2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

2020 ഓടെ ബ്രിട്ടണ്‍‌ന്റെ തീരത്ത് 7000 പുതിയ കാറ്റാടികള്‍ സ്ഥാപിക്കാനുള്ള ഒരു ബൃഹത് പരിപാടി ബ്രൗണ്‍ ഗവണ്‍മന്റ് പുറത്തുകൊണ്ടുവന്നു. ഇത് ഏകദേശം 33 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ബ്രിട്ടണിലെ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത് എന്ന് State for Business സെക്രട്ടറി ജോണ്‍ ഹട്ടൊണ്‍ (John Hutton) പറഞ്ഞു. ഇക്കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റിവ്കളും ഒരുപോലെ പിന്‍തുണക്കുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ offshore കാറ്റാടിപ്പാടങ്ങള്‍ 2 ഗിഗാ വാട്ട് ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് … Continue reading 2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

ആണവോര്‍ജ്ജ വ്യവസായത്തിന് ശക്തി നഷ്ടപ്പെടുന്നു

വളരെ നല്ല കാര്യം. ആണവോര്‍ജ്ജ പുനരുധാരണം ഊതിപ്പെരുപ്പിച്ചതാണെന്നുള്ള ഊഹം പരക്കുന്നു. ബുധനാഴ്ച നടന്ന ഒരു audit ല്‍ ആണ് ഇങ്ങനെ കേട്ടത്. ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗ്രീന്‍സ് എന്ന യൂറോപ്പ്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പാണ്. കാലാവധി കഴിയുന്നതിനാല്‍ 2030 തോടെ ധാരാളം റിയാക്റ്ററുകള്‍ അടച്ചുപൂട്ടും. അവക്കു പകരം 338 പുതിയ റിയാക്റ്ററുകള്‍ നിര്‍മ്മിക്കണം. "2002 നേക്കള്‍ 5 പുതിയ റിയാക്റ്ററുകളാണ് ഇപ്പോള്‍ ലോകത്തുള്ളത്." പാരീസ് ആസ്ഥാനമാക്കിയുള്ള ആണവ consultants മാരുടെ റിപ്പോര്‍ട്ടു പ്രകാരം ആണവ വ്യവസായം വളരെ പതുക്കെയാണ് … Continue reading ആണവോര്‍ജ്ജ വ്യവസായത്തിന് ശക്തി നഷ്ടപ്പെടുന്നു