ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു

കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി (98) അന്തരിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയത് പുട്ടസ്വാമിയാണ്. അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1977ലാണ് പുട്ടസ്വാമി കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. 1986ൽ വിരമിച്ചു. ശേഷം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു. 1926ൽ ബെംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജസ്റ്റിസ് പുട്ടസ്വാമി ജനിച്ചത്. പഴയ മൈസൂർ ഹൈക്കോടതിയിൽ … Continue reading ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു

ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം

സ്‌കൂളില്‍ ചേര്‍ന്നാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ ജനനത്തീയതി കണക്കാക്കാനുള്ള ആധികാരികരേഖയായ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്‌നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തിദിവസത്തില്‍ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമേ സര്‍ക്കാരിന്റെ കണക്കില്‍പ്പെടൂ. ആ വിവരങ്ങള്‍ അന്ന് 'സമന്വയ' പോര്‍ട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്‌കൂളില്‍ ചേരുന്ന കുട്ടിയുടെ ആധാര്‍ അധിഷ്ഠിതവിവരങ്ങളാണ് 'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്തേണ്ടത്. ജനനത്തീയതിയും ആധാര്‍ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. … Continue reading ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം

ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

15 വർഷങ്ങൾക്ക് മുമ്പ് Ranjana Sonawane ക്ക് ഇൻഡ്യയിലാദ്യമായി ആധാർ കാർഡ് ലഭിച്ചു. ആ Ranjana ക്ക് ഇപ്പോൾ അവർക്ക് കിട്ടാൻ അവകാശമുള്ള സർക്കാരിന്റെ അടിസ്ഥാന ക്ഷേമപരിപാടികൾ ലഭ്യമല്ല. മഹാരാഷ്ട്രയിലെ Nandurbar ജില്ലയിലെ Tembhli ഗ്രാമത്തിലെ 54-വയസ് പ്രായമുള്ള അവരെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ Ladki Bahin പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു. ₹1,500 രൂപ മാസ സഹായധനം അടച്ചതാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും Sonawane ക്ക് ആ പണം കാണാനായില്ല. അവരുടെ … Continue reading ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് UIDAIയോട് ഡല്‍ഹി ഹൈക്കോടതി

രാജ്യ തലസ്ഥാനത്ത് civil defence പരിശീലനത്തിന്റെ enrolment ന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി UIDAIക്ക് നിര്‍ദ്ദേശം കൊടുത്തു. ഒരു കേസിന്റെ അന്വേഷണത്തിന് വേണ്ടി ഈ ആധാര്‍ നമ്പര്‍ ഉടമകളുടെ വിവരങ്ങള്‍ Unique Identification Authority of India (UIDAI)അന്വേഷണ സംഘത്തിന് വെളിപ്പെടുത്തണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പെറ്റിഷന് ജസ്റ്റീസ് Chandra Dhari Singh അംഗീകരിച്ചു. Indian Penal Code and the Prevention of Corruption … Continue reading വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് UIDAIയോട് ഡല്‍ഹി ഹൈക്കോടതി

ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല

ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ് … Continue reading ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല

ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്

ധര്‍മ്മേന്ദ്ര റാമിനെ ഉഷാ ദേവി അവസാനമായി കാണുമ്പോൾ അയാൾ തന്‍റെ സ്വതേ ശുഷ്‌ക്കിച്ച രൂപത്തിന്‍റെ കുറേക്കൂടി ചുരുങ്ങിപ്പോയൊരു അവശിഷ്ടം മാത്രമായിരുന്നു. “ഒരു കരച്ചിൽ പുറത്തുവന്നു, ദീര്‍ഘമായൊന്ന് ശ്വാസം വിട്ടു, പിന്നെ എല്ലാം കഴിഞ്ഞു. അദ്ദേഹത്തിന് അവസാനമായി ഒരു കപ്പ് ചായ കൊടുക്കാൻ‌പോലും എനിക്ക് കഴിഞ്ഞില്ല”, അവര്‍ പറയുന്നു. അങ്ങനെയാണ് ഉഷയുടെ 28‌-കാരനായ ഭര്‍ത്താവിന്‍റെ ജീവിതം അവസാനിച്ചത്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാതെ പട്ടിണിയും രോഗവും ബാധിച്ചാണ് അയാൾ മരിക്കുന്നത്. ധര്‍മ്മേന്ദ്ര റാമിന്‍റെ കയ്യിൽ റേഷൻ കടയിൽ തന്‍റെ … Continue reading ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്

