ആദ്യത്തെ 100 ദിവസത്തില്‍ തന്നെ ബോള്‍സനാരോ സര്‍ക്കാര്‍ 150+ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു

ബ്രസീലില്‍ ബോള്‍സനാരോയുടെ സര്‍ക്കാര്‍ 100 ദിവസം തികച്ചു. അതിനകം തന്നെ അവര്‍ 152 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തിരിക്കുകയാണ്. ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയേറെ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുക്കുന്നത് ഇത് ആദ്യമായാണ്. അതോടൊപ്പം ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള മറ്റ് 1,300 കീടനാശിനികള്‍ അംഗീകാരത്തിനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നു. ഇതില്‍ കൂടുതലും അമേരിക്ക, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടേതാണ്. ബ്രസീല്‍ ഇപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും കൂടുതല്‍ കീടനാശിനികളുപയോഗിക്കുന്ന രാജ്യമാണ്. അവിടെ കീടനാശി വിഷബാധ … Continue reading ആദ്യത്തെ 100 ദിവസത്തില്‍ തന്നെ ബോള്‍സനാരോ സര്‍ക്കാര്‍ 150+ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു

ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി

അധികാരത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ബ്രസീലിലെ പുതിയ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ പരിസ്ഥിതിയുടേയും ആമസോണിന്റേയും സംരക്ഷണത്തിനെതിരെ ആക്രമണം തുടങ്ങി. നിയന്ത്രണത്തിന്റേയും പുതിയ ആദിവാസി reserves നിര്‍മ്മിക്കുന്നതിന്റേയും അധികാരം കാര്‍ഷിക വകുപ്പിലേക്ക് മാറ്റാനായ executive ഉത്തരവ് ആണ് ആദ്യം വന്നത്. കാര്‍ഷിക വ്യവസായ ലോബിയാണ് കാര്‍ഷിക വകുപ്പിനെ നിയന്ത്രിക്കുന്നത്. ആദിവാസി നേതാക്കള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അവരുടെ reserves ന് ഭീഷണിയാണിത് എന്ന് നേതാക്കള്‍ പറഞ്ഞു. ബ്രസീലിന്റെ ഭൂമിയുടെ 13% വരും ഈ പ്രദേശങ്ങള്‍. — സ്രോതസ്സ് theguardian.com … Continue reading ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി

ബോള്‍സനാരോ ആദിവാസികളുടെ ഭൂമി കൃഷി വകുപ്പിന് കൈമാറി

ബ്രസീലിലെ പുതിയ പ്രസിഡന്റ് Jair Bolsonaro സര്‍ക്കാരിന്റെ ആദിവാസി വകുപ്പ് FUNAI ന്റെ അധികാരത്തിലുള്ള ആദിവാസി ഭൂമി കൃഷി വകുപ്പിന് കൈമാറാനുള്ള ഒരു administrative ഉത്തരവിറക്കി. ഈ നീക്കം പ്രത്യക്ഷത്തില്‍ തന്നെ താല്‍പ്പര്യ വിരുദ്ധതയുള്ളതാണെന്ന് വിമര്‍ശകര്‍ പറയുന്നു. bancada ruralista കാര്‍ഷിക വ്യവസായ ലോബി ദീര്‍ഘകാലമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്‍ഷിക വ്യവസായത്തിന് കാടിനെ വ്യാവസായിക വിഭവം എന്ന രീതിയില്‍ കണ്ട് കൈയ്യേറ്റം നടത്താനുള്ള രാഷ്ട്രീയമായ ശക്തി ഇത് നല്‍കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. … Continue reading ബോള്‍സനാരോ ആദിവാസികളുടെ ഭൂമി കൃഷി വകുപ്പിന് കൈമാറി

പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു

ബ്രസീലിലെ പരിസ്ഥിതി വകുപ്പിനെ (MMA) ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജെയര്‍ ബോള്‍സനാരോ പ്രതി‍ജ്ഞയെടുത്തിരുന്നു. പകരം അവരുടെ ജോലി കാര്‍ഷിക വകുപ്പിനെ(MAPA) ഏല്‍പ്പിക്കും. ഒരു വിവാദപരമായ നയമായിരുന്നു അത്. വിജയിച്ച് കഴിഞ്ഞ വെറും രണ്ട് ദിവസത്തില്‍ മുമ്പത്തെ സൈനിക ക്യാപ്റ്റന്‍ കൂടിയായ അയാള്‍ രണ്ട് വകുപ്പുകളേയും ഒന്നിപ്പിച്ചു. ബ്രസീലിലെ 29 പേരുടെ ക്യാബിനെറ്റ് സ്ഥാനങ്ങള്‍ പകുതിയാക്കാനാണ് അയാളുടെ ലക്ഷ്യം. — സ്രോതസ്സ് news.mongabay.com | 12 Nov 2018 പരിസ്ഥിതി വേണ്ട കൃഷി മതി. കുറുക്കനെ കൂട് നിര്‍മ്മിക്കാന്‍ … Continue reading പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു

ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി

Workers’ Party (PT) യുടെ സ്ഥാനാര്‍ത്ഥി Manuela D’Avilaയെ ലക്ഷ്യംവെച്ചുകൊണ്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 38 അകൌണ്ടുകള്‍ നശിപ്പിക്കാന്‍ ഫേസ്‌ബുക്കിനോട് ബ്രസീലിലെ Electoral Tribunal ഉത്തരവിട്ടു. PTയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി Fernando Haddad യേയും സഹ സ്ഥാനാര്‍ത്ഥിയേയും പിന്‍തുണക്കുന്ന Happy People Again Coalition ന് അനുകൂലമായി കോടതി വിധി പറഞ്ഞതിനെതുടര്‍ന്ന് ആ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്തു. D’Avila യെ ആക്രമിക്കുന്ന ഒരു വീഡിയോ നശിപ്പിക്കണമെന്ന് മുമ്പൊരു വിധിയുണ്ടായിരുന്നുവെങ്കിലും ഉപയോക്താക്കള്‍ അത്തരം വീഡിയോകള്‍ തുടര്‍ന്നും നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. … Continue reading ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി

ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

ബോക്സൈറ്റും അലൂമിനവും ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് Norsk Hydro. “Hydro” എന്നും വിളിക്കുന്ന ഇവരെ നിയന്ത്രിക്കുന്നത് കൂടുതല്‍ ഓഹരികളുള്ള നോര്‍വ്വേ സര്‍ക്കാരാണ്. ഇവരുടെ Hydro Alunorte നിലയത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ചോര്‍ന്നു എന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. Pará സംസ്ഥാനത്തെ Barcarena മുന്‍സിപ്പാലിറ്റിയിലെ ആമസോണ്‍ നദീമുഖത്താണ് സംഭവം. ലോകത്തെ ഏറ്റവും വലിയ അലൂമിനം ശുദ്ധീകരിക്കുന്ന നിലയം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചോര്‍ച്ചയുടെ ഉത്തരവാദിത്തം കമ്പനി നിഷേധിച്ചു. ശരിക്കുള്ള കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയില്ല. എന്നാല്‍ ഇത് … Continue reading ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം