴ്ച്ച (2 ഏപ്രില്‍ ) കണ്ടെത്തിയിരുന്നു. 6 അടി താഴ്ച്ചയുള്ള കുഴിയിലാണ് ഈ വലിയ വിള്ളല്‍ . റിയാക്റ്റര്‍ No. 2 ന്റെ സമുദ്രജല സ്വീകരണി പൈപ്പിനടുത്താണ് ഈ … Continue reading മണിക്കൂറില്‍ 7 ടണ്‍ ആണവ മലിന ജലം സമുദ്രത്തിലേക്കൊഴികുന്നു

ടി.പി.ശ്രീനിവാസന്റെ ആണവനയം

ടിപി.ശ്രീനിവാസന്‍ നമ്മുടെ മുന്‍ നയതന്ത്രജ്ഞനാണ്. അദ്ദേഹത്തിന് ഒരു ആണവ നയം ഉണ്ട്. അത് നാം ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറിന്റെ കാലത്ത് കണ്ടതാണ്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ ഈ കാലത്തും ആ ആണവനയം വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ സംസാരിക്കുന്ന തല വീണ്ടും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. 4 ഘട്ടങ്ങളോടു കൂടിയ ജപ്പാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഈ അപകടം പ്രതീക്ഷിച്ചിരുന്നതായാണ് അദ്ദേഹം പറയുന്നത്. അതായത് പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. എല്ലാം നിയന്ത്രണവിധേയമാണെന്ന് സാരം. എന്തൊക്കെയാണ് അദ്ദേഹം വിശദീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍ എന്ന് നോക്കാം. നിലയത്തിന് … Continue reading ടി.പി.ശ്രീനിവാസന്റെ ആണവനയം

വാര്‍ത്തകള്‍

കോര്‍പ്പറേറ്റ് അമേരിക്കക്ക് റിക്കോര്‍ഡ് ലാഭം മൂന്നാം പാദത്തില്‍ കോര്‍പ്പറേറ്റ് അമേരിക്ക വന്‍ ലാഭം ഉണ്ടാക്കിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അവര്‍ നേടിയത് $1.6 ട്രില്ല്യണ്‍ ഡോളറാണ്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ കണക്ക് ശേഖരിക്കുന്നത് തുടങ്ങിയ കാലം മുതലുള്ള കണക്കില്‍ ഏറ്റവും അധികമാണ് ഇപ്പോഴ്‍ കണ്ടത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 28% വളര്‍ച്ചയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാലും കമ്പനികള്‍ ഈ ലാഭത്തെ കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനുപയോഗിക്കുന്നില്ല. തൊഴില്ലായ്ം 9% ല്‍ ആധികമാണ് അമേരിക്കയില്‍. നഗര സഭ സൈക്കിള്‍ പദ്ധതി … Continue reading വാര്‍ത്തകള്‍

ശിവശങ്കരാ, ഇതു തന്നെയാണ് എല്ലാവരും പറയുന്നത്

ജപ്പാനില്‍ സംഭവിച്ചതു പോലെയൊരു ആണവദുരന്തത്തിന് ഇന്ത്യയില്‍ സാധ്യതയില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്‍. എന്നാല്‍ ജപ്പാനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആണവപദ്ധതികളുടെ സുരക്ഷാസംവിധാനം ആണവോര്‍ജ കമ്മീഷന്റെ നേതൃത്വത്തില്‍ വിശദമായി അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ ആണവനിലയങ്ങളുടെ ഘടന ജപ്പാനിലേതില്‍നിന്ന് വ്യത്യസ്തമാണ്. ഉപയോഗിച്ച ഇന്ധനം ഇവിടെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. ജപ്പാനില്‍ ആണവറിയാക്ടറില്‍ഉപയോഗിച്ച ഇന്ധനം സൂക്ഷിച്ച ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. ജപ്പാനില്‍നിന്നുള്ള വിശദവിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് ഇന്ത്യയിലെ സുരക്ഷാസംവിധാനം വിലയിരുത്തും-അദ്ദേഹം പറഞ്ഞു. - from mathrubhumi.com 1979 ല്‍ ത്രീ മൈല്‍ … Continue reading ശിവശങ്കരാ, ഇതു തന്നെയാണ് എല്ലാവരും പറയുന്നത്

