ജൈവ കൃഷി കാരണം മൊണ്‍സാന്റോയുടെ ലാഭം 25% കുറഞ്ഞു

ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദനത്തിലും വലിയ വില്‍പ്പന നടത്തിയിരുന്ന കളനാശിനിയായ Roundup ന്റേയും 2015 ലെ വില്‍പ്പനയുടെ ലാഭത്തില്‍ വലിയ കുറവ് വന്നതായി ജൈവ സാങ്കേതികവിദ്യാ ഭീമനായ മൊണ്‍സാന്റോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ന്റെ രണ്ടാം പാദത്തില്‍ ലാഭത്തിന് 25% കുറവാണുണ്ടായത്. അപ്പോള്‍ മൊണ്‍സാന്റോയുടെ മൊത്തം വില്‍പ്പനയില്‍ 13% കുറവുണ്ടായി. ചോള വിത്ത് വില്‍പ്പനയില്‍ 11% കുറവുണ്ടായി. “അനുകൂലമല്ലാത്ത കാര്‍ഷിക കമ്പോളം” കാരണമാണ് നഷ്ടമുണ്ടായതെന്ന് മൊണ്‍സാന്റോ പറഞ്ഞു. — സ്രോതസ്സ് naturalsociety.com

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു

ബുധനാഴ്ച അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 17 സാധാരണക്കാര്‍ മരിച്ചു എന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഭൂമി തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി പോയ മുതിര്‍ന്നയാള്‍ സഞ്ചരിച്ച ട്രക്കിലാണ് ആദ്യത്തെ ആക്രമണം നടന്നത്. അദ്ദേഹവും 11 പേരും അപ്പോള്‍ മരിച്ചു. അവരുടെ ശരീരങ്ങള്‍ ശേഖരിക്കാന്‍ വന്ന രണ്ടു പേരുടെമേലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനെത്തിയ മൂന്ന് പേരെ കൊന്നുകൊണ്ട് മൂന്നാമത്തെ ആക്രമണവും നടന്നു. മൂന്നാക്രമണത്തില്‍ രണ്ടെണ്ണം പെന്റഗണ്‍ സ്ഥിതീകരിച്ചെങ്കിലും സാധാരണക്കാരൊന്നും മരിച്ചതായി … Continue reading അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു

മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക

ഇന്‍ഡ്യയിലെ ബാങ്കുകള്‍ക്ക് വിജയ് മാല്യ Rs 9,000 കോടിയിലധികം പണം കൊടുക്കാനുണ്ട്. അയാള്‍ ഒളിച്ചോടുകയും ബ്രിട്ടണില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അയാള്‍ എന്ന് തിരിച്ച് വരുമെന്ന് നമുക്ക് അറിയില്ല. അതോ ഇനി ഒരിക്കലും തിരിച്ച് വരാതിരിക്കാനും സാദ്ധ്യതയുണ്ട്. എന്നാല്‍ അയാള്‍ ഒറ്റക്കല്ല. SBI, കാനറാ ബാങ്ക് ഉള്‍പ്പടെ ഇന്‍ഡ്യയിലെ പൊതു മേഖലയിലെ ബാങ്കുകള്‍ക്ക് 4.8 ലക്ഷം കോടി രൂപ കൊടുക്കാനുള്ള 44 കമ്പനികള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. താങ്കളും ഞാനുമുള്‍പ്പടെ … Continue reading മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക

രാജ്യദ്രോഹം പ്രവര്‍ത്തിയില്‍: മാല്യ പറന്നു രണ്ട് ലക്ഷം നിക്ഷേപകര്‍ തറപറ്റി

കമ്പനിയില്‍ നിന്ന് പുറത്ത് പോകാനായി വിജയ മാല്യയുമായി കരാറിലെത്തിയ കടം കൊടുക്കുന്നവര്‍ Rs 515-കോടിയുടെ ഒരു ‘sweetheart deal’ United Spirits ന് നല്‍കിയിട്ടും Kingfisher Airlines ന്റെ ഓഹരി കൈവശം വെച്ചിരുന്ന രണ്ട് ലക്ഷത്തിലധികം നിക്ഷേപകര്‍ കുടുങ്ങിയിരിക്കുകയാണ്. അതിന് പകരമായി United Spirits Ltd (USL) ന്റെ പുതിയ ഉടമയായ Diageo മാല്യയുടെ എല്ലാ 'വ്യക്തിപരമായ ബാധ്യതകളും' ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. UB Group ന്റെ ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേടുകളും അതില്‍ ഉള്‍പ്പെടും. എന്നാല്‍ United Breweries … Continue reading രാജ്യദ്രോഹം പ്രവര്‍ത്തിയില്‍: മാല്യ പറന്നു രണ്ട് ലക്ഷം നിക്ഷേപകര്‍ തറപറ്റി

