ന്യൂ മെക്സിക്കോയിലെ വികിരണ ചോര്‍ച്ചക്ക് കാരണം ഈയം പൂശിയ കൈയ്യുറ ആണ്

വികിരണ ചോര്‍ച്ചകാരണം ന്യൂ മെക്സിക്കോയിലെ ആണവ മാലിന്യ സംഭരണി അനിശ്ഛിതകാലത്തേക്ക് അടച്ചിടേണ്ടി വന്നു. Los Alamos National Laboratory ലെ ഈയം പൂശിയ കൈയ്യുറ കാരണമാണ് ഈ സംഭവം ഉണ്ടായത് എന്ന് സംസ്ഥാന അധികാരികള്‍ പറഞ്ഞു. Carlsbad ന് അടുത്തുള്ള Waste Isolation Plant ലെ നിഗൂഢമായ അപകടത്തിന്റെ ഏറ്റവും പുതിയ സൂചന ആണ് കൈയ്യുറ. ഫെഡറല്‍ ആണവായുധ സൈറ്റുകളില്‍ നിന്നും Los Alamos പോലുള്ള ലാബുകളില്‍ നിന്നുമുള്ള ആണവവികിരണമുള്ള അവശിഷ്ടമടങ്ങിയ വീപ്പകള്‍ 2,100 അടി താഴ്ചയില്‍ … Continue reading ന്യൂ മെക്സിക്കോയിലെ വികിരണ ചോര്‍ച്ചക്ക് കാരണം ഈയം പൂശിയ കൈയ്യുറ ആണ്

ആണവോര്‍ജ്ജം നിരോധിക്കാന്‍ സ്വിറ്റ്സര്‍ലാന്റിലെ ജനം വോട്ട് ചെയ്തു

പുനരുത്പാദിതോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ആണവ നിലയങ്ങളെ നിരോധിക്കാനും ഊര്‍ജ്ജോപഭോഗം കുറക്കാനുമുള്ള പുതിയ ഈര്‍ജ്ജ നിയമം വോട്ടര്‍മാര്‍ അംഗീകരിച്ചു. അവസാന ഫലം വന്നപ്പോള്‍ Energy Strategy programme ന് 58% ജനങ്ങളും വോട്ടുചെയ്തു. 2011 ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നടന്ന ആണവദുരന്തത്തിനറെ ഫലമായാണ് സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയത്. സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ബയോമാസ്, ഭൌമതാപോര്‍ജ്ജം തുടങ്ങിയവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. 2019 മുതല്‍ ആണവോര്‍ജ്ജം പടിപടിയായി ഇല്ലാതാക്കും. സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ രാജ്യത്തെ 5 ആണവനിലയങ്ങള്‍ അടച്ചിടും. ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്റിന്റെ ഊര്‍ജ്ജത്തിന്റെ … Continue reading ആണവോര്‍ജ്ജം നിരോധിക്കാന്‍ സ്വിറ്റ്സര്‍ലാന്റിലെ ജനം വോട്ട് ചെയ്തു

ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം

New York City യില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍, ന്യൂയോര്‍ക്കിലെ പഴഞ്ചന്‍ ആണവനിലയങ്ങള്‍ക്ക് അടുത്ത 12 വര്‍ഷത്തേക്ക് $760 കോടി ഡോളര്‍ രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സോളാര്‍, കാറ്റാടി പോലുള്ള പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് ന്യൂയോര്‍ക്ക് മാറണമെന്ന് സമരം നടത്തിയ United for Action എന്ന സംഘടനയുടെ Bruce Rosen പറഞ്ഞു. ട്രമ്പ് സര്‍ക്കാര്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ ബഡ്ജറ്റ് 70% കുറവ് വരുത്തുന്നതായി പറയുന്ന ഒരു കരട് രേഖ … Continue reading ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം

പസഫിക് സമുദ്രം നശിപ്പിക്കുന്നതില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണ്

ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്‍ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്‍ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com