ഇന്ദുവും ആധാറും – ഭാഗം 2, രംഗം 2

പ്രധാനാദ്ധ്യാപകൻ പറഞ്ഞയിടത്തുപോയി നാല് സ്‌കൂൾകുട്ടികൾ അല്പം ആകാംക്ഷയോടെ ഇരുന്നു. അവർക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിലെ പ്രകടനം മോശമായതൊന്നുമല്ല കാരണം. പ്രധാനാദ്ധ്യാപകൻ അവരെ സഹായിക്കാനാണ് ഇവിടെ അയച്ചത്, ശിക്ഷിക്കാനല്ല. ഇത് അവരുടെ വിദ്യാലയത്തിലെ ഒരു ക്ലാസ്സ് മുറിയായിരുന്നില്ല. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ, ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലുകളിൽ ഒന്നായ അമദഗുർ എന്ന സ്ഥലത്താണ് ഈ ചെറിയ നാടകം രണ്ടാം ഭാഗത്തേക്ക് കടന്നത്. അമദഗുറിലേ സർക്കാർ പ്രാഥമികവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ 10 വയസ്സുകാരി ജെ. … Continue reading ഇന്ദുവും ആധാറും – ഭാഗം 2, രംഗം 2

മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു

വിവിധ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ അവരുടെ ആധാർകാർഡിന്റെ പകർപ്പ് കൊടുക്കരുത് എന്ന് Unique Identification Authority of India (UIDAI) advisory കൊടുത്ത് രണ്ട് ദിവസത്തിന് ശേഷം Press Information Bureau (PIB) ആ നോട്ടീസ് പിൻവലിച്ചു. പകരം പൗരൻമാർ മുമ്പത്തെ പോലെ “സാധാരണ prudence” നടത്തിക്കോളാൻ ആവശ്യപ്പെട്ടു. മെയ് 27 ന് UIDAI യുടെ ബാംഗ്ലൂരിലെ പ്രാദേശിക ഓഫീസ് ഒരു പത്രപ്രസ്ഥാവന ഇറക്കി. ദുരപയോഗത്തിന്റെ സാദ്ധ്യതയുള്ളതിനാൽ ആധാർ ഉള്ളവർ അവരുടെ ആധാറിന്റെ പകർപ്പുകൾ ഒരു സ്ഥാപനങ്ങളിലും കൊടുക്കരുത് … Continue reading മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു

സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു

[ഒരിക്കൽ ഡാറ്റ സൃഷ്ടിക്കപ്പെട്ടാൽ അത് എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടും. അതുകൊണ്ട് ഡാറ്റയെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് അത് സൃഷ്ടിക്കാതിരിക്കുക എന്നതാണ്.] ആരുടെയെങ്കിലുമോ വ്യക്തിത്വം സ്ഥാപിക്കാനായി ആധാർ ഡാറ്റ സ്വകാര്യ കമ്പനികൾ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 5 വർഷം മുമ്പ് സുപ്രീംകോടതി പറഞ്ഞു. എന്നാൽ സ്വകാര്യ കമ്പനികൾക്കും ആധാർ വിവരങ്ങൾ ലഭ്യമാക്കാനായുള്ള പുതിയ നയം യൂണിയൻ സർക്കാർ ആലോചിക്കുന്നു. അത്തരത്തിലെ ഉപയോഗം “ജീവിതം എളുപ്പമാക്കുകയോ”, “മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയോ വേണം.” ആധാർ ഡാറ്റയുടെ ലഭ്യത വിപുലീകരിക്കാനുള്ള ശ്രമത്തിലെ സർക്കാരിന്റെ അവ്യക്തമായ … Continue reading സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു

ആധാർ തട്ടിപ്പുകളിൽ നിന്ന് പൗരൻമാർക്ക് എങ്ങനെ രക്ഷപെടാം

https://www.youtube.com/watch?v=8CbTy-ozOKg Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India