മനുഷ്യന്റെ ആരോഗ്യത്തിനും ആയിരക്കണിക്കിന് വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്കും organophosphates എന്ന കീടനാശിനി എങ്ങനെ ഭീഷണിയാകുന്നു എന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഡൌ കെമിക്കല്‍(Dow Chemical) ട്രമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നാസി ജര്‍മ്മനിയില്‍ വികസിപ്പിച്ചെടുത്ത ഒരു nerve agent ല്‍ നിന്ന് ആണ് ആദ്യമായി Organophosphates നിര്‍മ്മിച്ചത്. വളരെ ചെറിയ അളവില്‍ പോലും ഈ രാസവസ്തു ജനനസമയത്തെ കുറഞ്ഞ ഭാരം, കുട്ടികളില്‍ തലച്ചോറിന്റെ ദോഷം എന്നിവയുണ്ടാക്കുന്നു എന്ന് Peer-reviewed ശാസ്ത്രീയ പഠനം കാണിക്കുന്നു. കഴിഞ്ഞ … Continue reading കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി
ടാഗ്: അമേരിക്ക
അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു
ജൂലിയന്‍ അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ട്രമ്പ് സര്‍ക്കാര്‍ തയ്യാറാക്കി എന്ന് CNN കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. "ജൂലിയന്‍ അസ്സാഞ്ജിനും വിക്കിലീക്സിനും എതിരായ അന്വേഷണം കുറഞ്ഞത് 2010 മുതല്‍ നടക്കുന്നതാണ്" എന്ന് CNN പറയുന്നു. സൈനിക ഹെലികോപ്റ്റര്‍ ഇറാഖിലെ സാധരണ ജനത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ രഹസ്യരേഖകള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് വിക്കീലീക്സിന് ലോകശ്രദ്ധ നേടിയിരുന്നു. U.S. Army Private ചെല്‍സി മാനിങ്ങിനെ അവയുടെ സ്രോതസ്സായി കണ്ട് ശിക്ഷിക്കുകയും ചെയ്തു. https://justice4assange.com/Donate.html — സ്രോതസ്സ് … Continue reading അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു
സിറിയയിലെ $2.6 കോടി ഡോളര്‍ വില വരുന്ന പുരാതന നിധികള്‍ അമേരിക്കയിലേക്ക് കടത്തി
2011 ല്‍ സിറിയയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം $2.6 കോടി ഡോളര്‍ വില വരുന്ന പുരാവസ്തുക്കള്‍ അമേരിക്കയിലേക്ക് കടത്തി എന്ന് Live Science പറയുന്നു. US Census Bureau യില്‍ നിന്നുള്ള രേഖകള്‍ ശേഖരിച്ചാണ് ഈ വിവരം കണ്ടെത്തിയത്. പേരില്ലാത്ത വസ്തുക്കളും, കാലം നിശ്ഛയിച്ചിട്ടില്ലാത്ത "100 വര്‍ഷത്തിലധികം പഴയത്" എന്ന് രേഖപ്പെടുത്തിയതുമായ ധാരാളം പുരാവസ്തുക്കള്‍ ഈ കൂട്ടത്തിലുണ്ട്. നിയമ വിരുദ്ധമായാണോ ഇവ കടത്തിയത് എന്നോ വീണ്ടും വിറ്റ് ലാഭം നേടിയോ എന്ന കാര്യവും ഈ രേഖകളില്‍ വ്യക്തമല്ല. … Continue reading സിറിയയിലെ $2.6 കോടി ഡോളര്‍ വില വരുന്ന പുരാതന നിധികള്‍ അമേരിക്കയിലേക്ക് കടത്തി
BJP യെ അമേരിക്കയുടെ NSA ചാരപ്പണി നടത്തുന്നു
അമേരിക്കയുടെ National Security Agency (NSA) ഭരണപക്ഷപാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയെ ചാരപ്പണി നടത്തുന്നു എന്നൊരു റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. BJPയോടൊപ്പം പാകിസ്ഥാനിലെ Pakistan Peoples Party (PPP) യേയും ചാരപ്പണി നടത്തുന്നതായി വിക്കിലീക്സ് അവകാശപ്പെടുന്നു എന്ന റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ ANI പ്രസിദ്ധപ്പെടുത്തിയത്. “NSA യുടെ നൂറുകണക്കിന് സൈബര്‍ ആയുധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തേയും ഹാക്ക് ചെയ്യാനുപയോഗിക്കുന്ന കോഡുകളും ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് വിക്കിലീക്സ് പറയുന്നു. — സ്രോതസ്സ് zeenews.india.com
വൈദ്യുതിയുടെ കാര്‍ബണ്‍ കാല്‍പ്പാട് അമേരിക്കയില്‍ ചെറുതാകുന്നു
അടുത്തടുത്തായ രണ്ട് വര്‍ഷമായി അമേരിക്കയിലെ വൈദ്യുതി നിയങ്ങളുടെ കാര്‍ബണ്‍ ഉദ്‌വമനം 5% വീതം കുറയുകയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് U.S. Department of Energy വിവരങ്ങള്‍ കാണിക്കുന്നു. മൊത്തത്തില്‍ അമേരിക്കക്കാരുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 1.7% കുറഞ്ഞു. അമേരിക്ക കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതും, കെട്ടിടങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് DOE പറയുന്നു. — സ്രോതസ്സ് climatecentral.org
ശുദ്ധജലമില്ലാതെ ഒത്തുതീര്‍പ്പിനില്ല
അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍
ഷൈല അബ്ഡസ് സലാം(Sheila Abdus-Salaam) അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി ആയിരുന്നു. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ അവരുടെ ശവശരീരം കാണപ്പെട്ടു. ഒരു ദിവസം മുമ്പേ അവരെ കാണാനില്ല എന്ന പരാജി അവരുടെ ഭര്‍ത്താവ് കൊടുത്തതാണ്. ഹാര്‍ലമിലെ(Harlem) അവരുടെ വീടിനടുത്ത് നദിയില്‍ അവരുടെ ശരീരം കണ്ടു എന്ന് പോലീസ് അറിച്ചു. തൊഴിലാളി വര്‍ഗ്ഗ മാതാപിതാക്കളുടെ മകളായി വാഷിങ്ടണ്‍ ഡിസിയില്‍ ജനിച്ച സ്കൂളില്‍ വെച്ച് പൌരാവകാശ വക്കീലായിരുന്ന Frankie Muse Freeman ന്റെ പ്രസംഗം കേട്ട് … Continue reading അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍
2011 മുതല്‍ മറ്റ് സര്‍ക്കാരുകളെ ഹാക്കുചെയ്യുന്നത്
വിക്കിലീക്സ് പുറത്തുവിട്ട Central Intelligence Agency (CIA) യുടെ Malwareകള്‍ ലോകം മൊത്തമുള്ള സര്‍ക്കാരുകളേയും സ്വകാര്യ വ്യവസായങ്ങളേയും വര്‍ഷങ്ങളായി advanced ഹാക്കിങ് പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധമുള്ളതാണ് എന്ന് സുരക്ഷാ കമ്പനിയായ Symantec പറയുന്നു. Longhorn എന്ന് Symantec വിളിക്കുന്ന സംഘം സര്‍ക്കാരുകളേയും സാമ്പത്തിക, വാര്‍ത്താവിനിമയ, ഊര്‍ജ്ജ, ശൂന്യാകാശ കമ്പനികളേയും കുറഞ്ഞ് 2011 മുതല്‍ക്കോ, ചിലപ്പോള്‍ 2007 മുതല്‍ക്കോ ബാധിച്ചിരുന്നു. കുറഞ്ഞത് 16 രാജ്യങ്ങളിലെ മദ്ധ്യപൂര്‍വ്വേഷ്യ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ചിലപ്പോള്‍ അമേരിക്കയിലേയും 40 ലക്ഷ്യങ്ങളെ ഈ സംഘം … Continue reading 2011 മുതല്‍ മറ്റ് സര്‍ക്കാരുകളെ ഹാക്കുചെയ്യുന്നത്
മിസൈല്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ട്രമ്പിന് ലാഭമുണ്ടാക്കിക്കൊണ്ട് റേത്തിയോണ്‍ ഓഹരികള്‍ ഉയര്‍ന്നു
മിസൈല്‍ ആക്രമണത്തിന് ശേഷം സൈനിക കരാറുകാരായ റേത്തിയോണിന്റെ (Raytheon) ഓഹരിവില വന്‍തോതിലുയര്‍ന്നു. കമ്പനിയുടെ 59 ടോമഹാക്ക് (Tomahawk) മിസൈലുകളാണ് ഉപയോഗിച്ചത്. അതിന് ഓരോന്നിനും $14 ലക്ഷം ഡോളര്‍ വിലയുണ്ട്. വില ഉയര്‍ന്നതിന് ശേഷം റേത്തിയോണിന്റെ കമ്പോള വിലയില്‍ $100 കോടി ഡോളറിന്റെ വര്‍ദ്ധനവുണ്ടായി. പ്രസിഡന്റ് ട്രമ്പ് റേത്തിയോണില്‍ നിക്ഷേപം നടത്തിയ വ്യക്തിയാണ്. അതായത് ഈ വര്‍ദ്ധനവ് അദ്ദേഹത്തിന് ലാഭമുണ്ടാക്കി. — സ്രോതസ്സ് democracynow.org
ഇന്‍ഡ്യന്‍ പട്ടാളക്കാരെ യാങ്കികളുടെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കു
Vijay Prashad