ടാഗ്: അസമത്വം
അമേരിക്കയിലെ മൊത്തം വീടുകളുടെ സ്വത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത് കോടീശ്വരന്‍മാരാണ്
Survey of Consumer Finances നടത്തിയ സര്‍വ്വേയുടെ 2019 ലെ ഡാറ്റ ഇപ്പോഴാണ് പുറത്തുവിട്ടത്. $10 ലക്ഷം ഡോളറും അതിന് മുകളിലും സമ്പത്തുള്ള കുടുംബങ്ങളാണ് മൊത്തം കുടുംബങ്ങളുടെ സമ്പത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത്. 2016 നേക്കാള്‍ അല്‍പ്പം കുറവാണ്. എന്നാല്‍ സര്‍വ്വേ തുടങ്ങിയ 1989നേക്കാള്‍ ഉയര്‍ന്നതാണ്. കോടീശ്വരന്‍മാര്‍ക്ക് അന്ന് മൊത്തം സമ്പത്തിന്റെ 60.4% ആയിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. — സ്രോതസ്സ് peoplespolicyproject.org | Matt Bruenig | Sep 28, 2020
അതി സമ്പന്നരായ 1% പേരുടെ കാര്‍ബണ്‍ ഉദ്‌വമനം മനുഷ്യവംശത്തിന്റെ ദരിദ്രരായ പകുതിപ്പേരേക്കാള്‍ ഇരട്ടിയിലധികമാണ്
അഭൂതപൂര്‍വ്വമായി ഉദ്‌വമനം വര്‍ദ്ധിച്ച നിര്‍ണ്ണായകമായ 25-വര്‍ഷ കാലത്ത് ദരിദ്രരായ 310 കോടി ജനങ്ങളുണ്ടാക്കിയതിന്റെ ഇരട്ടിയലധികം ഉദ്‌വമനം നടത്തിയതില്‍ ലോക ജനസംഖ്യയുടെ 1% വരുന്ന സമ്പന്നര്‍ ഉത്തരവാദികളാണ്. 1990 - 2015 കാലത്തെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയിലധികം (52%) നടത്തിയത് സമ്പന്നരായ 10% പേര്‍ ആണ്. സമ്പന്നരായ 5% പേര്‍ ഉത്തരവാദികളായിരിക്കുന്നത് മൂന്നിലൊന്ന് (37%) ഉദ്‌വമനത്തിനാണ്. ദരിദ്രരായ 50% പേര്‍ ഉത്തരവാദികളായ ഉദ്‌വമനത്തിന്റെ മൂന്ന് മടങ്ങാണ് സമ്പന്നരായ 1% പേരുണ്ടാക്കിയത്. — സ്രോതസ്സ് oxfam.org | 21 Sep … Continue reading അതി സമ്പന്നരായ 1% പേരുടെ കാര്‍ബണ്‍ ഉദ്‌വമനം മനുഷ്യവംശത്തിന്റെ ദരിദ്രരായ പകുതിപ്പേരേക്കാള്‍ ഇരട്ടിയിലധികമാണ്
അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
വൈറസ് ബാധിച്ച ധാരാളം ഇരകളെ പോലെ അമേരിക്കയും കോവിഡ്-19 മഹാമാരിയിലേക്ക് കടക്കുന്നത് മുന്നേയുള്ള ഒരു അവസ്ഥയാല്‍ തകര്‍ന്നതാണ്. ഒരു ജീര്‍ണ്ണിച്ച പൊതുജനാരോഗ്യ സംവിധാനം, പര്യാപ്തമല്ലാത്ത മരുന്ന് ലഭ്യത, തൊഴില്‍ ദാദാവിനെ അടിസ്ഥാനത്തിലുള്ള ഈ സമയത്തിന് യോജിക്കാത്ത ഇന്‍ഷുറന്‍സ് സംവിധാനം ഇത്തരത്തിലുള്ള പീഡിതാവസ്ഥ മരണസംഖ്യക്ക് സംഭാവന നല്‍കി. എന്നാല്‍ ഈ മഹാമാരിയുടെ കാരണത്തേയും പ്രത്യാഘാതങ്ങളേയും അതിന്റെ ക്രൂരമായ അസന്തുലിതമായ ആഘാതത്തേയും അഭിമുഖീകരിക്കുന്നതില്‍ മുറിയലിലെ ആനയെ എന്നക് തീവൃ വരുമാന അസമത്വം ആണ്. ആ ആന എത്ര വലുതാണ്? ഞെട്ടിക്കുന്ന … Continue reading അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്
Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015
ഗ്രന്ഫെല്ലിന്റെ നിഴലിലെ കഷ്ടപ്പാട്
Failed By The State
നിങ്ങള്‍ വലിച്ചെറിയുന്ന വസ്ത്രങ്ങളുടെ വിശ്രമസ്ഥലം
Unravel by Meghna Gupta
വൈറസ് വംശീയ വാദിയാണ്
പോളുകളും പണ്ഡിതന്‍മാരും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും: കറുത്തവരെന്നോ വെളുത്തവരെന്നോ, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ, ഡമോക്രാറ്റെന്നോ റിപ്പബ്ലിക്കനെന്നോ ഒക്കെയുള്ള വ്യത്യാസം കൊറോണവൈറസ് കാണിക്കില്ല. അത് പൊട്ടത്തരമാണ്. വളരേറെ പാര്‍ട്ടിപക്ഷപാതിയായ ഒരു ക്ഷുദ്രജീവിയാണ് വൈറസ്. അത് വംശീയവാദിയാണ്. അതിനെ “Corona Crow” എന്ന് വിളിക്കുക. വൈറസ് ആക്രമിക്കുന്നത് “ദുര്‍ബലരെ” ആണ്. നമ്മുടെ സമൂഹത്തില്‍ കോടീശ്വരന്‍മാരേയും റിയാലിറ്റി ഷോക്കാരേയും അല്ല “ദുര്‍ബലര്‍” എന്ന് വിളിക്കുന്നത്. Public Health Disparities Geocoding Project ന്റെ പഠനത്തില്‍ ആധാരമായ Center for Disease Control ന്റെ … Continue reading വൈറസ് വംശീയ വാദിയാണ്
1979 ന് ശേഷം മുകളിലത്തെ 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു
1979 ശേഷം നാല് ദശാബ്ദങ്ങളായി 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു. ഏറ്റവും മുകളിലുള്ള 0.1% ആളുകളുടെ വരുമാനം അതിന്റെ ഇരട്ടി വേഗത്തിലാണ് വളര്‍ന്നത്, 340.7%. ഇതിന് വിപരീതമായി താഴെയുള്ള 90% ആളുകളുടേയും വാര്‍ഷിക വരുമാനം 1979 - 2018 കാലത്ത് 23.9% മാത്രമാണ് വര്‍ദ്ധിച്ചത്. — സ്രോതസ്സ് epi.org | Dec 25, 2019
ഏറ്റവും മുകളിലുള്ള ഒരു ശതമാനക്കാരുടെ വരുമാനം 100 മടങ്ങ് വേഗത്തില്‍ വര്‍ദ്ധിച്ചപ്പോള്‍
1970 ന് ശേഷം ഏറ്റവും മുകളിലുള്ള ഒരു ശതമാനക്കാരുടെ വരുമാനം 100 മടങ്ങ് വേഗത്തില്‍ വര്‍ദ്ധിച്ചപ്പോള്‍ താഴെയുള്ളവരുടെ വരുമാനം 50% വേഗത്തിലേ വര്‍ദ്ധിച്ചുള്ളു. UC Berkeley സാമ്പത്തിക ശാസ്ത്രജ്ഞന്‍ Gabriel Zucman സമ്പന്നരുടെ വാര്‍ഷിക ആദായത്തിന്റെ പൊട്ടിത്തെറിയെ വ്യക്തമാക്കുന്ന "ഞെട്ടിക്കുന്ന" കണ്ടെത്തല്‍ നടത്തി. അതുപോലെ കൂടുതല്‍ മോശമായ നികുതി ഘടനയും ചേര്‍ന്ന് അമേരിക്കയിലെ ഏറ്റവും മുകളിലെ 1% വരുന്ന സമ്പന്നരുടെ സമ്പത്ത് കഴിഞ്ഞ 5 ദശാബ്ദങ്ങളില്‍ 3 ഇരട്ടി വര്‍ദ്ധിപ്പിച്ചു. അതേ സമയം തൊഴിലെടുക്കുന്ന ജനങ്ങള്‍ 1970 … Continue reading ഏറ്റവും മുകളിലുള്ള ഒരു ശതമാനക്കാരുടെ വരുമാനം 100 മടങ്ങ് വേഗത്തില്‍ വര്‍ദ്ധിച്ചപ്പോള്‍