ഫ്ലോറിഡയിലെ Turkey Point ആണവനിലയം മിയാമിയുടെ തീരത്തേക്ക് വികിരണങ്ങള്‍ ഒഴുക്കുന്നു. University of Miami യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ സാധാരണയുള്ളതിനേക്കാള്‍ 215 മടങ്ങ് ട്രിഷ്യം Biscayne Bayയിലെ വെള്ളത്തില്‍ കണ്ടെത്തി. ആണവനിലയം ഉത്പാദിപ്പിക്കുന്ന വികിരണശേഷിയുള്ള ഐസോടോപ്പാണ് ട്രിഷ്യം(Tritium). നിലയത്തിന്റെ ശീതീകരണി കനാലില്‍ നിന്നാണ് വികിരണം വരുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് 40 ഡിഗ്രി വരെ ചൂടുള്ള ശീതീകരണ ജലം പുറന്തള്ളാന്‍ നിലയത്തിന് അനുമതിയുണ്ട്. അമേരിക്കയിലെ ഏറ്റവും കൂടിയ പരിധിയാണിത്.
ടാഗ്: ആണവോര്‍ജ്ജം
സമാധാന പ്രവര്‍ത്തകയും ആണവായുധവിരുദ്ധ സമരക്കാരിയുമായ കൊണ്‍സെപ്സിയോണ്‍ പിചിയോടോ അന്തരിച്ചു
ആണവായുധങ്ങള്‍ക്കെതിരേയും യുദ്ധത്തിനെതിരേയും വൈറ്റ് ഹൌസിന് മുമ്പില്‍ കൊണ്‍സെപ്സിയോണ്‍ പിചിയോടോ(Concepcion Picciotto) 1981 മുതല്‍ സ്ഥിരമായി സമരം നടത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു അത്. അവര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് Washington, D.C.യിലെ വീടില്ലാത്ത സ്ത്രീകള്‍ക്കുള്ള മന്ദിരത്തില്‍ വെച്ച് മരിച്ചത്. 80 വയസ് പ്രായമുണ്ടായിരുന്നു.
Grafenrheinfeld ആണവനിലയം അടച്ചുപൂട്ടുന്നു
33 വര്‍ഷം പഴക്കമുള്ള Grafenrheinfeld ആണവനിലയം എന്നത്തേകുമായി അടച്ചുപൂട്ടുന്നു. 2022 ഓടെ എല്ലാ വാണിജ്യ ആണവനിലയങ്ങളും അടച്ചുപൂട്ടാനുള്ള Atomic Energy Act 2011 ജൂലൈയില്‍ പാസാക്കിയതിന് ശേഷം ആദ്യം അടച്ചുപൂട്ടുന്ന നിലയമാണിത്. ആണവ വൈദ്യുതിയുടെ ദുരന്തപരമായ സാമ്പത്തിക വശം കാരണം ഏഴ് മാസം മുമ്പേ അടച്ചുപൂട്ടുകയാണ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ ജര്‍മ്മനിയിലെ വളര്‍ച്ച കാരണം നിയത്തിന്റെ ഉടമകളായ E.ON ന് അത് ലാഭകരമായി നടത്തിക്കൊണ്ടുപോകാനും ആവുന്നില്ല. — സ്രോതസ്സ് greenpeace.org
ഫുകുഷിമ നിലയത്തിന് അടുത്തുള്ള കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികം
2011 ല്‍ ഉരുകിയൊലിച്ച ഫുകുഷിമ ആണവ നിലയത്തിന് അടുത്ത് താമസിക്കുന്ന കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികമാണെന്ന് പുതിയ പഠനം കണ്ടെത്തി. Epidemiology മാസികയുടെ നവംബര്‍ ലക്കത്തിലാണ് ആ റിപ്പോര്‍ട്ട് വന്നത്. കുട്ടികളില്‍ കാണപ്പെടുന്ന തൈറോയിഡിലെ ക്യാന്‍സര്‍ ആണവവികിരണമേല്‍ക്കുന്നതിനാലാണെന്ന് 1986 ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം നടത്തിയ പഠനങ്ങള്‍ വ്യക്തമായി തെളിയിച്ചതാണ്.
