വൈദ്യുത റിക്ഷ

ഡല്‍ഹിയില്‍ ആരംഭിച്ച് Soleckshaw ബാറ്ററികൊണ്ടോ പെഡല്‍ ചവുട്ടിയോ ഓടിക്കാവുന്ന റിക്ഷയാണ്. 36 വോള്‍ട്ട് ബാറ്ററി അതില്‍ ഉപയോഗിക്കുന്നു. ആറ് മണിക്കൂറ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 72 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാവും. മൂന്നു സീറ്റും, വൈദ്യുത വിളക്കുകളും, FM റേഡിയോയും, മൊബൈല്‍ ചാര്‍ജ്ജറും ഉള്ള ഇതിന് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയാണുള്ളത്. കയറ്റം കേറാനും കഴിയും. 80 ലക്ഷം വരുന്ന റിക്ഷാവലിക്കാര്‍ക്ക് ആശ്വാസമാണ് പുതിയ റിക്ഷ. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ഈ പ്രൊജക്റ്റ് മലിനീകരണവും രാജ്യത്തിന്റെ ഫോസിലിന്ധന ആശ്രയവും കുറക്കും. … Continue reading വൈദ്യുത റിക്ഷ

കാറിനെതിരെയുള്ള യുദ്ധം

ന്യൂയോര്‍ക്ക് നഗരം ബ്രോഡ്‌വേയെ അതിവേഗം ഒരു പങ്കുവെക്കുന്ന തെരുവാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളില്‍ 5th റോഡും ബ്രോഡ്‌വേയും കൂടിച്ചേരുന്ന പ്രശസ്തമായ ഭാഗം കാണാം. Madison Square Park ഉം Flatiron Building ഉം ഉണ്ട് അതില്‍. എന്നാല്‍ ഇപ്പോള്‍ അവിടെ വലിയ മാറ്റങ്ങളാണ്. വലിയ നടപ്പാതകള്‍, സൈക്കിള്‍ പാത, മേശകളും കസേരകളുമിട്ട പൊതു വിപണിസ്ഥലം, കാറുകളും ഈ തീരക്കേറിയ നഗര കേന്ദ്രത്തിലൂടെ കടന്ന് പോകുന്നു. ഇതൊക്കെ വളരെ വേഗം കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ചതാണ്. ഭൗമദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി … Continue reading കാറിനെതിരെയുള്ള യുദ്ധം

അമേരിക്കക്കാര്‍ മാറുന്നു, പക്ഷേ മാധ്യങ്ങളോ …

George F. Will ന്റെ ലേഖനംNewsweekല്‍ . അമേരിക്കയിലെ 5 നഗരങ്ങളിലെ .01% ആളുകള്‍ ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നു. 1. പോര്‍ട്ട്‌ലാന്റ്, ഒറിഗണ്‍ ഒന്നാം സ്ഥാനത്ത്. 16% പോര്‍ട്ട്‌ലാന്റ്കാര്‍ക്ക് സൈക്കിളാണ് വാഹനം. സൈക്കിള്‍ പാതയില്‍ അവടെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് വിഷമകരമാണ്. 2. Boulder, കൊളറാഡോ. 21% യാത്രകളും സൈക്കിള്‍ വഴിയാണ്. 14% ആളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്നു. നഗരത്തിലെ 95% റോഡുകള്‍ക്കും സൈക്കിള്‍ പാതയുണ്ട്. 3. Davis, കാലിഫോര്‍ണിയ. അമേരിക്കയിലെ ഏറ്റവും സൈക്കിള്‍ സൗഹൃദമായ നഗരം. … Continue reading അമേരിക്കക്കാര്‍ മാറുന്നു, പക്ഷേ മാധ്യങ്ങളോ …

വാഹനങ്ങളുടെ എണ്ണം

16.8 കോടി - ഇതാണ് ചൈനയിലെ വാഹനങ്ങളുടെ എണ്ണം. ഓട്ടോമൊബൈല്‍, മോട്ടോര്‍ സൈക്കിള്‍, ട്രാക്റ്റര്‍, ട്രൈലര്‍ തുടങ്ങി എല്ലാം ഇതില്‍ ഉള്‍പ്പെടും. 2006 ല്‍ Department of Transportation study യുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ 25 കോടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ട്. 1960 ല്‍ 7.4 കോടി ആയിരുന്നു വാഹങ്ങളുടെ എണ്ണം. കഴിഞ്ഞ വര്‍ഷം ചൈനീസ് റോഡുകളിലേക്ക് 82.6 ലക്ഷം പുതിയ വാഹനങ്ങള്‍ എത്തിച്ചേര്‍ന്നു. 5.17% വളര്‍ച്ച. 2005-2006 കാലയളവില്‍ അമേരിക്കന്‍ വാഹങ്ങളുടെ എണ്ണം 1.38% … Continue reading വാഹനങ്ങളുടെ എണ്ണം

ഒളിമ്പിക്സിന് ശേഷം ബീജിങ്ങിലെ കാര്‍ നിയന്ത്രണം

ട്രാഫിക്ക് smooth ആക്കാനും വായു മലിനീകരണം കുറക്കാന്‍ വേണ്ടി ഒളിമ്പിക്സിന് നടക്കുന്ന സമയത്ത് കൊണ്ടുവന്ന കാര്‍ നിയന്ത്രണങ്ങള്‍ ബീജിങ്ങ് നിലനിര്‍ത്തുന്നു. 30% സര്‍ക്കാര്‍ വാഹനങ്ങള്‍ നീക്കം ചെയ്യും. ബാക്കിയുള്ള 70% സര്‍ക്കാര്‍ വാഹനങ്ങളും, കോര്‍പ്പറേറ്റ്, സ്വകാര്യ കാറുകളും അഞ്ച് പ്രവര്‍ത്തി ദിനത്തില്‍ ഒരു ദിവസമെന്ന നിലയില്‍ റോഡില്‍ ഇറക്കാന്‍ പാടില്ല. കാര്‍ നമ്പര്‍ അവസാനിക്കുന്നത അക്കം 1 ഓ 6 ഓ ആണെങ്കില്‍ തിങ്കളാഴ്ച്ച റോഡില്‍ ഇറക്കരുത്. അതുപോലെ 2 ഓ 7 ഓ ആണെങ്കില്‍ ചെവ്വാഴ്ചയില്‍ … Continue reading ഒളിമ്പിക്സിന് ശേഷം ബീജിങ്ങിലെ കാര്‍ നിയന്ത്രണം

ടര്‍ക്കിയില്‍ അതിവേഗ തീവണ്ടി

1923 മുതല്‍ 1946 വരെയുള്ള കാലത്ത് ടര്‍ക്കിയില്‍ പ്രതിവര്‍ഷം 128 കിലോമീറ്റര്‍ റയില്‍ പാതകളാണ് നിര്‍മ്മിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അതിന് ശേഷം 1946 മുതല്‍ 2003 വരെ ഈ വ്യവസായം മന്ദതയിലായിരുന്നു. വെറും 11 കിലോമീറ്റര്‍ പാതകളേ പണിയുന്നുണ്ടായിരുന്നുള്ളു. 2003 ന് ശേഷം അതിവേഗ പാതകള്‍ നിര്‍മ്മിച്ചുകൊണ്ട് റയില്‍ മുന്നേറാന്‍ തുടങ്ങി. 210 കിലോമീറ്റര്‍ ദൂരമുള്ള Ankara, Eskişehir എന്നീ നഗരങ്ങള്‍ക്കിടയിലായിരുന്നു ആദ്യ അതിവേഗ പാത നിര്‍മ്മിച്ചത്. ഇത് യാത്രാസമയം 180 മിനിറ്റില്‍ നിന്ന് 80 മിനിറ്റായി കുറച്ചു. … Continue reading ടര്‍ക്കിയില്‍ അതിവേഗ തീവണ്ടി

എന്തുകൊണ്ട് നമുക്ക് വലിയ റോഡുകള്‍ വേണ്ടിവരുന്നു?

തുല്ല്യ എണ്ണം ആളുകളെ കടത്തിക്കൊണ്ടു പോകുന്നതില്‍ കാര്‍, ബസ്, സൈക്കിള്‍ ഇവക്ക് റോഡില്‍ വേണ്ട സ്ഥലം: Press-Office City of Müenster, Germany – from treehugger ഇനി പറയൂ നാം എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്...

അന്റാര്‍ക്ടിക്കയിലേക്ക് ടൂറിസം

അന്റാര്‍ക്ടിക്കയിലേക്കുള്ള ടൂറിസം വളരുകയാണ്. 1985 ല്‍ ആയിരത്തിനടുത്ത് ആളുകള്‍ അന്റാര്‍ക്ടിക്ക സന്ദര്‍ശിച്ചപ്പോള്‍ 2007/2008 ല്‍ 40,000 പേരാണ് അവിടെയെത്തിയത്. ഈ വളര്‍ച്ച അവിടുത്തെ പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കും. അവിടെ പരിശോധനയും നിബന്ധനകളും നടപ്പാക്കാനുള്ള സംവിധാനമില്ലാത്ത് പ്രശ്നങ്ങള്‍ കൂടുതലാക്കും. Antarctic Treaty System ATS അനുസരിച്ച് ഈ വളര്‍ച്ചയേ എങ്ങനെ പൊരുത്തപ്പെടുത്തുമെന്നാണ് ബന്ധപ്പെട്ട സംഘങ്ങള്‍ ആശങ്കപ്പെടുന്നത്. അന്റാര്‍ക്ടിക്ക ഒരു സ്വതന്ത്ര രാജ്യമല്ലാത്തതുകൊണ്ടും ഭരണഘടനയില്ലത്തതു കൊണ്ടും കാര്യങ്ങള്‍ വിഷമമാണ്. ശക്തമായ guidelines ഉം codes of conduct ഉം കൊണ്ട് ഇത് … Continue reading അന്റാര്‍ക്ടിക്കയിലേക്ക് ടൂറിസം

ഹരിത യാത്ര നിര്‍ദ്ദേശങ്ങള്‍

എണ്ണ വില കൂടിവരുന്നത് ജോലി സ്ഥലത്തുനിന്ന് ദൂരെ താമസിക്കുന്നവരുടെ മടിശീലയേയും ജീവിത രീതിയേയും ബാധിക്കുന്നുണ്ട്. അതോടൊപ്പം കാലാവസ്ഥാ മാറ്റത്തേയും. വീട്ടില്‍ നിന്ന് ജോലി ചെയ്തും വ്യോമയാനം ഒഴുവാക്കി വീഡിയോ കോണ്‍ഫെറന്‍സും മറ്റും നടത്തി മൈലേജ് വര്‍ദ്ധിപ്പിക്കാം. നിങ്ങളുടെ യാത്രയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയെന്നാല്‍ നിങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് തുല്യമാണ്. അതിനുള്ള ചില ഹരിത നുറുങ്ങുകളിതാ. ഇത് നിങ്ങളുടെ പണം സംരക്ഷിക്കും, സമയവും കാര്‍ബള്‍ കാല്‍പാടും കുറക്കും. ചിലപ്പോള്‍ മരുന്നുകളില്ലാതെ നിങ്ങളുടെ ഭാരവും കുറക്കും ! അമേരിക്കക്കാര്‍ പ്രതി … Continue reading ഹരിത യാത്ര നിര്‍ദ്ദേശങ്ങള്‍

ആംസ്റ്റര്‍ഡാമിലെ City Cargo

ആംസ്റ്റര്‍ഡാമിന്റെ എല്ലാമാണ് ശുദ്ധവായൂ. അതുകൊണ്ടാണ് ലളിതമായതും എന്നാല്‍ വിപ്ലവകരവുമായ ആശയം ഉപയോഗിച്ച് City Cargo എന്ന കമ്പനിക്ക് അവിടെ പ്രവര്‍ത്തനം തുടങ്ങാനും വിജയിക്കാനുമായത്. ആംസ്റ്റര്‍ഡാമിലെ റോഡില്‍ ഏറ്റവും അധികം മലിനീകരണം നടത്തുന്നത് ഡീസല്‍ ട്രക്കുകളാണ്. എന്നാല്‍ അതില്‍ പകുതിയെ City Cargo Tram ഉം വൈദ്യുത ട്രക്കുകളും മാറ്റും. ട്രാമുകള്‍ (light rails) നല്ല കണ്ടുപിടുത്തമാണ്. കൃത്യസമയം പാലിക്കാന്‍ അതിന് കഴിയും, ആയിരക്കണക്കിന് ആളുകളെ അത് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. ആയിരം വ്യത്യസ്ഥ വാഹനങ്ങളിലെ വ്യത്യസ്ഥ എഞ്ജിന് പകരം ഒറ്റ … Continue reading ആംസ്റ്റര്‍ഡാമിലെ City Cargo