ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്

വലിയ ബഹുരാഷ്ട്ര കമ്പനികള്‍ വിദേശങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നത് പുറത്തുകൊണ്ടുവന്ന Paradise Papers ന്റെ വെളിപ്പെടുത്തലിന്റെ പ്രതികരണമായി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ചാര്‍ത്തണമെന്ന് ലോകത്തെ രാജ്യങ്ങളോട് Tax Justice Network ആഹ്വാനം ചെയ്യുന്നു. മിക്ക രാജ്യങ്ങളും നടപ്പാക്കുന്ന നികുതിയുടെ ഇപ്പോഴത്തെ സംവിധാനം കമ്പനികളുടെ പ്രാദേശിക ശാഖളെ മാത്രമേ പരിഗണിക്കുന്നുള്ളു. അതുകൊണ്ട് നികുതി അധികാരികളുടെ നോട്ടം എത്താത്ത വിദേശത്തേക്ക് ലാഭം മാറ്റാന്‍ ആപ്പിള്‍, നൈക്കി പോലുള്ള കമ്പനികള്‍ക്ക് കഴിയുന്നു. — സ്രോതസ്സ് taxjustice.net | George Turner … Continue reading ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള നികുതി ആവശ്യമാണ്

ഹരിയാനയില്‍ ആധാര്‍ AEPS തട്ടിപ്പ്

Aadhaar-Enabled Payment System (AEPS) ന് എതിരെ ഹരിയാന പോലീസിന്റെ ക്രൈംബ്രാഞ്ച് മുന്നറീപ്പ് ഉയര്‍ത്തി. സംവിധാനത്തില്‍ നിന്ന് ജനങ്ങളുടെ മര്‍മ്മപ്രധാനമായ ഡാറ്റകള്‍ ശേഖരിച്ചും സര്‍ക്കാര്‍ വെബ് സൈറ്റുകളിലെ രേഖകളിലുള്ള വിരലടയാളത്തിന്റെ പകര്‍പ്പെടുത്തും സൈബര്‍ കുറ്റവാളികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയാണ്. AEPS മായി ബന്ധപ്പെട്ട 400 ല്‍ അധികം സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ സെല്‍ ഇപ്പോള്‍ അന്വേഷിച്ച് വരികയാണ്. — സ്രോതസ്സ് indianexpress.com | Dec 3, 2022

ദാരിദ്ര്യം@25, ഇന്‍ഡ്യ@70

ദാരിദ്ര്യം അവസാനിപ്പിക്കൂ എന്ന ആഹ്വാനം ലോകം കേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷങ്ങളായി. അടുത്ത കാലത്തെ ഒരു റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ആഗോള ശ്രമത്തിനോട് ഒത്ത് പോകുന്നതല്ല ഇന്‍ഡ്യയിലെ പട്ടിണിയുടെ നില. ഇന്‍ഡ്യ ശല്യപ്പെടുത്തുന്ന രണ്ട് സൂചനകളാണ് കാണിക്കുന്നത്: ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ഈ രാജ്യത്ത് ദാരിദ്ര്യ നില സാര്‍ത്ഥകമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ദരിദ്രരിലെ ചില വിഭാഗങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയാണ്. — സ്രോതസ്സ് downtoearth.org.in | Richard Mahapatra | 15 Nov 2017

ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു

2022 ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു. അതിന്റെ പകുതിയും വിറ്റത് State Bank of India യുടെ മുംബൈ ശാഖയില്‍ നിന്നായിരുന്നു. അതിന്റെ 83% ഉം പണമാക്കിമാറ്റിയത് ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും. SBI നല്‍കി വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. Indian Express കൊടുത്ത RTI അപേക്ഷക്ക് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 12, 2022 വരെയുള്ള വില്‍പ്പനയായ 24th tranche ന്റെ ഡാറ്റ SBI നല്‍കി. മൊത്തം 260 ഇലക്ട്രല്‍ … Continue reading ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു

മനുഷ്യാവകാശ പീഡനം നടത്തുന്നതിനാല്‍ ഇസ്രായേലുമായി ഒത്തുപോകുന്നത് ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു

ഇസ്രായേലുമായുള്ള സ്ഥാപന ബന്ധങ്ങള്‍ ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു. പ്രത്യേകിച്ചും ടെല്‍ അവീവ് നഗരവുമായുള്ള ബന്ധം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്നു എന്ന് മേയര്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ പ്രധാനമന്ത്രി Benjamin Netanyahu ന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നഗരത്തിന്റെ ഇടതുപക്ഷ മേയര്‍ Ada Colau കത്തയച്ചു. ബാഴ്സിലോണയിലെ പാലസ്തീന്‍ അനുകൂല സംഘങ്ങള്‍ കൊടുത്ത അപേക്ഷയുടെ ഫലമായാണ് ഈ നടപടി. — സ്രോതസ്സ് timesofisrael.com | 9 Feb 2023

ആഫ്രിക്കയില്‍ നിന്ന ലാഭം ഉറ്റുന്നത്

https://mf.b37mrtl.ru/files/2018.08/5b825297fc7e93f7088b4632.mp4 Lee Wengraf Extracting Profit: Imperialism, Neoliberalism, and the New Scramble of Africa. On Contact