ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം

Cengal സബ് ജില്ലയുടെ പകുതി, ഏകദേശം 2,400 ചതുരശ്ര കിലോമീറ്റര്‍ peatland ആണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി peat പ്രദേശം മുഴുവന്‍ നിരപ്പാക്കപ്പെട്ടിരിക്കുന്നു. ഒക്റ്റോബര്‍ 24 ന് peatlandന്റെ ചില ഭാഗത്ത് തീ കാണപ്പെട്ടു. ഇപ്രാവശ്യത്തെ തീ പിടുത്തം 2015 ലേതിനേക്കാളും വളരെ മോശമാണ്. അസാധാരണമായി വരണ്ട കാലാവസ്ഥയായതിനാല്‍ അത് കൂടുതല്‍ ശക്തമാണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി ബോധപൂര്‍വ്വമാണ് തീയിടുന്നത്. അതില്‍ നിന്നുണ്ടാകുന്ന പുക ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് സിംഗപ്പൂര്‍, മലേഷ്യ … Continue reading ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം

കാലിഫോര്‍ണിയയിലെ കാട്ടിതീ കാരണം ഒരു ലക്ഷം പേരെ അധികൃതര്‍ നീക്കം ചെയ്തു

A wildfire is destroying homes near L.A. (YouTube screen grab) ലോസാഞ്ജലസിന്റെ വടക്കെ അരികില്‍ കാട്ടുതീ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിച്ച് നീക്കം ചെയ്തു. അഗ്നിശമന പ്രവര്‍ത്തകര്‍ തീ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തീവൃമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 20,000 വീടുകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ നിര്‍ബന്ധിതമായി ഒഴുപ്പിച്ചു എന്ന് പോലീസ് മേധാവി Michel Moore പറഞ്ഞു. വരണ്ട കാറ്റുള്ള കാലാവസ്ഥയില്‍ തങ്ങളുടെ ഉപകരണങ്ങള്‍ കാട്ടുതീക്ക് കാരണമാകാതിരിക്കാനായി Pacific Gas and … Continue reading കാലിഫോര്‍ണിയയിലെ കാട്ടിതീ കാരണം ഒരു ലക്ഷം പേരെ അധികൃതര്‍ നീക്കം ചെയ്തു

മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു

വിചിത്രമായി തോന്നാം, പടിഞ്ഞാറേ ഗ്രീന്‍ലാന്റില്‍ കാട്ടുതീ. മുഴുവന്‍ മഞ്ഞ് നിറഞ്ഞ ഈ വലിയ ദ്വീപിലോ? അതിന്റെ ഒരു ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. 2000 ല്‍ ഉപഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ തീ കണ്ടെത്തല്‍ സംവിധാനം സ്ഥാപിച്ചത് മുതല്‍ ഇതാദ്യമായാണ് ഇത്തരരമൊരു തീപിടുത്തമുണ്ടാകുന്നത്. ചെറിയ തീപിടുത്തങ്ങള്‍ ഉപഗ്രഹത്തിന് കണ്ടെത്താനാകാതെ പോകാം. ചെറിയ തീപിടുത്തം അവിടെ അസാധാരണമായ ഒന്നല്ല. ജൂലൈ 31 ന് ഒരു പ്രാദേശിക വിമാനമായിരുന്നു ഇപ്പോഴത്തെ തീപിടുത്തം ആദ്യം കണ്ടെത്തിയത്. അമേരിക്കയിലെ തീപിടുത്തങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ലാന്റിലെ തീപിടുത്തം ചെറുതാണ്. 1,200 ഏക്കര്‍ … Continue reading മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു

സൈബീരിയ കത്തുകയാണെന്ന് നാസയുടെ ചിത്രങ്ങള്‍ കാണിക്കുന്നു

ധാരാളം ബൊറിയല്‍ കാടുകളും തുന്ത്രകളിലേക്കും തീ പടര്‍ന്നുകൊണ്ട് സൈബീരിയ കാട്ടുതീ സീസണ്‍ നീങ്ങിയിരിക്കുന്നു. സൈബീരിയേയും വടക്കന്‍ പ്രദേശങ്ങളേയും മൂടിയിരിക്കുന്ന കാടുകളിലെ വലിയ മാറ്റത്തിന്റെ ഉദാഹരണമാണിത്. കാലാവസ്ഥാ മാറ്റം ഭൂപ്രകൃതിയെ മാറ്റുകയാണ്. കഴിഞ്ഞ 10,000 വര്‍ഷങ്ങളായി കേട്ടിട്ടു പോലുമില്ലാത്ത തോതിലാണ് കാടുകള്‍ അവിടെ കത്തുന്നത്. താപനില വര്‍ദ്ധിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. മരങ്ങളിലും മണ്ണിലും വലിയ തോതില്‍ കാര്‍ബണ്‍ സംഭരിക്കപ്പെട്ടിട്ടുണ്ട് തീ കത്തുമ്പോള്‍ ഈ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. അത് കൂടുതല്‍ അപകടകരമായ കാട്ടുതീയുടേയും കൂടുതല്‍ ഉയര്‍ന്ന താപനിലയുടേയും അപകടകരമായ … Continue reading സൈബീരിയ കത്തുകയാണെന്ന് നാസയുടെ ചിത്രങ്ങള്‍ കാണിക്കുന്നു