ചൈന പുതിയ ആണവനിലയ നിര്‍മ്മാണം തിര്‍ത്തിവെക്കുന്നു

അംഗീകാരം നല്‍കിയ എല്ലാ പുതിയ ആണവനിലയങ്ങളുടേയും നിര്‍മ്മാണം ചൈന നിര്‍ത്തിവെച്ചു. ചൈനക്ക് ആറ് ആണവനിലയങ്ങളാണ് ഉള്ളത്. ആണവ നവോധാനത്തിന്റെ ഫലമായി പുതിയ 33 എണ്ണത്തിന്റെ പണി തുടങ്ങിയിരുന്നു. അവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇപ്പോഴുള്ളവയുടെ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ പുതിയവയുടെ നിര്‍മ്മാണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. - from washingtonpost.com

വാര്‍ത്തകള്‍

ജപ്പാനിലെ ആണവ പ്രതിസന്ധി ലോകം മുഴുവന്‍ പ്രതിക്ഷേധിക്കുന്നു യൂറോപ്പിലെ ആണവവിരുദ്ധ സമരത്തിന് ജപ്പാനിലെ ആണവ പ്രതിസന്ധി ശക്തി പകരുന്നു. ജര്‍മ്മനിയില്‍ 50,000 ആളുകള്‍ അണിചേര്‍ന്ന് 43 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങല Neckarwestheim ആണവ നിലയത്തില്‍ നിന്ന് Stuttgart നഗരം വരെ നിര്‍മ്മിച്ചു. പഴകിയ 17 ജര്‍മ്മന്‍ അണുനിലയങ്ങള്‍ 12 വര്‍ഷം കൂടി നീട്ടികൊടുത്തുകൊണ്ടുള്ള ഉത്തരവ് അടുത്ത കാലത്താണ് ജര്‍മന്‍ ചാന്‍സലര്‍ Angela Merkel ഇറക്കിയത്. ഫ്രാന്‍സിലും ആണവ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യൂറോപ്യന്‍ പാര്‍ലമന്റിലെ ഫ്രഞ്ച് … Continue reading വാര്‍ത്തകള്‍

സ്വിറ്റ്സര്‍ലാന്റ് പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള പദ്ധതി നീട്ടിവെച്ചു

ജപ്പാനിലെ നിലയങ്ങളിലുണ്ടായ ഹൈഡ്രജന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സ്വിറ്റ്സര്‍ലാന്റ് പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള പദ്ധതി നീട്ടിവെച്ചു. സ്വിസ് ഊര്‍ജ്ജവകുപ്പിന്റെ പ്രമാണി Doris Leuthard മൂന്ന് നിലയങ്ങളുടെ അപേക്ഷകളാണ് മാറ്റിവെച്ചത്. 2008 ലെ Solothurn സംസ്ഥാനത്തെ പുതിയ നിലയത്തിന്റേതും Aargau, Bern എന്നീ സംസ്ഥാനത്തെ നിലയങ്ങളി‍ മാറ്റാനുമുള്ളതായിരുന്നു അപേക്ഷകള്‍. “സുരക്ഷ ഏറ്റവും പ്രധാനമായതുകൊണ്ടാണ് ” ഇങ്ങനെ ചെയ്യുന്നതെന്ന് Leuthard പറഞ്ഞു. ജപ്പാനിലെ പൊട്ടിത്തെറിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞു. - from timesdispatch.com 1980 ന് മുമ്പ് … Continue reading സ്വിറ്റ്സര്‍ലാന്റ് പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള പദ്ധതി നീട്ടിവെച്ചു