മെര്‍കുറി ഉദ്‌വമനം

മനുഷ്യരുടെ പ്രവര്‍ത്തഫലമായുള്ള ഉയരുന്ന മെര്‍കുറി ഉദ്‌വമനത്തെക്കുറിച്ച് വിശദമായ ഒരു പഠനം നടന്നു. ലോകം മൊത്തത്തിലും ഏഷ്യയില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്ക് പ്രത്യേകിച്ചും മെര്‍ക്കുറി ഒഴുകിയെത്തി ചൂരയേയും മറ്റ് സമുദ്ര ആഹങ്ങളേയും ബാധിക്കുന്നതിനെക്കുറിച്ച് പുതിയ വെളിച്ചമാണ് ഈ പഠനം. പസഫിക്കിലേക്ക് മെര്‍ക്കുറി എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തില്‍ നിന്നുമാണ്. 2050 ഓടെ പസഫിക്കിലേക്ക് 50% അധികം മെര്‍ക്കുറി എത്തിച്ചേരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. 1990 കളിലേതിനെക്കാള്‍ 30% അധികമാണ് 2006 ലെ മെര്‍ക്കുറി നില എന്ന് ജല സാമ്പിളുകള്‍ ഉപയോഗിച്ചുള്ള പഠനത്തിനം … Continue reading മെര്‍കുറി ഉദ്‌വമനം →

കടലിലെ മരണ മേഖല

മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ച് വരികയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴി വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്നും ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ സമുദ്രജലത്തിന് അമ്ലത കൂടിവരുന്നു. കടല്‍ ജീവികളെ സമുദ്രത്തിന്റെ അമ്ലവത്കരണം കൊണ്ട് മാത്രമല്ല കാര്‍ബണ്‍ ഡൈ ഓക്സൈഡ് ദ്രോഹം ചെയ്യത്. സമുദ്രത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതും ഓക്സിഡന്റെ അളവ് കുറയുകയും ചെയ്യുന്നതിന്റെ വിവരിങ്ങള്‍ സംയോജിപ്പിച്ച് Science മാസികയില്‍ Peter Brewer ഉം Edward … Continue reading കടലിലെ മരണ മേഖല →

ശുദ്ധ വായു നിയമം

പശ്ചാത്തലം ഏപ്രില്‍ 2, 2007, Massachusetts v. EPA, 549 U.S. 497 (2007), ശുദ്ധ ഊര്‍ജ്ജ നിയമത്തിന്റെ (Clean Air Act) പരിധിയില്‍ പെടുന്ന അന്തരീക്ഷം മലിനമാക്കുന്ന വാതകങ്ങളുടെ കൂട്ടത്തില്‍ ഹരിതഗൃഹ വാതകങ്ങളും ഉണ്ടെന്ന സുപ്രീം കോടതി കണ്ടെത്തി. പുതിയ വാഹനങ്ങളില്‍ നിന്ന് വരുന്ന ഹരിതഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യം തകര്‍ക്കുന്ന മലിനീകരണം ഉണ്ടാക്കുന്നോ ഇല്ലയോ എന്ന് അധികാരികള്‍ ഉറപ്പ് വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് ചെയ്യുമ്പോള്‍ അധികാരികള്‍ Clean Air Act ന്റെ 202(a) വിഭാഗം … Continue reading ശുദ്ധ വായു നിയമം →

ഭാഗ്യം മാറ്റിമറിക്കുന്നത്

മാനവ ചരിത്രത്തിന്റെ കൂടുതല്‍ കാലത്തും 'കൂടുതല്‍' എന്നതും, 'മെച്ചപ്പെട്ടത്' എന്നതുമായ രണ്ട് പക്ഷികള്‍ ഒരേ ശാഖയില്‍ തന്നെയിരിക്കുന്നതായിരുന്നു. ഒറ്റ കല്ലിനാല്‍ നിങ്ങള്‍ക്കതില്‍ രണ്ടിനേയും വീഴ്ത്താമായിരുന്നു. അതുകൊണ്ടാണ് ആഡം സ്മിത്ത് ആധുനിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ രാഷ്ട്രങ്ങളുടെ സമ്പത്ത് എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി നൂറ്റാണ്ടുകള്‍ക്ക് ശേഷവും സാമ്പത്തിക ഉത്പാദനം ഉച്ചനിലയിലെത്തിക്കാനുള്ള വിട്ടുവീഴ്ച്ചയില്ലാത്ത ഉദ്യമം അചഞ്ചലമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സ്മിത്തിന്റെ കേന്ദ്ര ആശയമനുസരിച്ച്, കമ്പോള സമൂഹത്തില്‍ വ്യക്തികള്‍ അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ നേടാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരോടൊപ്പം എല്ലാവരേയും സമ്പന്നരാക്കുകയും തോത് … Continue reading ഭാഗ്യം മാറ്റിമറിക്കുന്നത് →

കടലിന് രോഗം

എല്ലാ ജീവജാലങ്ങളും - കരയിലേതായാലും കടലിലേതായാലും - രണ്ട് കാര്യത്തിന് കടലിനെ ആശ്രയിക്കുന്നു: ഓക്സിജന്‍. ഭൂമിയിലുള്ള ഓക്സിജന്റെ കൂടുതലും ഉത്പാദിപ്പിക്കുന്നത് കടലിലെ phytoplankton ആണ്. മഴക്കാടുകളേക്കാള്‍ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കാവുന്നത് humble ആയ ഈ ഏകകോശ ജീവികളെയാണ്. കാലാവസ്ഥാ നിയന്ത്രണം. കടലിലെ ജലപ്രവാഹങ്ങള്‍, കാറ്റ്, ജല-ചക്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. Sea Sick എന്ന പുസ്തകം ലോകത്തെ കടലിന്റെ ഇന്നത്തെ അവസ്ഥയെ പരിശോധിക്കുന്നു - അധികം പരിശോധന നടന്നിട്ടില്ലാത്ത ഭീകരമായ ഭൂമിയിലെ പാരിസ്ഥിതിക … Continue reading കടലിന് രോഗം →

സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു

തവള പോലുള്ള ഉഭയജീവകളുടെ എണ്ണം ലോകം മൊത്തം കുറയുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഇപ്പോള്‍ സാലമാണ്ടറുകളും (salamander) ചേര്‍ക്കപ്പെട്ടിരിക്കുന്നു. University of California, Berkeley യിലെ ജീവശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. മദ്ധ്യ അമേരിക്കയിലെ സാലമാണ്ടറുകളെടെ ഇപ്പോഴത്തെ എ​ണ്ണവും 1969 - 1978 കാലത്ത് നടത്തിയ സര്‍വ്വേയിലെ ഫലവും ആണ് ഗവേഷകര്‍ താരതമ്യം ചെയ്തത്. അന്ന് സാധാരണയായി കണ്ടിരുന്ന സാലമാണ്ടറുകളെടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. Guatemala യുടെ പടിഞ്ഞാറേ … Continue reading സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു →

കടലിന്റെ അമ്ലവത്കരണം

സമുദ്രത്തിലെ ജൈവവ്യവസ്ഥയുടെ തകര്‍ച്ച ഒഴുവാക്കാന്‍ ഉടനടി CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കണമെന്ന് 26 രാജ്യങ്ങളില്‍ നിന്നുള്ള 150 പ്രധാന സമുദ്ര ശാസ്ത്രജ്ഞര്‍ ഭരണാധികാരികളോടും ആസൂത്രണ വിദഗ്ദ്ധരോടും ആവശ്യപ്പെട്ടു. സമുദ്രം കൂടുതല്‍ കൂടുതല്‍ അമ്ല സ്വഭാവമുള്ളതായി തീരുകയാണ്. അതോടൊപ്പം മറ്റ് CO2 പ്രശ്നങ്ങളുമുണ്ട്. Monaco Declaration എന്ന പേരിലാണ് അവര്‍ ഈ മുന്നറീപ്പ് നല്‍കുന്നത്. സമുദ്രത്തിന്റെ അമ്ലവത്കരണം ഇപ്പോള്‍ തന്നെ detectable ആണ്. അതിന്റെ തോത് കൂടിവരുകയും ചെയ്യുന്നു. ഇതിന്റെ സാമൂഹ്യ-സാമ്പത്തിക ആഘാതം കുറക്കണമെങ്കില്‍ അന്തരീക്ഷത്തിലെ CO2 ന്റെ … Continue reading കടലിന്റെ അമ്ലവത്കരണം →