ക്യാനഡയുടെ ഫോസില്‍ ഇന്ധന സബ്സിഡി

കഴിഞ്ഞ വര്‍ഷം ക്യാനഡ സര്‍ക്കാര്‍ ശരാശി $180 കോടി ഡോളര്‍ (CAD) എണ്ണ, പ്രകൃതിവാതക, കല്‍ക്കരി കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കി. ക്യാനഡയിലെ ഫോസില്‍ ഇന്ധനകമ്പനികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ സബ്സിഡി മാത്രമല്ല പൊതു സഹായമായി നല്‍കുന്നത്. സര്‍ക്കാരിന്റെ Export Development Canada $270 കോടി ഡോളറും $570 കോടി ഡോളറും എണ്ണ പ്രകൃതിവാതക പ്രോജക്റ്റുകള്‍ക്കായി നല്‍കുന്നുണ്ട്. മിക്ക പ്രോജക്റ്റുകളും വിദേശത്താണ്. 2009 ല്‍ ക്യാനഡ ആദ്യമായി ഫോസിലിന്ധന സബ്സിഡി ഇല്ലാതാക്കുമെന്ന് മറ്റ് G20 രാജ്യങ്ങളോടൊപ്പം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ … Continue reading ക്യാനഡയുടെ ഫോസില്‍ ഇന്ധന സബ്സിഡി

തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളും യൂണിയന്‍ അംഗങ്ങളുമടക്കം 150,000 ആളുകള്‍ ഫ്രാന്‍സില്‍ വമ്പന്‍ പ്രകടനം നടത്തി. ആഴ്ചയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മാനേജര്‍മാര്‍ക്ക് ജോലിക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം നല്‍കുന്നത് ഒക്കെ പുതിയ പരിഷ്കാരത്തിലുണ്ട്. വിദ്യാര്‍ത്ഥിയായ Arnaud Carbone ഇങ്ങനെ പറഞ്ഞു, "തൊഴിലുടമകള്‍ക്ക് തന്നിഷ്ടത്തിലെന്തും ചെയ്യാന്‍ അനുവാദം കൊടുക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കുന്നത്. ജോലികിട്ടാന്‍ വലയുകയാണ് അവര്‍. കിട്ടിയ ജോലിയെ … Continue reading തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

മദ്ധ്യപൂര്‍വ്വേഷ്യയിലെ ജനാധിപത്യം എങ്ങനെയില്ലാതെയായി

പങ്ക് വെക്കല്‍ സമ്പദ്‌വ്യവസ്ഥ തൊഴിലാളികള്‍ക്ക് ദോഷമാണ് ചെയ്യുന്നത്

അമേരിക്കയില്‍ സ്ഥിരമായ ജോലിയില്ലാത്ത എത്ര പേരുണ്ട്? “share economy” എന്ന് വിളിക്കുന്ന രംഗത്ത് സ്വന്തമായ കരാറുകാര്‍, താല്‍ക്കാലിക ജോലിക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, part-timers, freelancers, free agents തുടങ്ങിയവരുള്‍പ്പെടുന്നു. 5 വര്‍ഷം കഴിയുമ്പോള്‍ അമേരിക്കയിലെ തൊഴിലാളികളുടെ 40% വും ഇത്തരം അസ്ഥിര തൊഴില്‍ ചെയ്യുന്നവരായിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ദശാബ്ദം കഴിഞ്ഞാല്‍ നമ്മളെല്ലാം അത്തരക്കാരാകും. മൂന്നില്‍ രണ്ട് അമേരിക്കന്‍ തൊഴിലാളികളും കഷ്ടിച്ച് ജീവിക്കുന്നവരാണ്. ഈ ഗതി എല്ലാ സാമ്പത്തിക കഷ്ടതകളും തൊഴിലാളികളുടെ തലയിലേക്ക് വെക്കുകയാണ് ചെയ്യുന്നത്. … Continue reading പങ്ക് വെക്കല്‍ സമ്പദ്‌വ്യവസ്ഥ തൊഴിലാളികള്‍ക്ക് ദോഷമാണ് ചെയ്യുന്നത്