4800 കിലോമീറ്റര്‍ ദൂരത്തെ ചക്രവര്‍ത്തി ചിത്രശലഭങ്ങളുടെ ദേശാടനം ഭൂതകാലത്തിലെ ഒരു സംഭവമായി മാറിയേക്കാം. ഓരോ ശരല്‍ക്കാലത്തും ചക്രവര്‍ത്തിമാര്‍ അവരുടെ വേനല്‍ക്കാല വീടുകളിലേക്ക് യാത്ര ചെയ്യുന്നു. അമേരിക്കയുടെ വടക്കും ക്യാനഡയില്‍ നിന്നും ശീതകാല വസതിയായ കാലിഫോര്‍ണിയയിലേക്കും മെക്സിക്കോയിലേക്കും. എന്നാല്‍ 2018 ല്‍ കാലിഫോര്‍ണിയയില്‍ എത്തിയ ചിത്രശലഭങ്ങളുടെ എണ്ണം വെറും 20,456 മാത്രമായി ചുരുങ്ങി എന്ന് Western Monarch Thanksgiving Count കണ്ടെത്തി. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 86% കുറവ്. മെക്സിക്കോയിലെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 15% കുറവുണ്ടായി. കഴിഞ്ഞ … Continue reading ചക്രവര്‍ത്തി ചിത്രശലഭങ്ങളെ നമുക്ക് അതിവേഗം നഷ്ടപ്പെടുന്നു
വിഭാഗം: ആഗോളതപനം
അന്റാര്‍ക്ടിക്കയില്‍ നിന്ന് കൂടുതല്‍ മഞ്ഞ് നഷ്ടമാകുന്നു
1980കളില്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് പ്രതിവര്‍ഷം 40 ഗിഗാ ടണ്‍ എന്ന തോതിലായിരുന്നു മഞ്ഞ് ഉരുകിക്കൊണ്ടിരുന്നത്. അത് കഴിഞ്ഞ ദശാബ്ദമായപ്പോഴേക്കും പ്രതിവര്‍ഷം 252 ഗിഗാ ടണ്‍ എന്ന തോതിലേക്ക് വര്‍ദ്ധിച്ചു. (ഒരു ഗിഗാ ടണ്‍ എന്നത് 100 കോടി ടണ്‍ ആണ്.) 1979 ന് ശേഷം സമുദ്രനിരപ്പ് 14 മില്ലീ മീറ്റര്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായി. പടിഞ്ഞാറെ അന്റാര്‍ക്ടിക്ക എറ്റവും വേഗത്തിലൊഴുകുന്നതും ഏറ്റവും വേഗത്തില്‍ ഉരുകുന്നതുമായ ഹിമനദികളുടെ കേന്ദ്രമായിരിക്കുകയാണ്. — സ്രോതസ്സ് scientificamerican.com | Jan 30, 2019
പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനില്‍ കാലാവസ്ഥാ സമരത്തിന് തുടക്കം കുറിച്ചു
കഴിഞ്ഞ ദിവസം തണുപ്പിനെ വകവെക്കാതെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനിലെ തെരുവുകളില്‍ ഒത്തുചേര്‍ന്നു. ലോകത്തെ കാലാവസ്ഥാ പ്രശ്നത്തിന് പരിഹാരം കാണാനായി അടിയന്തിരമായി ശക്തമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്നാണ് അവരുടെ ആവശ്യം. സ്വീഡനിലെ 16 വയസുകാരിയായ Greta Thunberg തുടങ്ങിയ #ClimateStrike കാലാവസ്ഥാ സമരത്തില്‍ നിന്ന് പ്രചോദനം നേടിയാണ് ഇവരും #FridaysforFuture എന്ന സമരത്തിലേക്കെത്തിയത്. സ്വിറ്റ്സര്‍ലാന്റിലും സമാനമായ സമരങ്ങള്‍ നടന്നു. 35,000 കുട്ടികള്‍ ആണ് ബ്രസല്‍സിലെ പ്രകടനത്തില്‍ പങ്കെടുത്തത്. — സ്രോതസ്സ് commondreams.org | Jan 25, 2019
2012 കാലാവസ്ഥാ മാറ്റം ഒരു യാഥാര്‍ത്ഥ്യമായി
ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു
ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ഒക്കെ ആഗോളതപനത്തിന്റെ അപകടത്തെക്കുറിച്ച് പൊതുസ്ഥലത്ത് സമ്മതിക്കുമെങ്കിലും കഴിഞ്ഞ ആഴ്ച യുവ സ്വതന്ത്രവാദികളില്‍ ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനം അവര്‍ sponsored ചെയ്തു. ഈ മൂന്ന് സാങ്കേതികവിദ്യ കമ്പനികളും Students for Liberty എന്ന സംഘത്തിന്റെ Washington, DC യില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനമായ LibertyCon ന്റെ sponsors ആണ്. $25,000 ഡോളര്‍ കൊടുത്ത ഗൂഗിള്‍ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ്. ഫേസ്‌ബുക്കും മൈക്രോസോഫ്റ്റും $10,000 ഡോളര്‍ വീതം കൊടുത്ത് ഗോള്‍ഡ് സ്പോണ്‍സര്‍മാരായി. … Continue reading ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു
കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു
ഹരിതഗ്രഹവാതകങ്ങളാല്‍ തങ്ങിനില്‍ക്കുന്ന ചൂട് കടലുകളുടെ താപനില മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് അടുത്തകാലത്ത് നടത്തിയ നാല് സമുദ്ര നിരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി. കടല്‍ ചൂടാകുന്നത് കാലാവസ്ഥാമാറ്റത്തിന്റെ നിര്‍ണ്ണായകമായ രേഖപ്പെടുത്താലണ്. കാരണം ഹരിതഗ്രഹവാതകങ്ങള്‍ കുടുക്കി നിര്‍ത്തുന്ന അമിത സൌരോര്‍ജ്ജത്തിന്റെ 93% വും ലോകത്തെ സമുദ്രങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. ഉപരിതല താപനിലയില്‍ നിന്ന് വ്യത്യസ്ഥമായി കടലിന്റെ താപനിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കാലാവസ്ഥാ സംഭവങ്ങളായ El Nino ഓ അഗ്നിപര്‍വ്വത സ്ഫോടനങ്ങളാലോ ബാധിക്കപ്പെടുന്നതല്ല. പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Jan. 11 ലെ … Continue reading കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു
ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു
അസാധാരണമാം വിധം കൂടിയ ചൂടായിരുന്ന 2018 ല്‍ Emerald Isle ലെ നദികളിലും തടാകങ്ങളിലും മീനുകള്‍ ജീവിക്കാന്‍ വിഷമിക്കുന്നു. വര്‍ദ്ധിക്കുന്ന ചൂട് മീഥേന്‍ ഉദ്‌വമനവും വര്‍ദ്ധിപ്പിക്കുന്നു. 2018 ലെ വേനല്‍കാലത്തുണ്ടായ താപതരംഗം അയര്‍ലാന്റില്‍ മൊത്തമായി ധാരാളം തരം ശുദ്ധ ജല മല്‍സ്യങ്ങള്‍ക്ക് മാരകമായ നിലയിലാണ് ചൂട് വര്‍ദ്ധിപ്പിച്ചത് എന്ന് സര്‍ക്കാര്‍ സ്ഥാപനമായ Inland Fisheries Ireland (IFI) പറയുന്നു. അത് ഏറ്റവും അധികം ബാധിച്ച രണ്ട് സ്പീഷീസുകള്‍ salmon ഉം trout ഉം ആണ്. ശുദ്ധജല മീന്‍പിടുത്ത … Continue reading ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു
കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു
കിഴക്കെ അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ എട്ടിലൊന്ന് വരുന്ന മഞ്ഞ്നദികള്‍ (glaciers) സമുദ്രം ചൂടാകുന്നതിനനുസരിച്ച് ഉരുകുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അന്റാര്‍ക്ടിക്കയുടെ ഈ ഭാഗത്തിന് വന്‍ തോതില്‍ മഞ്ഞുണ്ട്. അവ നഷ്ടപ്പെട്ടാല്‍ ദീര്‍ഘകാലത്തേക്ക് ആഗോള സമുദ്ര നിരപ്പ് പത്തിലധികം മീറ്റര്‍ ഉയരും. ലോകത്തെ തീരപ്രദേശത്തെ വീടുകളെല്ലാം അത് മുക്കും. വിശാലമായ Totten മഞ്ഞ്നദി പിന്‍വാങ്ങുന്നതായി അറിയാം. പക്ഷേ പുതിയ പഠനം അനുസരിച്ച് സമീപത്തുള്ള മഞ്ഞ്നദികളില്‍ കൂടി മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2008 ന് ശേഷം Vincennes Bay ല്‍ Totten ന് കിഴക്ക് … Continue reading കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു
ആഗോളതപനത്തില്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നതിനെ നിര്‍ജ്ജീവമാക്കുന്ന അവസ്ഥ
ആര്‍ക്ടിക് മഞ്ഞ് ഭൂമിക്ക് ഒരു കുടയാണ്
Steven Smith of the Royal Canadian Geographic Society and Diana Kushner of the Enduring Ice Project enduringice.com