ആഗോള ബ്രാന്റുകള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ വസ്ത്ര തൊഴിലാളികള്‍ ദരിദ്ര ശമ്പളത്തിന് എതിരായി രണ്ടാമത്തെ ആഴ്ചയും തുടരുന്ന സമരത്തില്‍ പോലീസും സമരക്കാരും തമ്മിലേറ്റുമുട്ടലുണ്ടായി. തലസ്ഥാനമായ ധാക്കക്ക് പുറത്തുള്ള Savar എന്ന സ്ഥലത്ത് സമരം ചെയ്യുന്ന ഫാക്റ്ററി തൊഴിലാളികള്‍ തടിച്ചുകൂടിയത് ഒഴുപ്പിക്കാനായി കണ്ണീര്‍വാതക പ്രയോഗവും ജലപീരങ്കിയും ഉപയോഗിച്ചു എന്ന് പോലീസ് പറഞ്ഞു. സമരം ചെയ്യുന്ന 5,000 ത്തോളം തൊഴിലാളികളിലേക്ക് പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടയും ഉപയോഗിച്ചതിന്റെ ഫലമായി ഒരു തൊഴിലാളി മരിച്ചു. കുറഞ്ഞ ശമ്പളം കിട്ടുന്ന ദശലക്ഷക്കണക്കിന് വസ്ത്ര … Continue reading ദരിദ്ര ശമ്പളത്തിന്റെ പേരില്‍ ആയിരക്കണക്കിന് വസ്ത്ര തൊഴിലാളികള്‍ ബംഗ്ലാദേശില്‍ പോലീസുമായി ഏറ്റുമുട്ടി
ടാഗ്: ഏഷ്യ
കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു
അമേരിക്കന്‍ കമ്പനിയായ Nikeക്ക് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററിയിലെ തൊഴിലാളികളെ disperse പോലീസ് തിങ്കളാഴ്ച നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞത് 23 വസ്ത്ര തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, ഫാക്റ്ററിക്ക് ചുറ്റുമുള്ള റോഡ് ഉപരോധിച്ചു. കുറഞ്ഞ ശമ്പളമായ മാസം $74 എന്നതിനോടൊപ്പം അധികം $14 കൂടി കൂട്ടിത്തരണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ഈ മാസം തുടക്കം ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന കംബോഡിയയിലെ മറ്റൊരു ഫാക്റ്ററി തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ ശമ്പള വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് മര്‍ദ്ദിച്ചു
തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു
ബംഗ്ലാദേശിലെ തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു, മൊത്തം മരണ സംഖ്യ 1,127. ഈ തകര്‍ച്ച ലോക ചരിത്രത്തിലെ ഏറ്റവും മോശം ദുരന്തമായിരുന്നു. ഡാക്കക്ക് പുറത്ത് സ്ഥിതിചെയ്യുന്ന എട്ട് നില പൊക്കമുള്ള റാണ പ്ലാസയില്‍ മൂന്ന് ആഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു. ഞായറാഴ്ച രാത്രിയാണ് അവസാനത്തെ മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഒരു ഫാക്റ്ററിയുടെ പുറത്ത് 22 വയസായ ഒരു തുണി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധം കാരണം ഡാക്കക്ക് സമീപമുള്ള 100 ന് അടുത്ത് … Continue reading തകര്‍ന്ന തുണി ഫാക്റ്ററിയിലെ ശവശരീരങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചു
മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബിനെ അറസ്റ്റ് ചെയ്തു
1MDB സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ antigraft ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. റസാഖിന്റെ സ്വകാര്യ അകൌണ്ടില്‍ $60 കോടി ഡോളര്‍ സ്വീകരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്. — സ്രോതസ്സ് wsj.com | Sep 19, 2018
ഒസാമ ബിന്‍ ലാദനെ പരിശീലിപ്പിച്ചത് CIA ഉം ISI ഉം ആണ്
Imran Khan
സിംഗപ്പൂരിലെ ആരോഗ്യ ഡാറ്റാബേസ് ചോര്‍ന്നു, 15 ലക്ഷം പേരുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടു
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്ഥാവന പ്രകാരം 1 മെയ് 2015 മുതല്‍ ഈ വര്‍ഷം 4 ജൂലൈ വരെ SingHealth ആശുപത്രിയും പോളിക്ലിനിക്കുകളം സന്ദര്‍ശിച്ച രോഗികളുടെ ആരോഗ്യ രേഖകള്‍ വായിക്കപ്പെടുകയും പകര്‍പ്പെടുക്കപ്പെടുകയും ചെയ്തു. പേര്, NRIC (ദേശീയ തിരിച്ചറിയല്‍) നമ്പര്‍, വംശം, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ പകര്‍പ്പെടുത്തിട്ടുണ്ടാവും. ഈ രോഗികളിലെ 1.6 ലക്ഷം പേരുടെ outpatient വിതരണം ചെയ്ത മരുന്നുകളുടെ വിവരങ്ങളും പകര്‍പ്പെടുത്തിട്ടുണ്ട്. — സ്രോതസ്സ് itwire.com
സിനിമ: യെന്നിന്റെ രാജകുമാരന്‍മാര്‍
Princes of the Yen princesoftheyen.com
തെക്കെ ഏഷ്യയിലെ 88% ഭൂമി തര്‍ക്കങ്ങളും പരിഹരിക്കാതെ പോകുകയാണ്
സമൂഹങ്ങളും കമ്പനികളും തമ്മില്‍ ഉണ്ടാകുന്ന ഭൂമി തര്‍ക്കങ്ങളില്‍ 88% വും തീര്‍പ്പാകാതെ പോകുകയാണ് എന്ന് Rights and Resources Institute ന്റെ റിപ്പോര്‍ട്ട് പറയുന്നു. Indonesia, Philippines, Malaysia, Myanmar, Laos, Thailand, Cambodia, Vietnam എന്നിവിടങ്ങളിലെ 51 തര്‍ക്കങ്ങള്‍ വിശകലനം ചെയ്താണ് അവര്‍ ഈ റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന തോതാണിത്. തീര്‍പ്പാകാത്ത തര്‍ക്കങ്ങളുടെ ആഗോള തോത് 61% ആണ്. 2001 മുതലുള്ള പ്രാദേശിക, അന്തര്‍ദേശീയ തര്‍ക്കങ്ങളെ ഈ റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ … Continue reading തെക്കെ ഏഷ്യയിലെ 88% ഭൂമി തര്‍ക്കങ്ങളും പരിഹരിക്കാതെ പോകുകയാണ്
പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം
ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നയത്തിനെതിരെ ഫിലിപ്പീന്‍സില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ രാജ്യം മൊത്തമുള്ള നഗരങ്ങളില്‍ പ്രതിഷേധ ജാഥ നടത്തി. മുമ്പത്തെ ഏകാധിപതി Ferdinand Marcos അടിച്ചേല്‍പ്പിച്ച സൈനിക ഏകാധിപത്യത്തിന്റെ 45 ആം വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം നടന്നത്. ഡുടേര്‍ട്ടെ വിരുദ്ധ സമരങ്ങള്‍ ഇനിയും ശക്തമായി നടക്കും എന്ന് സംഘാടകര്‍ പറഞ്ഞു. ഡുടേര്‍ട്ടെ ഇപ്പോള്‍ തന്നെ Mindanao പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തരൂക്ഷിതമായ മയക്കുമരുന്നിനെതിരായ യുദ്ധം വിപൂലീകരിക്കും എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അയാള്‍ അധികാരമേറ്റതിന് ശേഷം ആ യുദ്ധത്തിന്റെ … Continue reading പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം
സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി
സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് അംഗീകാരം കൊടുത്തതിനെതിരെയും എല്ലാത്തരം ജനിതകമാറ്റം വരുത്തിയ ജീവികള്‍ക്കെതിരേയും നൂറുകണക്കിന് കര്‍ഷകര്‍, ദരിദ്ര സ്ത്രീകള്‍, കാര്‍ഷിക തൊഴിലാളികള്‍ Bangladesh Rice Research Institute (BRRI) ന്റെ മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ഈ മുന്നേറ്റം നടത്തത്. Bangladesh Agricultural Farm Labour Federation (BAFLF) ഉം National Women Farmers & Workers Association (NWFA) ഉം ആണ് ഈ സമരം സംഘടിപ്പിച്ചത്. … Continue reading സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി