കാലാവസ്ഥാ മാറ്റത്തിന്റെ ചിത്രം

Matterhorn ന്റെ 1960 ലേതും 2006 ലേതും ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുനനത്. വെബ് സൈറ്റ് DoubleExposure വിശദീകരിക്കുന്നു: എണ്ണമറ്റ രീതിയില്‍ ആഗോളതപനം ഭൂമിയെ ബാധിക്കുന്നു. ഭാവിയിലല്ല. ഇപ്പോള്‍ തന്നെ. ചിത്രങ്ങളുപയോഗിച്ച് DOUBLEXPOSURE ആ മാറ്റങ്ങളെ രേഖപ്പെടുത്തുകയാണ്. ഉരുകുന്ന ഹിമാനികളുടെ ചിത്രങ്ങളുടെ താരതമ്യം ഇതിലുണ്ട്. - from climateprogress. 29 Dec 2008

ഓക്കിന്‍കായ കാണാനില്ല

ബൊട്ടാണിസ്റ്റായ Rod Simmons ആ ആശയം വിചിത്രമായി തോന്നി. Arlington County യിലെ പ്രകൃതിസ്നേഹികള്‍ക്ക് (Naturalists) ഓക്കിന്‍കായ(acorns) കാണാന്‍ കിട്ടുന്നില്ലെന്ന്. അത് മാത്രമല്ല, hickory nuts ഉം ഇല്ല. അതുകൊണ്ട് അദ്ദേഹം തന്നെ അതൊന്ന് പരിശോധിക്കാന്‍ പുറപ്പെട്ടു. അദ്ദേഹത്തിനും ഇവയൊന്നും കണ്ടെത്താനായില്ല. അണ്ണാന്‍ അടിച്ചോണ്ട് പോയതാവും എന്ന് കരുതി. എന്നാല്‍ പട്ടിണി കൊണ്ട് മെലിഞ്ഞ അണ്ണാന്‍ ചവറ് തിന്നുന്ന കാഴ്ച്ചയും കണ്ടു. അവ ധാരാളം റോഡില്‍ ഓടി നടക്കുന്നുണ്ടായിരുന്നു. ഒരുപാടെണ്ണം കാറിന്റെടില്‍ പെട്ട് ചതഞ്ഞരയുന്നുമിണ്ട്. ഓക്കിന്‍കായ ഇല്ലാതായതിന്റെ … Continue reading ഓക്കിന്‍കായ കാണാനില്ല

ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍

നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നത്. തെക്കെ ഏഷ്യയിലെ 100 കോടി ആളുകളുടെ ജലസംഭരണിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ഇന്‍ഡ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 15,000 ഹിമാനികളാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 7,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവ ആഗോളതപനത്തിന്റെ ആക്രമണത്തില്‍ നിന്ന് വിമുക്തമായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിപരീതമാണ് സത്യം എന്ന് Geophysical Research Letters എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം പറയുന്നു. Ohio … Continue reading ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍

ആഗോളതപനം, ഒരു പഴയ വാര്‍ത്ത

അദൃശ്യ പുതപ്പ് തിങ്കള്‍, മെയ് 25, 1953. വ്യവസായത്തിന്റെ വിശപ്പ് മാറ്റാന്‍ മനുഷ്യന്‍ പ്രതിവര്‍ഷം ഏകദേശം 200 കോടി ടണ്ണിനടുത്ത് കല്‍ക്കരിയും എണ്ണയും കത്തിക്കുന്നു. വാണിജ്യത്തിന്റെ പുകയും കരിയുടേയും ഒപ്പം അവന്റെ തീചൂളകള്‍ ഏകദേശം 600 കോടി ടണ്ണിനടുത്ത് കാണാന്‍ കഴിയാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തിച്ചുകഴിഞ്ഞു. അടുത്ത 127 വര്‍ഷം കൊണ്ട് അന്തരീക്ഷത്തില്‍ 50% അധികം CO² എത്തിച്ചേരുമെന്നാണ് ചില കണക്ക് കൂട്ടല്‍ പറയുന്നത്. ഭൂമിക്ക് ചുറ്റും വളരുന്ന ഈ ആവരണം ഒരു ഹരിതഗൃഹം … Continue reading ആഗോളതപനം, ഒരു പഴയ വാര്‍ത്ത

കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥികള്‍

ടൂറിസത്തില്‍ നിന്നുള്ള പണം ഭൂമിവാങ്ങാന്‍ ഉപയോഗിക്കുമെന്ന് മാലിദ്വീപ്. "മോശം അവസ്ഥ വരുകയാണെങ്കില്‍ ഞങ്ങളുടെ ദ്വീപിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാവും. ചിലപ്പോള്‍ മുഴുവനും. അതുകൊണ്ട് ഞങ്ങള്‍ക്ക് താമസിക്കാന്‍ മറ്റ് പ്രദേശങ്ങള്‍ ഇപ്പോഴേ നോക്കി തുടങ്ങണം." Mohamed Waheed Hassan Manik പറഞ്ഞു. മാലിദ്വീപിലെ 1,200 ദ്വീപുകള്‍ സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ മാത്രം ഉയരമുള്ളവയാണ്. അവയില്‍ 200 എണ്ണത്തില്‍ ജനവാസമുണ്ട്. 100 വര്‍ഷത്തിനകം ഈ ദ്വീപുകള്‍ വെള്ളത്തിലടിയിലാവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. Abdul Gayoom ന്റെ 30 വര്‍ഷത്തെ ഏകാധിപത്യ … Continue reading കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥികള്‍

1970കളിലെ ആഗോള ശൈത്യം കെട്ടുകഥ

ആഗോള ശീതകാലം വരാന്‍ പോകുന്നു എന്ന് 1970കളില്‍ ശാസ്ത്രജ്ഞരില്‍ പൊതുസമ്മതം ഉണ്ടായിരുന്നില്ല. പകരം മനുഷ്യനാലുണ്ടാകുന്ന താപനമായിരുന്നു കൂടുതല്‍ പ്രബന്ധങ്ങളിലും ഉപസംഹാരം. Bulletin of the American Meteorological Society (BAMS) ല്‍ Thomas Peterson, William Connolley, John Fleck എന്നിവര്‍ എഴുതിയ നിരൂപണം ഒന്നാം തരം ഉദാഹരണമാണ്. BAMS ലെ ലേഖനം കെട്ടുകഥയുടെ ശാസ്ത്രീയ തുടക്കം, 1970കളിലെ മാധ്യമങ്ങള്‍ എങ്ങനെ വ്യത്യസ്ഥമായി കണ്ടു, ഇന്ന് സംശയാലുക്കളും വിരുദ്ധരും പ്രചരിപ്പുന്ന കാര്യങ്ങള്‍, പരിശോധന നടന്ന ശാസ്ത്രീയ ലേഖനങ്ങളില്‍ … Continue reading 1970കളിലെ ആഗോള ശൈത്യം കെട്ടുകഥ

വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു

കഴിഞ്ഞ 6.5 കോടി കൊല്ലങ്ങളായി ഭൂമിയുടെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ നടന്നുവെങ്കിലും 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സംസ്കാരങ്ങളുടെ തുടക്കത്തിന് ശേഷം നടക്കുന്ന വലിയ കാലാവസ്ഥാമാറ്റമാണ് ഇപ്പോള്‍ മനുഷ്യരാല്‍ ഉണ്ടാകുന്നത് എന്ന് Cornell University യുടെ പഠനത്തില്‍ പറയുന്നു. paleo-കാലാവസ്ഥാ രേഖകളനുസരിച്ച് 10 ഡിഗ്രി വരെ തണുക്കുന്ന പെട്ടെന്നുള്ള ശീതകാലം പണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചൂടാകുന്നതിന്റെ ഇപ്പഴത്തെ തോത് മനുഷ്യ ചരിത്രത്തില്‍ തന്നെ അസാധാരണമായ ഒന്നാണ് എന്ന് Cornell oceanographer ആയ Charles Greene പറയുന്നു. Ecological … Continue reading വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു

കടലില്‍ നിന്നുള്ള വിവരങ്ങള്‍ ഭാവിയിലെ കാലാവസ്ഥാമാറ്റത്തിന്റെ മുന്നറീപ്പ് നല്‍കുന്നു

ആര്‍ക്ടിക്കിലെ കാലാവസ്ഥയും സമുദ്രജല പ്രവാഹങ്ങളും പുനസൃഷ്ടിച്ച് Ecologists ഉം oceanographers ഉം ഭാവിയിലെ കാലാവസ്ഥാ മാറ്റത്തെ പ്രവചിക്കാന്‍ ശ്രമിക്കുകയാണ്. നവംബര്‍ ലക്കം Ecology മാസികയില്‍ ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരുന്നു. ആര്‍ക്ടിക്കിലും വടക്കേ അറ്റ്‌ലാന്റിക്കിലും ഇപ്പോഴുള്ള തോതില്‍ കാലാവസ്ഥാ മാറ്റം നടന്നുകൊണ്ടിരുന്നാല്‍ സമുദ്രജല പ്രവാഹങ്ങളുടെ ആഗോളതലത്തിലുള്ള മാറ്റം സംഭവിക്കും. അത് ലോകത്തെ മൊത്തം കാലാവസ്ഥയേയും ജീവജാലങ്ങളേയും ബാധിക്കും. കഴിഞ്ഞ 6.5 കോടി വര്‍ഷങ്ങളില്‍ ധാരാളം ചൂടാകലും തണുക്കലും ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്. അത് ആര്‍ക്ടിക്ക് സമുദ്രത്തിന്റെ വലിപ്പം കൂടുകയും കുറയുകയും … Continue reading കടലില്‍ നിന്നുള്ള വിവരങ്ങള്‍ ഭാവിയിലെ കാലാവസ്ഥാമാറ്റത്തിന്റെ മുന്നറീപ്പ് നല്‍കുന്നു

ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും

ആഗോള ശരാശരി താപനില ഉയര്‍ത്തുന്നതില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് 2007ല്‍ UN ന്റെ കാലാവസ്ഥാമാറ്റ സംഘം ശക്തമായ തെളിവുകളോടെ ശാസ്ത്രീയമായി തെളിയിച്ചതാണ്. Nature Geoscience journal ല്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി. ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസം രണ്ട് സെറ്റ് കാലാവസ്ഥാ മോഡലുകളില്‍ താരതമ്യം ചെയ്യുകയായിരുന്നു പുതിയ പഠനം ചെയ്തത്. ഒരു മോഡലില്‍ മനുഷ്യന്റെ സ്വാധീനം ഇല്ലെന്നും മറ്റേതില്‍ ഉണ്ടെന്നും സെറ്റ് ചെയ്തു. മനുഷ്യന്റെ സ്വാധീനം ഉണ്ടെന്ന മോഡലാണ് ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസവുമായി ചേര‍ന്നുപോകുന്നതായി … Continue reading ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും

ഒരു നിശബ്ദ പ്രതിസന്ധിയുടെ അപഗ്രഥനം

ഇത് കാലാവസ്ഥാമാറ്റത്തിന്റെ ആഗോള സാമൂഹ്യ ഫലത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. – The Anatomy of a Silent Crisis. Global Humanitarian Forum ഫോറത്തില്‍ അത് പ്രസിദ്ധീകരിച്ചു. അവരുടെ കണക്ക് പ്രകാരം 32.5 കോടിയാളുകളാണ് കാലാവസ്ഥാമാറ്റത്തിന്റെ ദുരിതം അനുഭവിക്കാന്‍ പോകുന്നത്. കാലാവസ്ഥയായി ബന്ധപ്പെട്ട ദുരന്തങ്ങള്‍, വരള്‍ച്ച, പോഷകാഹാരമില്ലായ്മ, രോഗങ്ങള്‍ എന്നിവ മൂലം പ്രതിവര്‍ഷം 3 ലക്ഷം ആളുകള്‍ മരിക്കും. 2030 ആകുമ്പോഴേക്കും 66 കോടി ആളുകളാകും ദുരിതമനുഭവിക്കുന്നത്. അതായത് ലോക ജനസംഖ്യയുടെ 10%. 5 കോടി ആളുകള്‍ പ്രതിവര്‍ഷം … Continue reading ഒരു നിശബ്ദ പ്രതിസന്ധിയുടെ അപഗ്രഥനം