ഒരു മിടുക്കന്‍ കണ്ടുപിടുത്തം സൗരോര്‍ജ്ജ വ്യവസായ രംഗത്ത് നിന്ന്

ചൂടുവെള്ളവും വൈദ്യുതിയും തരുന്ന Virtu എന്ന ഹൈബ്രിഡ് സോളാര്‍ പാനലുകള്‍ ബ്രിട്ടണിലെ ഊര്‍ജ്ജ കമ്പനിയായ Naked Energy വികസിപ്പിച്ചെടുത്തു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫോട്ടോ വോള്‍ടേയിക് സെല്ലുകളെ ചൂടുവെള്ളം തരുന്ന സൗരതാപ പാനലുകളുമായി ഒത്തു ചേര്‍ത്താണ് കമ്പനിയുടെ പ്രധാന എഞ്ജിനീറായ Richard Boyle ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. സൗരതാപ പാനലുകള്‍ വായൂ ശൂന്യ കുഴലുകളില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെ താപനില ഇതിനെ ബാധിക്കില്ല. ഈ രണ്ട് സാങ്കേതിക വിദ്യകള്‍ ഒത്തു ചേര്‍ത്തതുകൊണ്ട് സോളാര്‍ PV സെല്ലുകളുടെ ഒരു പ്രശ്നത്തിന് … Continue reading ഒരു മിടുക്കന്‍ കണ്ടുപിടുത്തം സൗരോര്‍ജ്ജ വ്യവസായ രംഗത്ത് നിന്ന്

100 മെഗാവാട്ട് മണിക്കൂറിന്റെ തിരമാല ഊര്‍ജ്ജം

ദേശീയ ഗ്രിഡ്ഡിലേക്ക് 100 മെഗാവാട്ട് മണിക്കൂറിന്റെ വൈദ്യുതി നല്‍കുന്ന ആദ്യത്തെ tidal turbine ന്റെ മാതൃക (prototype) സ്കോട്ലാന്റിലെ Orkney Islands ന് അടുത്ത് European Marine Energy Centre (EMEC) സ്ഥാപിച്ചു. U.K.സര്‍ക്കാരിന്റെ Technology Strategy Board നടത്തുന്ന Deep-Gen III പ്രോജക്റ്റിന്റെ ഭാഗമായാണിത്. മാതൃക നിര്‍മ്മിച്ചത് Rolls-Royce ന്റെ subsidiary ആയ Tidal Generation ആണ്. കടല്‍ തട്ടില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ഇതളുകളുള്ളതാണ് ഈ turbine 40 മീറ്റര്‍ ആഴത്തില്‍ പൂര്‍ണ്ണമായും മുങ്ങിക്കിടക്കുന്നു. വേലിയേറ്റ-ഇറക്കങ്ങളെ … Continue reading 100 മെഗാവാട്ട് മണിക്കൂറിന്റെ തിരമാല ഊര്‍ജ്ജം

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

CERN ലെ ശാസ്ത്രജ്ഞര്‍ക്ക് നന്ദി, Geneva International Airport ന് പുതിയ കൂട്ടം സൊളാര്‍ പാനലുകള്‍ ലഭിച്ചു. അങ്ങനെ അവരായി സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയത്തിന്റെ ഉടമകള്‍. വിമാനത്താവളത്തിന്റെ മേല്‍കൂരയില്‍ ഉയര്‍ന്ന താപനിലയുള്ള 300 സൗര താപ പാനലുകള്‍ 1200 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുകയാണ്. ചൂട് കാലത്ത് വിമാനത്താവളത്തെ തണുപ്പിക്കാനും അതുപോലെ തണുപ്പ് കാലത്ത് ചൂടാക്കാനും ഈ പാനലുകള്‍ സഹായിക്കും. SRB ആണ് പാനലുകള്‍ നിര്‍മ്മിച്ചത്. CERN നല്‍കുന്ന ultra-high ശൂന്യത പാനലിന്റെ ചൂട് … Continue reading സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

ലോകത്തെ ഏറ്റവും വലിയ സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു

സ്പെയിനിലെ Andasol ല്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വ്യാവസായിക സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു. 50 MW ആണ് ഈ യൂണിറ്റ് കൂടി ചേര്‍ന്നപ്പോള്‍ നിലയത്തിന്റെ മൊത്തം ശക്തി 150 MW ആയി. സെപ്റ്റംബറിലാണ് Andasol 3 ന്റെ പണി കഴിഞ്ഞത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളും 2008, 2009 കാലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. ആദ്യത്തേ രണ്ടണ്ണത്തിന്റെ അതേ രൂപമാതൃകയാണ് മൂന്നാമത്തെ ഘട്ടത്തിനും. 50 MW ന്റെ ഓരോ ഘട്ടത്തിനും 30 - 35 കോടി യൂറോ … Continue reading ലോകത്തെ ഏറ്റവും വലിയ സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു

വാര്‍ത്തകള്‍

മുന്‍സിപ്പാലിറ്റി ശുദ്ധീകരണം നടത്തണമെന്ന് കോടതി ഫുകുഷിമ-൧ നിലയത്തില്‍ നിന്ന് പുറത്തുവന്ന സീഷിയം പോലുള്ള ആണവമാലിന്യങ്ങള്‍ അതത് സ്വകാര്യവ്യക്തികളുടെതാണെന്നും അത് Tokyo Electric Power (TEPCO) ന്റേതല്ലെന്നും കമ്പനിയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. സുരക്ഷാ കാരണത്താല്‍ തന്റെ സ്ഥലത്ത് ഗോള്‍ഫ് കളിക്കാനാവുന്നില്ല എന്ന് ഒരു ഗോള്‍ഫ് കളിസ്ഥല ഉടമ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ അവിടെ 235,000 Bq/kg സീഷിയം കണ്ടെത്തി. സ്ട്രോണ്‍ഷിയം നില 98 Bq/kg ആണ്. കോടതി കമ്പനിയുടെ വാദം തള്ളി. കമ്പനിക്ക് പകരം … Continue reading വാര്‍ത്തകള്‍

ഹൃദയഹാരിയായ അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജ വളര്‍ച്ച

1970 ല്‍ അമേരിക്കയിലെ ജല വൈദ്യുത പദ്ധതികളല്ലാത്ത പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളുടെ മാപ്പാണ് താഴെക്കൊടുത്തിരിക്കുന്നത്: ൧.എണ്ണത്തില്‍ വളരെ കുറവ് ൨. വലുതായി ഒന്നുമില്ല. ൩. അവയെല്ലാം biomass നിലയങ്ങളാണ്. അതായത് 1970 കളില്‍ അമേരിക്കയില്‍ പുനരുത്പാദിതോര്‍ജ്ജം നിലനിന്നിരുന്നില്ല എന്ന് തന്നെ പറയാം. ഇനി ഇപ്പോള്‍ അമേരിക്കയിലെ ജല വൈദ്യുത പദ്ധതികളല്ലാത്ത പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളുടെ മാപ്പൊന്ന് നോക്കിയാട്ടേ: മനോഹരമായ വളര്‍ച്ച. എങ്കിലും പോരാ. [കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഇതൊന്നും കാണില്ല.] Black & Veatch created this image. - from … Continue reading ഹൃദയഹാരിയായ അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജ വളര്‍ച്ച

6 ആഴ്ച്ച കൊണ്ട് 5 മെഗാവാട്ട്

Conergy Group ഉം Lark Energy ഉം ചോര്‍ന്ന് 5 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് ബ്രിട്ടണിലെ Nottinghamshire യിലുള്ള Hawton ല്‍ സ്ഥാപിച്ചു. മെയ് 24 ന് പണിയാന്‍ അംഗീകാരം കിട്ടിയ ഈ നിലയത്തിന്റെ നിര്‍മ്മാണെ വെറും 6 ആഴ്ച്ചയേ എടുത്തുള്ളു. ബ്രിട്ടണിലെ ഏറ്റവും വലിയ സൊരോര്‍ജ്ജ നിലയമാണിത്. 21,600 പാനലുകളുള്ള ഈ നിലയം 14.6 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. 1,300 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കിക്കൊണ്ട് 4,860 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. 50kW … Continue reading 6 ആഴ്ച്ച കൊണ്ട് 5 മെഗാവാട്ട്

വാര്‍ത്തകള്‍

ജര്‍മ്മനിയുടെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം റിക്കോഡ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജര്‍മ്മനി അവരുടെ വൈദ്യുതോല്‍പ്പാദന രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2000 ല്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 5% ആയിരുന്നതില്‍ നിന്ന് 2010 ആയപ്പോഴേക്കും 18% ആയി അവര്‍ വളര്‍ത്തി. ഓരോ വര്‍ഷവും പദ്ധതിടുന്നത് മുന്നേതന്നെ പ്രാവര്‍ത്തികമാക്കുന്നു. 2020 ഓടെ 35% വൈദ്യുതിയും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തുകയെന്നതാണ് ചാന്‍സലറായ Angela Merkel ന്റെ വലതു പക്ഷ പാര്‍ട്ടിയുടെ ലക്ഷ്യം. 40% മോ അതില്‍ കൂടുതലോ എന്നതാണ് അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ … Continue reading വാര്‍ത്തകള്‍

ആര് മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കും

All sources of power are intermittent. there is no power plant coal, nuclear, or gas that is available 100% of the time. the electric grid is built this in mind. Coal plant not available for 44 days per year. Nuclear plant not available for 36 days per year. and additional 39 days in every 17 … Continue reading ആര് മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കും