മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍

http://muthapan.blogspot.com/2008/10/blog-post_08.html "ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു" ഇത് എന്തെന്ന് വിശദീകരിക്കാമോ? ഈഴവരായി നിലനില്‍ക്കുകയും പിന്നെ ഒരു സൈഡായി ബുദ്ധമതം പ്രചരിപ്പിക്കുകയായിരുന്നോ? അതോ ഈഴവ ബുദ്ധമതക്കാരനായി ജീവിച്ചു കൊണ്ട് ബുദ്ധമതം പ്രചരിപ്പിക്കുവരാണോ? അതായത് ബുദ്ധമതത്തിലെ ഈഴവ ജാതി ആകുകയോ എന്ന്. അങ്ങനെയെങ്കില്‍ കേരളത്തിലെ ബുദ്ധമതത്തില്‍ ഈഴവ ബുദ്ധന്‍, പുലയ ബുദ്ധന്‍, എന്നൊക്കെയോ അതിന് സാമ്യമുള്ളതുപോലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നോ? അതോ ഉന്നത വ്യക്തിത്വം ഉള്ളതിനാല്‍ ഈഴവരെ പ്രത്യേകമായി അവരുടെ തനത് ജാതി സ്ഥാനം നല്‍കി ബുദ്ധമതത്തില്‍ നിലനിര്‍ത്തിയതാണോ? എന്റെ അറിവനുസരിച്ച് ബുദ്ധമതത്തില്‍ … Continue reading മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍

തിന്‍‌മ @ സേതുലക്ഷ്മി

http://sethulakshmi.wordpress.com/2008/10/09/the-problem-of-evil-%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e2%80%8c%e0%b4%ae/ താങ്കള്‍ പറയുന്നതുപോലെ ദൈവം നമുക്കുണ്ടാകുന്ന തിന്‍മക്ക് ദൈവം കാരണമാകുന്നില്ല. ശരി. എങ്കില്‍ നന്മക്കും അങ്ങനെ തന്നെ ആകേണ്ടതല്ലേ. അങ്ങനെയെങ്കില്‍ നമുക്ക് ഒരു ഗുണമോ ദോഷമോ ഉണ്ടാകാത്ത ഒരു സാധനത്തെ നമ്മള്‍ എന്തിന് ചുമക്കണം? അതു മാത്രമല്ല ആ ദൈവം മൂലം നമുക്ക് കിട്ടുന്നത് സാമ്പത്തിക നഷ്ടവും വര്‍ഗ്ഗീയ ലഹളകളുമാണ് മാത്രമാണ്. ഈ വിഴുപ്പ് നമ്മള്‍ എന്തിന് ചുമക്കണം? ദൈവം യഥാര്‍ത്ഥത്തില്‍ പണ്ടത്തെ രാജാവിന്റെ വസ്ത്രം പോലെയാണ്. നെയ്ത്തുകാരന്റെ ബുദ്ധി രാജാവിനേയും പൊതുജനങ്ങളേയും വിഢികളാക്കി. biased ആയ … Continue reading തിന്‍‌മ @ സേതുലക്ഷ്മി

സൌരോര്‍ജ്ജം @ പതിവുകാഴ്ചകള്‍

http://pathivukazhchakal.blogspot.com/2008/10/blog-post_05.html നല്ല പോസ്റ്റ്. സൗരോര്‍ജ്ജത്തിന് ചിലവ് കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ അതിന്റെ വില നോക്കിയാല്‍ അത് കുറഞ്ഞു വരുന്നതായി കാണാം. അതേസമയത്ത് ഫോസില്‍ ഇന്ധനങ്ങളുടേയും യുറേനിയത്തിന്റേയും വില കൂടി വരുന്നു. കൂടുതല്‍ mass production ഉണ്ടായാല്‍ തീര്‍ച്ചയായും വില ഇനിയും കുറയും. ഒന്നിച്ച് വീട് സൗരോര്‍ജ്ജത്തിലാക്കണ്ട. പകരം ചെറിയ ചെറിയ ഘട്ടങ്ങളായി അത് ചെയ്യാം. 50,000/- (including VAT)രൂപയുണ്ടെങ്കില്‍ വീട്ടിലെ അത്യാവശ്യ ഉപകരണങ്ങളൊക്കെ സൗരോര്‍ജ്ജത്തിലാക്കാം. പിന്നീട് പടിപടിയായി ശക്തി വര്‍ദ്ധിപ്പിക്കാം. മഴയുള്ളപ്പോള്‍ എന്തു ചെയ്യുമെന്നുള്ളത് … Continue reading സൌരോര്‍ജ്ജം @ പതിവുകാഴ്ചകള്‍

