2-3°C താപനില കൂടുന്നത് അരണകളുടെ കുടലിലെ സൂഷ്മജീവികളെ കൊല്ലും എന്ന് University of Exeter, University of Toulouse ലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പരീക്ഷത്തിനായി അരണകളെ ചൂട് നിയന്ത്രിക്കാവുന്ന ചുറ്റുപാടില്‍ വളര്‍ത്തി. പിന്നീട് അവയുടെ കുടലിലെ ബാക്റ്റീരിയെക്കുറിച്ച് പരീക്ഷണങ്ങള്‍ നടത്തി. ചൂടുകൂടിയ ചുറ്റുപാടില്‍ വളരുന്ന അരണകളിലെ ബാക്റ്റീരിയയുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു. അത് അരണകളുടെ നിലനില്‍പ്പ് ശേഷിയെ മോശമായി ബാധിക്കും. കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്ന താപനില വര്‍ദ്ധനവായതുകൊണ്ടാണ് 2-3°C തെരഞ്ഞെടുത്തത്. ഈ പ്രബന്ധം Nature Ecology and … Continue reading ആഗോളതപനം അരണകളുടെ കുടലിലെ ബാക്റ്റീരിയകളെ കൊല്ലും
വിഭാഗം: പരിസ്ഥിതി
ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
സാധാരണ രീതിയില്‍ അല്‍ബര്‍ട്ടയിലെ എണ്ണമണ്ണിന്റെ വായൂ, കാലാവസ്ഥാ മലിനീകരണം കണക്കാക്കുന്നത് മലിനീകരണത്തിന്റെ തോതിനെ കുറച്ച് കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശരിക്കുള്ള മലിനീകരണം 4.5 മടങ്ങ് അധികമാണെന്നാണ് ക്യാനഡ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വിമാനം ഉപയോഗിച്ച് വായൂ സാമ്പിള്‍ എടുത്ത് പഠിക്കുന്നത് വഴി എണ്ണ, വാതക നിര്‍മ്മിക്കുന്നതില്‍ നിന്നുള്ള വായൂ, കാലാവസ്ഥാ മലിനീകരണം കൃത്യമായി അളക്കാന്‍ കഴിയും. ആ വ്യവസായങ്ങള്‍ പറയുന്ന കണക്കുകളേക്കാള്‍ അത്തരം പഠനമാണ് കൃത്യം. മലിനീകരണത്തെക്കുറിച്ച് കമ്പനികള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന … Continue reading ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
അന്റാര്‍ക്ടികയിലെ മഞ്ഞ് പിളര്‍പ്പ് വ്യാപിക്കുന്നു
Larsen C യിലെ പിളര്‍പ്പ് ഇതുവരെ കണ്ടിട്ടില്ലാത്ത 180 km നീളമുള്ള ഹിമശില(iceberg) ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പിളര്‍പ്പിന്റെ പുതിയ ശാഖക്ക് 15 km നീളമുണ്ട്. പിളര്‍പ്പ് അതിവേഗം വ്യാപിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം Swansea University നേതൃത്വം കൊടുക്കുന്ന ബ്രിട്ടണിന്റെ Project Midas ലെ ഗവേഷകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വെറും 20km മഞ്ഞാണ് 5,000 sq km മഞ്ഞിനെ പൊട്ടിപോകാതെ നിലനിര്‍ത്തുന്നത്. — സ്രോതസ്സ് swansea.ac.uk
ജിറാഫ് ഉന്‍മൂലനത്തിന്റെ ഭീഷണി നേരിടുന്നു എന്ന് ശാസ്ത്രജ്ഞര്‍
ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് ജിറാഫുകള്‍ ഉന്‍മൂലനത്തിന്റെ വക്കിലാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ജിറാഫുകളുടെ എണ്ണം 40% ആണ് കുറഞ്ഞത്. ഈ സ്പീഷീസ് "നിശബ്ദമായ ഉന്‍മൂലനത്തെ"യാണ് അഭിമുഖീകരിക്കുന്നതെന്ന് International Union for the Conservation of Nature പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഗോള മഹാ ഉന്‍മൂലനത്തിന്റെ ഭാഗമായാണ് അവയുടെ തകര്‍ച്ചയും സംഭവിക്കുന്നത്. 1970 ലെ എണ്ണത്തെ അപേക്ഷിച്ച് ഈ ഉന്‍മൂലനത്തില്‍ 2020 ഓടെ മൊത്തം വന്യജീവികളുടെ മൂന്നില്‍ രണ്ട് ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. — സ്രോതസ്സ് democracynow.org
Great Barrier Reef ഇപ്പോള്‍ അലക്കപ്പെട്ടു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു
അടുപ്പിച്ച് രണ്ടാം വര്‍ഷവും Great Barrier Reef പവിഴപ്പുറ്റുകള്‍ ചൂട് കൂടിയ വെള്ളത്തിന്റെ തരംഗത്താല്‍ നശിച്ചു. കഴിഞ്ഞ വര്‍ഷത്തെ വലിയ അലക്കലിനെ (bleaching) ശക്തമായ El Niño പ്രഭാവത്തിന്റെ ശക്തികൂടിയുണ്ടായിരുന്നു. കാലാവസ്ഥാമാറ്റം കാരണം Coral Sea യിലെ വെള്ളം ചൂടാകുന്നത് സ്വഭാവം 175 മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ മഹാ അലക്കലിന് കാരണമായ 2017 ലെ ചൂടിന് El Niño പ്രഭാവം ഇല്ല. ഒരു ഒറ്റ കുറ്റവാളിയെ ഇപ്രാവശ്യം കണ്ടെത്താനാവില്ല എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. — സ്രോതസ്സ് … Continue reading Great Barrier Reef ഇപ്പോള്‍ അലക്കപ്പെട്ടു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു
ചെറിയ പ്ലാസ്റ്റിക്കുകള്‍ വലിയ പ്രശ്നമുണ്ടാക്കുന്നു
ഒരു ദശാബ്ദത്തിന് മുമ്പാണ് ശാസ്ത്രജ്ഞര്‍ മനുഷ്യവംശം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിന്റെ ചെറു കണികകള്‍ കടലിലേക്കെത്തുന്നത് കണ്ടെത്തിയത്. ചിലതിന് ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന് വലിപ്പമേയുള്ളു. മൈക്രോപ്ലാസ്റ്റിക് (microplastics) എന്ന് വിളിക്കുന്ന ഈ ചവര്‍ അതിന് ശേഷം സമുദ്ര ജീവികള്‍ക്ക് വലിയ ഭീഷണിയായിരിക്കുകയാണ് എന്ന് Science മാസിക പറയുന്നു. [കണികാ പ്ലാസ്റ്റിക്ക് എന്ന് മൈക്രോപ്ലാസ്റ്റിക്കിനെ വിളിക്കാമോ?] അമേരിക്കയിലെ Woods Hole ലെ സമുദ്ര ശാസ്ത്രജ്ഞയായ Kara Lavender Law ഉം UKയുടെ Plymouth University ലെ Richard C. Thompson ഉം … Continue reading ചെറിയ പ്ലാസ്റ്റിക്കുകള്‍ വലിയ പ്രശ്നമുണ്ടാക്കുന്നു
ഗതാഗതത്തിന്റെ ശബ്ദമലിനീകരണം കാരണം പക്ഷികള്‍ കുറച്ച് നേരത്തേക്കേ പാടുന്നുള്ളു