ഫുകുഷിമയിലെ ഭൂഗര്‍ഭജലം TEPCO പസഫിക് സമുദ്രത്തിലേക്ക് തട്ടി
പരിസ്ഥിതി പ്രവര്‍ത്തകരുടേയും തദ്ദേശവാസികളുടേയും മുക്കുവരുടേയും എതിര്‍പ്പിനെ മറികടന്ന് 850 ടണ്‍ ഭൂഗര്‍ഭജലം Tokyo Electric Power Co. (TEPCO) പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി. തകര്‍ന്ന ആണവനിയത്തിന് അടിയില്‍ നിന്നുള്ളതാണ് ഈ ജലം. എന്നാല്‍ നിലയം ഉരുകിയപ്പോള്‍ തണുപ്പിക്കാനുപയോഗിച്ച 6.8 ലക്ഷം ടണ്‍ ഉയര്‍ന്ന ആണവവികിരണമുള്ള ജലത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല. അത് ഇപ്പോഴും അവിടെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org
ജപ്പാനിലെ 50 അണുനിലയങ്ങളില്‍ 28 എണ്ണവും അടച്ചുപൂട്ടണമെന്ന് ജനപ്രതിനിധികള്‍
ഉടന്‍ തന്നെ 50 അണുനിലയങ്ങളില്‍ 28 എണ്ണവും അടച്ചുപൂട്ടണമെന്ന് ജപ്പാനിലെ എല്ലാ പാര്‍ട്ടികളിലും പെടുന്ന 91 ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മുമ്പ് ഈ സംഘം 24 നിലയങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് പറഞ്ഞിരുന്നത്. അതിന്റെ കൂടെ ഇപ്പോള്‍ 4 എണ്ണവും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. Hokuriku Electric Power Co ന്റേയും Kansai Electric Power Co. ന്റേയും ഈരണ്ട് നിലയങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. ഈ നിലയങ്ങള്‍ക്ക് കുഴപ്പമുണ്ടെന്ന് ഈ സംഘം ആരോപിക്കുന്നു. — സ്രോതസ്സ് kyodonews.jp
ഫുകുഷിമ നിലയത്തില്‍ നിന്ന് 750 ടണ്‍ ജലം ചോര്‍ന്നു – TEPCO
തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്ന് വീണ്ടും ഒരു വലിയ ചോര്‍ച്ച നടന്നതായി Tokyo Electric Power Co. (TEPCO) റിപ്പോര്‍ട്ട് ചെയ്തു. 750 ടണ്‍ മഴവെള്ളം ആണ് ഇപ്പോള്‍ ചോര്‍ന്നത്. നിലയത്തിലെ മഴവെള്ളത്തില്‍ ലിറ്ററിന് 8,300 becquerels എന്ന തോതില്‍ beta particle ആണവവികരണം പുറത്തുവിടുന്ന strontium-90 പോലുള്ള പദാര്‍ത്ഥങ്ങളുണ്ട്. ഭൂമിയിലേക്കെ ചോരൂ എന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയത്, എന്നാല്‍ അത് കടലിലേക്ക് പടരുമെന്ന് ഊഹിക്കാന്‍ അവര്‍ക്കായില്ല. ചോര്‍ന്ന മഴവെള്ളം രണ്ട് വ്യത്യസ്ഥ സ്ഥലത്തുള്ള മാപിനികള്‍ കണ്ടെത്തി.
