കൊറോണവൈറസ് വ്യാപനം തടയാനായി മാര്‍ച്ച് 24 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ വലിയ ഒരു കൂട്ടം നിലനില്‍ക്കാനുള്ള ഒരു വഴിയും ഇല്ലാതെ നിസ്സഹായരായി. ജോലിയൊന്നും ഇല്ലാതായതിനാല്‍ ജീവിക്കാന്‍ പ്രയാസമായതുകൊണ്ട് ലോക്ഡൌണിന്റെ തുടക്കത്തില്‍ Delhi, Mumbai, Jaipur, Bhopal മുതലായ നഗരങ്ങളില്‍ നിന്ന് വലിയ കൂട്ടം കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം വീടുകളിലെത്താനായി കാല്‍നടയായി യാത്ര ചെയ്യുന്നത് കാണാമായിരുന്നു. ഒരു ഗതാഗത സൌകര്യങ്ങളും ഇല്ലായിരുന്നു. നടക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. മൂന്നാം … Continue reading വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
ടാഗ്: കോവിഡ്-19
പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി
കോവിഡ്-19 മഹാമാരി വന്നതിന് ശേഷം പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി. വാടകക്കാരെ ഒഴിപ്പിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ആണിത്. ഈ വര്‍ഷം ഏപ്രിലിന് ശേഷം 46,000 പേരെയാണ് തെരുവലേക്ക് കുടിയിറക്കിയത്. ഇനി 45,000 പേര്‍ ആ സ്ഥിതിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. മഹാമാരി തുടങ്ങിയതിന് ശേഷം 36,359 പേരെ കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, 6,184 പേര്‍ക്ക് Section 21 കുടിയിറക്കല്‍ നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും, 46,894 പേര്‍ ഇതിനകം തന്നെ കുടിയൊഴിക്കപ്പെട്ടു എന്നും വിവരാവകാശ നിയമ പ്രകാരം 204 പ്രാദേശിക കൌണ്‍സിലുകളോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി … Continue reading പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി
കൊറോണവൈറസിനെ തടയാനായി ഒരു ഗന്ധക തന്‍മാത്ര
കോശസ്തരം വൈറസുകള്‍ക്ക് ഭേദിക്കാനാകാത്ത ഒന്നാണ്. കോശത്തിന് അകത്ത് കടന്ന് അണുബാധയുണ്ടാക്കാനായി കോശസ്തരത്തിന്റെ കോശപരവും ജൈവരസതന്ത്രപരവുമായ സ്വഭാവങ്ങളെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടം പദ്ധതിതന്ത്രങ്ങള്‍ അവ പ്രയോഗിക്കുന്നു. മദ്യങ്ങളിലേത് പോലെ ജൈവ തന്‍മാത്രകളുടെ thiol-mediated uptake അത്തരത്തിലൊന്നാണ്. അവിടെ ഓക്സിജനെ മാറ്റി ഒരു sulfur അണുവിനെ വെക്കുന്നു. Human Immunodeficiency Virus (HIV) ന്റെ ആ പ്രവര്‍ത്തനം കുറച്ച് വര്‍ഷം മുമ്പ് തെളിയിക്കപ്പെട്ടതാണ്. ഫലപ്രദമായ ഒരു തടസം ഇതുവരെ അതിനില്ല. കാരണം അവിടെ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റേയും രാസബന്ധങ്ങളുടേയും ഉറപ്പ … Continue reading കൊറോണവൈറസിനെ തടയാനായി ഒരു ഗന്ധക തന്‍മാത്ര
ടെക്സാസ് ജയിലില്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും ഒരിക്കലും കുറ്റാരോപിതര്‍ ആയിരുന്നില്ല
Texasലെ ജയിലുകളില്‍ 230 പേര്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും വിചാരണക്ക് മുമ്പ് തടവില്‍ കഴിയുന്നവരായിരുന്നു. അവര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Texas Department of Criminal Justice (TDCJ)ഉള്‍പ്പടെയുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അത് വിശകലനം ചെയ്ത Texas Justice Initiative ല്‍ നിന്നുള്ള വിവരങ്ങള്‍ ടെക്സാസിലെ University of Austin ലെ ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. മാര്‍ച്ച്-ഒക്റ്റോബര്‍ കാലത്ത് കോവിഡ്-19 കാരണം കുറഞ്ഞത് 231 പേര്‍ … Continue reading ടെക്സാസ് ജയിലില്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും ഒരിക്കലും കുറ്റാരോപിതര്‍ ആയിരുന്നില്ല
അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു
1930കളിലെ Great Depression ന് ശേഷം അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ പതിച്ച ഏറ്റവും മോശമായി സാമൂഹ്യ മഹാദുരന്തം ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, കുടിയൊഴിപ്പിക്കലിലും തള്ളിയിട്ടിരിക്കുകയാണ്. 5.4 കോടി ആളുകള്‍ ആഹാര സുരക്ഷിതത്വം ഇല്ലാത്തവരാണെന്ന് അമേരിക്കയിലെ രണ്ടാമത്തെ വലിയ ആഹാര പരോപകാര സംഘടനയായ Feeding America കണക്കാക്കുന്നു. നാലില്‍ ഒന്ന് കുട്ടികള്‍ പട്ടിണിയിലാണ്. ധാരാളം മെട്രോ പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ വര്‍ദ്ധിക്കുന്നതായി Princeton University ലെ Eviction Lab ന്റെ റിപ്പോര്‍ട്ട് പറയുന്നു. 64 ലക്ഷം വരെ … Continue reading അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു
ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്
2020 ന്റെ ആദ്യത്തെ പകുതിയില്‍ നടന്ന ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ് എന്ന് Stanford University School of Medicine ഉം Duke University ഉം നടത്തിയ പഠനത്തില്‍ കണ്ടെത്തി. രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നരോട് വംശീയമായോ ഗോത്രപരമായോ ആയ വിവേചനം ഉണ്ടായി എന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നിട്ടും കറുത്തവരുടേതും ഹിസ്പാനിക്കുകളുതും ക്രമാതീതമായി രോഗികളായി ചികില്‍സ വേണ്ടവരായി. inpatient മരണങ്ങളില്‍ ഈ രണ്ടുകൂട്ടരുടേയും മരണം 53% ആണ്. — സ്രോതസ്സ് Stanford Medicine | … Continue reading ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്
ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു
കോവിഡ്-19 മഹാമാരി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതോടുകൂടി രാജ്യത്തെ ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ പഠനം രേഖപ്പെടുത്തുന്നു. രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന ആരോഗ്യപരിപാലന പ്രതിസന്ധിയുടെ വലിയ ഒരു ഭാഗമാണിത്. അമേരിക്കയിലെ ഏറ്റവും ചിലവ് കൂടിയ 100 ആശുപത്രികള്‍ ഓരോ $100 ഡോളര്‍ ചിലവിനും $1,129 - $1,808 ഡോളര്‍ വരെ ആണ് ഈടാകുന്നത്. സാധാരണ അമേരിക്കയിലെ ആശുപത്രികള്‍ ശരാശരി ഓരോ $100 ഡോളര്‍ ചിലവിനും $417 ഡോളര്‍ ആയിരുന്നു ഈടാക്കിയിരുന്നത്. അത് കഴിഞ്ഞ 20 … Continue reading ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു
മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി
എത്ര പെട്ടെന്നാണ് അവര്‍ പണം ഉണ്ടാക്കുകയും നഷ്ടപ്പെടുന്നതും കൈകാര്യം ചെയ്യുന്നത് എന്നതാണ് ഈ കാലത്ത് ലോകത്തെ സമ്പന്നരെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യം. [ഈ കാലത്തല്ല, ഏത് കാലത്തും അങ്ങനെയാണ്. 2008ഉം ഓര്‍ത്തുനോക്കൂ.] കോവിഡ്-19 മഹാമാരിയുടെ വ്യാകുലതകളാല്‍ മാര്‍ച്ചില്‍ ലോകം മൊത്തം കമ്പോളം തകര്‍ന്നപ്പോള്‍ ആമസോണ്‍ മുതലാളി Jeff Bezos ന് $2700 കോടി ഡോളര്‍ സമ്പത്ത് നഷ്ടമായി എന്ന് Bloomberg Billionaires Index പറഞ്ഞു. കമ്പനിയുടെ ഓഹരി വില തിരിച്ച് വന്നതിനോടൊപ്പം ബീസോസിന്റെ സമ്പത്തും തിരിച്ചെത്തി. അദ്ദേഹത്തിന്റെ മൊത്തം … Continue reading മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി
കോവിഡ്-19 കാരണം അമേരിക്കയില്‍ കഴിഞ്ഞ മാസം ആറ് അദ്ധ്യാപകര്‍ മരിച്ചു
അമേരിക്കയില്‍ വന്‍തോതില്‍ K-12 സ്കൂളുകള്‍ തുറന്നതിന്റെ ഫലമായി കുറഞ്ഞത് ആറ് അദ്ധ്യാപകര്‍ എങ്കിലും കോവിഡ്-19 കാരണം കഴിഞ്ഞ മാസം മരിച്ചു. അതോടെ മഹാമാരി തുടങ്ങിയതിന് ശേഷം മരിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ എണ്ണം 210 ആയി. ഈ മരണങ്ങളെല്ലാം തികച്ചും അനാവശ്യമാണ്. ധനകാര്യ പ്രഭുവാഴ്ചയുടെ എല്ലാ തരത്തിലേയും ലാഭം ഉറപ്പിക്കാനായി Democratic, Republican രാഷ്ട്രീയക്കാര്‍ നടപ്പാക്കുന്ന അക്രമകരമായ നയങ്ങളുടെ ഫലമായാണ് അത് സംഭവിച്ചത്. ജനുവരിയുടെ തുടക്കത്തില്‍ തന്നെ കോവിഡ്-19 ന്റെ വലിയ മാരകമായ അപകട സാദ്ധ്യതയെക്കുറിച്ച് ട്രമ്പ് സര്‍ക്കാരിന് … Continue reading കോവിഡ്-19 കാരണം അമേരിക്കയില്‍ കഴിഞ്ഞ മാസം ആറ് അദ്ധ്യാപകര്‍ മരിച്ചു
കോവിഡ്-19: പൊതു ആരോഗ്യവും പൊതു വംശീയതയും
— സ്രോതസ്സ് lauraflanders.org