ഗതാഗതത്തിന്റെ ശബ്ദമലിനീകരണത്തോട് പക്ഷികളുടെ പാട്ട് വ്യത്യസ്ഥമായാണ് പ്രതികരിക്കുന്നത്. അത് അവയുടെ ഇണയെ ആകര്‍ഷിക്കാനുള്ള കഴിവിനേയും സ്വന്തം സ്ഥലം സംരക്ഷിക്കുന്നതിനേയും ബാധിക്കുന്നു എന്ന് Bioacoustics ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതത്തിന്റെ ശബ്ദത്തോടുള്ള പ്രതികരണമായി വടക്കേ അമേരിക്കന്‍ flycatcher പാടുന്നതിന്റെ സമയം കുറയുകയും പാട്ടിന്റെ ആവൃത്തി താഴുന്നതായും പഠനം കണ്ടെത്തി. ഗതാഗതത്തിന്റെ ശബ്ദമലിനീകരണം, പ്രത്യേകിച്ച് റോഡിലൂടെയുള്ള, കുറക്കണം എന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് sciencedaily.com
BP യുടെ എണ്ണ ചോര്‍ച്ച പ്രകൃതി വിഭവങ്ങളില്‍ $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി
2010 BP Deepwater Horizon എണ്ണ ചോര്‍ച്ച മെക്സിക്കന്‍ ഉള്‍ക്കടലിലെ പ്രകൃതി വിഭവങ്ങള്‍ക്ക് $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആറ് വര്‍ഷത്തെ പഠനത്തില്‍ നിന്ന് കണ്ടെത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു അത്. പ്രകൃതി വിഭവങ്ങളുടെ നാശനഷ്ടത്തിന്റെ സാമ്പത്തിക മൂല്യത്തെ വിശകലനം ചെയ്യുന്ന ആദ്യത്തെ പഠനമാണ് ഇത്. 50.7 കോടി ലിറ്റര്‍ എണ്ണയാണ് അന്ന് കടലില്‍ ചോര്‍ന്നത്. — സ്രോതസ്സ് vtnews.vt.edu
സ്തനാര്‍ബ്ബുദത്തിന് PM 2.5 ആയി ബന്ധമുണ്ട്
PM 2.5 ഉം mammographic breast density ഉം സ്തനാര്‍ബ്ബുദ സാദ്ധ്യതയും തമ്മിലുള്ള ബന്ധം തെളിയിച്ചുകൊണ്ട് ഒരു പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. Breast Cancer Research ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് വായൂ മലിനീകരണവും സ്തനസാന്ദ്രതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. PM2.5 ന്റെ ഇത്തരത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇത്. — സ്രോതസ്സ് downtoearth.org.in
കാലാവസ്ഥാ നിയന്ത്രണങ്ങളൊഴുവാക്കാന്‍ ഫോസിലിന്ധന വ്യവസായം പ്രതിവര്‍ഷം $11.5 കോടി ഡോളര്‍ ചിലവാക്കുന്നു
ലോകം മൊത്തം കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള നയങ്ങള്‍ രൂപീകരിക്കാതിരിക്കാന്‍ ExxonMobil, Royal Dutch Shell, മൂന്ന് എണ്ണ വ്യാപാര സംഘങ്ങള്‍ എന്നിവര്‍ $11.5 കോടി ഡോളറിനടുത്ത് തുക പ്രതിവര്‍ഷം ചിലവാക്കുന്നു എന്ന് Influence Map പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍പ്പറേറ്റുകള്‍ എങ്ങനെ രാഷ്ട്രീയ നയങ്ങളെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന സംഘമാണ് ഇത്. ഏറ്റവും അധികം ചിലവാക്കുന്നത് American Petroleum Institute ആണ്. പിന്നില്‍ ExxonMobilഉം Shellഉം Western States Petroleum Associationഉം Australian Petroleum Production & Exploration … Continue reading കാലാവസ്ഥാ നിയന്ത്രണങ്ങളൊഴുവാക്കാന്‍ ഫോസിലിന്ധന വ്യവസായം പ്രതിവര്‍ഷം $11.5 കോടി ഡോളര്‍ ചിലവാക്കുന്നു