കണ്ണിന്റെ പരിണാമം

http://kallapoocha.blogspot.com/2008/09/said.html ചങ്ങാതി കണ്ണ് ഒരുദിവസം കൊണ്ട് ആരോ ഉണ്ടാക്കിയതല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജീവികളേ നോക്കിയാല്‍ തന്നെ ഇതു മനസിലാകും. ഉദാഹരണത്തിന് Planaria എന്ന ജീവിയുടെ കാര്യമെടുക്കുക. അതിന് ശരിക്കുള്ള കാഴ്ച്ച് ഇല്ല. എന്നാല്‍ പ്രകാശത്തിന്റെ തീവൃത അറിയാനതിന് കഴിവുണ്ട്. eye-spots എന്നാണ് അവയുടെ കണ്ണുകളെ വിളിക്കുന്നത്. ഇരുട്ടിന്റെ സുരക്ഷിതത്തിലെത്താന്‍ ഇത് അവയെ സഹായിക്കുന്നു. ഇതിന് പ്രകാശത്തിന്റെ ഗതി (direction) അറിയാന്‍ കഴിയില്ല. അതിനുശേഷം pit eye എന്നതരം ജീവികളുണ്ടായി. "pinhole camera" eye തുടങ്ങി അവസാനം നമ്മുടെ … Continue reading കണ്ണിന്റെ പരിണാമം

രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്ക രക്ഷപെടുമെന്ന്!

വെറും രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കരകേറുമെന്ന് സായിപ്പ് അവിടുത്തെ ഗവണ്‍മന്റിനോട് പറഞ്ഞെന്ന് നമ്മുടെ ഒരു നയതന്ത്ര വിദഗ്ധനായ ശ്രീ ടി പി ശ്രീനിവാസന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞു. അതുകൊണ്ട് ഇന്‍ഡ്യക്ക് അതി ബൃഹത്തായ ഗുണങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അമേരിക്ക പോലെ ഒരു വലിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കരകേറ്റാന്‍ കഴിയണമെങ്കില്‍ അതില്‍ നിന്ന് അവര്‍ക്ക് എന്ത്രമാത്രം ലാഭം ഉണ്ടാക്കുന്നുണ്ടാകാം! ഇന്‍ഡ്യക്ക് പെട്രോളുപോലെ (അതിലും വിലയേറിയ) ഒരു … Continue reading രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്ക രക്ഷപെടുമെന്ന്!

പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം

http://manukesav.blogspot.com/2008/08/blog-post_27.html ആരും മനപ്പൂര്‍വ്വമല്ല പരിസ്ഥിതി നാശമുണ്ടാക്കുന്നത്. ഡിമാന്റാണ് അതിന് കാരണം. നമ്മുടെ ഉപഭോഗസംസ്കാരവും, ലാഭവും, എല്ലാറ്റിനും വലുത് പണമാണെന്നുള്ള ധാരണയും പൊങ്ങച്ചവുമൊക്കെയാണിതിനു കാരണം. അതുകൊണ്ട് പരിസ്ഥിതി നാശത്തിന് പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും കുറച്ചുമാത്രം resources ഉപയോഗിക്കുക. യാത്ര കഴിയുന്നത്ര കുറക്കുക. കഴിവതും തീവണ്ടി പോലുള്ള പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഉപദേശിക്കുന്ന ഉത്പങ്ങള്‍ വാങ്ങാതിരിക്കുക. സമ്പന്ന വിദേശ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. അവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടിയാല്‍ അവര്‍ … Continue reading പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം

ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal)

മനുഷ്യന്‍ എല്ലാത്തിനും പ്രാപ്തനാണെന്ന് കരുതി ആരും ജീവിക്കുന്നില്ല. എന്നാല്‍ നമ്മള്‍ പ്രപ്തമാകിയത് നമ്മുടെ തന്നെയാണെന്ന് കരുതുന്നുണ്ട്. ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയാണ് ഒരു ശാസ്ത്രജ്ഞനേയോ യുക്തിവാദിയേയൊ മുന്നോട്ട് നയിക്കുന്നത്. അവന് എന്ന് അഹങ്കാരം വന്നുവോ അന്ന് അവടെ നാശവുമാണ്. അഹങ്കാരമുള്ളവര്‍ക്ക് വളര്‍ച്ചയില്ല. കൊച്ചുകുട്ടികളെ നിര്‍ബന്ധിത മത പഠനമില്ലതെ വളര്‍ത്തി നോക്കൂ. ആ കൊച്ചുകുട്ടികളുടെ ജീവിതം ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ കാണം അവരുടെ ജീവിതത്തില്‍ ദൈവത്തിന് ഒരു സ്ഥാനവുമില്ലെന്ന്. ദൈവം ഇല്ലെന്നു പറയുമ്പോള്‍ അത് അഹങ്കാരം കൊണ്ടാണെന്നും ദൈവത്തിന്റെ മൊത്തം … Continue reading ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal)

വികസനം പ്രതികരണം (personal)

തമിഴനും തെലുങ്കനും ഹിന്ദിക്കാരനും ഈ പ്രശ്നമൊന്നുമില്ലത്തതിനാല്‍ നമുക്കൊന്നും പേടിക്കേണ്ട. നമുക്ക് ഹര്‍ത്താലും സമരവും മതി. നമ്മുടെ ചെറുപ്പക്കാര്‍ പുറംലോകത്ത് പോയി ജോലിചെയ്ത് പണം അയക്കുന്നുണ്ടല്ലോ. പിന്നെ നമ്മള്‍ എന്തിന് പണിയെടുക്കണം. ചെന്നെയില്‍ മരുന്ന് കമ്പിനിക്ക് വേണ്ടി സാക്ഷാല്‍ കേന്ദ്ര ആരോഗ്യമന്ത്രി 3 പൊതുമേഖലാ കമ്പനി പൂട്ടി. കര്‍ണാടയുടെ IT വരുമാനം മാനംമുട്ടെയാണ്. മറുനാടന്‍മാരുടെ തൊഴില്‍ ശാലകളില്‍ പണിയെടുക്കാന്‍ ജനിച്ചവരാണോ മലയാളികള്‍? ഇടതായാലും വലതായാലും കേരളത്തിന് എന്നും സമരം മാത്രം. വേറൊരു രസകരമായ സംഗതിയെന്തെന്നാല്‍ ഈ സംരംഭങ്ങളൊക്കെ കണ്ണായ … Continue reading വികസനം പ്രതികരണം (personal)

blogspot ഉം ജ്യോതിഷവും

ബ്ലോഗ് സ്പോട്ടിന്റെ profile ല്‍ എല്ലാവര്‍ക്കുമ കാണാവുന്ന ഒന്നാണ് Astrological Sign ഉം Zodiac Year. ഒരാള്‍ക്ക് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും ബ്ലോഗ് സ്പോട്ട് നിര്‍ബന്ധപൂര്‍വ്വം ഇതും കൂടി കൂട്ടിച്ചേര്‍ക്കുന്നു. ബ്ലോഗ് സ്പോട്ട്ന് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. Astrological Sign ഉം Zodiac Year ഉം എടുത്തുമാറ്റാന്‍ ബ്ലോഗ് സ്പോട്ട് കാരോട് ആവശ്യപ്പെടുക. അവര്‍ക്കത് കഴിയുന്നില്ലെങ്കില്‍ താങ്കളുടെ ബ്ലോഗ് wordpress.com ലേക്ക് മാറ്റുുക.

ആത്മീയതയും ശാസ്ത്രബോധവും

ഭാഗം 1 മറുപടി താമസിച്ചതില്‍ ക്ഷമിക്കുക. എന്റെ വിശ്രമസമയങ്ങളില്‍ നിന്ന് കുറച്ച് സമയം ആണ് ബ്ലോഗിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. അതുകൊണ്ട് ദിവസം 2,3 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി, ഇന്നാണ് മുഴുവനാക്കിയത്. ചോദ്യം ചോദിക്കുക എളുപ്പമാണല്ലോ, ഒത്തരത്തിനല്ലേ കഷ്ടപാട്. താങ്കളുടെ രീതിയില്‍ ഞാന്‍ കണ്ട ഒരു പ്രശ്നം താങ്കള്‍ എല്ലാറ്റിനേയും കൂട്ടിക്കുഴച്ച് സങ്കീര്‍ണ്ണമാക്കുന്നു എന്നാണ്. ഓരോന്നിനേയും ചെറുതാക്കി അതില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രിയാത്മകമായി ചിന്തിച്ചാല്‍ മാത്രമേ നമുക്ക് ആ പ്രശ്നത്തിന്റെ പരിഹാരം കാണാന്‍ കഴിയൂ. ശാസ്ത്രത്തിന്റെ രീതിയില്‍ … Continue reading ആത്മീയതയും ശാസ്ത്രബോധവും