വര്‍ദ്ധിക്കുന്ന മലിനീകരണം കൂടുതല്‍ തൊഴില്‍ നല്‍കില്ല

Michael Ash is chair of the Economics department at University of Massachusetts, Amherst. — സ്രോതസ്സ് therealnews.com

ലണ്ടന്‍കാര്‍ അപകടകരമായ നിലയില്‍ വിഷ വായൂ കണികകള്‍ ശ്വസിക്കുന്നു

പുതിയ പഠനം London Atmospheric Emissions Inventory യെ പുതിക്കിയിരിക്കുകയാണ്. തലസ്ഥാനത്തെ ഓരോ സ്ഥലവും ലോകാരോഗ്യസംഘടന(WHO) നല്‍കിയിരിക്കുന്ന പരിധിയില്‍ അധികം PM2.5 എന്ന് വിളിക്കുന്ന കണികകള്‍ കാണപ്പെടുന്നു. 79 ലക്ഷം ലണ്ടന്‍കാരും, ജനസംഖ്യയുടെ 95%, താമസിക്കുന്നത് ഈ കണികയുടെ 50% ല്‍ അധികം സാന്ദ്രതയുള്ള സ്ഥലത്താണ്. WHO അനുവദിക്കുന്ന 10 µg/m3 നെക്കാള്‍ ഇരട്ടിയാണ് കേന്ദ്ര ലണ്ടനിലെ PM2.5 ന്റെ ശരാശരി വാര്‍ഷിക നില. — സ്രോതസ്സ് theguardian.com 2017-10-06

നോബല്‍ സമ്മാന ജേതാക്കള്‍ നോര്‍വ്വേയോട്

ഫോസില്‍ ഇന്ധനം പര്യവേഷണത്തിനും വികസനത്തിനും അവസാനം വരുത്തണം എന്ന് അഞ്ച് നോബല്‍ സമ്മാന ജേതാക്കള്‍ നോര്‍വ്വേയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ നേതൃത്വം ഏറ്റെടുക്കണമെന്ന് അവര്‍ നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നോബല്‍ സമ്മാന ജേതാക്കളുടെ സന്ദേശം ലളിതമാണ്: നോര്‍വ്വേ അവരുടെ കാലാവസ്ഥാ നേതൃത്വം പുനര്‍നിര്‍വ്വചിക്കണം. — സ്രോതസ്സ് nobelwomensinitiative.org 2017-08-30

എക്സോണ്‍മൊബിലിന്റെ കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങള്‍ (1977–2014) ലഭ്യമാണ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പണ്ട് ExxonMobil Corporation ശ്രമിച്ചോ എന്ന കാര്യമാണ് ഈ പ്രബന്ധം വിശകനം ചെയ്യുന്നത്. എക്സോണ്‍മൊബിലില്‍ നിന്നുള്ള 187 കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങളുടെ രേഖകളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. അതോടൊപ്പം peer-reviewed ഉം അല്ലാത്തതുമായ പ്രസിദ്ധീകരണങ്ങളും, കമ്പനി രേഖകളും, The New York Times ല്‍ പണം കൊടുത്തെഴുതിച്ച എഡിറ്റോറിയല്‍ പോലുള്ള പരസ്യങ്ങളും ('advertorials') ഒക്കെ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് iopscience.iop.org 2017-08-28

കാട് കത്തിക്കുന്ന Korindo മായുള്ള കൂട്ടുകെട്ടിനാല്‍ സാംസങ്ങിനോട് പ്രതിഷേധം

പുതിയ സെല്‍ഫോണ്‍ പുറത്തിറക്കുന്നതിന് മുമ്പ്, പതിനായിരക്കണക്കിനാളുകള്‍ ഒപ്പ് വെച്ച ഒരു പരാതി സാംസങ്ങിന് കിട്ടി. Korindo മായുള്ള സംയുക്ത സംരംഭം ഉപേക്ഷിക്കണം എന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. ഇന്‍ഡോനേഷ്യയിലെ Tanah Papua പ്രദേശത്ത് പതിനായിരക്കണക്കിന് ഹെക്റ്റര്‍ കാട് കത്തിച്ച കമ്പനിയാണ് Korindo. logistics രംഗത്ത് സാംസങ്ങ് ഇവരുമായി ഒത്ത് ചേര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് മറ്റൊരു പാം ഓയില്‍ കമ്പനിയായ Ganda Group മായി ചേര്‍ന്നുകൊണ്ട് പാംഓയില്‍ രംഗത്ത് അവര്‍ക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. കഴിഞ്ഞ വര്‍ഷം Korindoയുടെ പ്രവര്‍ത്തികള്‍ പുറത്തുകൊണ്ടുവന്ന Mighty … Continue reading കാട് കത്തിക്കുന്ന Korindo മായുള്ള കൂട്ടുകെട്ടിനാല്‍ സാംസങ്ങിനോട് പ്രതിഷേധം