നര്‍വാള്‍ ആഗോളതപനത്തിന്റെ ആദ്യത്തെ ഇര

ധൃവക്കരടിയാണ് നര്‍വാളിനേക്കാള്‍(narwhal) iconic മൃഗം. അതിനെ നമുക്ക് കരയില്‍ കാണാമല്ലോ. അതുകൊണ്ടാണ് ആഗോളതപനത്തിന്റെ ഫലമായുണ്ടാകുന്ന ആവാസവ്യവസ്ഥാനാശത്തേക്കുറിച്ച് പറയുമ്പോള്‍ മറ്റ് ആര്‍ക്ടിക് മൃഗങ്ങളേക്കാള്‍ ധൃവക്കരടിക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നത്. എന്നാല്‍ Ecological Applications journal ല്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനത്തില്‍ ആദ്യ ഇര നര്‍വാളാണെന്നാണ് കണ്ടെത്തിയത്. കടലില്‍ ജീവിക്കുന്ന ഡോള്‍ഫിന്‍, സ്രാവ് തുടങ്ങിയ രോമരഹിതമായ ശരീരം ഉള്ള സസ്തിനികള്‍ പോലുള്ള ഒരു cetacean ആണ് നര്‍വാള്‍. ഇവക്ക് കൊമ്പുണ്ട്. ആര്‍ക്ടിക് പ്രദേശത്തെ ചൂടാകല്‍ എങ്ങനെ ആര്‍ക്ടിക് കടലിലെ സസ്തനികളെ … Continue reading നര്‍വാള്‍ ആഗോളതപനത്തിന്റെ ആദ്യത്തെ ഇര →

തവളയെ തിന്നുന്നത്

ലോകത്തിലെ തവളകള്‍ നിലനില്‍പ്പിനായി വേറൊരു ഭീഷണി നേരിടുന്നു - മനുഷ്യന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര തവള ഇറച്ചി കച്ചവടം 20 കോടിയില്‍ നിന്ന് 100 കോടി തവളകള്‍ എന്ന തോതിലെത്തിയെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ഏകദേശം 11,000 ടണ്‍ ഇറച്ചി വരും. ഐക്യ രാഷ്ട്രസഭയുടെ commodity-trading രേഖകളില്‍ നിന്ന് ആണ് അവര്‍ അന്താരാഷ്ട്ര തവളക്കാല്‍ കച്ചവടത്തിന്റെ കണക്ക് ശേഖരിച്ചത്. ഫ്രാന്‍സിലേക്കാണ് തവളക്കാല്‍ ഏറ്റവും കൂടുതല്‍ കയറ്റിയക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. റിപ്പോര്‍ട്ട് എഴുതിയ ആസ്ട്രേലിയയിലെ University … Continue reading തവളയെ തിന്നുന്നത് →

അമേരിക്കയിലെ മരങ്ങളെ കൊല്ലുന്നതിനെക്കുറിച്ച്

പ്രാദേശികമായ കാലാവസ്ഥാമാറ്റം അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള പ്രായമായ മരങ്ങളെ (old growth trees) കൊല്ലുന്നു. മരങ്ങള്‍ നശിക്കുന്നതിന്റെ തോത് 1955 ന് ശേഷം ഇരട്ടിയായെന്നാണ് പഠനം കാണിക്കുന്നത്. ഇത്തരം മരങ്ങളുടെ നാശം ആ പ്രദേശത്തിന്റെ ecology യെ ബാധിക്കുകയും വനം ശേഖരിക്കുന്ന കാര്‍ബണിന്റെ അളവ് കുറക്കുകയും ചെയ്യും. Science ജേണലാണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്. കീടങ്ങളുടെ ആക്രമണം, വായൂ മലിനീകരണം തുടങ്ങി പല കാരണങ്ങളും പരിശോധിച്ച്, അല്ല എന്നുറപ്പ് വരുത്തിയാണ് പ്രാദേശിക താപനിലാ വര്‍ദ്ധനവാണ് പ്രധാന കാരണം … Continue reading അമേരിക്കയിലെ മരങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് →