ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചകളിലൊന്ന് UIDAIയുടെ ചെയര്‍മാനുമായി

ഇന്ത്യാ സന്ദര്‍ശനത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആദ്യ കൂടിക്കാഴ്ച നടത്തിയവരില്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയും. ആധാറിന്റെ മാതൃകയില്‍ യുകെ പൗരര്‍ക്കായി ഡിജിറ്റല്‍ ഐഡി സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്‍ഫോസിസുമായി വാണിജ്യപരമായ ഇടപാടിന് ആലോചനയില്ലെന്നും പദ്ധതിയുടെ സ്വന്തം പതിപ്പ് നിര്‍മിക്കാനാണ് യുകെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ ഐഡിക്കായി ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കാന്‍ യുകെയിലെ സംവിധാനത്തില്‍ പദ്ധതിയില്ലെന്നാണ് … Continue reading ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചകളിലൊന്ന് UIDAIയുടെ ചെയര്‍മാനുമായി →

ആധാറും വോട്ടർ ഐഡിയും കാണിച്ചു, എന്നിട്ടും തടങ്കലിൽ വെച്ചു

നവി മുംബൈയിലെ ജോലി സ്ഥലത്ത് നിന്ന് തിരികെ വരുമ്പോൾ മകനോട് ബംഗാളി ഭാഷയിൽ സംസാരിച്ച 39-വയസായ Budge Budge സ്ത്രിയെ ബംഗ്ലാദേശി എന്ന സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യാനായി പ്രാദേശിക പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. Budge Budge പോലീസ് സ്റ്റേഷൻ വേഗത്തിൽ തന്നെ പശ്ചാത്തല പരിശോധന നടത്തി മുംബൈയിലെ പോലീസിനോട് വിവരങ്ങൾ അറിയിക്കുകയും അവരെ വിട്ടയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 7, രാത്രി 8 മണിക്കാണ് ഇത് സംഭവിച്ചത് എന്ന് Soma Bibi (39) എന്ന ഇര … Continue reading ആധാറും വോട്ടർ ഐഡിയും കാണിച്ചു, എന്നിട്ടും തടങ്കലിൽ വെച്ചു →

വ്യാജ ആധാറും പാനും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു

വ്യാജ ആധാർ കാർഡുകളും ഫോൺ നമ്പരുകളും ഉപയോഗിച്ച് വ്യക്തിത്വ മോഷണം നടത്തി ധാരാളം സാമ്പത്തിക സ്ഥാപനങ്ങളെ കബളിപ്പിച്ചതിന് കൽക്കട്ടയിൽ നിന്നുള്ള തട്ടിപ്പുകാരനായ Shoriful Islam നെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യ ആസാമിലെ Morigaon നിവാസിയാണ് Islam. സൈബർ തട്ടിപ്പിന്റെ കേന്ദ്രം ആയിരുന്നു ഇയാൾ. വായ്പകൾ നൽകുന്ന സ്വകാര്യ മേഖലയിലെ ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയുമാണ് അയാൾ ലക്ഷ്യം വെച്ചത് എന്ന് പോലീസ് പറഞ്ഞു. ചില ആധാർ കാർഡുകൾ പാനുമായി ബന്ധിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ട് … Continue reading വ്യാജ ആധാറും പാനും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു →

വ്യാജ ആധാർ സംഘത്തെ ഉത്തർപ്രദേശ് ATS പിടികൂടി

അന്തർ സംസ്ഥാന കള്ളരേഖ തട്ടിപ്പ് സംഘത്തെ ഉത്തർ പ്രദേശിലെ Anti-Terrorist Squad (ATS) വിജയകരമായി പൊളിച്ച് സംഘത്തലവൻ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തു. റോഹിങ്ഗ്യക്കാർ, ബംഗ്ലാദേശികൾ, നേപ്പാളികൾ, യോഗ്യതയില്ലാത്ത് മറ്റ് രാജ്യക്കാർക്ക് വേണ്ടി ഇവർ വ്യാജ ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകളുണ്ടാക്കുകയായിരുന്നു ഇവരുടെ തൊഴിൽ. ആധാർ ഡാറ്റ manipulate ചെയ്യാനായി ഇലക്ട്രോണിക്കും manual ഉം ആയ മാർഗ്ഗങ്ങൾ ഇവർ ഉപയോഗിച്ചു എന്ന് ATS പറഞ്ഞു. ആധാർ പട്ടികചേർക്കലിനുള്ള ധാരാളം ജൻ സേവ കേന്ദ്രങ്ങൾ നിയമ … Continue reading വ്യാജ ആധാർ സംഘത്തെ ഉത്തർപ്രദേശ് ATS പിടികൂടി →

നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ ഒരു നീക്കത്തിൽ, ഇൻഡ്യയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്ന വിപുലമായ പദ്ധതി നടത്തിയ ഒരു ദമ്പതിമാരെ നഗരത്തിലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുരുഷോത്തം പ്രസാദ് ശർമ്മയേയും (57) അയാളുടെ ഭാര്യയായ അൽതാഫ് ഷെയ്ഖ് (42) എന്ന മഞ്ജു പ്രസാദ് ശർമ്മയേയും മലാഡ് (വെസ്റ്റ്) ൽ നിന്നും അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഇവർ, ഇൻഡ്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി പൗരൻമാർക്ക് വേണ്ടി Aadhaar cards, PAN cards, voter IDs, bank documents … Continue reading നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു →

ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ

അകൗണ്ട് തുറക്കാൻ വൈകിപ്പിച്ചതിന് Rs 50,000 രൂപ നഷ്ടപരിഹാരമായി ഒരു സ്വകാര്യ കമ്പനിക്ക് നൽകണമെന്ന് Yes Bank Ltd നോട് ബോംബേ ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ നിർബന്ധമല്ല എന്ന 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. "ബാങ്ക് അകൗണ്ട് അവസാനം 2019 ജനുവരിയിൽ തുറന്നു. അതുകൊണ്ട് മൂന്ന് മാസ കാലത്തേക്ക് പരാതിക്കാരന് ഗൃഹപരിസരം വാടകക്ക് കൊടുക്കാൻ കഴിഞ്ഞില്ല," എന്ന് ജസ്റ്റീസ് Mahesh Sonak ന്റേയും ജസ്റ്റീസ് Jitendra Jain ന്റേയും … Continue reading ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ →

ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു

കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി (98) അന്തരിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയത് പുട്ടസ്വാമിയാണ്. അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1977ലാണ് പുട്ടസ്വാമി കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. 1986ൽ വിരമിച്ചു. ശേഷം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു. 1926ൽ ബെംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജസ്റ്റിസ് പുട്ടസ്വാമി ജനിച്ചത്. പഴയ മൈസൂർ ഹൈക്കോടതിയിൽ … Continue reading ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു →

ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം

സ്‌കൂളില്‍ ചേര്‍ന്നാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ ജനനത്തീയതി കണക്കാക്കാനുള്ള ആധികാരികരേഖയായ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്‌നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തിദിവസത്തില്‍ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമേ സര്‍ക്കാരിന്റെ കണക്കില്‍പ്പെടൂ. ആ വിവരങ്ങള്‍ അന്ന് 'സമന്വയ' പോര്‍ട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്‌കൂളില്‍ ചേരുന്ന കുട്ടിയുടെ ആധാര്‍ അധിഷ്ഠിതവിവരങ്ങളാണ് 'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്തേണ്ടത്. ജനനത്തീയതിയും ആധാര്‍ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. … Continue reading ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം →

ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

15 വർഷങ്ങൾക്ക് മുമ്പ് Ranjana Sonawane ക്ക് ഇൻഡ്യയിലാദ്യമായി ആധാർ കാർഡ് ലഭിച്ചു. ആ Ranjana ക്ക് ഇപ്പോൾ അവർക്ക് കിട്ടാൻ അവകാശമുള്ള സർക്കാരിന്റെ അടിസ്ഥാന ക്ഷേമപരിപാടികൾ ലഭ്യമല്ല. മഹാരാഷ്ട്രയിലെ Nandurbar ജില്ലയിലെ Tembhli ഗ്രാമത്തിലെ 54-വയസ് പ്രായമുള്ള അവരെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ Ladki Bahin പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു. ₹1,500 രൂപ മാസ സഹായധനം അടച്ചതാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും Sonawane ക്ക് ആ പണം കാണാനായില്ല. അവരുടെ … Continue reading ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി →

വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് UIDAIയോട് ഡല്‍ഹി ഹൈക്കോടതി

രാജ്യ തലസ്ഥാനത്ത് civil defence പരിശീലനത്തിന്റെ enrolment ന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി UIDAIക്ക് നിര്‍ദ്ദേശം കൊടുത്തു. ഒരു കേസിന്റെ അന്വേഷണത്തിന് വേണ്ടി ഈ ആധാര്‍ നമ്പര്‍ ഉടമകളുടെ വിവരങ്ങള്‍ Unique Identification Authority of India (UIDAI)അന്വേഷണ സംഘത്തിന് വെളിപ്പെടുത്തണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പെറ്റിഷന് ജസ്റ്റീസ് Chandra Dhari Singh അംഗീകരിച്ചു. Indian Penal Code and the Prevention of Corruption … Continue reading വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് UIDAIയോട് ഡല്‍ഹി ഹൈക്കോടതി →