ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു

കഴിഞ്ഞ ആഴ്ച Norfolk Southern ന്റെ 150-ബോഗികളുള്ള ചരക്ക് തീവണ്ടി, ഓഹായോയിലെ പാലസ്തീനില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പുറത്ത് വന്ന വിഷ രാസവസ്തുക്കള്‍ കാരണമുള്ള ആരോഗ്യ പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. പെന്‍സില്‍വാനിയയുടെ അതിർത്തിയിലെ സ്ഥലമാണ് കിഴക്കൻ പാലസ്തീൻ. ആദ്യം പറഞ്ഞിരുന്നതിനെക്കാൾ വളരെ കൂടുതൽ വിഷവസ്തുക്കളായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത് എന്ന് Environmental Protection Agency പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. പാളം തെറ്റിയപ്പോള്‍ പുറത്തുവന്ന പദാർത്ഥങ്ങൾ Sulphur Run, Leslie Run, Bull Creek, North Fork Little Beaver Creek, … Continue reading ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു

ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു

ഒഹായോയില്‍ വ്യാപകമായി ആരോഗ്യ, പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. Norfolk Southern യുടെ കടത്ത് തീവണ്ടി, ഒഹായോയുടേയും പെൻസിൽവേനിയയുടേയും അതിർത്തിയിലുള്ള East Palestine യിൽ വെച്ച് തകർന്നു. വലിയ തീപിടുത്തത്തോടെയാണ് അതിലെ രാസവസ്തുക്കള്‍ കത്തിയത്. Environmental Protection Agency യുടെ റിപ്പോർട്ട് പ്രകാരം തീവണ്ടിയിൽ വിഷമയവും ക്യാൻസറുണ്ടാക്കുന്നതുമായ രാസവസ്തുക്കൾ രേഖയിലുള്ളതിനേക്കാൾ കൂടുതല്‍ ഉണ്ടായിരുന്നു. വിഷ ചോർച്ച കാരണം സമീപ പ്രദേശത്തെ ജലപാതകളിൽ 3,500 മീനുകൾ ചത്തു എന്ന് Ohio Department of Natural Resources കണക്കാക്കുന്നു. കോഴികളും ചത്തിട്ടുണ്ട്. … Continue reading ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു

ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍

ഈ സെപ്റ്റംബറില്‍ നടത്തുന്ന ഒരു ആരോഗ്യസേവന സമ്മേളനത്തിൽ Cantor Fitzgerald ന്റെ നിക്ഷേപകർക്കായി ബറാക്ക് ഒബാമ ഒരു പ്രസംഗം ചെയ്യും. അതിനായി ഒബാമക്ക് $400,000 ഡോളറാണ് ഫീസായി കൊടുക്കുന്നത് എന്ന് Fox Business News റിപ്പോര്‍ട്ട് ചെയ്തു. തന്റെ പ്രസിഡന്റ് സ്ഥാനത്തെ പണമാക്കുന്നതില്‍ ഒബാമയെ വിമര്‍ശിക്കുന്നത് ഗര്‍ജ്ജിക്കുന്ന രീതിയിലാണ്. എന്നാല്‍ ആരുടെ പണമാണ് ഒബാമ സ്വീകരിക്കുന്നത് എന്നത് കണ്ടില്ലെന്ന് നടിക്കുന്നു. വാൾസ്ട്രീറ്റിലെ ഒരു വലിയ ബ്രോക്കർ സ്ഥാപനമാണ് Cantor Fitzgerald. സെപ്റ്റംബർ 11, 2001 ഭീകര ആക്രമണത്തില്‍ … Continue reading ഒബാമക്ക് $4 ലക്ഷം ഡോളർ കൊടുത്ത വാൾസ്ട്രീറ്ര് സ്ഥാപനം ആഭ്യന്തരവിവാദത്തില്‍

ന്യൂയോര്‍ക്കിലെ നഴ്സുമാര്‍ കൂടുതല്‍ ജോലിക്കാര്‍ക്കും ശമ്പളത്തിനും വേണ്ടി സമരം ചെയ്യുന്നു

നഗരത്തിലെ മൊത്തം ആശുപത്രികളുടെ നാലിലൊന്ന് വരുന്നു രണ്ട് പ്രധാന ആശുപത്രിയിലെ 7,000 നഴ്സുമാര്‍ സമരത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു. Mount Sinai Hospital ഉം Montefiore Medical Center ഉം ആയി പുതിയ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അവര്‍ സമരം തുടങ്ങിയത്. കൂടുതലാളുകളെ ജോലിക്കെടുക്കണമെന്നും ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യങ്ങള്‍. രണ്ട് ആശുപത്രികളിലും കൂടി 1,200 നഴ്സുമാരുടെ ഒഴിവുകളുണ്ട്. — സ്രോതസ്സ് democracynow.org | Jan 11, 2023

വളര്‍ന്ന് വരുന്ന ഭക്ഷ്യ പ്രതിസന്ധി

https://mf.b37mrtl.ru/files/2019.01/5c31a015fc7e93e1268b466d.mp4 Nil Zacharias Eat for the Planet On Contact The state of the planet and the looming food crisis

പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു

ഇടതുപക്ഷക്കാരനായ പ്രസിഡന്റ് Pedro Castillo നെ പുറത്താക്കി ജയിലില്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ വലിയ പ്രതിഷേധത്തിന്റെ ഭാഗമായി തെക്കന്‍ പെറുവിലെ ചില ഭാഗങ്ങളില്‍ പെറുവിലെ അധികാരികള്‍ curfew പ്രഖ്യാപിച്ചു. Juliaca ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെച്ചതിന്റെ ഫലമായി തിങ്കളാഴ്ച കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടുണ്ടാകും. രണ്ട് കൌമാരക്കാരും കൊല്ലപ്പെട്ടു. ആ പ്രദേശത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തുടങ്ങിയ വലിയ പ്രതിഷേധ പ്രകടനങ്ങളില്‍ പെറുവില്‍ മൊത്തം 40 പേരിലധികം മരിച്ചു. … Continue reading പ്രസിഡന്റ് കാസ്റ്റിലോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തുന്നു