രാമക്കല്‍മേട്ടിലെ കാറ്റാടി പാടം

[1974 ല്‍ ചിലര്‍ ചൂണ്ടിക്കാണിച്ചതാണ്, ജലമല്ലാത്ത ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തണമെന്ന്. എന്നാല്‍ അന്ന് KSEB ക്കും ഗവണ്‍മന്റിനും അത് സ്വീകാര്യമായില്ല. പക്ഷേ ഇപ്പോള്‍ KSEB ക്കും ഗവണ്‍മന്റിനും ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.] രാമക്കല്‍മേട്ടില്‍ 4 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 6 കാറ്റാടി യന്ത്രത്തിന്റെ നിര്‍മ്മാണം തുടങ്ങി. ഒരു മാസത്തിനകം വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം ഒന്നേകാല്‍ ലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ലഭിക്കും. ഇതിന് പുറമേ 100 മെഗാവാട്ട് ലഭ്യമാകുന്ന മൂന്നാം ഘട്ടത്തിന് അനുമതിയായി. 125 … Continue reading രാമക്കല്‍മേട്ടിലെ കാറ്റാടി പാടം

മുസ്‌ലിം യൂത്ത്‌ ലീഗ് ആദ്യം പുസ്തകം കത്തിച്ചു, ഇപ്പോള്‍ ഗുരുവിനെ ചവിട്ടിക്കൊന്നു

ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനാദ്ധ്യാപകന്‍ ക്ലസ്റ്റര്‍ ഉപരോധിക്കാനെത്തിയ മുസ്‌ലിം യൂത്ത്‌ ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ്‌ മരിച്ചു. അരീക്കോട്‌ ഉപജില്ലയില്‍പ്പെട്ട വാലില്ലാപ്പുഴ എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം സ്വദേശി ജയിംസ്‌ അഗസ്റ്റി(46)നാണ്‌ മരിച്ചത്‌. ശനിയാഴ്‌ച രാവിലെ 11 മണിയോടെ കിഴിശ്ശേരി ടൗണില്‍വെച്ചാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌. കിഴിശ്ശേരി ജി.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ടൗണില്‍ ബൈക്ക്‌ നിര്‍ത്തി ബാഗില്‍നിന്ന്‌ ഡയറിയെടുക്കവേ സമരക്കാര്‍ ഇത്‌ വന്ന്‌ പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌.അടിയേറ്റുവീണ ജയിംസ്‌ … Continue reading മുസ്‌ലിം യൂത്ത്‌ ലീഗ് ആദ്യം പുസ്തകം കത്തിച്ചു, ഇപ്പോള്‍ ഗുരുവിനെ ചവിട്ടിക്കൊന്നു

ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്

കഴിഞ്ഞ കുറേ ആഴ്ച്ചകളായി കേരളം മുഴുവന്‍ ഒരു വലിയ പ്രതിഷേധ സമരം ഇരമ്പുകയാണല്ലോ. ഇപ്പോഴത്തെ പ്രശ്നം 7-ാം ക്ലാസിലേ കുട്ടികള്‍ ഒരു പുസ്തകം പഠിച്ചാല്‍ അവര്‍ നിരീശ്വര വാദികളായി മാറും എന്നാണ്. ഇത് പറയുന്നത് നിരീശ്വരവാദികളല്ല. സാക്ഷാല്‍ മത നേതാക്കള്‍ ആണ്. അത് സത്യമായിരിക്കും. കാരണം അവര്‍ക്കാണല്ലോ ദൈവത്തെ കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ക്രിസ്തു, ഇസ്ലാം, ഹിന്ദു മത നേതാക്കളും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,ksu തുടങ്ങിയവരും ആണ് ദൈവത്തെ സംരക്ഷിക്കണമെന്ന … Continue reading ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്

മലയാളിയും മദ്യവും

തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മലയാളികള്‍ 525.85 കോടി രൂപ യുടെ വിദേശ മദ്യ മാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിച്ചത്. 17 ശതമാനത്തിന്റെ വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം 3143.43 കോടി രൂപയുടെ മദ്യമാണ് ചെലവായത്. കഴിഞ്ഞ വര്‍ഷം അത് 3669.14 കോടിയായി ഉയര്‍ന്നു. 148 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റഴിഞ്ഞു. ഒരു കെയ്സില്‍ ഒന്‍പത് ലിറ്റര്‍ മദ്യമാണുള്ളത്. മദ്യ രാജാക്കന്‍മാരേ, ഞങ്ങള്‍ തയ്യാറാണ് കൂടുതല്‍ ഉപഭോഗത്തിന്, നിങ്ങള്‍ തയ്യാറാണോ വില്‍ക്കാന്‍? വരൂ ഞങ്ങള്‍ക്ക് കൂടുതല്‍ … Continue reading മലയാളിയും മദ്യവും

മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും

തിരുവനന്തപുരം: ഹര്‍ത്താലനുകൂലികളുടെ രോഷം കെ.എസ്.ആര്‍.ടി.സിക്ക് നേരെ തിരിഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ടത് നൂറോളം ബസുകള്‍. മുപ്പതോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹര്‍ത്താല്‍ കാരണം നഷ്ടപ്പെട്ടത് നാല് കോടി രൂപയാണ്. ഇതില്‍ കളക്ഷനും ബസുകള്‍ ആക്ര മിക്ക പ്പെട്ട തുമൂ ല മുള്ള നഷ്ടവും ഉള്‍പ്പെടും. പ്രതിദിനം രണ്ടരക്കോടി രൂപയുടെ കളക്ഷനുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ കളക്ഷന്‍ ഇനത്തില്‍ അര്‍ദ്ധ രാത്രിവരെ എഴുപത്തഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രമെ ലഭിച്ചിട്ടുള്ളു.900 സര്‍വീസുകള്‍ നടത്തിയപ്പോഴാണ് ഇത്രയും തുക ലഭിച്ചത് കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ … Continue reading മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും