ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല

ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ് … Continue reading ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല →

ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്

ധര്‍മ്മേന്ദ്ര റാമിനെ ഉഷാ ദേവി അവസാനമായി കാണുമ്പോൾ അയാൾ തന്‍റെ സ്വതേ ശുഷ്‌ക്കിച്ച രൂപത്തിന്‍റെ കുറേക്കൂടി ചുരുങ്ങിപ്പോയൊരു അവശിഷ്ടം മാത്രമായിരുന്നു. “ഒരു കരച്ചിൽ പുറത്തുവന്നു, ദീര്‍ഘമായൊന്ന് ശ്വാസം വിട്ടു, പിന്നെ എല്ലാം കഴിഞ്ഞു. അദ്ദേഹത്തിന് അവസാനമായി ഒരു കപ്പ് ചായ കൊടുക്കാൻ‌പോലും എനിക്ക് കഴിഞ്ഞില്ല”, അവര്‍ പറയുന്നു. അങ്ങനെയാണ് ഉഷയുടെ 28‌-കാരനായ ഭര്‍ത്താവിന്‍റെ ജീവിതം അവസാനിച്ചത്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാതെ പട്ടിണിയും രോഗവും ബാധിച്ചാണ് അയാൾ മരിക്കുന്നത്. ധര്‍മ്മേന്ദ്ര റാമിന്‍റെ കയ്യിൽ റേഷൻ കടയിൽ തന്‍റെ … Continue reading ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന് →

ഇന്ദുവും ആധാറും – ഭാഗം 2, രംഗം 2

പ്രധാനാദ്ധ്യാപകൻ പറഞ്ഞയിടത്തുപോയി നാല് സ്‌കൂൾകുട്ടികൾ അല്പം ആകാംക്ഷയോടെ ഇരുന്നു. അവർക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിലെ പ്രകടനം മോശമായതൊന്നുമല്ല കാരണം. പ്രധാനാദ്ധ്യാപകൻ അവരെ സഹായിക്കാനാണ് ഇവിടെ അയച്ചത്, ശിക്ഷിക്കാനല്ല. ഇത് അവരുടെ വിദ്യാലയത്തിലെ ഒരു ക്ലാസ്സ് മുറിയായിരുന്നില്ല. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ, ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലുകളിൽ ഒന്നായ അമദഗുർ എന്ന സ്ഥലത്താണ് ഈ ചെറിയ നാടകം രണ്ടാം ഭാഗത്തേക്ക് കടന്നത്. അമദഗുറിലേ സർക്കാർ പ്രാഥമികവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ 10 വയസ്സുകാരി ജെ. … Continue reading ഇന്ദുവും ആധാറും – ഭാഗം 2, രംഗം 2 →

മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു

വിവിധ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ അവരുടെ ആധാർകാർഡിന്റെ പകർപ്പ് കൊടുക്കരുത് എന്ന് Unique Identification Authority of India (UIDAI) advisory കൊടുത്ത് രണ്ട് ദിവസത്തിന് ശേഷം Press Information Bureau (PIB) ആ നോട്ടീസ് പിൻവലിച്ചു. പകരം പൗരൻമാർ മുമ്പത്തെ പോലെ “സാധാരണ prudence” നടത്തിക്കോളാൻ ആവശ്യപ്പെട്ടു. മെയ് 27 ന് UIDAI യുടെ ബാംഗ്ലൂരിലെ പ്രാദേശിക ഓഫീസ് ഒരു പത്രപ്രസ്ഥാവന ഇറക്കി. ദുരപയോഗത്തിന്റെ സാദ്ധ്യതയുള്ളതിനാൽ ആധാർ ഉള്ളവർ അവരുടെ ആധാറിന്റെ പകർപ്പുകൾ ഒരു സ്ഥാപനങ്ങളിലും കൊടുക്കരുത് … Continue reading മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു →

സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു

[ഒരിക്കൽ ഡാറ്റ സൃഷ്ടിക്കപ്പെട്ടാൽ അത് എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടും. അതുകൊണ്ട് ഡാറ്റയെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് അത് സൃഷ്ടിക്കാതിരിക്കുക എന്നതാണ്.] ആരുടെയെങ്കിലുമോ വ്യക്തിത്വം സ്ഥാപിക്കാനായി ആധാർ ഡാറ്റ സ്വകാര്യ കമ്പനികൾ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 5 വർഷം മുമ്പ് സുപ്രീംകോടതി പറഞ്ഞു. എന്നാൽ സ്വകാര്യ കമ്പനികൾക്കും ആധാർ വിവരങ്ങൾ ലഭ്യമാക്കാനായുള്ള പുതിയ നയം യൂണിയൻ സർക്കാർ ആലോചിക്കുന്നു. അത്തരത്തിലെ ഉപയോഗം “ജീവിതം എളുപ്പമാക്കുകയോ”, “മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയോ വേണം.” ആധാർ ഡാറ്റയുടെ ലഭ്യത വിപുലീകരിക്കാനുള്ള ശ്രമത്തിലെ സർക്കാരിന്റെ അവ്യക്തമായ … Continue reading സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു →

ആധാർ തട്ടിപ്പുകളിൽ നിന്ന് പൗരൻമാർക്ക് എങ്ങനെ രക്ഷപെടാം

https://www.youtube.com/watch?v=8CbTy-ozOKg Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India

ആധാർ തട്ടിപ്പുകൾ രൂപകൽപ്പനാ പിഴവുകളാലും നിയന്ത്രണാധികാരി അരാജകത്താലും ആണ്

https://www.youtube.com/watch?v=HNra9zLLmXY Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India, ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി

ആധാർ കാർഡ് തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘Bank Bachao Desh Bachao Manch’ റിസർവ്വ് ബാങ്കിന് ഇമെയിൽ അയച്ചു. അവശ്യമായ നടപടി എടുക്കണമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ Shaktikanta Das നോട് സംഘടന അഭ്യർത്ഥിച്ചു. ആധാർ കാർഡുപയോഗിച്ച് ഉപഭോക്താക്കളുടെ വിരലടയാളം എടുത്ത് തട്ടിപ്പുകാർ ഇപ്പോൾ ബാങ്കുകളിൽ നിന്ന് പണം മോഷ്ടിക്കുകയാണ്. Aadhar Enabled Payment System (AEPS) എന്ന സങ്കേതം ആണ് തട്ടിപ്പുകാരുപയോഗിക്കുന്നത്. പണം എടുക്കാൻ വിരലടയാളം ആണ് ഇതിൽ വേണ്ടത്. എന്നാൽ ആളുകളുടെ … Continue reading ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി →

ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ

'എന്റെ പേര് ഇന്ദു, പക്ഷേ എന്റെ ആദ്യത്തെ ആധാർ കാർഡിൽ പേര് 'ഹിന്ദു' എന്നായി. അതുകൊണ്ട് ഞാൻ ഒരു പുതിയ കാർഡിന് അപേക്ഷിച്ചു, പക്ഷേ അവർ അതിൽ വീണ്ടും 'ഹിന്ദു' എന്നാവർത്തിച്ചു. അതിനാൽ അമദാഗൂർ സർക്കാർ പ്രൈമറി സ്‌കൂളിലെ 10 വയസ്സുള്ള അഞ്ചാം ക്ലാസ് ദളിത് പെൺകുട്ടി ജെ.ഇന്ദുവിനും മറ്റ് നാല് വിദ്യാർത്ഥികൾക്കും ഈ വർഷം സ്‌കോളർഷിപ്പ് ലഭിക്കില്ല. അവരുടെ ആധാർ കാർഡിൽ പേരുകൾ തെറ്റായി എഴുതിയിരിക്കുന്നു എന്ന ഒരൊറ്റ കാരണംകൊണ്ടുമാത്രം. മറ്റ് നാല് വിദ്യാർത്ഥികളിൽ മൂന്ന് … Continue reading ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ →

നടിയുടെ ആധാർ ദുരുപയോ​ഗം ചെയ്ത് സിം എടുത്തു

നടി മാളവിക അവിനാഷിന്റെ പേരിലെടുത്ത സിം കാർഡ് ഉപയോ​ഗിച്ച് നിരവധി പേർക്ക് മോശം സന്ദേശങ്ങളയച്ച് അജ്ഞാതൻ. ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് നടി മുംബൈ പോലീസിന് പരാതി നൽകി. കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക. മാളവിക തന്നെയാണ് തന്റെ ആധാർ കാർഡ് ദുരുപയോ​ഗം ചെയ്യപ്പെട്ട വിവരം ദേശീയ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ട്രായിയിൽ നിന്ന് മാളവികയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്. രണ്ട് മണിക്കൂറിനകം മൊബൈൽ നമ്പർ അസാധുവാക്കുമെന്നും … Continue reading നടിയുടെ ആധാർ ദുരുപയോ​ഗം ചെയ്ത് സിം എടുത്തു →