20 ലക്ഷം മഹാപാതകം

The Real Wells Fargo Scandal William Black If something good then its all because of CEO. But if something wrong, its all bad low level people. US government is settler's agency. It not a government.

സാങ്കേതിക ഭീമന് പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്ന് ചിക്കാഗോ കൊടുക്കുന്നു

ചിക്കാഗോയും Illinois സംസ്ഥാന അധികൃതരും ഒന്നിച്ച് ചേര്‍ന്ന് ആമസോണിന് $200 കോടി ഡോളറിലധികം നികുതിയിളവ് കൊടുക്കാന്‍ പോകുന്നു. അതില്‍ $132 കോടി ഡോളര്‍ തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്നാണ് കണ്ടെത്തുന്നത്. personal income tax diversion എന്ന ഈ പദ്ധതി പ്രകാരം ആമസോണിന്റെ ജോലിക്കാര്‍ക്ക് മുഴുവന്‍ വരുമാന നികുതിയും അടക്കണം. എന്നാല്‍ സ്കൂളുകള്‍ക്കും, റോഡുകള്‍ക്കും പൊതു സേവനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക തരത്തില്‍ സംസ്ഥാനത്തിന്റെ കൈവശം ആ പണം എത്തുന്നതിന് പകരം ആമസോണിന് സ്വന്തം കൈവശം വെക്കാം. — സ്രോതസ്സ് … Continue reading സാങ്കേതിക ഭീമന് പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്ന് ചിക്കാഗോ കൊടുക്കുന്നു

ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്

London Interbank Offered Rate(Libor) ല്‍ കൃത്രിമത്വം കാട്ടിയതില്‍ ബാങ്കിന്റെ പങ്കിന്റെ പേരില്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS ഉമായി $150 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് അമേരിക്കന്‍ നിയമ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകം മൊത്തം നടക്കുന്ന ലക്ഷം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളിലെ അടിസ്ഥാന നിരക്കാണ് ലൈബോര്‍. ലൈബോറില്‍ തട്ടിപ്പ് നടത്തിയത് വഴി കടംവാങ്ങിയ കോടിക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ വായ്പക്ക് തെറ്റായ തുകയാണ് അടക്കേണ്ടിവന്നത്. ലാഭമുണ്ടാക്കാന്‍ വേണ്ടി നിരക്കില്‍ കൃത്രിമത്വം കാട്ടുന്ന വീണ്ടുവിചാരമില്ലാത്ത ശ്രമത്തില്‍ UBS പ്രധാന പങ്ക് … Continue reading ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്

ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു

Ivy league school ല്‍ ഒന്നായ Yale University വിദേശ നിയമ സ്ഥാപനമായ Appleby യെ സമീപിച്ചാണ് ജൂണ്‍ 2013 മുതല്‍ മൌറീഷ്യസ് വഴി $10 കോടി ഡോളര്‍ ഇന്‍ഡ്യയില്‍ നിക്ഷേപിച്ചത്. Jawaharlal Nehru University, University of Delhi, Ashoka University, The Energy and Resources Institute (TERI) ഉള്‍പ്പടെ ഇന്‍ഡ്യയിലെ വിവിധ സ്ഥാപനങ്ങളുമായി Yale കരാറുണ്ടാക്കിയിട്ടുണ്ട്. ഈ ഫണ്ടിന് Mauritius Revenue Authority ല്‍ നിന്ന് tax residency certificate കിട്ടും. അങ്ങനെ … Continue reading ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു

ഭീമന്‍ നാലുപേര്‍ക്കും മോശമായ ആഴ്ച

കഴിഞ്ഞയാഴ്ച വലിയ നാല് അകൌണ്ടിങ് സ്ഥാപനങ്ങള്‍ക്കും മോശമായതായിരുന്നു. കമ്പനികളെ നികുതി കൊടുക്കുന്നതില്‍ നിന്ന രക്ഷപെടുത്താനായി എങ്ങനെയാണ് വലിയ നാലുപേരും പദ്ധതികള്‍ നിര്‍മ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ടത് കഴിയഞ്ഞ ആഴ്തയായിരുന്നു. അതില്‍ PwC ഉം Deloitte ഉം സ്വകാര്യ ഓഹരി സ്ഥാപനമായ Blackstone നെ വാണിജ്യ വസ്തുക്കളില്‍ നിന്നുള്ള വാടകയെ ഏങ്ങനെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താം എന്ന കാര്യം ഉപദേശിക്കുന്നതിന്റെ രേഖകളുണ്ടായിരുന്നു. Deloitte, EY, KPMG, PwC എന്നിവരാണ് വലിയ നാല് അകൌണ്ടിങ് … Continue reading ഭീമന്‍ നാലുപേര്‍ക്കും മോശമായ ആഴ്ച

ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു

London Interbank Offered Rate അഥവാ Libor ല്‍ കൃത്രിമം കാട്ടിയതിന് $150 കോടി ഡോളര്‍ പിഴയടക്കാന്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS നോട് ആവശ്യപ്പെട്ടു. ലോകം മൊത്തമുള്ള ലക്ഷം കോടി ഇടപാടുകളുടെ പലിശ നിരക്കന്റെ അടിസ്ഥാനമാണിത്. അതിന് കൃത്രിമത്തം വന്നതിനാല്‍ ലോകം മൊത്തം കോടിക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വായ്പയുടെ പലിശയായി തെറ്റായ തുകയാവും അടച്ചിട്ടുണ്ടാവുക. പിഴയുടെ വലിയ ഭാഗം, $120 കോടി ഡോളര്‍, അമേരിക്കയിലാണ് അടക്കേണ്ടത്. ബാക്കി തുക ബ്രിട്ടണിലും സ്വിറ്റസര്‍ലന്റിലും അടക്കണം. ലൈബോര്‍ റേറ്റില്‍ … Continue reading ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു

ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു

2015 - 2016 കാലത്ത് ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്കായ Privatbank അതിന്റെ ഉന്നതരായ 7 മാനേജര്‍മാരുടേയും അന്നത്തെ ഉടമസ്ഥനായ Ihor Kolomoisky ന്റെ രണ്ട് സഹായികളുടേയും സ്ഥാപനങ്ങള്‍ക്ക് US$100 കോടി ഡോളറിന്റെ വായ്പ കൊടുത്തു എന്ന് OCCRP റിപ്പോര്‍ട്ട് ചെയ്തു. 2016 ലെ വായ്പാ ബുക്കിന്റെ ഒരു കോപ്പി പരിശോധിക്കുന്നതിനിടയിലാണ് OCCRP ന്റെ പത്രപ്രവര്‍ത്തകര്‍ ഈ കാര്യം കണ്ടെത്തിയത്. പിന്നീട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയായിക്കൊണ്ട് ഗൌരവകരമായി undercapitalized ആണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനാല്‍ 2016 ഡിസംബറില്‍ ഈ … Continue reading ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു

ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു

100 ല്‍ അധികം അമേരിക്കന്‍ സര്‍വ്വകലാശാലകളും കോളേജുകളും നികുതിയില്ലാത്ത അന്യരാജ്യങ്ങളില്‍ പലിശ നേടുന്നു. പാരഡൈസ് പേപ്പഴ്സ് പുറത്തുകൊണ്ടുവന്ന വിവരങ്ങളനുസരിച്ച് പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെടാതെ തങ്ങളുടെ ഭീമമായ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ഫോസിലിന്ധന വ്യവസായത്തിലെ പണം പമ്പ് ചെയ്യുന്ന കേയ്മന്‍ ദ്വീപിലെ സാമ്പത്തിക സ്ഥാപനത്തില്‍ 12 പ്രധാന സര്‍വ്വകലാശാലകളും കോളേജുകളും പണം നിക്ഷേപിച്ചിട്ടുണ്ട്. $50000 കോടി ഡോളറിന്റെ മൊത്തം ധര്‍മ്മസ്വത്ത് നിക്ഷേപിച്ച സര്‍വ്വകലാശാലകള്‍ വലിയ കളിക്കാരാണെന്ന് ചോര്‍ന്ന രേഖകള്‍ പറയുന്നു. 104 അമേരിക്കന്‍ സര്‍വ്വകലാശാലകളുടേയും കോളേജുകളുടേയും പേര് … Continue reading ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു

കാര്‍ഗിലിന് CFTC ഒരു കോടി ഡോളര്‍ പിഴയിട്ടു

ചില സ്വാപ്പുകള്‍ക്ക് mid-market marks നല്‍കി counterparties ല്‍ നിന്നും തങ്ങളുടെ full mark-up ആയ swap data repository (SDR) യില്‍ നിന്നും മറച്ചു വെച്ചതിന്റെ പേരില്‍ Commodity Futures Trading Commission (CFTC) കാര്‍ഗില്‍ കമ്പനിക്ക് ഒരു കോടി ഡോളര്‍ പിഴയിട്ടു. Commodity Exchange Act (CEA) ഉം CFTC Regulations ഉം ആണ് അവര്‍ ലംഘിച്ചത്. counterparties ഉം SDR ഉം കൃത്യമല്ലാത്ത മാര്‍ക്കുകള്‍ കാര്‍ഗില്‍ നല്‍കിയെന്ന് CFTC കണ്ടെത്തി. കാര്‍ഗിലിന്റെ mark-up … Continue reading കാര്‍ഗിലിന് CFTC ഒരു കോടി ഡോളര്‍ പിഴയിട്ടു