ഇപ്പോഴും അവർ പതാക താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ഓഗസ്റ്റ് 18-ന് അവർ അത് ഉയർത്തുന്നത്. 1942-ല്‍ ഇതേദിവസമാണ് ഉത്തർപ്രദേശിലെ ഘാസിപൂർ ജില്ലയിലെ ഈ ഭാഗത്തു നിന്നുള്ള ആളുകൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുഹമ്മദാബാദിലെ തഹസീൽദാർ വെടിയുതിർക്കുകയും ശേർപൂർ ഗ്രാമത്തിലെ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ശിവ് പൂജൻ റായ് നയിച്ച കോൺഗ്രസ്സുകാരായിരുന്നു ഇവരിൽ മിക്കവരും. മുഹമ്മദാബാദിലെ തഹസീൽ കെട്ടിടത്തിനു മുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടയില്‍ അവർ വെടിയേറ്റു മരിച്ചു. ബ്രിട്ടീഷുകാർ 129 … Continue reading 1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം
ടാഗ്: കോളനി വാഴ്ച്ച
സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍
“വീര്‍ നാരായണ്‍ സിംഗ്?”, ഛത്തീസ്‌ഗഢിലെ സോനാഖന്‍ ഗ്രാമത്തിലെ സഹസ്രം കാംവര്‍ പറഞ്ഞു. “അയാള്‍ ഒരു കൊള്ളക്കാരനായിരുന്നു. കുറച്ചുപേര്‍ അയാളെ ഒരു മഹാനാക്കിയിരിക്കുന്നു. ഞങ്ങളല്ല.” ചുറ്റുമുള്ള കുറച്ചുപേര്‍ സമ്മതത്തില്‍ തലയാട്ടുകയും ചെയ്തു. മറ്റു ചിലരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ഇത് ഹൃദയഭേദകമായിരുന്നു. സോനാഖന്‍ അന്വേഷിച്ച് ഞങ്ങള്‍ കുറച്ചുദൂരത്തുനിന്നും വരികയാണ്. 1850-കളുടെ മദ്ധ്യത്തില്‍ ഛത്തീസ്‌ഗഢില്‍ നടന്ന ആദിവാസി ലഹളയുടെ സിരാകേന്ദ്രമായിരുന്നു ഇത്. 1857-ലെ മഹാലഹളയ്ക്ക് മുമ്പ് തുടങ്ങിയ ഒന്ന്. അത് ഒരു നാടോടി നായകന് ജന്മംനല്‍കി. ഈ ഗ്രാമത്തില്‍ വച്ചാണ് … Continue reading സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍
അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍
സ്വാതന്ത്ര്യാനന്തരം 60 വര്‍ഷങ്ങള്‍ക്കുശേഷവും ബാജി മൊഹമ്മദ് എന്ന മനുഷ്യന്‍ അക്രമരഹിത സമരങ്ങള്‍ തുടര്‍ന്നു. “അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന്‍ ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്‍റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.” ഇന്ത്യയിലെ … Continue reading അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍
ക്രിസ്റ്റഫര്‍ കൊളംബസിന്റെ ശരിക്കുള്ള പാരമ്പര്യം
George Monbiot
ബംഗാളിന്റെ നിഴലുകള്‍
English version West Bengal Joy Banerjee
കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു
കോളനിയായി വെച്ചിരുന്ന കാലത്തെ അക്രമപരമായ സംഭവങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞുകൊണ്ട് ജനാധിപത്യ കോംഗോ റിപ്പബ്ലിക്കിന്റെ (DRC) ന്റെ പ്രസിഡന്റ് Felix Antoine Tshisekedi Tshilombo ന് ബല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലിയോപോള്‍ഡ് കത്ത് അയച്ചു. ഒരു നൂറ്റാണ്ടിലധികം ബല്‍ജിയം കോംഗോയെ അടിമ രാഷ്ട്രമായി വെച്ചിരിക്കുകയായിരുന്നു. ലിയോപോള്‍ഡ് II ആയിരുന്നു അവിടം ഭരിച്ചിരുന്നത്. Congo Free State എന്ന് അറിയപ്പെടുന്ന 1885 - 1908 കാലത്ത് നടന്ന അക്രമങ്ങളും നിഷ്ടൂരതകള്‍ക്കും പേരിലാണ് ലിയോപോള്‍ഡ് മാപ്പ് പറഞ്ഞത്. ചരിത്രകാരന്‍മാരുടെ കണക്കില്‍ … Continue reading കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു
ക്യാനഡയുടെ 150ആമത് ‘കോളനിവല്‍ക്കരണത്തിന്റെ ആഘോഷം’
Pamela Palmater
ചാഗൂസിന്റെ നിയന്ത്രണം ബ്രിട്ടണ്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കോടതി പറയുന്നു
ബ്രിട്ടണ്‍ Chagos ദ്വീപ് മൌറീഷ്യസിന് വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഉന്നത കോടതി കഴിഞ്ഞ ദിവസം വിധിച്ചു. 1965 ല്‍ ദ്വീപ് ഏറ്റെടുത്തത് നിയമവിരുദ്ധമായാണെന്ന് കോടതി നിരീക്ഷിച്ചു. 1968 ല്‍ മൌറീഷ്യസ് ബ്രിട്ടണില്‍ നിന്ന് സ്വതന്ത്രമായതിനാല്‍ Chagos അവര്‍ക്ക് വിട്ടുകൊടുക്കണം. ഇന്‍ഡ്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹമുളള കടലില്‍ ആണ് തര്‍ക്കം നടക്കുന്ന ഒരു അമേരിക്കന്‍ സൈനിക താവളവമായ ദീഗോ ഗാര്‍ഷ്യ. സൈനിക താവളം നിര്‍മ്മിക്കാനായി ദ്വീപിലെ നിവാസികളെ ബ്രിട്ടണ്‍ 50 വര്‍ഷം മുമ്പ് … Continue reading ചാഗൂസിന്റെ നിയന്ത്രണം ബ്രിട്ടണ്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കോടതി പറയുന്നു
വാഗ്ദാനങ്ങള്‍ കഴിഞ്ഞു – അമേരിക്കന്‍ കോളനിവാഴ്ചക്കെതിരെ പ്രതിഷേധം
പ്യൂര്‍ട്ടോറിക്കോയെ സ്വതന്ത്രമാക്കുക. അമേരിക്കയുടെ കോളനിവാഴ്ച അവസാനിപ്പിക്കുക.
ലോസാഞ്ജലസ് കൊളംബസ് ദിനത്തെ ആദിവാസി ദിനമായി മാറ്റി ആചരിക്കാന്‍ പോകുന്നു
നഗരത്തിലെ കലണ്ടറില്‍ കൊളംബസ് ദിനത്തെ ഇല്ലാതാക്കാനും അതിന് പകരം ആ ദിവസത്തെ Indigenous Peoples Day ആയി ആചരിക്കാനും Los Angeles City Council കഴിഞ്ഞ ദിവസം വോട്ട് ചെയ്തു. അമേരിക്കന്‍ വന്‍കരയില്‍ കോളനി സ്ഥാപിച്ച യൂറോപ്യന്‍ ശക്തികള്‍ നടത്തിയ വംശഹത്യയുടെ കുറ്റബോധം ആയാണ് ഈ നടപടി. ഒക്റ്റോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് "indigenous, aboriginal, native people" ജനങ്ങളെ commemorate തീരുമാനം 14-1 എന്ന വോട്ടോടെ പാസാക്കി. Arawak ആദാവാസി ജനത്തെ കൂട്ടക്കൊല ചെയ്യുകയും അടിമകളാക്കുകയും ചെയ്തത്, … Continue reading ലോസാഞ്ജലസ് കൊളംബസ് ദിനത്തെ ആദിവാസി ദിനമായി മാറ്റി ആചരിക്കാന്‍ പോകുന്നു