സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കികൊണ്ട് മാലിദ്വീപിന്റെ പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു. ജയില്‍ കഴിയുന്ന മുമ്പത്തെ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പാര്‍ട്ടി പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട അവസരത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഈ നീക്കം നടന്നത്. മാലിയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു നഷീദ്. കാലാവസ്ഥാ മാറ്റത്തിനെതിരായ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ലോക ശ്രദ്ധ നേടിയിരുന്നു. മുമ്പത്തെ ഏകാധിപതിയായ Maumoon Abdul Gayoom ന്റെ അനുയായികള്‍ 2012 ല്‍ അദ്ദേഹത്തെ പട്ടാള അട്ടിമറിയുടെ ഫലമായി പുറത്താക്കി. Gayoom നിയേഗിച്ച ഒരു … Continue reading പ്രതിപക്ഷത്തിന്റെ റാലിക്ക് മുന്നേ മാലിദ്വീപില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചു
വിഭാഗം: ആഗോളതപനം
എലികള്‍ കാലാവസ്ഥാമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നു
പ്ലാനറ്റ് – ബി
2 ഡിഗ്രി ചൂടായ ഐസ്ക്രീം
വിശക്കുന്ന ധൃവക്കരടി

മാറൂ അല്ലെങ്കില്‍ മാറ്റും
കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു
ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന് "ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു" എന്ന് … Continue reading കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു
സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു
2004 ല്‍ ഹോളീവുഡ് “The Day After Tomorrow” എന്നൊരു ദുരന്ത സിനിമ ഇറക്കിയിരുന്നു. ആഗോള തപനം കാരണം ആര്‍ക്ടിക്കിലെ മഞ്ഞെല്ലാം ഉരുകുന്നു. അതിനാല്‍ ലോകത്തെ കടലിന്റെ ഉപ്പ് രസം കുറയുന്നു. അതിനാല്‍ സമുദ്രജല പ്രവാഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ആഗോളതപനത്തിന്റെ ഫലമായി Gulf Stream നിന്നുപോകുകയും അതിന്റെ ചൂടാക്കല്‍ ഇല്ലാതാവുന്നതിനെ തുടര്‍ന്ന് പുതിയ മഞ്ഞ് യുഗത്തിലേക്ക് പോകുന്നു. അതാണ് കഥ. വന്യമായ ആ കഥക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കിയില്ല. ആര്‍ക്ടിക് മഞ്ഞ് ഉരുകുന്നതോടെ മദ്ധ്യരേഖയിലെ … Continue reading സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു
കാലാവസ്ഥാമാറ്റ കഥ
ലോക ചരിത്രത്തിലെ 5ആം സ്ഥാനത്തായിരുന്നു ഇന്‍ഡ്യയിലെ താപ തരംഗം
ഇന്‍ഡ്യയിലുണ്ടായ താപ തരംഗത്തില്‍ 2,300 ല്‍ അധികം ആളുകള്‍ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും അപകടകരമായ താപ തരംഗത്തില്‍ 5ആം സ്ഥാനത്ത് എത്തുന്നതാണ് ഇത്. താപനില 45.4 ഡിഗ്രി വരെ എത്തി. ദരിദ്രരെയാണ് ഈ ദുരന്തം എറ്റവും മോശമായി ബാധിച്ചത്. വീടില്ലാത്തവര്‍ക്ക് "വീടിനകത്ത് മാത്രം ഇരിക്കുക" എന്ന ഔദ്യോഗിക വിജ്ഞാപനം അനുസരിക്കാനാവില്ലല്ലോ. ശുദ്ധ ജലം അവര്‍ക്ക് കിട്ടാനുമുള്ള സാദ്ധ്യതയും വിരളം. വികസിത രാജ്യങ്ങളേക്കേക്കാള്‍ ദരിദ്ര രാജ്യങ്ങളാവും കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുക. — സ്രോതസ്സ് thinkprogress.org




