Christopher Williams on Reality Asserts Itself (2/5)
വിഭാഗം: പരിസ്ഥിതി
നോബല്‍ സമ്മാന ജേതാക്കള്‍ നോര്‍വ്വേയോട്
ഫോസില്‍ ഇന്ധനം പര്യവേഷണത്തിനും വികസനത്തിനും അവസാനം വരുത്തണം എന്ന് അഞ്ച് നോബല്‍ സമ്മാന ജേതാക്കള്‍ നോര്‍വ്വേയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ നേതൃത്വം ഏറ്റെടുക്കണമെന്ന് അവര്‍ നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നോബല്‍ സമ്മാന ജേതാക്കളുടെ സന്ദേശം ലളിതമാണ്: നോര്‍വ്വേ അവരുടെ കാലാവസ്ഥാ നേതൃത്വം പുനര്‍നിര്‍വ്വചിക്കണം. — സ്രോതസ്സ് nobelwomensinitiative.org 2017-08-30
എക്സോണ്‍മൊബിലിന്റെ കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങള്‍ (1977–2014) ലഭ്യമാണ്
കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പണ്ട് ExxonMobil Corporation ശ്രമിച്ചോ എന്ന കാര്യമാണ് ഈ പ്രബന്ധം വിശകനം ചെയ്യുന്നത്. എക്സോണ്‍മൊബിലില്‍ നിന്നുള്ള 187 കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങളുടെ രേഖകളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. അതോടൊപ്പം peer-reviewed ഉം അല്ലാത്തതുമായ പ്രസിദ്ധീകരണങ്ങളും, കമ്പനി രേഖകളും, The New York Times ല്‍ പണം കൊടുത്തെഴുതിച്ച എഡിറ്റോറിയല്‍ പോലുള്ള പരസ്യങ്ങളും ('advertorials') ഒക്കെ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് iopscience.iop.org 2017-08-28
കാട് കത്തിക്കുന്ന Korindo മായുള്ള കൂട്ടുകെട്ടിനാല്‍ സാംസങ്ങിനോട് പ്രതിഷേധം
പുതിയ സെല്‍ഫോണ്‍ പുറത്തിറക്കുന്നതിന് മുമ്പ്, പതിനായിരക്കണക്കിനാളുകള്‍ ഒപ്പ് വെച്ച ഒരു പരാതി സാംസങ്ങിന് കിട്ടി. Korindo മായുള്ള സംയുക്ത സംരംഭം ഉപേക്ഷിക്കണം എന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. ഇന്‍ഡോനേഷ്യയിലെ Tanah Papua പ്രദേശത്ത് പതിനായിരക്കണക്കിന് ഹെക്റ്റര്‍ കാട് കത്തിച്ച കമ്പനിയാണ് Korindo. logistics രംഗത്ത് സാംസങ്ങ് ഇവരുമായി ഒത്ത് ചേര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് മറ്റൊരു പാം ഓയില്‍ കമ്പനിയായ Ganda Group മായി ചേര്‍ന്നുകൊണ്ട് പാംഓയില്‍ രംഗത്ത് അവര്‍ക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. കഴിഞ്ഞ വര്‍ഷം Korindoയുടെ പ്രവര്‍ത്തികള്‍ പുറത്തുകൊണ്ടുവന്ന Mighty … Continue reading കാട് കത്തിക്കുന്ന Korindo മായുള്ള കൂട്ടുകെട്ടിനാല്‍ സാംസങ്ങിനോട് പ്രതിഷേധം
മാരകമായ കാട്ടുതീയും മഴ ബോംബും
Michael Mann Dr. Alyson Kenward
ഭൂമിമൊത്തം വരുന്ന സല്‍മ
Cornel West Speaks at Harvard Heat Week
ഹാര്‍വാര്‍ഡേ അത് കാലാവസ്ഥാമാറ്റത്തിലെ നേതൃത്വമല്ല
Tim DeChristopher
വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു
ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച ആയിരക്കണക്കിന് ആഭരണങ്ങള്‍, seals, scrolls, മറ്റ് സാധനങ്ങള്‍ ആണ് ജപ്പാനില്‍ ഇപ്പോഴും വിറ്റഴിക്കുന്നത് എന്ന് വന്യജീവി വാണിജ്യ നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മെയിലേയും ജൂണിലേയും നാല് ആഴ്ച ഏകദേശം 10,000 ആനക്കൊമ്പ് വസ്തുക്കളാണ് ജപ്പാനിലെ ഏറ്റവും വലിയ e-commerce സംവിധാനമായ Yahoo Auction ല്‍ വിറ്റഴിക്കപ്പെട്ടത്. ആഭരണങ്ങള്‍, hankos (printing seals used to sign documents, contracts, and other paperwork), scrolls, fans, … Continue reading വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു
മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു
വിചിത്രമായി തോന്നാം, പടിഞ്ഞാറേ ഗ്രീന്‍ലാന്റില്‍ കാട്ടുതീ. മുഴുവന്‍ മഞ്ഞ് നിറഞ്ഞ ഈ വലിയ ദ്വീപിലോ? അതിന്റെ ഒരു ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. 2000 ല്‍ ഉപഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ തീ കണ്ടെത്തല്‍ സംവിധാനം സ്ഥാപിച്ചത് മുതല്‍ ഇതാദ്യമായാണ് ഇത്തരരമൊരു തീപിടുത്തമുണ്ടാകുന്നത്. ചെറിയ തീപിടുത്തങ്ങള്‍ ഉപഗ്രഹത്തിന് കണ്ടെത്താനാകാതെ പോകാം. ചെറിയ തീപിടുത്തം അവിടെ അസാധാരണമായ ഒന്നല്ല. ജൂലൈ 31 ന് ഒരു പ്രാദേശിക വിമാനമായിരുന്നു ഇപ്പോഴത്തെ തീപിടുത്തം ആദ്യം കണ്ടെത്തിയത്. അമേരിക്കയിലെ തീപിടുത്തങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ലാന്റിലെ തീപിടുത്തം ചെറുതാണ്. 1,200 ഏക്കര്‍ … Continue reading മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു
അമേരിക്കയിലെ സര്‍ക്കാര്‍ വകുപ്പ് കാലാവസ്ഥാ മാറ്റത്തെ നിരോധിക്കുന്നു
US Department of Agriculture (USDA)യുടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയില്‍ കാലാവസ്ഥാ മാറ്റം എന്ന വാക്ക് ഉപയോഗിക്കരുത് എന്ന അറിയിപ്പ് കിട്ടി. പകരം “തീവൃ കാലാവസ്ഥ” എന്ന് ഉപയോഗിക്കണം. കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ഭാഷയില്‍ ട്രമ്പ് സര്‍ക്കാര്‍ വലിയ ആഘാതമാണുണ്ടാക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു കൂട്ടം ഇമെയില്‍ Guardian ന് കൃഷിക്കാരുടെ ഭൂമി സംരക്ഷണത്തെ നിരീക്ഷിക്കുന്ന USDA യുടെ യൂണിറ്റായ Natural Resources Conservation Service (NRCS) ലെ ജോലിക്കാരുടെ പരസ്പര ആശയവിനിമയത്തില്‍ നിന്ന് കിട്ടി. — … Continue reading അമേരിക്കയിലെ സര്‍ക്കാര്‍ വകുപ്പ് കാലാവസ്ഥാ മാറ്റത്തെ നിരോധിക്കുന്നു