പൊട്ടിത്തെറിയോടുകൂടി ആണവനിലയത്തില്‍ നിന്ന് എണ്ണ ചോര്‍ന്നു
Indian Point ആണവനിലയത്തിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് കണക്കാക്കിയിട്ടില്ലാത്തത്ര അളവില്‍ എണ്ണ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയിലേക്ക് ചോര്‍ന്നു. ആണവവിഭാഗത്തിലല്ലാത്ത ഒരു ട്രാന്‍സ്ഫോര്‍മറിലെ തീ കാരണം ഒരു ടാങ്ക് കവിഞ്ഞൊഴുകിയതാണ് കാരണം. ആയിരക്കണക്കിന് ലിറ്റര്‍ എണ്ണ ചോര്‍ന്നിട്ടുണ്ടാവും. കഴിഞ്ഞ 8 വര്‍ഷത്തില്‍ മൂന്നാമത്തെ തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. നദിസംരക്ഷകര്‍ നദി വൃത്തിയാക്കി. "Indian Point നിലയത്തിന് ദീര്‍ഘകാലമായ പ്രശ്നങ്ങളുടെ ചരിത്രമുണ്ട്. നിലയത്തിന്റെ പ്രായമാകുന്ന infrastructure അതിന് കാരണമാണ്. നിലയം അടച്ചുപൂട്ടുകയോ പ്രശ്നങ്ങള്‍ക്ക് പരഹാരം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ വലിയ വിപത്തുകള്‍ സംഭവിക്കും."
അമേരിക്കന്‍ സംസ്ഥാനം $5.4 കോടി ഡോളറിന്റെ പിഴ ഫെഡറല്‍ സര്‍ക്കാരിന് ചുമത്തി
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആണവമാലിന്യ സംസ്കരണ നിലയത്തിലെ തീപിടുത്ത അപകടവും ആണവവികിരണ ചോര്‍ച്ചയും നടന്നതിനെ ഫെഡറല്‍ സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ കുറ്റം ചുമത്തി. ഫെബ്രുവരിയിലാണ് അപകടം നടന്നത്. Carlsbad ലും Santa Fe യിലെ Los Alamos National Laboratory (LANL) യിലും Waste Isolation Pilot Plant (WIPP) ല്‍ 37 നിയമലംഘനങ്ങള്‍ Department of Energy നടത്തിയതായി ഡിസംബര്‍ 6 ന് നടത്തിയ പത്രപ്രസ്ഥാവനയില്‍ അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ ന്യൂ മെക്സിക്കോ പറഞ്ഞു. സുരക്ഷാ … Continue reading അമേരിക്കന്‍ സംസ്ഥാനം $5.4 കോടി ഡോളറിന്റെ പിഴ ഫെഡറല്‍ സര്‍ക്കാരിന് ചുമത്തി
TEPCO യുടെ Niigata റിയാക്റ്ററില്‍ വളഞ്ഞ കുഴല്‍ കിട്ടി
വളഞ്ഞ ഒരു ജല കുഴല്‍ കാരണം രണ്ട് ഇന്ധന കുഴലിലുകള്‍(fuel rod) തമ്മില്‍ സ്പര്‍ശിച്ചതായി ഡിസംബര്‍ 12 ന് Tokyo Electric Power Co. പറഞ്ഞു. Niigata Prefecture ലെ Kashiwazaki-Kariwa ആണവനിലയത്തിന്റെ അഞ്ചാം റിയാക്റ്ററിന്റെ ഇന്ധന ചാരം (ഉപയോഗം കഴിഞ്ഞ ഇന്ധനം)സംഭരിച്ച കുളത്തിലാണ് ഇത് കണ്ടത്. ആണവ ഇന്ധനത്തിന് കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നാല്‍ റിയാക്റ്ററില്‍ ഈ രണ്ട് ഇന്ധന കുഴലുകള്‍ കത്തിയിരുന്ന സമയത്തും അവ തമ്മില്‍ സ്പര്‍ശിച്ചിരുന്നു. ഇത് വളരെ വലിയ അപകടത്തിന് കാരണമായേക്കാവുന്നതായിരുന്നു. [ആണവ … Continue reading TEPCO യുടെ Niigata റിയാക്റ്ററില്‍ വളഞ്ഞ കുഴല്‍ കിട്ടി