ചിലിയിലെ ഒരു ലക്ഷം ഹെക്റ്റര്‍ വനം കാട്ടുതീയാല്‍ നശിച്ചു

അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ കാരണം അന്തര്‍ദേശീയ സമൂഹത്തോട് ചിലി സഹായം അഭ്യര്‍ത്ഥിച്ചു. ഒരു ലക്ഷത്തില്‍ അധികം ഹെക്റ്റര്‍ വനം ആണ് കാട്ടുതീയാല്‍ നശിച്ചത്. ദീര്‍ഘകാലത്തെ വരള്‍ച്ചയും താപനിലയും ആണ് തീപിടുത്തത്തിന് കാരണം. താപനില 40 degrees Celsius വരെ എത്തിയിരുന്നു. കാട്ടുതീയാല്‍ ചിലി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ഡസനിലധികം കാട്ടുതീ നഗരങ്ങളും ഫാക്റ്ററികള്‍ക്കും vineyards നും ഒക്കെ നേരെ നീങ്ങിക്കൊണ്ടിരിക്കുന്നു. ശനിയാഴ്ച 129 കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചിലിയുടെ National Forestry Corporation പറഞ്ഞു. … Continue reading ചിലിയിലെ ഒരു ലക്ഷം ഹെക്റ്റര്‍ വനം കാട്ടുതീയാല്‍ നശിച്ചു

ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു

സിംഗപ്പൂരിലെ വായൂ മലിനീകരണം, ഇന്‍ഡോനേഷ്യയുടെ സുമാത്രാ ദ്വീപില്‍ നിന്നുള്ള പുക അടിക്കുന്നതിനാല്‍ ആരോഗ്യകരമല്ലാത്ത് അവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്ന് National Environment Agency (NEA) പറയുന്നു. എല്ലാ വേനല്‍കാലത്തും പാമോയില്‍, പള്‍പ്പ്, പേപ്പര്‍ പ്ലാന്റേഷനുകള്‍ക്ക് വേണ്ട ഭൂമിക്കായി കാട് തീയിടുന്നതില്‍ നിന്നുള്ള പുക ആ പ്രദേശത്തെ ആകാശത്തെ കരിമേഘാവൃതമാക്കാറുണ്ട്. പൊതുജനാരോഗ്യത്തേയും, ടൂറിസ്റ്റുകളേയും വിമാനങ്ങളേയും ഇത് ബാധിക്കാറുണ്ട്. 24 മണിക്കൂറില്‍ സിംഗപ്പൂരിലെ Pollution Standards Index (PSI) വര്‍ദ്ധിച്ച് 105 എന്ന നിലയിലെത്തി. 100 നെക്കാള്‍ ഉയര്‍ന്ന നില ആരോഗ്യകരമല്ല … Continue reading ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു

ആല്‍ബര്‍ട്ടയിലെ കാട്ടുതീ ബൊറിയല്‍ കാടുകളിലേക്ക് നീങ്ങുന്നു

ക്യാനഡയുടെ ആല്‍ബര്‍ട്ടയിലെ പ്രവശ്യയായ Fort McMurray ന് ചുറ്റും രണ്ട് കാര്യങ്ങളാണുള്ളത്: എണ്ണ മണ്ണും ബൊറിയല്‍ കാടുകളും. അതില്‍ ആദ്യത്തേത് കഴിഞ്ഞ ആഴ്ചയിലെ കാട്ടുതീയില്‍ നിന്ന് പുറത്ത് വന്നെങ്കിലും രണ്ടാമത്തേത് തുടരുന്ന തീയുടെ ഭീഷണിയിലാണ്. 93,000 ഏക്കറോളം പ്രദേശത്തേക്ക് വളര്‍ന്ന തീ ഇനി മാസങ്ങളോളം കത്തും എന്നാണ് കരുതുന്നത്. ഇപ്പോള്‍ അത് മനുഷ്യവാസമുള്ള സ്ഥലത്ത് നിന്ന് കാട്ടിലേക്കാണ് നീങ്ങുന്നത്. — സ്രോതസ്സ് grist.org

ആല്‍ബര്‍ട്ടയിലെ കാട്ടുതീ പത്തിരട്ടിയായി വളര്‍ന്നു

ക്യാനഡയിലെ സംസ്ഥാനമായ ആല്‍ബര്‍ട്ടയില്‍ സംഭവിച്ച കാട്ടുതീ ആദ്യമുണ്ടായിരുന്നതിന്റെ പത്തിരട്ടിയായി വളര്‍ന്നു. ക്യാനഡയിലെ എണ്ണ മണ്ണിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്ന Fort McMurray യിലെ 88,000 ജനങ്ങളില്‍ മുഴുവന്‍ പേരേയും ഒഴുപ്പിച്ചു. കമ്പനികള്‍ എണ്ണയുല്‍പ്പാദനം നിര്‍ത്തിയതിനാല്‍ ക്യാനഡയുടെ ക്രൂഡോയില്‍ ഉത്പാദനം 16% കുറഞ്ഞു. ഒരു ദിവസം കൊണ്ട് തീ 18,000 ഏക്കറില്‍ നിന്ന് 210,000 ഏക്കറിലേക്കാണ് വളര്‍ന്നത്. കാലാവസ്ഥാ മാറ്റം കാരണമാണ് വര്‍ദ്ധിച്ച് വരുന്ന ഈ കാട്ടുതീ എന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു — സ്രോതസ്സ് democracynow.org