ഊര്‍ജ്ജ സ്വാശ്രയത്വം നല്‍കുന്ന ഒരു ഭാവി

Jon Stewart, 2010 Fool me once. shame on you. Fool me twice. shame on me. Fool me 8 times. Am I f***ing idiot? No its enlightenment democratic government. http://www.cc.com/video-clips/n5dnf3/the-daily-show-with-jon-stewart-an-energy-independent-future

അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസംഗം Notre Dame വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചു

University of Notre Dame ലെ ബിരുദം നേടുന്ന നൂറിലധികം വിദ്യാര്‍ത്ഥികള്‍ commencement പ്രാസംഗികനായ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ അത് ബഹിഷ്കരിച്ചു. മുമ്പത്തെ ഇന്‍ഡ്യാനാ ഗവര്‍ണര്‍ ആയ വൈസ് പ്രസിഡന്റ്, "തങ്ങളിലെ ദുര്‍ബലരായവരെ ലക്ഷ്യം വെച്ചുള്ള ദോഷകരമായ പരിപാടികള്‍ നടപ്പാക്കി" എന്ന് NBC യുടെ WNDU നോട് വിദ്യാര്‍ത്ഥിയായ Luis Miranda പറഞ്ഞു. "അവര്‍ എന്റെ സഹപാഠികളാണ്. അവര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ ഞങ്ങളുടെ കുടുംബാംഗങ്ങളുമാണ്. ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ അന്തസിന് … Continue reading അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസംഗം Notre Dame വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചു

ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

Chicago Police Department (CPD) ഏകദേശം 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു എന്ന് Chicago Sun Times റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ഒരു വിഭാഗത്തെ നിരീക്ഷിക്കാനും തകര്‍ക്കാനുമാണ് ഈ പട്ടിക ഉപയോഗിക്കുന്നത്. വിവിധങ്ങളായ രാഷ്ട്രീയ സംഘടനകളില്‍ കടന്നുകൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യാനായി 1880 കള്‍ മുതല്‍ 20 ആം നൂറ്റാണ്ടിലും തുടര്‍ന്ന CPD യുടെ കുപ്രസിദ്ധമായ Red Squad നെ ആണ് ഇപ്പോഴത്തെ SSL ഡാറ്റാബേസ് ഓര്‍മ്മപ്പെടുത്തുന്നത്. … Continue reading ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

നിങ്ങളുടെ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ ആപ്പിള്‍ താല്‍പ്പര്യപ്പെടുന്നില്ല

ന്യൂയോര്‍ക്കില്‍ കൊണ്ടുവരുന്ന “Fair Repair Act” എന്ന നിയമത്തിനെതിരെ ആപ്പിള്‍ കമ്പനി ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ആ നിയമ പ്രകാരം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ തന്നെ മാറ്റിവെക്കാനുള്ള അതിന്റെ ഘടകകങ്ങള്‍ വില്‍ക്കണം എന്നാണ്. അതുപോലെ ഉപയോക്താക്കള്‍ റിപ്പയര്‍ ചെയ്യുന്നത് തടയുന്ന സോഫ്‌റ്റ്‌വെയര്‍ ലോക്കുകളും ഇല്ലാതാക്കണം. വളരേറെ വിഭവങ്ങളാവശ്യമുള്ള ഉപകരണങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ആളുകള്‍ക്ക് ചെറിയ റിപ്പയര്‍ നടത്തി കൂടുതല്‍ കാലം ഉപയോഗിക്കാം. — സ്രോതസ്സ് grist.org

ചിക്കാഗോയിലെ ഒബാമായുടെ പ്രസിഡന്റ് സെന്ററിന് $150 കോടി ഡോളര്‍ ചിലവാകും

മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമ ചിക്കാഗോയില്‍ പ്രസിഡന്റ് സെന്ററിന് പണിയുമെന്ന് ഈ മാസം പ്രഖ്യാപിച്ചിരുന്നു. 2021 ല്‍ പണി തീരുന്ന, ഒബാമയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ സ്മാരകമായ ഈ സെന്ററിന്റെ വില $100 കോടി ഡോളറില്‍ കൂടുതലായിരിക്കും. NBC Chicago പറയുന്നതനുസരിച്ച് മൊത്തം ചിലവ് $150 കോടി ഡോളര്‍ ആണ്. ജോര്‍ജ്ജ് ബുഷ് പണിത പ്രസിഡന്റ് സെന്ററിനേക്കാള്‍ മൂന്ന് മടങ്ങ് ചിലവ്. ബില്‍ ക്ലിന്റണ്‍ പണിത സെന്ററിന് $16.4 കോടി ഡോളറേ ചിലവായുള്ളു. തങ്ങളുടെ സാമ്രാജ്യ പാരമ്പര്യം … Continue reading ചിക്കാഗോയിലെ ഒബാമായുടെ പ്രസിഡന്റ് സെന്ററിന് $150 കോടി ഡോളര്‍ ചിലവാകും

കാലിഫോര്‍ണിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്ക് നീക്കുന്നു

അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും '50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്. — സ്രോതസ്സ് telesurtv.net