പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം 10 ലക്ഷം കടല്‍ പക്ഷികളും സമുദ്ര സസ്തനികളും ചാവുന്നു. എന്ന് 10 കോടി ടണ്‍ പ്ലാസ്റ്റിക് ചവറുകള്‍ Pacific Garbage Patch എന്ന് വിളിക്കുന്ന ചവറുകൂനയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പി ഒരു പ്രാവശ്യമുപയോഗിക്കുന്ന 167 പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമാണ്. — സ്രോതസ്സ് riseaboveplastics.org
ടാഗ്: മലിനീകരണം
എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം
ശുദ്ധീകരണത്തിന് വന്ന ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ രോഗികളായി മാറി എന്നതാണ് Exxon Valdez എണ്ണ തുളുമ്പലിന്റെ വലിയ ഒരു ദുരന്തം. എണ്ണയുടേയും dispersant ന്റേയും ബാഷ്പം ശ്വസിച്ച് അവര്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു. ദുരന്തമായ ഈ എണ്ണ തുളുമ്പല്‍ പോലെ ഈ രോഗങ്ങളും മരണങ്ങളും ഒഴുവാക്കാനാകുന്നതാണ്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കറിയാം Deepwater Horizon എണ്ണതുളുമ്പല്‍ ഒഴുവാക്കാനാവുന്നതാണെന്ന് നമുക്കറിയാം. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ എണ്ണ തുളുമ്പല്‍ പ്രതികരണ സാങ്കേതികവിദ്യകള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. Exxon Valdez ല്‍ നിന്ന് എന്തെങ്കിലും … Continue reading എണ്ണ ചോര്‍ച്ച കാരണം തൊഴിലാളികള്‍ക്ക് രോഗം
മഹത്തായ പസഫിക് ചവറ് കൂന
പ്ലാസ്റ്റിക് ചവറിന്റെ വളരെ വലിയ കൂന പസഫിക് സമുദ്രത്തില്‍ ഒഴുകി നടക്കുന്നു എന്ന് ഇതിനകം നമ്മളില്‍ മിക്കവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അത് പ്ലാസ്റ്റിക് ബാഗും കുപ്പിയുമൊന്നുമല്ലെന്ന കാര്യം നിങ്ങള്‍ക്കറിയില്ലായിരിക്കും. ശതകോടിക്കണക്കിന് വരുന്ന പ്ലാസ്റ്റിക്കിന്റെ ചെറുകഷ്ണങ്ങളാണെന്ന് അത്. പരിസ്ഥിതക്കും നിങ്ങള്‍ക്കും അത് വളരെ ദോഷമാണ് ചെയ്യുന്നത്. Pacific Gyre ന്റെ ഈ ചിത്രം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കിത്തരും എന്ന് കരുതുന്നു. Gyre illustration by Jacob Magraw-Mickelson — സ്രോതസ്സ് good.is വേറൊന്ന് ഇവിടെ കൊടുത്തിരിക്കുന്നു.. [ദയവ് ചെയ്ത് … Continue reading മഹത്തായ പസഫിക് ചവറ് കൂന
വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം
മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയെക്കുറിത്ത് ബിപിയുടെ തലവനായ ടോണി ഹെയ്‍വാര്‍ഡ് (Tony Hayward) പാരമ്യമായ ന്യായീകരണവുമായി വന്നിരിക്കുകയാണ്. “വളരെ വലിയ കടലു”മായി താരതമ്യം ചെയ്യുമ്പോള്‍ “താരതമ്യേന ചെറിയ” കാര്യമാണത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോര്‍ച്ച ശ്രദ്ധിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം പറയുന്നു. “മെക്സിക്കന്‍ ഉള്‍ക്കടന്‍ വളരെ വലിയ സമുദ്രമാണ്. എണ്ണയുടേയും അത് നശിപ്പിക്കാനായി തളിച്ച dispersant ന്റേയും അളവ് മൊത്തം ജലത്തിന്റെ വ്യാപ്തത്തെ അപേക്ഷിച്ച് വളരെ കുറവാണ്” ഈ വാദത്തിന്റെ incredulity വിശ്വാസമാണ്. … Continue reading വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം
പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ റേഡിയേഷന്‍ ചോര്‍ച്ച കാരണം 5 പേര്‍ക്ക് പരുക്കേറ്റു
Apr 09 2010. Mayapuri Phase-II, പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ ദീര്‍ഘനേരത്തെ ആണവവികിരണമേറ്റതിന്റെ ഫലമായുള്ള പൊള്ളലും മറ്റ് വേദനകളാലും 5 പേരെ AIIMS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലക്ക് കടയുടെ ഒരു കിലോമീറ്റര്‍ പോലീസ് വേര്‍തിരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ 5 പേരും ആക്രിക്കടയില്‍ കിടന്നുറങ്ങുകയായിരുന്നു. 5 ദിവസം മുമ്പ് കടയില്‍ എത്തിയ പഴയ മെഡിക്കല്‍ ഉപകരണങ്ങളില്‍ അടങ്ങിയ ആണവവികരണമുള്ള പദാര്‍ത്ഥങ്ങള്‍ ആണ് വികിരണത്തിന് കാരണമായത്. രണ്ട് പേരുടെ തൊലി കറത്തു പോയി. എല്ലാവര്‍ക്കും പൊള്ളലേക്കുകയും … Continue reading പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ റേഡിയേഷന്‍ ചോര്‍ച്ച കാരണം 5 പേര്‍ക്ക് പരുക്കേറ്റു
എണ്ണയുടെ ഉള്‍ക്കടല്‍
മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ എന്നെ വിഷമിപ്പിക്കുന്നു. “ഇത് ഇനി മെക്സിക്കോ ഉള്‍ക്കടലല്ല, ഇത് എണ്ണ ഉള്‍ക്കടലാണ്” എന്ന് ഒരു സമുദ്ര സംരക്ഷകനായ Rick Steiner പറയുന്നു. എണ്ണ ചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ശുദ്ധീകരിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ജോലിയാണ് Rick കഴിഞ്ഞ 30 വര്‍ഷങ്ങളായി ചെയ്യുന്നത്. (ഉറപ്പുള്ള ഒരു ജോലിയാണ്, കാരണം ചോര്‍ച്ച ഒരു സാധാര സംഭവമാണല്ലോ!). 1989 ലെ Exxon Valdez ദുരന്തം അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെയാണ് സംഭവിച്ചത്. “ഇന്ന് ജനിച്ചിട്ടില്ലാത്ത വക്കീലന്‍മാര്‍ ഈ ചോര്‍ച്ചയെക്കുറിച്ച് കോടതിയില്‍ … Continue reading എണ്ണയുടെ ഉള്‍ക്കടല്‍
നമ്മുടെ കുട്ടികള്‍ക്കായി ആണവമാലിന്യം
OL3 ആണവനിലയത്തിന്റെ നിര്‍മ്മാണ സ്ഥലമായ ഫിന്‍ലാന്റിലെ Olkiluoto യില്‍ Greenpeace Finland നടത്തിയ പ്രതിഷേധത്തിന്റെ മുദ്രാവാക്യമാണ് ‘നമ്മുടെ കുട്ടികള്‍ക്കായി കൂടുതല്‍ ആണവമാലിന്യം’ എന്നത്. OL3 സൈറ്റിലെ സുരക്ഷ പര്യാപ്തമല്ല എന്ന് ആ പ്രതിഷേധത്തിന്റെ ഫലമായി ഫിന്‍ലാന്റിലെ ആണവസുരക്ഷാ സംഘമായ STUK പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. ഗ്രീന്‍പീസിന് അവിടെ എത്താമെങ്കില്‍ മറ്റാര്‍ക്കും അവിടെ എത്താമല്ലോ. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ആണവോര്‍ജ്ജത്തെ വിശ്വസിക്കാനാവില്ല എന്ന് മനസിലാക്കാം. Olkiluoto യില്‍ ഇപ്പോഴുള്ള രണ്ട് റിയാക്റ്ററുകള്‍ അതി ശക്തമായ ആണവവികിരണം പുറത്തുവിടുന്ന 40 … Continue reading നമ്മുടെ കുട്ടികള്‍ക്കായി ആണവമാലിന്യം
വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15-20% വരെ ചൂടാകുന്നു
American Geophysical Union ന്റെ വാര്‍ഷിക സമ്മേളനത്തില്‍ Stanford ലെ Mark Jacobson അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ച് Nature ല്‍ വന്ന റിപ്പോര്‍ട്ട്: 1850 മുതല്‍ ഉപരിതല വായുവിന്റെ താപനില നാം രേഖപ്പെടുത്തുന്നുണ്ട്. പ്രാധമിക നിഗമനം അനുസരിച്ച് ഉപരിതല ആഗോളതപനത്തിന്റെ 4–8% കാരണക്കാര്‍ വാണിജ്യ വിമാന സര്‍വ്വീസുകളില്‍ നിന്നുള്ള ഉദ്‌വമനം ആണ്. അത് 0.03–0.06 °C താപനില വര്‍ദ്ധിപ്പിക്കും. കാലിഫോര്‍ണിയയിലെ Palo Alto ല്‍ പ്രവര്‍ത്തിക്കുന്ന Stanford University യിലെ അന്തരീക്ഷ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമനുസരിച്ച് വിമാനത്തില്‍ നിന്നുള്ള … Continue reading വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15-20% വരെ ചൂടാകുന്നു
കാറിന്റെ ബ്രേക്ക് ശ്വാസകോശത്തിന് ദോഷം ചെയ്യും
കാര്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പുറത്തുവരുന്ന പൊടി ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് (in vitro)ദോഷം ചെയ്യും. BioMed Central ന്റെ Particle and Fibre Toxicology എന്ന ജേണലിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. പെട്ടെന്ന് ശക്തിയായി ബ്രേക്ക് അമര്‍ത്തുന്നതാണ് സാധാരണയുള്ള ബ്രേക്കിങിനെക്കാള്‍ കൂടുതല്‍ അപകടകാരി. സാധാരണയുള്ള ബ്രേക്കിങ് തൊട്ടടുത്തുള്ളവരെ മാത്രമേ ബാധിക്കുന്നുള്ളു. സ്വിറ്റ്സര്‍ലാന്റിലെ University of Bernയിലെ Barbara Rothen-Rutishauser, Peter Gehr ഉം സ്വിറ്റ്സര്‍ലാന്റിലെ Lausanne ല്‍ പ്രവര്‍ത്തിക്കുന്ന Institute for Work and Health ലെ Michael … Continue reading കാറിന്റെ ബ്രേക്ക് ശ്വാസകോശത്തിന് ദോഷം ചെയ്യും
മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു
പ്രാദേശിക പരിസ്ഥിതിയില്‍ മരുന്ന് കലര്‍ത്തുന്നതില്‍ മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് U.S. Geological Survey (USGS) 5 വര്‍ഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. മരുന്ന് നിര്‍മ്മാണ ഫാക്റ്ററികളില്ലാത്ത അമേരിക്കയിലെ മറ്റിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന നിലയങ്ങളില്‍ നിന്ന് പുറത്തുവരുന്ന വെള്ളത്തിനേക്കാള്‍ 10 - 1,000 മടങ്ങ് കൂടുതല്‍ ഉളവില്‍ മരുന്നിന്റെ സാന്ദ്രത ഇവിടങ്ങളിലെ ശുദ്ധീകരിച്ച വെള്ളത്തില്‍ കണ്ടെത്തി. സാമ്പിളുകളില്‍ എല്ലാം വലിയ തോതില്‍ മരുന്ന് കാണപ്പെടുന്നു. ഏറ്റവും കൂടിയ അളവ് രേഖപ്പെടുത്തിയ ചില രാസവസ്തുക്കളുടെ … Continue reading മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ നമ്മുടെ കുടിവെള്ളത്തിന് ഭീഷണിയാകുന്നു