യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു

സംശുദ്ധിയോടെ ഗൂഗിൾ തങ്ങളോട് വിലപേശണമെന്ന് ആവശ്യപ്പെടുന്ന Austin City Council ലെ ഒരു പ്രമേയത്തിൽ സത്യവാങ്മൂലം കൊടുത്തതിന് YouTube Music Content Operations Team ലെ തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന് ഫെബ്രുവരി 29 ന് ഗൂഗിൾ അറിയിച്ചു. ഏപ്രിൽ 26, 2023 ന് Alphabet Workers Union-CWA യി? തൊഴിലാളികൾ ഐകകണ്ഠേനയാണ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയിച്ചത്. അവരുമായി വിലപേശലനിന് ഇല്ല എന്ന് ഈ വിപുലമായ വിജയത്തിന് പ്രതികരണമായി ഗൂഗിൾ പരസ്യമായി പറഞ്ഞു. ഈ തൊഴിലാളികളുമായി വിലപേശലിന് ഗൂഗിൾ … Continue reading യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു

മിക്ക യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ നക്ബ പരിപായിൽ പങ്കെടുത്തു

ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ നക്ബ ദിന ഓര്‍മ്മപ്പെരുന്നാള്‍ പരിപാടിയിൽ പങ്കെടുക്കുന്നത് നിരുൽസാഹപ്പെടുത്താനായി ഇസ്രായേൽ നടത്തിയ ശ്രമങ്ങളെ അതിജീവിച്ച് ഭൂരിഭാഗം യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളും അവരുടെ പ്രതിനിധികളെ അയച്ചു. പരിപാടിയിൽ പങ്കെടുക്കും എന്ന് മിക്ക രാജ്യങ്ങളും ഇസ്രായേലിനെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നിരുന്നാലും അവർ തങ്ങളുടെ അംബാസിഡർമാരെ അയക്കുന്നതിന് പകരം താഴ്ന്ന സ്ഥാനത്തുള്ള നയതന്ത്രജ്ഞരെ ആണ് അയച്ചത്. ഫ്രാന്‍സ്‍, സ്പെയിന്‍, സ്വീഡന്‍, ഫിന്‍ലാന്റ്, അയര്‍ലാന്റ്, മാൾട്ട തുടങ്ങിയ രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. അമേരിക്കയും ബ്രിട്ടണും പരിപാടിയിൽ പങ്കെടുക്കില്ല എന്ന് നേരത്തെ … Continue reading മിക്ക യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ പാലസ്തീൻ നക്ബ പരിപായിൽ പങ്കെടുത്തു

മാനേജർമാർ വംശം, ലിംഗം, അംഗപരിമിതത്വം എന്നിവയുടെ അടിസ്ഥാനത്തിൽ പക്ഷപാതം കാണിക്കുന്നു

University of Florida ലെ ഗവേഷകർ തൊഴിൽ സ്ഥലത്തെ പക്ഷപാതത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. അരുകുവൽക്കരിച്ച കൂട്ടങ്ങളിലെ മറ്റുള്ളവരോട് പ്രകടവും അല്ലാത്തതും ആയ പക്ഷപാതങ്ങൾ മാനേജുമെന്റ് സ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നു. മാനേജുമെന്റിൽ അല്ലാത്തവരോട് പലപ്പോഴും കൂടുതൽ പ്രകടമല്ലാത്ത പക്ഷപാതം കാണിക്കുന്നു. ഈ പഠനത്തിന്റെ റിപ്പോർട്ട് Frontiers in Psychology ജേണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Harvard University യുടെ Project Implicit ൽ പൊതു ലഭ്യമായ 50 ലക്ഷം ആളുകളുടെ 10 വർഷത്തെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. Project Implicit … Continue reading മാനേജർമാർ വംശം, ലിംഗം, അംഗപരിമിതത്വം എന്നിവയുടെ അടിസ്ഥാനത്തിൽ പക്ഷപാതം കാണിക്കുന്നു

കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു

ഇസ്രായേൽ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ വിദൂര പ്രദേശങ്ങളിലുള്ള തങ്ങളുടെ വീടുകൾ 30 പാലസ്തീൻ കുടുംബങ്ങൾ ഉപേക്ഷിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ വർഷങ്ങളായുള്ള പീഡനങ്ങളും, അക്രമവും സഹിക്കാൻ വയ്യാതെ ബലം പ്രയോഗിച്ചാണ് അവരെ പുറത്താക്കുന്നത്. കൂടുതൽ ആക്രമണങ്ങളെ ഭയപ്പെടുന്ന ജോർദാൻ താഴ്‍വരയിലെ കാലിമേയിക്കുന്ന Bedouin Mleihat വംശത്തിലെ അംഗങ്ങൾ ഇരുമ്പ് ഷീറ്റുകളും, മരത്തിന്റെ പലകകളും കൊണ്ട് നിർമ്മിച്ച അവരുടെ വീടുകൾ പൊളിച്ചുമാറ്റി. "കുടിയേറ്റക്കാർ ആയുധധാരികളാണ്. അവർ ഞങ്ങളെ ആക്രമിക്കുന്നു. ഇസ്രായേലി സൈന്യം അവരെ സംരക്ഷിക്കുന്നു. അവരെ നിർത്താനായി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. … Continue reading കുടിയേറ്റക്കാരുടെ ഭീഷണി കാരണം ബെഡുവിന്‍ പാലസ്തീൻകാർ പടിഞ്ഞാറെക്കര വിട്ട് പോകുന്നു

സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു

അടുപ്പിച്ചുള്ള 5 വർഷങ്ങളായി ഈ വർഷവും വാർഷിക സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ പരാജയപ്പെട്ടു. ഓഡിറ്റ് ചെയ്യപ്പെട്ട 27 സൈനിക ഏജൻസികളെ ഓഡിറ്റ് ചെയ്തതിൽ 7 എണ്ണം ഓഡിറ്റ് പാസായി. ഒരെണ്ണത്തിന് qualified opinion (പ്രശ്നങ്ങൾ പരിഹരിച്ചാൽ ഓഡിറ്റ് പാസാകുന്നതിന് പറയുന്നത്) കിട്ടി. കഴിഞ്ഞ വർഷത്തെ അതേ സ്ഥിതിയാണിതെന്ന് Pentagon Comptroller ആയ Mike McCord ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പറഞ്ഞു. $3.5 ലക്ഷം കോടി ഡോളറിലധികം വരുന്ന പ്രതിരോധ വകുപ്പ് ആസ്തികളെ ഉൾപ്പെടുത്തിയ ഈ പ്രക്രിയയുടെ … Continue reading സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു

ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു

എന്തുകൊണ്ടാണ് അമേരിക്കയിലെ Maternal ചികിൽസ തകർന്നതാകുന്നത് അമേരിക്കയിൽ പത്തിലൊന്ന് കുട്ടികൾ മാസം തികയാതെയാണ് ജനിക്കുന്നത്. അല്ലെങ്കിൽ 37 ആഴ്ച ഗർഭത്തിന് മുമ്പ്. ഉയർന്ന തോതിലെ മരണത്തിലേക്കും അംഗപരിമിതത്വത്തിലേക്കും അത് നയിക്കുന്നു. എല്ലാ വർഷവും 50,000 ഗർഭത്താലുള്ള മരണത്തിന്റെ “near misses” ഉം കൂടിയുണ്ട്. രക്തസ്രാവം, ഹൃദയാഘാതം, shock, വൃക്ക തകർച്ച, ഗർഭപാത്രത്തിലെ അണുബാധ ഒക്കെ ഇതിന് കാരണമാണ്. Near misses ഒഴുവാക്കാൻ പറ്റുന്നതാണ്. എന്നാൽ അമേരിക്കയിൽ അതിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ അഭാവത്താൽ അത് കഴിയുന്നില്ല. വർഷം തോറും Near … Continue reading ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു

പെരിയാറിനേക്കാളും നീളമുള്ള ഒരു നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു

ഒരു അപ്രതീക്ഷിതമായ നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു. മഞ്ഞിന്റെ ഉരുകലിനേയും ഒഴുക്കിനേയും അത് ബാധിക്കുന്നു. കാലാവസ്ഥ ചൂടാകുന്നതിന് അനുസരിച്ച് മഞ്ഞിന്റെ നഷ്ടം അത് വേഗത്തിലാക്കും. ജർമ്മനിയുടേയും ഫ്രാൻസിന്റേയും വലിപ്പത്തിന് തുല്യമായ വലിപ്പമുള്ള മഞ്ഞ് പ്രദേശത്ത് നിന്നാണ് 460 കിലോമീറ്റർ നീളമുള്ള ഈ നദിയിലേക്ക് ജലം എത്തുന്നത്. മുമ്പ് കരുതിയിരുന്നതിലും കൂടുതൽ സജീവമായാണ് മഞ്ഞ് പാളികളുടെ അടിയിലെ ജലത്തിന്റെ ഒഴുക്ക്. ഇത് മഞ്ഞിനെ കാലാവസ്ഥാമാറ്റവുമായി കൂടുതൽ ഏൽക്കുന്നതാക്കും. Imperial College London, the University of Waterloo, … Continue reading പെരിയാറിനേക്കാളും നീളമുള്ള ഒരു നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു

ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി

ഒക്റ്റോബറിലെ 31 ദിവസത്തിൽ 30 ദിവസവും ഇൻഡ്യയിൽ തീവൃ കാലാവസ്ഥ അനുഭവപ്പെട്ടു എന്ന് Down To Earth-Centre for Science and Environment Data Centre പുറത്തുവിട്ട India’s Atlas on Weather Disasters റിപ്പോർട്ടിൽ പറയുന്നു. 30 ദിവസത്തിലെല്ലാം രാജ്യത്തെ ഏതെങ്കിലും സ്ഥലത്ത് 17 ദിവസം പേമാരിയോ, വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ഉണ്ടായി. ഒക്ടോബർ 4 ന് ഉത്തരാഖണ്ഡിൽ avalanche സംഭവിച്ച് 16 പേർ മരിച്ചു. ഈ മാസം അസാധാരണമായ വിധം നനഞ്ഞതായിരുന്നു. ദീർഘകാലത്തെ ശരാശരി വെച്ച് … Continue reading ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി

ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു

കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി (98) അന്തരിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയത് പുട്ടസ്വാമിയാണ്. അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1977ലാണ് പുട്ടസ്വാമി കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. 1986ൽ വിരമിച്ചു. ശേഷം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു. 1926ൽ ബെംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജസ്റ്റിസ് പുട്ടസ്വാമി ജനിച്ചത്. പഴയ മൈസൂർ ഹൈക്കോടതിയിൽ … Continue reading ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു

ലോക ജനസംഖ്യ 800 കോടിയിലെത്തി

ഐക്യരാഷ്ട്ര സഭയുടെ മാതൃകകൾ അനുസരിച്ച് ലോക ജനസംഖ്യ 800 കോടിയിലെത്തി. 700 കോടിയിൽ നിന്ന് 12 വർഷം കൊണ്ടാണ് ഈ സ്ഥിതിയിൽ എത്തിയത്. ഒരു നൂറ്റാണ്ട് മുമ്പ് ലോകത്തെ ജനസംഖ്യ 200 കോടി മാത്രമായിരുന്നു. ഈ വർഷം ജൂലൈയിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പുതുക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2100ൽ മുമ്പ് കണക്കാക്കിയിരുന്ന 1100 കോടിയിൽ നിന്ന് 1040 കോടിയിലേക്ക് കുറഞ്ഞേക്കും എന്നും കരുതുന്നു. — സ്രോതസ്സ് nature.com | Nov 15 2022.