ക്ഷേമപരിപാടിയിലെ തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിനായുള്ള യാന്ത്രിക രഹസ്യാന്വേഷണ വ്യവസ്ഥ മനുഷ്യാവകാശത്തെ ലംഘിക്കുന്നതിനാല്‍ അത് ഉടന്‍ നിര്‍ത്താന്‍ ഡച്ച് കോടതി ഉത്തരവിട്ടു. ക്ഷേമപരിപാടികളുടേയും മറ്റ് കേന്ദ്ര സേവനങ്ങളുടേയും നടത്തിപ്പിനായി ലോകം മൊത്തം സര്‍ക്കാരുകള്‍ കൃത്രിമ ബുദ്ധി(AI)യേയും risk modelling നേയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ് ഈ വിധി വന്നിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയും, രഹസ്യമായും, വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയുമാണ് “ഡിജിറ്റല്‍ ക്ഷേമ രാഷ്ട്രം” എന്ന് വിളിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. ദരിദ്രരെ ചാരപ്പണി നടത്തുക, സ്വകാര്യതയും മനുഷ്യാവകാശ പെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുക, ഏറ്റവും ദുര്‍ബലരായവരെ ശിക്ഷിക്കു … Continue reading ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി
ടാഗ്: യൂറോപ്പ്
നിങ്ങക്കിപ്പോള്‍ ഇറങ്ങി പോകുന്നെങ്കില്‍ നിങ്ങളുടെ കൊടിയും എടുത്തുകൊണ്ട് പോകൂ
goodbye then Nigel Farage's dramatic final speech at the European Parliament ahead of the Brexit vote [ഇവര്‍ എത്രമാത്രം തെമ്മാടികളാണെന്ന് നോക്കൂ. ചിലപ്പോള്‍ ഇതാകും ജ്ഞാനോദയ തെമ്മാടിത്തരം]
ഓസ്ട്രിയയിലെ ഹോട്ടല്‍ അതിഥിക്കെതിരായ കേസ് പിന്‍വലിച്ചു
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓസ്ട്രിയയിലെ Ferienhof Gerlos ഹോട്ടലിന്റെ ഒരു അതിഥിക്കെതിരെ അവര്‍ കേസ് കൊടുത്തു. നാസി യൂണീഫോം അണിഞ്ഞ ഒരാളുടെ ഫോട്ടോ ഈ ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന് റിവ്യൂ എഴുതിയതിന്റെ പേരിലാണ് കേസ് കൊടുത്തത്. "നാസി അപ്പുപ്പന്‍" ന്റെ അല്ല ആ ഫോട്ടോ എന്നും അത് നാസി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പട്ടാളത്തിലെ അംഗമായിരുന്ന തന്റെ ബന്ധുവിന്റെ ഏക ഫോട്ടോ ആണെന്നും ഹോട്ടല്‍ ഉടമ അവകാശപ്പെടുന്നു. അവര്‍ പറയുന്നത് അയാള്‍ നാസി ആയിരുന്നില്ല എന്നാണ്. ഓസ്ട്രിയയിലെ കോടതി … Continue reading ഓസ്ട്രിയയിലെ ഹോട്ടല്‍ അതിഥിക്കെതിരായ കേസ് പിന്‍വലിച്ചു
യൂറോപ്യന്‍ യൂണിയനുമായുള്ള കൂടിയാലോചന
Yanis Varoufakis
മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം
Monsantoയുടെ glyphosate ന് പൂര്‍ണ്ണമായ നിരോധനം കൊണ്ടുവരുന്നത് ഓസ്ട്രിയയിലെ നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചു. ക്യാന്‍സര്‍കാരിയായ കളനാശിനിയുടെ ഉപയോഗം മൊത്തത്തില്‍ നിരോധിക്കാന്‍ ഉത്തരവിട്ട European Union (EU)യിലെ ആദ്യത്തെ രാജ്യമാണ് Austria. ക്യാന്‍സര്‍കാരിയെന്ന് സംശയിക്കുന്നതിനാല്‍ "മുന്‍കരുതല്‍" എന്ന നിലയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി കൊണ്ടുവന്ന ബില്ലിന് അംഗങ്ങള്‍ വോട്ട് ചെയ്തു. മെയില്‍ തീവ വലതുപക്ഷ സര്‍ക്കാര്‍ വീണതിനാലാണ് ഈ വോട്ടെടുപ്പ് നടന്നത്. അമേരിക്കയിലെ കോര്‍പ്പറേറ്റ് ഭീമനായ Monsanto ലോകം മൊത്തം വിറ്റഴിക്കുന്ന പ്രധാന കളനാശിനിയായ Roundup മായി ഈ രാസവസ്തുവിന് … Continue reading മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം
പദ്ധതിയുണ്ടാക്കാനായി രണ്ട് വര്‍ഷം ചിലവഴിച്ച ശേഷം സമ്മതിദായകരെ കാണുന്ന ഒരു പാര്‍ട്ടി
Yanis Varoufakis
ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങില്‍ നിന്ന് അമേരിക്കയിലേക്ക് വ്യക്തിപരമായ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റെ രീതി യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നുവോ എന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി തീരുമാനിക്കുന്നു. 2013 ല്‍ എഡ്‌വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തി പുറത്ത് അറിയിച്ച അമേരിക്കയുടെ ‘മഹാ രഹസ്യാന്വേഷണ’ത്തില്‍ നിന്നാണ് ഈ കേസ് ഉടലെടുത്തത്. അറ്റലാന്റിക്കിന് കുറുകെ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റേയും മറ്റ് കമ്പനികളുടേയും പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ വിധിക്ക് ദൂരവ്യപക ഫലങ്ങളുണ്ടാവും. ഡാറ്റ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംവിധാനങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ അധികാരികള്‍ നടത്തുന്ന … Continue reading ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍
ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
ഇറ്റലിയില്‍ Operation Condor ലെ അവരുടെ പങ്കിന്റെ പേരില്‍ 24 പേരെ ജീവപര്യന്ത തടവ് ശിക്ഷക്ക് വിധിച്ചു. ആ പരിപാടിയില്‍ 1970കളിലും ’80കളിലും തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയുണ്ടായി. അമേരിക്കയുടെ പിന്‍തുണയോടെ ചിലി, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ ഏകാധിപതികള്‍ നടത്തിയ ഭീകരവാദവും ആസൂത്രിത കൊലപാതങ്ങളുടേയും ഭാഗമായി അന്ന് കൊല്ലപ്പെട്ടവരില്‍ 23 ഇറ്റലിക്കാരുമുണ്ടായിരുന്നു. ചിലിയില്‍ നിന്ന് ഏകാധിപതി അഗസ്റ്റോ പിനോഷേയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഓപ്പറേഷന്‍ കോണ്ടോര്‍, അമേരിക്കയുടെ പൂര്‍ണ്ണ … Continue reading ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
അയര്‍ലാന്റില്‍ നിന്നുള്ള MPമാര്‍ ‘അസാഞ്ജിനെ സ്വതന്ത്രനാക്കൂ’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് EU പാര്‍ളമെന്റിലെത്തിയത്
അയര്‍ലാന്റില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങള്‍ “Free Assange” എന്ന ടി ഷര്‍ട്ട് ധരിച്ചാണ് Strasbourg ല്‍ വെച്ച് നടന്ന പാര്‍ളമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന്റെ ജന്മദിനം ജൂലൈ 3 ആയിരുന്നു. അദ്ദേഹത്തിന് പിന്‍തുണ അര്‍പ്പിക്കാനാണ് സ്വതന്ത്ര രാഷ്ട്രീയക്കാരായ Mick Wallace ഉം Clare Daly ഉം ആ ടി ഷര്‍ട്ട് ധരിച്ചെത്തിയത്. "അമേരിക്കന്‍ വിദേശകാര്യ നയത്തിന്റെ വൃത്തികേട് തുറന്ന് കാണിച്ചതിനാണ് അദ്ദേഹം ജയിലിലടക്കപ്പെട്ടത്. സ്വതന്ത്ര മാധ്യമങ്ങളെ പരിഗണിക്കുന്ന … Continue reading അയര്‍ലാന്റില്‍ നിന്നുള്ള MPമാര്‍ ‘അസാഞ്ജിനെ സ്വതന്ത്രനാക്കൂ’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് EU പാര്‍ളമെന്റിലെത്തിയത്
സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു
ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും ഒരു പ്രധാന പങ്കാണ് യെമന്‍ പ്രശ്നത്തില്‍ വഹിക്കുന്നതെന്ന് വ്യക്തമാകുന്നു. ബല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന FN F2000 ആക്രമണ തോക്ക് സൌദി അറേബ്യ ഉപയോഗിക്കുന്നതായി #BelgianArms-team കണ്ടെത്തി. ബല്‍ജിയത്തിലെ Mecarന്റെ ടാങ്ക് തോക്കുകള്‍ ഘടിപ്പിച്ച CMI Defence നിര്‍മ്മിക്കുന്ന കവചിതവാഹനങ്ങളും സൌദി പ്രയോഗിക്കുന്നുണ്ട്. Eurofighter Typhoon യുദ്ധ വിമാനങ്ങളിലും, Airbus A330 ന്റെ രണ്ട് സൈനിക പതിപ്പുകളായ വിമാനങ്ങളിലും ബല്‍ജിയത്തിന്റെ സാങ്കേതികവിദ്യകളുണ്ട്. സിറിയയിലെ ആക്രമണത്തിലും സൌദി ഈ രണ്ട് വിമാനങ്ങളും ഉപയോഗിച്ചു. ബഹ്റിനില്‍ … Continue reading സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു