960 മെഗാവാട്ട് കാറ്റാടി നിലയങ്ങള്‍ ജര്‍മ്മനിയില്‍

ജര്‍മ്മന്‍ തീരത്ത് 960 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ENOVA Energieanlagen GmbH ഉം RWE Innogy ഉം ധാരണയായി. Innogy Nordsee 1 എന്ന് വിളിക്കുന്ന പദ്ധതി ജര്‍മ്മനിയിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായിരിക്കും. Juist ദ്വീപിന് 40 കിലോമീറ്റര്‍ വടക്ക് 150 km² സ്ഥലത്ത് ഇത് വ്യാപിക്കും. 5-6 MW ശേഷിയുള്ള 150ഉം 180ഉം കാറ്റാടികളാണ് സ്ഥാപിക്കുന്നത്. $372 കോടി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. - from renewableenergyworld

ഏറ്റവും ഉറപ്പുള്ള കാറ്റാടികള്‍

ഒരു ദശാബ്ദത്തെ അദ്ധ്വാനത്തിന് ശേഷം ഇതുവരെ നിര്‍മ്മിക്കപ്പെട്ടതിലും toughest കാറ്റാടി പ്രവര്‍ത്തന സ‍ജ്ജമായി. ഉള്‍ക്കടലിലെ മോശം കാലവസ്ഥ അതിജീവിക്കാന്‍ വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത കാറ്റാടികള്‍ ജര്‍മ്മനിക്ക് വേണ്ടി ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Areva വികസിപ്പിച്ചു. ഭാരം കുറഞ്ഞ ലളിതമായ ഈ കാറ്റാടിക്ക് പുതിയ waterproofing system ഉണ്ട്. കുറവ് പരിപാലനമേ ഇതിന് വേണ്ടൂ. അതുകൊണ്ട് ചിലവേറിയ പരിപാലന യാത്രകളുടെ എണ്ണം കുറക്കാനാകും. സ്ഥാപിക്കാനും എളുപ്പമാണ് ജലനിരപ്പില്‍ നിന്ന് 90 മീറ്റര്‍ ഉയരമുള്ള ഈ കാറ്റാടികള്‍. കാറ്റാടിയുടെ ഇതളുകളുടെ … Continue reading ഏറ്റവും ഉറപ്പുള്ള കാറ്റാടികള്‍

ആണവോര്‍ജ്ജത്തിനെതിരെയുള്ള ജര്‍മ്മനിയിലെ സമരം

തണുത്ത കാലാവസ്ഥയും ചെറുതായി പെയ്യുന്ന മഴയും വക വെക്കാതെ ഏകദേശം 15,000 ജര്‍മ്മന്‍കാര്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആണവ നിലങ്ങള്‍ക്കെതിരായ പ്രതിക്ഷേധം പ്രകടിപ്പിച്ചു. 52 കിലോമീറ്റര്‍ നീളമുള്ള പന്തം കെട്ടി നടത്തിയ പ്രകടനം. കൂടുതല്‍ പ്രകടനക്കാരും തദ്ദേശിയരായിരുന്നെങ്കിലും ദൂര യാത്ര നടത്തി പ്രകടനത്തിന് എത്തിയവരും ധാരാളം ഉണ്ട്. ട്രേഡ് യൂണിയനുകള്‍, പള്ളികള്‍, advocacy groups, പ്രാദേശീക സര്‍ക്കാര്‍, അയല്‍ക്കൂട്ടങ്ങള്‍, സൗഹൃദ സംഘങ്ങള്‍, സ്ഥാപനങ്ങള്‍, ട്രാക്റ്ററുകളുമായി എത്തിയ കൃഷിക്കാര്‍, തുടങ്ങിയവര്‍ ആണവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിലെ ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. "ഇപ്പോഴുള്ള രീതിയില്‍ … Continue reading ആണവോര്‍ജ്ജത്തിനെതിരെയുള്ള ജര്‍മ്മനിയിലെ സമരം

പവനോര്‍ജ്ജ പ്രവചനം

ജര്‍മ്മനിയിലെ Oldenburg University ഉം ഡന്‍മാര്‍ക്കിലെ Riso National Laboratory ഉം ചേര്‍ന്ന് ജര്‍മ്മനിയിലെ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം സൂഷ്മതയോടെ പ്രവചിക്കാനുള്ള സംവിധാനം, Previento system, വികസിപ്പിച്ചു. ഈ പ്രവചനങ്ങള്‍ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലെ ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് അധികം വേണ്ടിവരുന്ന വൈദ്യുതി കൃത്യതയോടെ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കൃത്യമായ പ്രവചനം ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് efficient scheduling വഴി ദശലക്ഷക്കണക്കിന് യൂറോ ലാഭിക്കാനാവും. നാഷണല്‍ ഗ്രിഡിലേക്കുള്ള പവനോര്‍ജ്ജ വൈദ്യുതി പ്രവചിക്കാന്‍ കഴിയുന്നത് ജര്‍മ്മനിയെ സംബന്ധിച്ചടത്തോളം … Continue reading പവനോര്‍ജ്ജ പ്രവചനം

ജര്‍മ്മനിയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റടി പാടം

E.ON ഉം Vattenfall Europe ഉം EWE ചേര്‍ന്നുള്ള ഒരു സംരംഭം ആണ് DOTI. അവരുടെ 18 കോടി യൂറോ ($28.26 കോടി ഡോളര്‍) ചിലവുള്ള തീരക്കടല്‍ കാറ്റടി പാട പ്രൊജക്റ്റിന് അംഗീകാരം ലഭിച്ചു. ഈ പാടത്തെ Borkum West എന്നപേരിലും അറിയപ്പെടും. ഡച്ച് അതിര്‍ത്തിയിലെ Borkum ദ്വീപിന് 45 കിലോമീറ്റര്‍ വടക്ക് ആയിട്ടാണ് ഇത് സ്ഥാപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗികമായ സാമ്പത്തിക സഹായത്തോടെ വടക്കന്‍ ജര്‍മ്മനിയുടെ തീരത്ത് പണിയുന്ന 30 പ്രോജക്റ്റുകളില്‍ ആദ്യത്തേതാണ് ഇത്. ഡന്‍മാര്‍ക്ക് ബ്രിട്ടന്‍ … Continue reading ജര്‍മ്മനിയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റടി പാടം