അമേരിക്കയിലെ ഏറ്റവും വലിയ ആണവ മാലിന്യ സംഭരണിയില്‍ തുടരുന്ന അടിയന്തിരാവസ്ഥ

ആണവവികിരണമുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചിരുന്ന Hanford Nuclear Reservation ലെ നൂറുകണക്കിന് അടി നീളമുള്ള രണ്ട് തുരങ്കങ്ങള്‍ക്ക് മുകളില്‍ ഏകദേശം 8:30 a.m. ന് 400 ചതു.അടി മണ്ണ് ഇടിഞ്ഞു. തെക്ക് കിഴക്കന്‍ വാഷിങ്ടണിലാണ് സംഭവം നടന്നത്. PUREX എന്ന് വിളിക്കുന്ന പ്ലൂട്ടോണിയം യുറേനിയം ശേഖരിക്കല്‍ നിലയത്തിന് അടുത്താണ് ഈ തുരങ്കങ്ങള്‍. ആണവവികിരണങ്ങള്‍ പുറത്തേക്ക് പ്രവഹിച്ചില്ല എന്ന് Hanford Emergency Information സൈറ്റ് പറയുന്നു. അണു ബോംബ് നിര്‍മ്മിക്കാനായി രണ്ടാം ലോക മഹായുദ്ധകാലത്ത് തുടങ്ങിയ പ്ലൂട്ടോണിയം സംമ്പുഷ്ടീകരണ നിലയമാണ് … Continue reading അമേരിക്കയിലെ ഏറ്റവും വലിയ ആണവ മാലിന്യ സംഭരണിയില്‍ തുടരുന്ന അടിയന്തിരാവസ്ഥ

ആണവ വ്യവസായത്തിന് ഒരു അടിയായിക്കൊണ്ട് വെസ്റ്റിങ്ഹൌസ് പാപ്പരായി

ആണവോര്‍ജ്ജ വ്യവസായത്തിന് വലിയ ആഘാതം നല്‍കിക്കൊണ്ട് പാപ്പരാകല്‍ സംരക്ഷത്തിനായി Westinghouse Electric Company അപേക്ഷ നല്‍കി. South Carolina, Georgia എന്നിവടങ്ങളിലെ ആണവനിലയ നിര്‍മ്മാണത്തിന്റെ ഫലമായ വലിയ നഷ്ടത്താലാണ് അവര്‍ Chapter 11 filing ചെയ്തിരിക്കുന്നത്. ഈ നിലയങ്ങള്‍ എന്നെങ്കിലും പണിയുമോ എന്ന കാര്യത്തില്‍ നിയന്ത്രണാധികാരികള്‍ക്ക് സംശയമാണ്. ലോകത്തെ പകുതിയിലധികം ആണവനിലയങ്ങളിലും Westinghouse ന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സൌരോര്‍ജ്ജത്തിന്റേയും പവനോര്‍ജ്ജത്തിന്റേയും വില സ്ഥിരമായി കുറയുന്ന അവസരത്തിലാണ് ഈ കമ്പനിയുടെ പാപ്പരാകല്‍ സംഭവിക്കുന്നത്. — സ്രോതസ്സ് democracynow.org

യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു

Bhoomi Tayi Horata Samiti യുടെ പ്രവര്‍ത്തകരും ഗോഗി ഗ്രാമത്തിലെ ജനങ്ങളും Yadgir ലെ Deputy Commissioner ന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. യുറേനിയം ഖനനം തുടങ്ങരുത് എന്ന് അവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ പണിയാന്‍ പോകുന്ന ആണവനിലയത്തിനെതിരേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ആണവനിലയം വന്നാല്‍ തങ്ങള്‍ക്ക് ത്വക് രോഗങ്ങളും മറ്റു രോഗങ്ങളും വരുമെന്ന് കൃഷിക്കാരനും സമിതിയുടെ പ്രസിഡന്റുമായ Mallanna Pariwana നയിക്കുന്ന സമരക്കാര്‍ പറയുന്നു. “ഇത്തരം മനുഷ്യ വിരുദ്ധമായ പ്രോജക്റ്റുകളെ … Continue reading യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു

ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ആണവവികിരണങ്ങള്‍ “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലെത്തി

ഫുകുഷിമ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്റ്ററിനകത്ത് ആണവവികിരണ നില ആറ് വര്‍ഷം മുമ്പ് ഉരുകിയൊലിക്കല്‍ നടന്നതിന് ശേഷം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മാര്‍ച്ച് 11, 2011 ന് ഒരു വലിയ ഭൂമികുലുക്കവും സുനാമിയും വടക്ക് കിഴക്കെ ജപ്പാനിലുണ്ടാവുകയും 20,000 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഫൂകുഷിമയിലെ ആണവവികിരണം കാരണം 160,000 പേര്‍ അവിടെ നിന്ന് ഓടിപ്പോയി. ചെര്‍ണോബിലിന് ശേഷം നടന്ന ഏറ്റവും മോശം ആണവദുരന്തമായിരുന്നു അത്. "ചിന്തിക്കാന്‍ പോലും പറ്റാത്ത" നിലയിലാണ് … Continue reading ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ആണവവികിരണങ്ങള്‍ “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലെത്തി

കേടായ ഭാഗങ്ങളുള്ള റിയാക്റ്റററുകള്‍ ഉടന്‍ നിര്‍ത്തണമെന്ന് Beyond Nuclear ആവശ്യപ്പെടുന്നു

ഫ്രാന്‍സില്‍ നിന്ന ഇറക്കുമതി ചെയ്ത കേടായ ഭാഗങ്ങളുണ്ടാകാന്‍ സാദ്ധ്യതയുള്ള ആണവനിലയങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്താന്‍ U.S. Nuclear Regulatory Commission (NRC) നോട് അമേരിക്കയിലെ പ്രധാനപ്പെട്ട ആണവവിരുദ്ധ സംഘമായ Beyond Nuclear ആവശ്യപ്പെട്ടു. കേടായ ഭാഗങ്ങള്‍ ആണവനിലയത്തിന്റെ സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് അവര്‍ മുന്നറീപ്പ് നല്‍കുന്നു. ഈ പ്രശ്നം ബാധിച്ച നിലയങ്ങള്‍ ഉടന്‍ അടച്ചിടണമെന്നാണ് ഈ സംഘം ആവശ്യപ്പെടുന്നത്. എന്നാല്‍ NRC അത്തരം ഒരു പട്ടിക പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. Connecticutലെ Millstone ആണവനിലയം മാത്രമേ Reuters ന്റെ ലേഖനത്തില്‍ … Continue reading കേടായ ഭാഗങ്ങളുള്ള റിയാക്റ്റററുകള്‍ ഉടന്‍ നിര്‍ത്തണമെന്ന് Beyond Nuclear ആവശ്യപ്പെടുന്നു

ഫുകുഷിമയില്‍ നിന്നുള്ള ആണവവികിരണ മാലിന്യങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത്

കടലിലെ cesium 134 എന്നത് “ഫുകുഷിമയുടെ വിരലടയാളം” ആണ്. അത് അമേരിക്കന്‍ തീരത്ത് ഗവേഷകര്‍ കണ്ടെത്തി എന്ന് Woods Hole Oceanographic Institution (WHOI) പറയുന്നു. പൊതു ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കടല്‍ ജല സാമ്പിളെടുക്കല്‍ പ്രോജക്റ്റാണ് അത്. അവര്‍ പസഫിക് സമുദ്രത്തിലെ ആണവവികിരണ തോത് പരിശോധിക്കുന്നു. ഒറിഗണിന്റെ പടിഞ്ഞാറെ തീരത്ത് cesium 134 ന്റെ 0.3 becquerels per cubic meter ആണ് അവര്‍ കണ്ടെത്തിയത്. അമേരിക്കയിലേയും ക്യാനഡയിലേയും ഗവേഷകര്‍ വളരെ കുറഞ്ഞ തോതില്‍ കണ്ടെത്തിയ ആണവവികിരണം … Continue reading ഫുകുഷിമയില്‍ നിന്നുള്ള ആണവവികിരണ മാലിന്യങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത്