സംഘടനകൾ, കർഷക പ്രതിനിധികൾ, ഉപഭോക്താക്കൾ, വിദഗ്ദ്ധർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ അണിചേരുന്ന GM-Free India എന്ന സംഘടന അവരുടെ നിരാശയും, Food Safety and Standards Authority of India (FSSAI)യുടെ ജനിതകമാറ്റംവരുത്തിയ ആഹാരത്തെക്കുറിച്ചുള്ള കരട് നിയന്ത്രണങ്ങിൽ വ്യാകുലതയും പ്രകടിപ്പിച്ചു. പൗരൻമാരുടെ താൽപ്പര്യമല്ല കരട് പ്രകടിപ്പിക്കുന്നത്. പകരം ബിസിനസ് താൽപ്പര്യങ്ങളാണ്. തങ്ങളുടെ മുമ്പത്തെ പ്രതികരണങ്ങളിലെ ഒരു input പോലും FSSAI പരിഗണിച്ചില്ല എന്ന് FSSAI ന്റെ തലവന് അയച്ച കത്തിൽ സംഘം സൂചിപ്പിച്ചു. — സ്രോതസ്സ് downtoearth.org.in | … Continue reading ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്
ടാഗ്: ജനിതകമാറ്റം വരുത്തിയ ജീവി
ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്
ഇന്ത്യയിലെ പരുത്തിനിലങ്ങളിൽ 90 ശതമാനവും ബിടി. കോട്ടൺ കൈയ്യടക്കുന്നു (ബി.ടി. എന്നാൽ Bacillus thuringiensis - ബസില്ലസ് തുരിംഗിൻസിസ്. ഒരു തരം ബാക്ടീരിയ. ജനിതകമാറ്റം വരുത്താവുന്ന ഈ ബാക്ടീരിയയെ ജൈവകൃഷിയിൽ ഉപയോഗിക്കുന്നു). ഏത് കീടങ്ങളെ തുരത്താനാണോ ജനിതകമാറ്റം വരുത്തിയ ഈ ബാക്ടീരിയയെക്കൊണ്ട് ലക്ഷ്യമിട്ടത്, അതേ കീടങ്ങൾതന്നെ ഇന്ന് പ്രതിരോധശക്തി നെടി, കൂടുതൽ അപകടകാരികളായി തിരിച്ചുവന്ന് കൃഷിയേയും കൃഷിക്കാരേയും തകർക്കുന്നു ആദ്യം നവംബറിലും പിന്നീട് വീണ്ടും ഫെബ്രുവരി-മാർച്ചിലും സംസ്ഥാന റവന്യൂ, കൃഷിവകുപ്പുകൾ നടത്തിയ വിളപരിശോധനയിൽ കണ്ടെത്തിയത്, സംസ്ഥാനത്ത് പരുത്തിക്കൃഷി … Continue reading ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്
മൊൺസാന്റോ, ജീവന്റെ പ്രഭു
https://mf.b37mrtl.ru/files/2019.03/5ca061e5fc7e9334348b459a.mp4 The fight for life v. Monsanto/Bayer AG Vandana Shiva On Contact US farmers paying 10 billion dollars in addition to cost of seed for the royalty payments. they ride on society and give nothing back their philanthropies are investments for future economies. his philanthropies is a chain of slavery
ജനിതകമാറ്റം വരുത്തിയ വിളകളെ എതിർക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണ്
ജനിതകമാറ്റം വരുത്തിയ വിളകൾ ഉൻമൂലന സാങ്കേതികവിദ്യയാണ്. അത് അതിജീവനത്തിന്റെ അടിസ്ഥാന ജന്മവാസനയെ ഇല്ലാതാക്കുന്നു എന്ന് ജൈവ കൃഷി പ്രസ്ഥാനത്തിന്റെ കപിൽ ഷാ പറയുന്നു. ബാംഗ്ലൂരിൽ വെച്ച് നടന്ന Natural Farming Summit 2017 ൽ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അവതരിപ്പിച്ചുകൊണ്ട്, കൂടുതൽ ഉൽപ്പാദനത്തിന്റെ പേരിൽ ജീനുകളിൽ അധാർമികമായ കുസൃതിപ്പണികൾ ചെയ്യുന്നതിനെ ഷാ ചോദ്യം ചെയ്യുന്നു. — സ്രോതസ്സ് downtoearth.org.in | Subhojit Goswami | 09 May 2017
ജനിതകമാറ്റം വരുത്തിയ കടുകിനെക്കുറിച്ചുള്ള ICAR ന്റെ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്ക് എഴുതി
ജനിതകമാറ്റം വരുത്തിയ കടുകായ Dhara Mustard Hybrid (DMH-11) നെക്കുറിച്ച് Union Ministry of Agriculture and Farmers’ Welfare ഇറക്കിയ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞരും സാമൂഹ്യ പ്രതിനിധികളും, പരിസ്ഥിതിവാദികളും ഒത്തുചേര്‍ന്നു. പരിസ്ഥിതി മന്ത്രിക്കും പ്രധാനമന്ത്രിക്കും അവര്‍ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതി. ശാസ്ത്രജ്ഞര്‍ക്ക് തെളിവിന്റെ അടിസ്ഥാനത്തിലെ അവരുടെ പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെ ആ ഉത്തരവ് തടയുന്നു. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 10 Jan 2023
GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്
ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതിന്റെ തെളിവാണ്, നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള യൂണിയന്‍ സര്‍ക്കാരിന്റെ പ്രതികരണം എന്ന് വിവധ രംഗത്തെ പൌരന്‍മാരുടെ സംഘടനയായ GM-free India അവകാശപ്പെടുന്നു. ഒക്റ്റോബര്‍ 18, 2022 ന് അംഗീകാരം കിട്ടിയ വിവാദപരമായ Dhara Mustard Hybrid (DMH-11) ന്റെ അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള അവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് പറഞ്ഞ് കൃഷിക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ സംഘടന യൂണിയന്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 09 Jan … Continue reading GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്
ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍
GM-free India എന്ന ആവശ്യത്തിനായുള്ള ഇന്‍ഡ്യയിലെ പൌരന്‍മാരുടെ വിശാലമായ പ്രസ്ഥാനം ജനുവരി 6, 2023, ന് പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഇന്‍ഡ്യയിലെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലുണ്ടായ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ 15 ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ നിര്‍ണ്ണായക വാദത്തിന് മുമ്പാണ് ഇത് വന്നിരിക്കുന്നത്. ഒരു ഔപചാരിക അംഗീകാര കത്ത് പുറത്തിറക്കുന്നതിന് ഏതാനും ദിവസത്തിന് മുമ്പാണ് Directorate of Rapeseed-Mustard Research (DRMR) ന് വിത്തിന്റെ അപേക്ഷകര്‍ GM കടുക് വിത്ത് എത്തിച്ചത്. GM … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍
ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്ക് തിരിച്ച് വരാന്‍ പറ്റാത്ത ദോഷമുണ്ടാക്കും
നവംബര്‍ 30, 2022 ന് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്രം പരിസ്ഥിതി അനുമതി കൊടുത്തതിനെ എതിര്‍ക്കുന്നതിന്റെ വാദം സുപ്രീം കോടതി കേട്ടു. വിള പുറത്തുവിട്ടാല്‍ തിരിച്ച് വരാന്‍ പറ്റാത്ത തരം പരിസ്ഥിതിയുടെ മലിനീകരണവും ഇതുവരെ അറിയാന്‍ പറ്റാത്ത പ്രത്യാഘാതങ്ങളും ഉണ്ടാകും എന്ന് കോടതിയോട് പറഞ്ഞു. പരാതിക്കാരിയായ Aruna Rodrigues ന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ അംഗീകാരം കൊടുത്തതിന് എതിരെ വിശദമായ വാദങ്ങള്‍ നിരത്തി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെ GM Free India പോലുള്ള സന്നദ്ധ പ്രവര്‍ത്തകരും കേസ് … Continue reading ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്ക് തിരിച്ച് വരാന്‍ പറ്റാത്ത ദോഷമുണ്ടാക്കും
ജനിതകമാറ്റം വരുത്തിയ കടുക്: ആ വിള ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കണം
അടുത്തകാലത്ത് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു. വലിയ എതിര്‍പ്പുകളുണ്ടായ ഇത്തരം വിളകളുടെ ദീര്‍ഘകാലത്തെ ഫലത്തെക്കുറിച്ച് നമുക്ക് അറിയില്ല എന്നതാണ് വിമര്‍ശരുടെ അഭിപ്രായം. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് നാം എന്തെല്ലാം അറിയണം. വാണിജ്യപരമായ കൃഷിക്ക് വേണ്ടി ഇന്‍ഡ്യ സര്‍ക്കാര്‍ ആദ്യം അംഗീകരിച്ച ജനിതകമാറ്റം വരുത്തിയ വിള Bt പരുത്തി ആയിരുന്നു. 2002 ല്‍. പിന്നീട് വന്നത് Bt വഴുതനങ്ങ ആയിരുന്നു. — സ്രോതസ്സ് downtoearth.org.in | Santosh Kr Verma, Gurpreet Singh , … Continue reading ജനിതകമാറ്റം വരുത്തിയ കടുക്: ആ വിള ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കണം
മെക്സിക്കോയുടെ ജനിത ചോള നിരോധനം പൊളിക്കാന്‍ അമേരിക്ക ശ്രമിച്ചു
ജനിതകമാറ്റം വരുത്തിയ ചോളത്തിന്റെ നിരോധനം മെക്സിക്കോയില്‍ തുടരുന്നതിനെ തടയാന്‍ ശ്രമിക്കുന്നത് വഴി ബൈഡന്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യത്തിനും നിര്‍ണ്ണായക പരാഗണം നടത്തുന്നവര്‍ക്കും മേലെ വലിയ കാര്‍ഷിക കോര്‍പ്പറേറ്റുകളുടെ ലാഭത്തിന് പ്രാധാന്യം കൊടുക്കുന്നു എന്ന് പരിസ്ഥിതി സംഘങ്ങള്‍ ആരോപിച്ചു. ജനിതക മാറ്റം വരുത്തിയ ചോളം മെക്സിക്കോയെ കൊണ്ട് സമ്മതിപ്പിക്കാനായി ശക്തി പ്രയോഗിക്കുന്ന അമേരിക്കയുടെ നാണംകെട്ട ശ്രമം 21ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വമാണെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന Center for Biological Diversity ന്റെ നേതൃത്വം ആയ Lori Ann Burd പറഞ്ഞു. — … Continue reading മെക്സിക്കോയുടെ ജനിത ചോള നിരോധനം പൊളിക്കാന്‍ അമേരിക്ക ശ്രമിച്ചു