ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്നത്

https://www.youtube.com/watch?v=_AdgeVlgEu4 Robert Reich

ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു

കാലാവസ്ഥാ പ്രശ്നം വലുതാക്കുന്നതുകൊണ്ട് ExxonMobil ഉം മറ്റ് എണ്ണക്കമ്പനികളും നടത്തുന്ന തീരക്കടല്‍ ഖനനം അവസാനിപ്പിക്കാനായി ഗയാനയുടെ സര്‍ക്കാരിനെ കോടതിയില്‍ കയറ്റിയിരിക്കുകയാണ് രണ്ട് പൌരന്‍മാര്‍. Rupununi പ്രദേശത്തുനിന്നുള്ള ആദിവാസി ടൂറിസ്റ്റ് ഗൈഡായ 21-വയസുള്ള Quadad de Freitas ഉം ഒരു സര്‍വ്വകലാശാല അദ്ധ്യാപകനും അഴിമതി വിരുദ്ധ സംഘടനയായ Transparency Institute Guyana യുടെ മുമ്പത്തെ പ്രസിഡന്റും ആയ Troy Thomas ഉം ആണ് കേസ് കൊടുത്തിരിക്കുന്നത്. തങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കുമുള്ള ആരോഗ്യകരമായ പരിസ്ഥിതി അവകാശത്തെ സംരക്ഷിക്കാന്‍ നിയമപരമായ കടമയുള്ള … Continue reading ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു

മുമിയയെ സ്വതന്ത്രനാക്കണം

മാധ്യമ പ്രവര്‍ത്തകനും മുമ്പത്തെ ബ്ലാക്ക് പാന്തറും ആയ Mumia Abu-Jamal ജയിലില്‍ 41 വര്‍ഷം പൂര്‍ത്തിയാക്കി. അതില്‍ കൂടുതല്‍ സമയവും അദ്ദേഹം വധശിക്ഷക്ക് മുന്നിലായിരുന്നു. പുതിയതായി കണ്ടെത്തിയ തെളിവുകള്‍ അനുസരിച്ച് പോലീസുദ്യോഗസ്ഥന്‍ Daniel Faulkner ന്റെ കൊലപാതകത്തിന്റെ പേരില്‍ 1982 ല്‍ നടത്തിയ കുറ്റാരോപണം സംശയത്തിന്റെ നിഴലിലാണ്. Philadelphia District Attorneyയുടെ ഓഫീസില്‍ 2019 ല്‍ അന്നത്തെ പുതിയ DA ആയ Larry Krasner തെളിവുകളുടെ പെട്ടികള്‍ കണ്ടെടുത്തിരന്നു. — സ്രോതസ്സ് democracynow.org | Dec 14, … Continue reading മുമിയയെ സ്വതന്ത്രനാക്കണം

വിദ്യാര്‍ത്ഥികള്‍ യേലിനെതിരെ കേസ് കൊടുക്കുന്നു

Disabilities Act ലംഘിച്ചുകൊണ്ട് മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് Yale University ലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും മുമ്പത്തെ വിദ്യാര്‍ത്ഥികളും Ivy League വിദ്യാലയത്തിനെതിരെ കേസ് കൊടുക്കുന്നു. ആത്മഹത്യ പ്രവണതയോ മാനസികമായി ചികില്‍സ നടത്തിയതോ ആയ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തില്‍ നിന്ന് പിന്‍മാറണമെന്ന് യേല്‍ നിര്‍ബന്ധിക്കുന്നു എന്ന് കേസില്‍ പറയുന്നു. പിന്‍മാറാന്‍ വിസമ്മതിച്ച ചില വിദ്യാര്‍ത്ഥികളെ സ്വമേധയാ അല്ലാതെ പിന്‍വലിപ്പിച്ചു. — സ്രോതസ്സ് democracynow.org | Dec 05, 2022

അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്

മദ്ധ്യ അമേരിക്കയിലെ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനത്തിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അമേരിക്കയിലെ ഒരു കോടതിയില്‍ NSO Group ന് എതിരായി കേസ് കൊടുത്തു. മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പ്രതിഷേധക്കാരേയും പിന്‍തുടരാനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന Pegasus spyware പ്രവര്‍ത്തിപ്പിക്കുന്ന ഇസ്രായേലിലെ കമ്പനിയാണത്. എല്‍ സാല്‍വഡോറില്‍ പ്രവര്‍ത്തിക്കുന്ന El Faro എന്ന മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണവര്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ പത്രമാണ്. തങ്ങളുടെ ഫോണില്‍ കടന്ന് കയറി തങ്ങളുടെ ആശയവിനിമയവും നീക്കങ്ങളും പിന്‍തുടരാനായി പഗസസ് രഹസ്യാന്വേഷണ … Continue reading അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്

എങ്ങനെയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്

https://www.youtube.com/watch?v=c6EK8zx7kKo Will Supreme Court Overturn Election for Trump? Mara Verheyden-Hilliard, Abby Martin Empire Files Nov 10, 2020

ഗാര്‍ഹിക പീഡന അതിജീവിതക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുക

Tracy McCarter ക്ക് എതിരായ കൊലപാതക കേസ് റദ്ദാക്കണമെന്ന് ന്യൂയോര്‍ക്ക് ജഡ്ജിയോട് Manhattan District Attorney ആയ Alvin Bragg ആവശ്യപ്പെട്ടു. 2020 ല്‍ നെഞ്ചില്‍ കുത്തേറ്റ അവരുടെ ഭര്‍ത്താവ് മരിക്കാനിടയായത് അവര്‍ സ്വയരക്ഷക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തികൊണ്ടായിരുന്നു. McCarter നെ സ്വതന്ത്രയാക്കും എന്ന വാഗ്ദാനത്തോടെയാണ് Bragg തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെങ്കിലും വിജയിച്ചതിന് ശേഷം തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പര്യാപ്തമായിരുന്നില്ല എന്ന് വക്കീലന്‍മാര്‍ പറയുന്നു. ഗാര്‍ഹിക പീഡന അതിജീവിതരായവരെ കുറ്റവാളികളാക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യം ന്യൂയോര്‍ക്കില്‍ വര്‍ദ്ധിച്ച് വരികയാണ്. … Continue reading ഗാര്‍ഹിക പീഡന അതിജീവിതക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുക

ഇന്‍ഡ്യാനയില്‍ $2 കോടി ഡോളര്‍ പിഴ ഗൂഗിള്‍ അടക്കണമെന്ന് വിധി വന്നു

Google LLC ഉം Indiana Deceptive Consumer Sales Act (DCSA) ഉം തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ വിവരങ്ങള്‍ Indiana Attorney General ആയ Todd Rokita പ്രസിദ്ധപ്പെടുത്തി. കരാര്‍ പ്രകാരം 60 ദിവസത്തിനകം ഗൂഗിള്‍ $2 കോടി ഡോളര്‍ പിഴ അടക്കണമെന്നാണ്. ഇന്‍ഡ്യാനയിലെ നിയമപ്രകാരം മാന്യമല്ലാത്ത ബിസിനസ് രീതികള്‍ ഗൂഗിള്‍ ചെയ്തതിനാണ് കേസ് വന്നത്. പരാതി പ്രകാരം ഗൂഗിള്‍ അകൌണ്ടിലൂടെയും device settings ലൂടെയും ഗൂഗിള്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ്. — സ്രോതസ്സ് … Continue reading ഇന്‍ഡ്യാനയില്‍ $2 കോടി ഡോളര്‍ പിഴ ഗൂഗിള്‍ അടക്കണമെന്ന് വിധി വന്നു