“കാലാവസ്ഥാ വര്‍ണ്ണവിവേചന”ത്തിന്റെ ഭീഷണിയെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന പുതിയ ഏജന്‍സിയാണ് ദാരിദ്ര്യത്തിന്റേയും മനുഷ്യാവകാശത്തിന്റേയും ഐക്യരാഷ്ട്ര സഭ നിരീക്ഷണ സംഘം. കാലാവസ്ഥാ മാറ്റം എന്നത് “ദരിദ്രരുടെ മേലെയുള്ള അത്യധികമായ ആക്രമണമാണ്” എന്ന് Human Rights Council ലില്‍ അവതരിപ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ U.N. special rapporteur Philip Alston എഴുതി. ഉടന്‍ പ്രവര്‍ത്തികളൊന്നും ചെയ്തില്ലെങ്കില്‍ കാലാവസ്ഥാ മാറ്റം ലോകം മൊത്തം 2030 ആകുമ്പോഴേക്കും 12 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും എന്ന ലോക ബാങ്കിന്റെ ഒരു കണക്ക് അദ്ദേഹം ഉദ്ധരിച്ചു. … Continue reading മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല
വിഭാഗം: പരിസ്ഥിതി
15 കോടി മരങ്ങള്‍ കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ നശിച്ചു
ആറ് വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ തുടരുന്ന വരള്‍ച്ച സാല്‍മണുകളെ ഓടിച്ചു, നൂറുകണക്കിന് വീടുകള്‍ കത്തിച്ചു, പുല്‍ത്തകിടി തൊഴിലാളികളെ വലിയ മാന്ദ്യത്തിലേക്ക് തള്ളി. നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു അത്. 2017 ല്‍ അത് അവസാനിച്ചതിനകം Sierra Nevada മലകളിലെ 15 കോടി മരങ്ങള്‍ നശിക്കുന്നതിന് കാരണമായി. മിക്ക തോപ്പിലെയും മിക്ക മുതിര്‍ന്ന മരങ്ങളും നശിച്ചു. അങ്ങനെ സംസ്ഥാനത്തെ പച്ച കാടുകള്‍ ചാര നിറത്തിലേക്ക് മാറി. താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ Sierra Nevada മലകളിലെ കാടുകളുടെ … Continue reading 15 കോടി മരങ്ങള്‍ കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ നശിച്ചു
നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും പ്ലാസ്റ്റിക്കില്‍ കുരുങ്ങുന്നു
ലോകത്തെ കടലുകളിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും കുരുങ്ങുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. University of Exeter ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 1,000 ല്‍ അധികം ജീവികളെയാണ് കണ്ടത്. ശരിക്കുള്ള സംഖ്യ ഇതിലും വളരെ അധികമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഇത്തരത്തില്‍ കുടുങ്ങുന്നത് കൂടുതലും ഉപേക്ഷിക്കപ്പെട്ട മീന്‍പിടുത്ത വലകള്‍ കാരണമാണ്. എന്നാലും ഇത് വാണിജ്യ മല്‍സ്യബന്ധനത്തിന്റെ മൊത്തം ഭീഷണിയെ വെച്ച് നോക്കുമ്പോള്‍ താരതമ്യേന ലഘുവായതാണ്. പക്ഷേ അവയുടെ വേദന സഹിക്കല്‍ പ്രധാനപ്പെട്ട മൃഗ സംരക്ഷണ … Continue reading നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും പ്ലാസ്റ്റിക്കില്‍ കുരുങ്ങുന്നു
കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു
സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തി പാരീസിലെ റോഡ് തടഞ്ഞ ഒരു കൂട്ടം കാലാവസ്ഥാ പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് riot പോലീസുകാര്‍ വളഞ്ഞ് കുരുമുളക് വെള്ളം ചീറ്റിച്ചത് ഫ്രാന്‍സിലെ ഏറ്റവും അവസാനം വന്ന പോലീസ് അതിക്രമായി. Seine River ന് കുറുകെയുള്ള Pont Sullyയിലാണ് പോലീസ് ആക്രമണം ഉണ്ടായത്. 50 പ്രതിഷേധക്കാര്‍ പാലത്തിലിരുന്ന് ഗതാഗതം തടയുകയായിരുന്നു. അവരിലേക്ക് പോലീസ് കുരുമുളക് വെള്ള പ്രയോഗം നടത്തി. പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി “സമാധാനപരം” എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. പോലീസ് പിന്നെ അവരെ തല്ലിയോടിച്ചു. … Continue reading കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു
താപതരംഗം മലിനീകരണത്തെ മോശമാക്കുന്നതിനാല്‍ പാരീസില്‍ 60% കാറുകളേയും നിരോധിച്ചു
പാരീസില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ പകുതിയിലധികവും റോഡുകളില്‍ നിന്ന് നിരോധിച്ചു. റിക്കോഡ് ഭേദിക്കുന്ന താപതരംഗം വായൂമലിനീകരണത്തെ മോശമാക്കുന്നതിനാലാണ് ഈ നടപടി. ഇതുവരെ നടപ്പാക്കിയതിലും ഏറ്റവും കര്‍ക്കശമായ നിയന്ത്രണമാണിത്. പഴകിയതും ദക്ഷത കുറഞ്ഞതുമായ കാറുകളെ ബുധനാഴ്ച നിരോധിച്ചിരുന്നു. താപതരംഗം നിലനില്‍ക്കുന്നടത്തോളം കാലം ഈ നിരോധനം നിലനില്‍ക്കും എന്ന് അധികാരികള്‍ അറിയിച്ചു. എന്ത് വിരോധാഭാസം. നമ്മളിവിടെ റോഡിന് വീതികൂട്ടാന്‍ നോക്കുകയാ. എന്നിട്ട് വേണം കാറ് നിരോധിക്കാന്‍. — സ്രോതസ്സ് reuters.com | Jun 28, 2019
സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ആഗോള കാലാവസ്ഥാ സമരം
Join / Register - Register your climate strike and support demonstration here! സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ദശലക്ഷക്കണക്കിന് വരുന്ന ഞങ്ങള്‍ ക്ലാസ് മുറികളും, ജോലിസ്ഥലങ്ങളും, വീടുകളും ഉപേക്ഷിച്ച് കാലാവസ്ഥാ പ്രവര്‍ത്തിയും കാലാവസ്ഥാ നീതിയും ആവശ്യപ്പെട്ടുകൊണ്ട് നിരത്തിലേക്കിറങ്ങുകയാണ്. ഇതുവരെ 185 രാജ്യങ്ങള്‍ സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്. അതായത് #FridaysForFuture ല്‍ ചേരാത്ത പത്ത് രാജ്യങ്ങളേ ഇനിയുള്ളു. ഓരോ ദിവസവും നഗരങ്ങള്‍ പുതിയ സമരത്തിന്റെ രജിസ്ട്രേഷന്‍ നടത്തുന്നു. അതിന്റെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2350 നഗരങ്ങളാണ് … Continue reading സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ആഗോള കാലാവസ്ഥാ സമരം
പൂക്കള്‍ പങ്കുവെക്കുന്നത് വഴി തേനീച്ചകള്‍ വന്യമായ തേനീച്ചകള്‍ക്ക് രോഗങ്ങളുണ്ടാക്കുന്നു
വളര്‍ത്തുന്ന തേനീച്ചകളിലെ വൈറസുകള്‍ പൂക്കള്‍ പങ്കുവെക്കുന്നത് വഴി വന്യമായ bumblebee ല്‍ പടരുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന rusty patched bumblebee പോലുള്ള ദുര്‍ബലരായ തദ്ദേശീയ പരാഗണ സ്പീഷീസുകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളില്‍ നിന്ന് വാണിജ്യപരമായ apiaries നെ മാറ്റിനിര്‍ത്തണമെന്ന് ഈ ഗവേഷണം നിര്‍ദ്ദേശിക്കുന്നു. ഭൂമിനാശം, ചില കീടനാശിനികള്‍, രോഗങ്ങള്‍ തുടങ്ങിയവയാണ് തേനീച്ചകളുടെ (Apis mellifera) ധാരാളം ഭീഷണികളില്‍ ചിലത്. rusty patched bumblebee പോലുള്ള 13 തേനീച്ച സ്പീഷീസുകളെ അടുത്ത കാലത്ത് … Continue reading പൂക്കള്‍ പങ്കുവെക്കുന്നത് വഴി തേനീച്ചകള്‍ വന്യമായ തേനീച്ചകള്‍ക്ക് രോഗങ്ങളുണ്ടാക്കുന്നു
അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു
ജര്‍മ്മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളിലൊന്ന് അതിന്റെ അംഗങ്ങളോട് കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തികള്‍ ആവശ്യപ്പെടുന്ന ലോകം മൊത്തമുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടു. WAZ പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ സെപ്റ്റംബര്‍ 20 ന് നടക്കുന്ന സമരത്തില്‍ യൂണിയന്റെ 20 ലക്ഷം വരുന്ന അംഗങ്ങള്‍ പങ്കെടുക്കണമെന്ന് Verdi യുടെ നേതാവായ Frank Bsirske പറഞ്ഞു. “Fridays for Future” എന്ന സംഘമാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്യുന്നത്. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ്ഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈ സംഘം … Continue reading അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു
ആഗോളതപനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതത്തില്‍ ‘ഒരു സംശയവും അവശേഷിക്കുന്നില്ല’
മനുഷ്യരാലുണ്ടായ ആഗോളതപനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതം 99% കഴിഞ്ഞു എന്ന് ഈ വിഷയത്തെക്കുറിച്ച് ഏറ്റവും ആധികാരകമായ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. അവശേഷിക്കുന്ന ചില സംശയങ്ങളും ദൂരീകരിക്കുന്നതോടെ ഈ നില ഇനിയും ഉയരുമെന്ന് കരുതുന്നു. Nature ലും Nature Geoscience ലും വന്ന, വന്‍തോതില്‍ ചരിത്രപരമായ ഡാറ്റ ഉപയോഗിച്ച മൂന്ന് പഠനങ്ങള്‍, താപനില മാറ്റം കഴിഞ്ഞ ദശാബ്ദങ്ങളിലേതിനേക്കാള്‍ ഇത്ര വേഗത്തിലും വിപുലവുമായി ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 2,000 വര്‍ഷങ്ങളിലൊരിക്കലും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. “ആഗോള തപനം” അല്ലെങ്കില്‍ “ആഗോള … Continue reading ആഗോളതപനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതത്തില്‍ ‘ഒരു സംശയവും അവശേഷിക്കുന്നില്ല’
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ പുതിയ 56 തടാകങ്ങള്‍ കണ്ടെത്തി
മുമ്പ് കണ്ടിട്ടില്ലാത്ത 56 subglacial തടാകങ്ങള്‍ ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ ഗവേഷകര്‍ കണ്ടെത്തി. അതൊടുകൂടി മൊത്തം തടാകങ്ങളുടെ എണ്ണം 60 ആയി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്ക് ബ്രിട്ടണിന്റെ 7 മടങ്ങ് വലിപ്പമുണ്ട്. ചില സ്ഥലങ്ങളില്‍ അതിന്റെ കനം മൂന്ന് കിലോമീറ്ററാണ്. ലോകത്തെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ മഞ്ഞ് പാളികള്‍ക്ക് വലിയ പങ്കാണുള്ളത്. Subglacial തടാകങ്ങള്‍ മഞ്ഞിന് താഴെയുള്ള ജല സഞ്ചയമാണ്. — സ്രോതസ്സ് lancaster.ac.uk | Jun 26, 2019