വൈദ്യുത ബസ്

Proterra യുടെ EcoRide BE35 ബസിന് വേണ്ടി UQM PowerPhase 150 propulsion system നിര്‍മ്മിച്ചതായി UQM Technologies, Inc അറിയിച്ചു. കാലിഫോര്‍ണിയയിലെ നാല് നഗരങ്ങളെ ചുറ്റിയുള്ള ശുദ്ധ വിനോദയാത്രക്കാണ് ഈ 35-അടിയുള്ള BE35 വൈദ്യുത ബസ്. San Jose, Los Angeles, Sacramento, San Francisco എന്നിവയാണ് ആ നഗരങ്ങള്‍. EcoRide ല്‍ 37 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. UQM® PowerPhase®150 വൈദ്യുത propulsion system ത്തിന് 650 N-m തിരിയല്‍ ശക്തിയും(torque) 150 kW (201 … Continue reading വൈദ്യുത ബസ്

സൈക്കിള്‍ യാത്രക്കാരനായ വി.എസ്‌.എസ്‌.സി. അസോസിയേറ്റ്‌ ഡയറക്ടര്‍

ആകാശദൗത്യങ്ങളുമായി എസ്‌.എല്‍.വി.യും പി.എസ്‌.എല്‍.വി.യുമൊക്കെ കുതിച്ചുയരുമ്പോള്‍ കുമാരപുരത്തുനിന്ന്‌ വേളിയിലേക്ക്‌ പതിയെ സൈക്കിള്‍ ചവിട്ടിവരികയാവും ആദിമൂര്‍ത്തി. ചന്ദ്രയാന്‍ ദൗത്യത്തിലുള്‍പ്പെടെ പ്രധാന ചുമതലകള്‍ വഹിച്ച വി.എസ്‌.എസ്‌.സി. അസോസിയേറ്റ്‌ ഡയറക്ടര്‍ ഡോ. വി. ആദിമൂര്‍ത്തിയുടെ 'ഭ്രമണപഥ'മാണിത്‌. ഇന്ത്യന്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി വൈസ്‌ പ്രസിഡന്റുകൂടിയായ ഈ വി.എസ്‌.എസ്‌.സി. അസോസിയേറ്റ്‌ ഡയറക്ടര്‍ ഔദ്യോഗിക വാഹനംപോലുമുപേക്ഷിച്ച്‌ കുമാരപുരത്തെ വീട്ടില്‍നിന്നും തിരികെയും സൈക്കിളില്‍മാത്രം സഞ്ചാരം തുടങ്ങിയിട്ട്‌ മൂന്നു പതിറ്റാണ്ടിലേറെയായി. ഓഫീസിലേക്കുമാത്രമല്ല, ജില്ലയില്‍ എവിടെ പോകണമെങ്കിലും 'ചവിട്ടി' നീങ്ങുകയേയുള്ളൂ ഇദ്ദേഹം. പ്രഗല്‌ഭ ശാസ്‌ത്രജ്ഞനായ ആദിമൂര്‍ത്തിയാണ്‌ സൈക്കിളില്‍ മണിയും മുഴക്കിപോകുന്നതെന്ന്‌ തിരിച്ചറിയുന്നവര്‍ … Continue reading സൈക്കിള്‍ യാത്രക്കാരനായ വി.എസ്‌.എസ്‌.സി. അസോസിയേറ്റ്‌ ഡയറക്ടര്‍

കാര്‍ പരസ്യത്തിന്റെ നികുതി പരിഷ്കരിക്കുക

സിഗററ്റ് പാക്കറ്റിന്റെ പുറത്തെഴുതിയിട്ടുള്ളത് പോലെ കാറിന്റെ പരസ്യങ്ങളിലും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള "ആരോഗ്യ മുന്നറീപ്പ്" നല്‍കണെമെന്ന് സര്‍ക്കാരിന്റെ കാലാവസ്ഥാമാറ്റ നിയമത്തിനെ വിമര്‍ശിക്കുന്ന Labour MP പറയുന്നു. കാര്‍ പരസ്യത്തിന്‍ മേലുള്ള സര്‍ക്കാരിന്റെ മുന്നറീപ്പ് കാര്‍കമ്പനികളെ ശക്തമായി നിര്‍ബന്ധിച്ച് കൂടുതല്‍ ധാര്‍മ്മികതയുള്ളവരാക്കണം എന്ന് കാലാവസ്ഥാമാറ്റ സംഘത്തിന്റെ തലവനായ Colin Challen MP പറഞ്ഞു. ധാരാളം കാറുകള്‍ "കൂടുതല്‍ ഹരിതം" എന്ന പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യത്തില്‍ അവ പരിസ്ഥിതി നശിപ്പിക്കുന്നവയാണ്. ബ്രിട്ടണില്‍ പ്രതിവര്‍ഷം £80 കോടി പൌണ്ട് പരസ്യങ്ങള്‍ക്കായി കാര്‍ കമ്പനികള്‍ … Continue reading കാര്‍ പരസ്യത്തിന്റെ നികുതി പരിഷ്കരിക്കുക

അതിവേഗ തീവണ്ടി ഒരു പരിഹാരമാണോ?

വേഗത എന്നത് ആകര്‍ഷകമായ ഒന്നാണ്. അത് നല്ലതായി തോന്നും. സമയം ലാഭിക്കുന്നത് പണം ലാഭിക്കുന്നതിന് തുല്യമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുകയും ചെയ്യും. അതിന്റെ ഫലം സമൂഹത്തിന് മൊത്താണെന്നുമാണ് അവരുടെ അവകാശവാദം. HSR ന്റെ വക്താക്കളുടെ അഭിപ്രായത്തില്‍ അത് കൂടുതലാളുകളേയും ചരക്കുകളേയും കടത്തിക്കൊണ്ടു പോകുകയും വ്യോമയാനത്തിന്റെ ഹരിതഗ്രഹവാതക ഉദ്‌വമനം കുറക്കുകയും ചെയ്യുന്നു. അതിവേഗ തീവണ്ടി ശേഷി വര്‍ദ്ധിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. പക്ഷേ എന്തിനാണ് നാം ശേഷി വര്‍ദ്ധിപ്പിക്കുന്നത് എന്നതാണ് ചോദ്യം. അത് ശരിയാണോ എന്നതും ചോദ്യമാണ്. double-decker തീവണ്ടിയുപയോഗിച്ച് … Continue reading അതിവേഗ തീവണ്ടി ഒരു പരിഹാരമാണോ?

1 ബസ്സ് = 50 കാറുകള്‍

സ്വീഡനിലെ പരസ്യക്കമ്പനിയായ Acne ശ്രദ്ധേയമായൊരു പ്രവര്‍ത്തനം Flygbussarna എന്ന വിമാനത്താവള ബസ്സ് സര്‍‌വ്വീസിന് വേണ്ടി നടത്തി. അത് സ്വകാര്യ കാര്‍ അപേക്ഷിച്ച് ബസ്സില്‍ യാത്ര ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. 50 നശിച്ച കാറുകള്‍ കൊണ്ട് നിര്‍മ്മിച്ച, Flygbussarna ന്റെ ബസ്സിനെ പോലെ തോന്നിക്കുന്ന  രൂപമാണത്. സ്വീഡിഷ് വിമാനത്താവളത്തിലേക്കുള്ള ഹൈവേക്ക് സമീപമാണിത് സ്ഥാപിച്ചിരിക്കുന്നത്. 50 പേര്‍ക്ക് ഇരിക്കാവുന്ന Flygbussarna ന്റെ ബസ്സിന് റോഡില്‍ നിന്ന് 50 കാറുകളെ ഒഴുവാക്കാനാകും എന്നതാണ് ഇതിന്റെ ആശയം. കാറിന്റെ ശരാരാശരി കടത്തല്‍ ശേഷി … Continue reading 1 ബസ്സ് = 50 കാറുകള്‍

കപ്പല്‍ മലിനീകരണം

കപ്പല്‍ മൂലമുള്ള മലിനീകരണത്തെക്കുറിച്ച് ബ്രിട്ടണും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അപകടം കുറച്ച് കാണുന്നു എന്ന് ആരോപണമുണ്ട്. 5 കോടി കാറുകള്‍ പുറത്തുവിടുന്ന ക്യാന്‍സറും ആസ്മയുമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് തുല്യമാണ് ഒരു ഭീമന്‍ container കപ്പല്‍ പുറത്തുവിടുന്ന പദാര്‍ത്ഥങ്ങള്‍. കാര്‍, കപ്പല്‍ എന്നിവയുടെ എഞ്ജിന്റെ വലിപ്പം, സാധാരണ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്‍മ, എന്നിവയില്‍ അടിസ്ഥാനപ്പെടുത്തി കപ്പല്‍ വ്യവസായത്തിനകത്തുള്ളവര്‍ കണ്ടെത്തിയ രഹസ്യ രേഖകളനുസരിച്ച് ലോകത്തെ ഏറ്റവും വലിയ 15 കപ്പല്‍ കമ്പനികള്‍ ചെയ്യുന്ന മലിനീകരണം ലോകത്തെ 76 കോടി കാറുകള്‍ പുറത്തുവിടുന്ന … Continue reading കപ്പല്‍ മലിനീകരണം

ജോലിക്കായി ചെയ്യുന്ന യാത്ര

2001 ലെ Nationwide Household Travel Survey (NHTS) യുടെ കണക്ക് പ്രകാരം മൊത്തം വാഹനയാത്രകളുടെ 58% വും 17.7 കിലോമീറ്ററില്‍ താഴെയുള്ള യാത്രക്ക് വേണ്ടിയാണ്. ജോലിക്ക് വേണ്ടി വണ്ടി ഓടുന്നത് 8 കിലോമീറ്ററില്‍ താഴെയും. അത് 37% യാത്രകളാണ്. 9.6 കിലോമീറ്റര്‍ മുതല്‍ 16 കിലോമീറ്റര്‍ വരെയുള്ള യാത്ര 21% വരും. 50 കിലോമീറ്ററില്‍ കൂടുതല്‍ ജോലിസ്ഥലത്തേക്ക് വണ്ടിയോടുന്നത് 10% യാത്രകള്‍ക്കാണ്. - സ്രോതസ്സ് treehugger

സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി

ചൈനയില്‍ പൊതു ജനം ഉപയോഗിക്കുന്ന കാറുകളുടെ എണ്ണം 2007 മുതല്‍ 2008 വരെ 24.5% കൂടി 2.438 കോടിയില്‍ എത്തി എന്ന് National Bureau of Statistics of China റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള കാറിന്റെ എണ്ണം 2007 നേക്കാള്‍ 28.0% കൂടി 1.947 കോടിയായി. 2008 ന്റെ അവസാനം മൊത്തം മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 6.467 കോടിയാണ്. ഇത് 13.5% അധികാണ്. ഇതില്‍ സ്വകാര്യ വാഹനങ്ങള്‍ 4.173 കോടിയാണ്. 18.1% അധികം. എല്ലാ ഗതാഗത … Continue reading സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി

മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം

ലോകം മൊത്തം കാറുകള്‍ വായുവിലേക്ക് പുറം തള്ളുന്ന പൊടി കണിക(particulate matter) മലിനീകരണത്തിന്റെ പകുതിക്ക് തുല്യമായ മലിനീകരണം വാണിജ്യ കപ്പലുകളും ചെയ്യുന്നുണ്ടെന്ന് NOAA യും Boulder ലെ University of Colorado യും നടത്തിയ പഠനം കണ്ടെത്തി. തീരപ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഇത് ബാധിക്കുന്നു. Journal of Geophysical Research ലാണ് ഈ റിപ്പോര്‍ട്ട് വന്നത്. പ്രതി വര്‍ഷം 0.9 teragrams കണികകളാണ് കപ്പലുകള്‍ പുറത്തുവിടുന്നത്. 70% കപ്പല്‍ യാത്രകളും തീര പ്രദേശത്തു നിന്ന് 402 കിലോമീറ്ററിനുള്ളിലായതുകൊണ്ട് … Continue reading മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം

അന്റാര്‍ക്ടികിലേക്കുള്ള യാത്ര വര്‍ദ്ധിക്കുന്നു

ആ പ്രദേശത്തിന്റെ സുരക്ഷിതത്തെ തന്നെ അപകടത്തിലാക്കിക്കൊണ്ട് അന്റാര്‍ക്ടികിലേക്കുള്ള വിനോദ സഞ്ചാരം കൂടുന്നു. അവിടെ എത്തുന്ന cruise കപ്പലുകളുടെ എണ്ണം 90 കളിലെ 35 എണ്ണത്തില്‍ നിന്ന് കഴിഞ്ഞ വേനല്‍കാലത്തെ 258 ല്‍ എത്തി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഈ ടൂറിസം സഹായിക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അന്റാര്‍ക്ടിക്ക പോലെ ദുര്‍ബലമായ സ്ഥലത്ത് ഭീമന്‍ cruise കപ്പലുകള്‍ വലിച്ചുകൊണ്ട് പോകുന്നത് ഗുണകരമായ ഫലമുണ്ടാവില്ല. 'കാലാവസ്ഥാ ടൂറിസം': ആഗോളതപനം ഭീഷണിയാല്‍ ഇല്ലാതാകുന്ന ചില പ്രദേശങ്ങള്‍ നഷ്ടപ്പെടുന്നതിന് മുമ്പ് കാണാന്‍ ആളുകള്‍ക്ക് … Continue reading അന്റാര്‍ക്ടികിലേക്കുള്ള യാത്ര വര്‍ദ്ധിക്കുന്നു